Category: NEWS

മോഷണ ശ്രമം പിടിച്ചത് ശിവൻകുട്ടിയോടുള്ള പക ഇരട്ടിയാകാൻ കാരണം; കരുവാറ്റ കേസിൽ കൂടുതൽ വിവരങ്ങൾ

ആലപ്പുഴ: കരുവാറ്റയിലെ കൊലപാതക കേസില്‍ കുടൂതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിക്ക് മരിച്ച ശിവന്‍കുട്ടിയോട് കടുത്ത പകയുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. പെണ്‍കുട്ടി കഴിഞ്ഞ ദിവസം വീട്ടില്‍ മോഷണശ്രമം നടത്തിയിരുന്നു. ഇത് ശിവന്‍കുട്ടി കാണുകയും വീട്ടില്‍ ഇതിനെ ചൊല്ലി വഴക്കുണ്ടാവുകയും ചെയ്തു. കുട്ടിയെ കള്ളി എന്ന് വിളിച്ചത് വിദ്വേഷം വര്‍ധിപ്പിച്ചു. അന്ന് രാത്രി തന്നെ കൊലപ്പെടുത്തണമെന്ന് ആണ്‍ സുഹൃത്തുത്തിനോട് പറഞ്ഞതായി പൊലീസ് കണ്ടെത്തി. അന്ന് രാത്രി തന്നെ നടന്നെന്ന് പെണ്‍കുട്ടി പറയുന്ന ബാഡ് ടച്ച് ആരോപണവും ശാസ്ത്രീയമായി പരിശോധിക്കുമെന്ന് പൊലീസ് […]
Read more

കേരള ഹൗസിലെ ഓണാഘോഷത്തിൽ പി കെ ശ്രീമതിയെ വേദിയിലേക്ക് വിളിച്ചിരുത്തി വി ഡി സതീശന്‍

ന്യൂഡല്‍ഹി: കേരള ഹൗസിലെ ഓണാഘോഷ പരിപാടിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയെ വേദിയിലേക്ക് വിളിച്ചിരുത്തുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വീഡിയോ വേറിട്ട കാഴ്ചയായി. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഹാരിസ് ബീരാന്‍ എം പി, വി മുരളീധരന്‍ എംഎല്‍എ അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് പി കെ ശ്രീമതി വേദിയില്‍ ഇരിക്കുന്നതായി വി ഡി സതീശന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വേദിയിലേക്ക് […]
Read more

വീണക്കെതിരെ വീണ്ടും അന്വേഷണം

തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയുടെ മകൾ വീണ ടി, വിദേശത്ത് പണം അയച്ചതിൽ ഫെമ ചട്ടലംഘനത്തിലേക്കും അന്വേഷണം. ദുബൈയിലേക്ക് 85ലക്ഷം അയച്ചതിൽ ഫെമ ലംഘനമുണ്ടായോ എന്നാണ് ഇഡി അന്വേഷണം നടത്തുന്നത്. വ്യാജ സിം ഉപയോഗിച്ചത് ഹവാല ഇടപാടുകൾക്ക് വേണ്ടിയോ എന്ന സംശയവും ഉയരുന്നുണ്ട്. വീണയുടെ ഡയറിയിൽ രേഖപ്പെടുത്തിയത് 85ലക്ഷം ദുബൈയിലേക്ക് അയച്ചെന്നാണ്. പണം എങ്ങനെ അയച്ചു, ആ‌ർക്ക് അയച്ചുവെന്നാണ് അന്വേഷണം. സിഎംആർഎൽ കമ്പനിയിൽ നിന്ന് നൽകാത്ത സേവനങ്ങൾക്ക് പണം പറ്റിയെന്ന അന്വേഷണത്തിൽ കോഴിക്കോട് ചൊവ്വാഴ്ച ഒമ്പത് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിന് […]
Read more

പുലിക്കളിയെ ‘കലാവൈകൃതം’ എന്ന് വിമർശിച്ച് വി.കെ. ശ്രീരാമൻ; പരാമർശത്തിനെതിരെ ബോഡി ഷെയിമിംഗ് ആരോപണം

