Category: NEWS

റൊണാൾഡോ -ജോർജിന വിവാഹ വിഡിയോ പുറത്ത്

ആരാധകർ കാത്തിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയു‌ടെയും ജോർജിന റോഡ്രിഗസിന്റെയും വിവാഹ ചടങ്ങിന്റെ ആദ്യ വീഡിയോ പുറത്തുവന്നു. ‘വോഗ്’ മാഗസിനാണ് ആരാധകരുടെ മനം നിറയ്ക്കുന്ന ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.ആഗസ്റ്റ് പതിനൊന്നിന് പോർച്ചുഗലിലെ ലിസ്ബണിനടുത്തുള്ള കാഷ്കിസിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ആഡംബര വസതിയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.വിവാഹ ഉടമ്പടിയിൽ ഒപ്പുവെക്കുന്നതിന് തൊട്ടുമുൻപ് സന്തോഷ കണ്ണീർ ഒഴുക്കുന്ന ജോർജിനയും, അവരെ സ്നേഹത്തോടെ ചുംബിക്കുന്ന ക്രിസ്റ്റ്യാനോയുമാണ് വിഡിയോയിലുള്ളത്. പള്ളിയിലെ പ്രാർഥനകളും മോതിരം കൈമാറുന്ന ചടങ്ങുകളും ഇതിലുണ്ട്. കഴിഞ്ഞ ദിവസം വിവാഹച്ചടങ്ങുകള്‍ […]
Read more

ആരാധകരെ ആവേശത്തിലാഴ്ത്തി കേപ് വെർദെ ഇന്ത്യയിലേക്ക്

ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തി മറ്റൊരു അന്താരാഷ്ട്ര സൗഹൃദ മത്സരം കൂടി എത്തുന്നു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ബ്രസീലിനെതിരായ പോരാട്ടത്തിന് പിന്നാലെ കേപ് വെർദെയും ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലാണ് ബ്രസീലുമായുള്ള മത്സരം. ഇതിന് ശേഷം ഒക്ടോബർ 6 വരെയുള്ള ഏതെങ്കിലും ദിവസമാകും മത്സരമെന്നും റിപ്പോർട്ടുണ്ട്. വാർത്താ ഏജൻസിയായ പിടിഐയാണ് റിപ്പോർട്ട് ചെയ്തത്. മത്സരം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. എന്നാൽ മത്സരത്തിന്റെ തീയതിയും വേദിയും സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതായാണ് വിവരം. അത് പൂർത്തിയായാൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. […]
Read more

മുല്ലപ്പെരിയാര്‍ ഡാം: സുപ്രീംകോടതിയില്‍ സ്പെഷ്യല്‍ കോണ്‍സലിനെ നിയോഗിച്ച് കേരളം

പത്തനംതിട്ട: മുല്ലപ്പെരിയാര്‍ ഡാം തര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ സ്പെഷ്യല്‍ കോണ്‍സലിനെ നിയോഗിച്ച് കേരളം. അഭിഭാഷകന്‍ റോയ് എബ്രഹാം ആണ് കേരളത്തിന്റെ സ്പെഷ്യല്‍ കോണ്‍സല്‍. അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക കേസുകളിലും റോയ് എബ്രഹാം ഹാജരാകും.കേരളവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും, വിവിധ ട്രിബ്യൂണലുകളും പരിഗണിക്കുന്ന അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക കേസുകളിലാകും റോയ് എബ്രഹാം സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഹാജരാകുക. സീനിയര്‍ അഭിഭാഷകന്‍ മോഹന്‍ കതാര്‍ക്കിക്കൊപ്പം റോയ് എബ്രഹാം ഹാജരാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. 1992 മുതല്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ് […]
Read more

സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു. പാലക്കാട് കോങ്ങാട് മല്ലിക്കൽ ബസ് സ്‌റ്റോപ്പിന് സമീപം ഇന്ന് രാവിലെ ആണ് അപകടം നടന്നത്. കോങ്ങാട് കരുണയിൽ ഗോപീകൃഷ്ണൻ്റെ മകൾ ഗൗരി ജി. കൃഷ്ണ (18) ആണ് മരിച്ചത്. മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർഥിയാണ്. രാവിലെ കോളജിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
Read more

അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദം എന്ന പേരിൽ വിൽപന; ആമസോണിന് പിഴ

ന്യൂഡൽഹി: വിവിധതരം ലഡുവും പേഡയും അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രസാദം എന്നപേരിൽ വിൽപനനടത്താൻ അനുവദിച്ചതിന് ആമസോൺ സെല്ലർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന് ഒരുലക്ഷം രൂപ പിഴചുമത്തി. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് പിഴചുമത്തിയത്. അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റിന്റെ അനുമതിയില്ലാതെയാണ് മധുരപലഹാരങ്ങൾ പ്രസാദമെന്നപേരിൽ വിൽപന നടത്തിയതെന്ന് കണ്ടെത്തിയാണ് നടപടി. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ചീഫ് കമ്മിഷണർ നിധി ഖരെയും കമ്മിഷണർ അനുപം മിശ്രയുമാണ് ഓഗസ്റ്റ് നാലിന് ഉത്തരവ് പുറപ്പെടുവിച്ചത്. പിഴ 15 ദിവസത്തിനകം അടയ്ക്കാനാണ് നിർദേശം. 2024 ജനുവരിയിൽ […]
Read more

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ്

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിലെ പോസ്റ്ററില്‍ നിന്നും ചിത്രം ഒഴിവാക്കിയതില്‍ പ്രതികരിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. പോസ്റ്ററില്‍ ചിത്രം ഇല്ലാതിരുന്നത് വിവാദമാക്കേണ്ടതില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വാര്‍ത്തയായപ്പോള്‍ തന്റെ പടം ഉള്‍പ്പെടുത്തി മറ്റൊരു പോസ്റ്റര്‍ ഇറക്കിയെന്നും താന്‍ വള്ളംകളിയില്‍ പങ്കെടുക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.’നെഹ്‌റു ട്രോഫി വള്ളംകളി മത്സരം വിജയകരമായി നടക്കണം. പോസ്റ്ററില്‍ എന്റെ ചിത്രം ഉണ്ടായിരുന്നില്ല. അത് സംബന്ധിച്ച് വലിയ വിവാദമുണ്ടായി. ചിത്രം വിട്ടുപോയത് നോട്ടപ്പിശകോ ജാഗ്രതക്കുറവോ ആയിരിക്കാം. അത് വാര്‍ത്തയായപ്പോള്‍ അത് തിരുത്തി […]
Read more

സ്‌കൂളില്‍ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം നല്‍കിയത് ഡിറ്റര്‍ജന്റ്; ബിഹാറിൽ കുട്ടികൾ ആശുപത്രിയിൽ

ഭുവനേശ്വര്‍: ബിഹാറിലെ നളന്ദയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ ഗുരുതര അനാസ്ഥ. പാരാസി മിഡില്‍ സ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിനിടെ ഉപ്പിന് പകരം നല്‍കിയത് ഡിറ്റര്‍ജന്റ്. ഭക്ഷണം കഴിച്ച നാല്‍പ്പതോളം കുട്ടികൾക്ക് വയറിന് അസ്വസ്ഥത ഉണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള വിദ്യാർത്ഥികളിൽ 17 പേര്‍ പെണ്‍കുട്ടികളാണ്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു.എന്‍ജിഒ വഴിയാണ് സ്‌കൂളിലേക്ക് ഉച്ചഭക്ഷണം എത്തിച്ചിരുന്നത്. ചോറിനൊപ്പം സോയാബീനും ഉരുളക്കിഴങ്ങുകയറിയുമാണ് ഉണ്ടായിരുന്നത്. ഇതില്‍ സോയാബീന്‍ കറിയില്‍ ഉപ്പ് കുറവായിരുന്നതിനാല്‍ കുട്ടികള്‍ ഉപ്പ് വേണമെന്ന് പാചകകാരനോട് ആവശ്യപ്പെട്ടു. പിന്നാലെ ഉപ്പാണെന്ന് […]
Read more

