Category: NEWS

35 വേദികളിൽ മൂവായിരത്തോളം കലാകാരന്മാർ; ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതൽ

തിരുവനന്തപുരം: ജില്ലയിലെ 35 വേദികളിലായി മൂവായിരത്തിലധികം കലാകാരന്മാരെ അണിനിരത്തി ഈ വർഷത്തെ സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷം ആഗസ്റ്റ് 24 മുതൽ 30 വരെ വിപുലമായി സംഘടിപ്പിക്കുമെന്ന് മസ്‌കറ്റ് ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ ടൂറിസം സാംസ്‌കാരികം സിനിമാ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് അറിയിച്ചു. കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും കലാപൈതൃകവും വിനോദസഞ്ചാരസാധ്യതകളും ഒരുമിച്ച് അവതരിപ്പിക്കുന്ന തരത്തിലാണ് ഇത്തവണ ഓണം വാരാഘോഷം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 340ലധികം കലാവിരുന്നുകളാണ് ഏഴു ദിവസങ്ങളിലായി ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറുന്നത്. […]
Read more

കേരള കോളേജ് സ്‌പോർട്‌സ് ലീഗ് – വോളിബോൾ 2026 ന് തുടക്കം

തിരുവനന്തപുരം: കേരളത്തിലെ കോളേജ് ക്യാമ്പസുകളിലേക്ക് വോളിബോളിന്റെ പ്രതാപകാലം തിരികെ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ തുടക്കം കുറിച്ച കേരള കോളേജ് സ്‌പോർട്‌സ് ലീഗ് – വോളിബോൾ മത്സരങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ലീഗിന്റെ ഉദ്ഘാടനം നിർവഹിച്ചു. ക്ലാസ്‌റൂമുകളുടെ അനുബന്ധമാകണം കളിക്കളങ്ങൾ എന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞു. ജീവിതശൈലീ രോഗങ്ങളെയും മയക്കുമരുന്ന് പോലുള്ള ദുഷ്പ്രവണതകളെയും തടയാൻ സ്‌കൂൾ […]
Read more

തെലങ്കാന കോൺഗ്രസിൽ പൊട്ടിത്തെറി: രേവന്ത് റെഡ്ഡിക്കെതിരെ പരസ്യ വെല്ലുവിളി

ഹൈദരാബാദ്: തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യ പോരിലേക്ക് വഴിമാറുന്നു. മുതിർന്ന മന്ത്രി കൊണ്ഡ സുരേഖയുടെ മകൾ കൊണ്ഡ സുസ്മിത മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ പരസ്യമായി വെല്ലുവിളി ഉയർത്തിയതോടെയാണ് പാർട്ടിയിലെ കലാപം രൂക്ഷമായത്. പർക്കൽ മണ്ഡലത്തിൽ മത്സരിക്കാൻ സുസ്മിത താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ പർക്കലിലെ നിലവിലെ എം.എൽ.എയായ രേവൂരി പ്രകാശ് റെഡ്ഡിക്ക് രേവന്ത് റെഡ്ഡിയുടെ പിന്തുണയുണ്ട്. ഇതാണ് മന്ത്രിപുത്രിയെ ചൊടിപ്പിച്ചത്. കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചാൽ സ്വതന്ത്രയായി മത്സരിക്കാൻ തയ്യാറാണെന്ന് സുസ്മിത വെല്ലുവിളിച്ചു. ആര് വന്നാലും പർക്കലിലെ അടുത്ത […]
Read more

സൗദിയിൽ പെർമിറ്റില്ലാതെ സ്വകാര്യ കാറുകളിൽ ടാക്സി സർവിസ്

റിയാദ്: ടാക്​സി പെർമിറ്റില്ലാതെ സ്വന്തം സ്വകാര്യ കാറുകളിൽ യാത്രക്കാരെ കയറ്റിയ മൂന്ന് വിദേശികൾക്കെതിരെ സൗദി പൊതുഗതാഗത അതോറിറ്റി കർശന നടപടി സ്വീകരിച്ചു. പിടിയിലായ മൂന്നു പേർക്കുമായി ആകെ 35,000 റിയാൽ പിഴ ചുമത്തുകയും നാടുകടത്താൻ ഉത്തരവിടുകയും ചെയ്തതായി അതോറിറ്റി അറിയിച്ചു. നിയമവിരുദ്ധമായി കാറിൽ യാത്രക്കാരെ കയറ്റി സർവീസ് നടത്തിയ ഒരു ഈജിപ്ഷ്യൻ പൗരനും ഒരു ഇന്ത്യൻ പൗരനുമാണ് നടപടി നേരിട്ടതിൽ രണ്ടുപേർ. ഇവർക്ക് 12,000 റിയാൽ വീതം പിഴയും നാടുകടത്തൽ ശിക്ഷയുമാണ് വിധിച്ചത്. സ്വകാര്യ കാറിൽ യാത്രക്കാരെ […]
Read more