കൊച്ചി: കണ്ടാല്‍ ഓക്കാനം വരുന്ന കലാവൈകൃതമാണ് പുലിക്കളിയെന്ന വി കെ ശ്രീരാമന്റെ വിമര്‍ശനത്തില്‍ പ്രതിഷേധം ശക്തം. വി കെ ശ്രീരാമനെതിരെ ശക്തമായ പ്രതിഷേധവുമായി പുലിക്കളി സംഘങ്ങള്‍ രംഗത്തെത്തി. ശ്രീരാമന്റെ പ്രതികരണം ബോഡി ഷെയിമിംഗ് ആണെന്ന് അയ്യന്തോള്‍ പുലിക്കളി ദേശം അഭിപ്രായപ്പെട്ടു. കൊടുങ്ങല്ലൂര്‍ ഭരണിയിലെ പാട്ടിനെക്കുറിച്ചും ഇത്തരത്തില്‍ രണ്ട് നിലപാടുണ്ടല്ലോയെന്നും പുലിക്കളിക്കെതിരെ നടത്തിയത് ബോഡി ഷെയിമിംഗ് ആണെന്നും വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. പുലിക്കളി പലര്‍ക്കും ജീവിതമാര്‍ഗമാണ്. സിനിമയില്‍ അശ്ലീലം പറഞ്ഞും ചെയ്തും ജീവിക്കുന്നവരെ കാണുമ്പോള്‍ താങ്കള്‍ക്ക് മനംപുരട്ടല്‍ ഉണ്ടാകാറുണ്ടോയെന്നും […]
Read more

വീണയുടെ വിദേശ പണമിടപാടുകളിൽ വിശദമായ അന്വേഷണത്തിന് ഇഡി

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക്ക് കേസിലെ വിദേശ പണമിടപാടുകളിൽ വിശദമായ അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ദുബായിലേക്ക് വീണ ടി കൈമാറിയ 85 ലക്ഷം രൂപ (3.49 ലക്ഷം ദിര്‍ഹം) ആര്‍ക്ക് നല്‍കിയെന്ന് കണ്ടെത്താനാണ് ഇഡിയുടെ നീക്കം. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്. കേസില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം. ഞായറാഴ്ച കോഴിക്കോട് മുതലക്കുളത്ത് സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്ന പൊതുയോഗം നടക്കും. സിഎംആര്‍എല്‍- എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് വീണ വിദേശത്തേക്ക് പണമിടപാടുകള്‍ നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതായാണ് ഇഡി […]
Read more

മന്ത്രിമാരുടെ തീരുമാനങ്ങൾക്കും ഇനി കടിഞ്ഞാൺ; മഹാരാഷ്ട്രയിൽ ഫഡ്‌നാവിസിന് ‘വീറ്റോ’ അധികാരം

മുംബൈ: ഭരണനടപടികൾ കൂടുതൽ വ്യക്തതയോടെ ക്രമീകരിക്കാനുള്ള പരിഷ്കാരമെന്ന നിലയിൽ മഹാരാഷ്ട്ര സർക്കാർ പുതിയതായി വിജ്ഞാപനം ചെയ്ത ‘മഹാരാഷ്ട്ര ഗവൺമെന്റ് റൂൾസ് ഓഫ് ബിസിനസ്, 2026’ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് ‘വീറ്റോ അധികാരം’ നൽകുന്നതാണ് പുതിയ നീക്കം എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മുഖ്യമന്ത്രിക്ക് കൂടുതൽ അധികാരം നൽകുന്ന ഇതിലെ പുതിയ ചട്ടമാണ് ഇപ്പോൾ ചർച്ചായാകുന്നത്. പൊതുതാൽപ്പര്യം ചൂണ്ടിക്കാട്ടി ഏത് മന്ത്രിയുടെ തീരുമാനവും തിരുത്താൻ പുതിയചട്ടം മുഖ്യമന്ത്രിക്ക് അധികാരം നൽകുന്നു. എന്നാൽ ഈ അധികാരം വിനിയോഗിക്കുമ്പോൾ […]
Read more

ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി

കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന നിയമത്തിലെ വ്യവസ്ഥയിലാണ് ഹൈക്കോടതിയുടെ വ്യാഖ്യാനം. വിവാഹ സ്ഥലത്തോ ഭര്‍ത്താവിന്റെ സ്ഥലത്തോ തന്നെ ഇനി ഹര്‍ജി നല്‍കേണ്ടതില്ല. ഭാര്യ താമസിക്കുന്ന സ്ഥലത്തെ കോടതിയില്‍ വിവാഹമോചനം തേടാം. ഭാര്യയുടെ താമസം എവിടെയാണോ അവിടുത്തെ കുടുംബ കോടതിക്ക് കേസ് പരിഗണിക്കാന്‍ അധികാരമുണ്ടെന്നും ക്രിസ്ത്യന്‍ സ്ത്രീകളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും കോടതി പറഞ്ഞു. അവകാശ നിഷേധം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഹിന്ദു, സ്പെഷല്‍ മാര്യേജ് നിയമങ്ങളിലെ വ്യവസ്ഥ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കും ബാധകമാണെന്നും […]
Read more

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി, സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ

തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് ഇ‍ഡി. കോഴിക്കോട്ടെ ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ ആയ നന്ദുലാൽ എന്ന ആളുടെ പേരിലാണ് സിം കാർഡ് എടുത്തിരിക്കുന്നതെന്നാണ് ഇ‍ഡി കണ്ടെത്തൽ. 2024 മുതൽ വീണ നന്ദുലാലിന്റെ പേരിലുള്ള സിം ഉപയോഗിച്ചു. വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്നാണ് നന്ദുലാലിന്റെ മൊഴി. എന്താവശ്യത്തിനാണെന്ന് സിം എടുത്തതെന്നു തനിക്കറിയില്ലെന്നും നന്ദുലാൽ മൊഴി നൽകിയിട്ടുണ്ട്. വ്യാജ സിം ഉപയോഗിച്ചത് ഇന്റർനെറ്റ് കോളുകൾക്ക് എന്ന്‌ ഇഡി […]
Read more

വേളാങ്കണ്ണി തിരുനാൾ: വീണ്ടും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ

തിരുവനന്തപുരം: വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ തിരുനാൾ പ്രമാണിച്ച് വീണ്ടും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചുമാണ് രണ്ട് സർവീസുകൾ വീതം പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം നോർത്ത് – വേളാങ്കണ്ണി റൂട്ടിൽ ഓഗസ്റ്റ് 29 മുതൽ സർവീസ് ആരംഭിക്കും. ഇന്ന് രാവിലെ എട്ടുമണിമുതൽ റിസർവേഷൻ ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. നേരത്തെ, എറണാകുളം – വേളാങ്കണ്ണി റൂട്ടിലും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം നോർത്ത് – വേളാങ്കണ്ണി റൂട്ടിൽ ഓഗസ്റ്റ് 29, […]
Read more

മെസിയുടെ പേരിലെ നികുതി വെട്ടിപ്പ്; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി. മേൽനോട്ടം വഹിക്കേണ്ട ഉന്നത ഉദ്യോഗസ്ഥനും വീഴ്ച വരുത്തിയെന്നാണ് റിപ്പോർട്ട്. ചാർജ് മെമ്മോ കിട്ടിയ മൂന്നു ഉദ്യോഗസ്ഥരെ കൂടാതെ ഒരാൾക്ക് കൂടി വീഴ്ചയെന്നാണ് എസ് ഐ ടിയുടെ കണ്ടെത്തൽ. ഇടപാടുകൾക്ക് ആദായ നികുതിയും അടച്ചിട്ടില്ല. പ്രാഥമിക റിപ്പോർട്ട് എസ് ഐ ടി ഇന്ന് സർക്കാരിന് സമർപ്പിക്കും. സ്പോൺസർക്ക് സമൻസ് അയച്ചിട്ട് ഏഴു മാസത്തോളം ഒരു നടപടിയും എടുത്തില്ലെന്നും കോടികളുടെ […]
Read more

Recent News