സവർക്കറുമായി ബന്ധപ്പെട്ട് ചോദ്യം; അധ്യാപകൻ്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊച്ചി: വി ഡി സവർക്കറുമായി ബന്ധപ്പെട്ട് സ്കൂൾ ഫ്രീഡം ക്വിസിൽ വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു. കാസർകോട് പള്ളത്തടുക്ക എ.യു.പി സ്കൂളിലെ അധ്യാപകൻ കെ. ഗുരുപ്രസാദിന്റെ സസ്പെൻഷനാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സസ്പെൻഷൻ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുപ്രസാദ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാം ഉൾപ്പെട്ട ബെഞ്ചിന്‍റെ നടപടി. ആഗസ്റ്റ് ആറിന് നടന്ന സോഷ്യൽ സയൻസ് ക്ലബ്ബ് ഫ്രീഡം ക്വിസിലാണ് വിവാദത്തിനാസ്പദമായ സംഭവം. എൽപി സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ഫ്രീഡം ക്വിസിൽ സവർക്കറെ […]
Read more

ടിനി ടോമിനെതിരായ കേസ്: അൻസിബ ഹസൻ രഹസ്യമൊഴി നൽകി

കൊച്ചി: ടിനി ടോമിനെതിരായ കേസിൽ നടി അൻസിബ ഹസ്സൻ കോടതിയിൽ ഹാജരായി രഹസ്യ മൊഴി നൽകി. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായാണ് രഹസ്യമൊഴി നൽകിയത്. ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് കേസ്. കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ടിനി ടോമിന് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. കേസിൽ നിന്ന് പിന്മാറില്ലെന്നും ഇനിയെങ്കിലും പൊലീസ് ശരിയായി അന്വേഷിക്കുമെന്നാണ് പ്രതീക്ഷയെന്നും രഹസ്യമൊഴി നൽകിയതിന് ശേഷം അൻസിബ പറഞ്ഞു. കോടതി നിർദ്ദേശപ്രകാരമാണ് അൻസിബയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.
Read more

തമിഴ്നാട്ടിലെ കോളേജുകളിൽ സിജെപി, ഇടത് പ്രതിഷേധം വിലക്കിയ വിവാദ ഉത്തരവിട്ടത് ചീഫ് സെക്രട്ടറി അധ്യക്ഷനായ യോഗം

ചെന്നൈ : തമിഴ്നാട്ടിലെ കോളേജുകളിൽ സിജെപി, ഇടത് പ്രതിഷേധം വിലക്കിയ വിവാദ ഉത്തരവ് പുറപ്പെടുവിച്ചത് ചീഫ് സെക്രട്ടറി അധ്യക്ഷനായ യോഗമെന്ന വിവരം പുറത്ത്. പ്രതിമാസ ക്രമസമാധാന അവലോകന യോഗത്തിലാണ് നിർദേശം നൽകിയിരുന്നതെന്നാണ് വിവരം. ജൂലൈ 28നായിരുന്നു യോഗം നടന്നത്. പ്രതിഷേധങ്ങളിലും സമരത്തിലും പങ്കെടുക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കണമെന്നായിരുന്നു യോഗത്തിന്റെ തീരുമാനം. വിദ്യാർത്ഥികളെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് കോളേജ് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിരുന്നു. വിവാദമായതോടെ കോളേജുകളിൽ സിജെപി, ഇടത് പ്രതിഷേധം വിലക്കിക്കൊണ്ടുള്ള ഉത്തരവ് തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ് പിൻവലിക്കുകയായിരുന്നു.
Read more

Recent News