Category: NEWS

കേരള ക്രിക്കറ്റ് ലീഗ്, പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

തിരുവനന്തപുരം: വ്യാഴാഴ്ച ആരംഭിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ മത്സരങ്ങൾ നിയന്ത്രിക്കാൻ പ്രമുഖ അമ്പയർമാരുടെ മികച്ച നിരയെ സജ്ജമാക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ കെ.എൻ. അനന്തപത്മനാഭൻ, ടോണി ഇമ്മട്ടി എന്നിവരടങ്ങുന്ന 15 അംഗ പാനലാണ് ഇത്തവണ ലീഗ് മത്സരങ്ങൾ നിയന്ത്രിക്കാനെത്തുന്നത്. കൃത്യമായ തീരുമാനങ്ങൾ ഉറപ്പുവരുത്തുക വഴി മത്സരങ്ങളും ടൂർണമെന്റും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കെസിഎ മികച്ചൊരു പാനലിനെ തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. പാനലിലെ 15 പേരിൽ 10 പേർ ബി.സി.സി.ഐ പാനലിൽ നിന്നുള്ളവരും […]
Read more

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് തുടക്കം

തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്‍റെ മൂന്നാം സീസണിന് ഇന്ന് ഔദ്യോഗികമായി തുടക്കമാകുന്നു. അവസാനഘട്ട പരിശീലനവും പൂർത്തിയാക്കി ഗ്രൗണ്ടിലിറങ്ങാൻ എല്ലാ ടീമുകളും പൂർണ്ണ സജ്ജരായിക്കഴിഞ്ഞു. കിരീടം നേടാനുള്ള ആത്മവിശ്വാസവും മുന്നൊരുക്കങ്ങളും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് ആറ് ടീമുകളുടെയും ക്യാപ്റ്റൻമാർ മാധ്യമങ്ങളോട് പങ്കുവെച്ചു. പുതിയൊരു ടീമിനെ നയിക്കുക എന്നത് വലിയ വെല്ലുവിളിയാണെങ്കിലും മികച്ച താരനിരയുടെ പിന്തുണയോടെ ഇത്തവണ കിരീടം നേടാൻ കഴിയുമെന്ന പൂർണ്ണ വിശ്വാസമുണ്ടെന്ന് ആലപ്പി റിപ്പിൾസ് ക്യാപ്റ്റൻ സച്ചിൻ ബേബി വ്യക്തമാക്കി. കഴിഞ്ഞ […]
Read more

ഗ്രീൻഫീൽഡിൽ ഇനി ക്രിക്കറ്റോണം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട ഓണക്കാലത്തിന് ഇരട്ടി മധുരം പകരാൻ തലസ്ഥാനത്ത് ഇനി ക്രിക്കറ്റ് പൂരം.സെപ്റ്റംബർ അഞ്ച് വരെ കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് സീസൺ മൂന്നിന് ഇന്ന് തുടക്കം. ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രിക്കറ്റ് ആരാധകർക്കായി ഒരുക്കുന്ന ഈ ‘ക്രിക്കറ്റ് ഓണം’ ഗ്രീൻഫീൽഡിനെ അക്ഷരാർത്ഥത്തിൽ ആവേശക്കടലാക്കി മാറ്റും.​ഇന്ന് ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ കരുത്തരായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. ആദ്യ മത്സരത്തിന് ശേഷം വൈകുന്നേരം […]
Read more

അമ്മയെ കുറിച്ച് ഓർത്ത് വികാരാധീനനായി റോബിൻ രാധാകൃഷ്ണൻ

തിരുവനന്തപുരം: അമ്മയെക്കുറിച്ച് സംസാരിക്കവേ പൊതുവേദിയിൽ വികാരാധീനനായി ബിഗ്ബോസ് മുൻ താരവും ഇന്റഫ്ളുവൻസറും കുണ്ടറ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന റോബിൻ രാധാകൃഷ്ണൻ. കൊല്ലം ജില്ലയിലെ അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ 15–ാം വാര്‍ഡിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു താരം. ‘ഇത്തവണ വലിയ ഓണാഘോഷമൊന്നുമില്ല, എന്‍റെ അമ്മ മരിച്ചിട്ട് 40 കഴിഞ്ഞതേയുള്ളൂ. പക്ഷേ എല്ലാവരേയും ഒന്ന് കാണാന്‍ വേണ്ടി വന്നതാണ്. കഴിഞ്ഞ ഓണത്തിന് എന്റെ അമ്മയുടെ കൂടെ ആയിരുന്നു. ഇപ്രാവശ്യം അമ്മയില്ലാത്തത് എനിക്കൊരു തീരാനഷ്ടമാണ്”, എന്നായിരുന്നു റോബിന്റെ വാക്കുകൾ. തുടർന്ന് വാക്കുകൾ […]
Read more

കിച്ചു സുധി ബിഗ് ബോക്സിലേയ്ക്ക്?

കൊല്ലം : സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് രേണു സുധി. കാൻസർ രോഗത്തിന്റെ വേദനകൾക്കിടയിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും വീഡിയോകളുമായി രേണു എത്താറുണ്ട്. മൂന്നാമത്തെ കീമോ കഴിഞ്ഞ് വിശ്രമത്തിലാണ് രേണു. ഇപ്പോഴിതാ പുതിയൊരഭിമുഖത്തിൽ തന്റെ വേദനകൾ തുറന്നു പറയുകയാണ് രേണു സുധി. താൻ സ്നേഹിച്ചവരാരും കാണാൻ വന്നില്ലെന്നും എന്നാൽ തന്നെ സ്നേഹിച്ചവർ എത്തിയെന്നും രേണു പറയുന്നു. എന്നെ വെച്ച് ബിസിനസും റീച്ചും ഉണ്ടാക്കിയ പലരും അസുഖം ബാധിച്ചശേഷം എന്നെ കാണാൻ വന്നില്ല. വരാം വരാമെന്ന് പറയും. […]
Read more

MLAമാർക്ക് പുതിയ കാറും ഒരു ലക്ഷം രൂപയും

ചെന്നൈ: തമിഴ്‌നാട്ടിൽ വൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്. എല്ലാ എംഎൽഎമാർക്കും പുതിയ കാർ അനുവദിച്ചു. ഡ്രൈവർക്ക് ശമ്പളം നൽകാനും കാറിന്റെ അറ്റക്കുറ്റ പണിക്കും പ്രതിമാസം 75000 രൂപ നൽകും. 25000 രൂപ എംഎൽഎ ഓഫീസിൽ സഹായിയെ നിയമിക്കാനും അനുവദിക്കും. അതായത്, പുതിയ കാറും ഒരു ലക്ഷം രൂപയുമാണ് ഓരോ എംഎൽഎക്കും മുഖ്യമന്ത്രി പ്രഖ്യാപിചിരിക്കുന്നത്. വിസികെ എംഎൽഎ ജ്യോതിമണി വിഷയം ചൂണ്ടിക്കാട്ടിയപ്പോഴാണ് വിജയ് നടപടി എടുത്തത്. തമിഴ്‌നാട്ടിൽ എംഎൽഎമാർക്ക് വാഹനം അനുവദിക്കുന്നില്ല. നിയമസഭാ സമ്മേളനത്തിൽ എത്തുന്നതിന് ട്രെയിൻ മാർഗമാണ് […]
Read more

സതീശനെതിരെ പിണറായി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാരിനെതിരെ മുഖ്യമന്ത്രി വിഡി സതീശൻ ഉന്നയിച്ച വിമർശനത്തിന് മറുപടിയുമായി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. വിഴിഞ്ഞം പദ്ധതിയുടെ റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിപ്പിച്ചു എന്നാണ് വിഡി സതീശൻ ആരോപിച്ചത്. ഇത് വസ്തുതാവിരുദ്ധവും അപഹാസ്യവുമാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. മാത്രമല്ല വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയ അഭ്യാസമാണിതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. 2022 ൽ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണത്തിനെതിരെ സമരം നടന്നപ്പോൾ അതിന് […]
Read more

ധർമേന്ദ്ര പ്രധാൻ വീണ്ടും മന്ത്രിസഭയിലേക്ക്?

ഡൽഹി: കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി വരുന്നു എന്ന് റിപ്പോർട്ട്. ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി ഉൾപ്പെടെയുള്ളവർക്ക് സ്ഥാന ചലനമുണ്ടായേക്കും. സിജെപി പ്രതിഷേധത്തെ തുടർന്ന് രാജിവെക്കേണ്ടി വന്ന വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വീണ്ടും മന്ത്രിസഭയിൽ തിരിച്ചെത്താനുള്ള സാധ്യതഉണ്ടെന്നാണ് റിപ്പോർട്ട്. രാജ്‌നാഥ് സിങ്, നിർമല സീതാരാമൻ, നിതിൻ ഗഡ്കരി തുടങ്ങി പ്രധാനപ്പെട്ട മന്ത്രിമാർക്ക് സ്ഥാന ചലനത്തിന് സാധ്യതയുണ്ട്. ഒരു മാസത്തിനകം സുപ്രധാനമായ തീരുമാനങ്ങൾ ബിജെപി നേതൃത്വം എടുക്കും. ബിജെപി സംഘടനാ തലത്തിൽ കഴിഞ്ഞ ദിവസം ചില മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു. […]
Read more

മോഷണ ശ്രമം പിടിച്ചത് ശിവൻകുട്ടിയോടുള്ള പക ഇരട്ടിയാകാൻ കാരണം; കരുവാറ്റ കേസിൽ കൂടുതൽ വിവരങ്ങൾ

ആലപ്പുഴ: കരുവാറ്റയിലെ കൊലപാതക കേസില്‍ കുടൂതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിക്ക് മരിച്ച ശിവന്‍കുട്ടിയോട് കടുത്ത പകയുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. പെണ്‍കുട്ടി കഴിഞ്ഞ ദിവസം വീട്ടില്‍ മോഷണശ്രമം നടത്തിയിരുന്നു. ഇത് ശിവന്‍കുട്ടി കാണുകയും വീട്ടില്‍ ഇതിനെ ചൊല്ലി വഴക്കുണ്ടാവുകയും ചെയ്തു. കുട്ടിയെ കള്ളി എന്ന് വിളിച്ചത് വിദ്വേഷം വര്‍ധിപ്പിച്ചു. അന്ന് രാത്രി തന്നെ കൊലപ്പെടുത്തണമെന്ന് ആണ്‍ സുഹൃത്തുത്തിനോട് പറഞ്ഞതായി പൊലീസ് കണ്ടെത്തി. അന്ന് രാത്രി തന്നെ നടന്നെന്ന് പെണ്‍കുട്ടി പറയുന്ന ബാഡ് ടച്ച് ആരോപണവും ശാസ്ത്രീയമായി പരിശോധിക്കുമെന്ന് പൊലീസ് […]
Read more

കേരള ഹൗസിലെ ഓണാഘോഷത്തിൽ പി കെ ശ്രീമതിയെ വേദിയിലേക്ക് വിളിച്ചിരുത്തി വി ഡി സതീശന്‍

ന്യൂഡല്‍ഹി: കേരള ഹൗസിലെ ഓണാഘോഷ പരിപാടിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയെ വേദിയിലേക്ക് വിളിച്ചിരുത്തുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വീഡിയോ വേറിട്ട കാഴ്ചയായി. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഹാരിസ് ബീരാന്‍ എം പി, വി മുരളീധരന്‍ എംഎല്‍എ അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് പി കെ ശ്രീമതി വേദിയില്‍ ഇരിക്കുന്നതായി വി ഡി സതീശന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വേദിയിലേക്ക് […]
Read more

Recent News