കുട്ടികളെയും ഗാർഹിക തൊഴിലാളികളെയും സമൂഹ മാധ്യമങ്ങളിൽ ചൂഷണം ചെയ്യണ്ട

മസ്കത്ത്: ഒമാനിൽ 15 വയസ്സിന് താഴെയുള്ള കുട്ടികളെയോ ഗാർഹിക തൊഴിലാളികളെയോ മോശമായ രീതിയിൽ സോഷ്യൽ മീഡിയ കണ്ടന്റുകളിൽ ചിത്രീകരിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. 3 വർഷം വരെ തടവും 5,000 ഒമാനി റിയാൽ വരെ പിഴയും അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒന്ന് ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. കുട്ടികളിൽ അക്രമവാസനയോ അമിതമായ ഭയമോ ഉണ്ടാക്കുന്ന രീതിയിലുള്ള കണ്ടന്റുകൾ പ്രചരിപ്പിക്കുന്നത് റോയൽ ഡിക്രി (No. 61/2026) പ്രകാരമുള്ള സൈബർ ക്രൈം നിയമത്തിലെ ആർട്ടിക്കിൾ 36/7 […]
Read more

മക്ക അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സര ജേതാക്കളെ ഇന്ന് അറിയാം

മക്ക: മക്കയിലെ അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സര ജേതാക്കളെ ഇന്ന് പ്രഖ്യാപിക്കും. മക്ക ഹറമിൽ ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലാണ് ചടങ്ങ്. അഞ്ച് വിഭാഗങ്ങളിലായി 50 വിജയികൾക്ക് ഒരു കോടി റിയാലാണ് സമ്മാനിക്കുക. മലയാളി പെൺകുട്ടികളടക്കം ഇന്ത്യക്കാരും മത്സരത്തിൽ പങ്കെടുത്തിരുന്നു. കിങ് അബ്ദുൽ അസീസ് രാജാവിന്റെ പേരിലുള്ളതാണ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം. അതിന്റെ വിജയികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. മക്ക ഹറമിലാണ് ചടങ്ങുകൾ. 133 രാജ്യങ്ങളിൽ നിന്നാണ് പ്രാതിനിധികൾ എത്തിയിരിക്കുന്നത്. മത്സരത്തിൽ 334 പേരാണ് സമാപന റൗണ്ടിൽ […]
Read more

ശ്രദ്ധേയമായി റോക്ക് സ്റ്റാർ ബാന്റിന്റെ ‘ലൈലാലയം’ സംഗീതരാവ്

റിയാദ്: സൗദി തലസ്ഥാന നഗരിയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ റോക്ക് സ്റ്റാർ ‘ലൈലാലയം’ പരിപാടി ശ്രദ്ധേയമായി. ഫ്‌ളമിംഗോ മാളിലെ മാർക്ക് ആൻഡ് സേവ് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നൂറുകണക്കിന് ആളുകളാണ് പ്രോഗ്രാം കാണാനായി എത്തിയത്. ഗായകരായ കൊല്ലം ഷാഫി, ശിഹാബ് പാലപ്പെട്ടി, ഷെയ്ഖ അബ്ദുള്ള എന്നിവർക്കൊപ്പം പ്രവാസി ഗായകരായ ഷർമിത നിജാസ്, അഷ്‌റഫ് വാഴക്കാട്, ഹെന്ന ഉമൈറ, നിസാം പുളക്കൽ, സമീറ നിസാം, നിഷാദ് കണ്ണൂർ, റിയോ റിയാസ്, ജംഷി മാർക്ക് ആൻഡ് സേവ്, ജാവേദ് അരീക്കോട്, ഹസീന […]
Read more

തിരക്കേറി; യാത്രാ ഗൈഡ് പുറത്തിറക്കി ഹമദ് വിമാനത്താവളം

ദോഹ: ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്കായി മാർഗനിർദേശങ്ങൾ പുറത്തിറക്കി അധികൃതർ. വേനലവധി കഴിഞ്ഞ് നിരവധി യാത്രക്കാർ രാജ്യത്ത് തിരിച്ചെത്തുന്ന സാഹചര്യത്തിലാണ് നടപടി. വിമാനത്താവളത്തിലൂടെ എളുപ്പത്തിൽ കടന്നുപോകാനുള്ള നിർദേശങ്ങളാണ് പുറപ്പെടുവിച്ചത്. ഇമിഗ്രേഷൻ, ബഗേജ് ശേഖരണം, കുട്ടികൾക്കൊപ്പമുള്ള യാത്ര, യാത്രക്കാരെ സ്വീകരിക്കൽ എന്നിവ സുഗമമാക്കുന്നതിനുള്ള നിർദേശങ്ങളാണ് അധികൃതർ പുറപ്പെടുവിച്ചത്. അർഹരായ യാത്രക്കാർക്ക് ഇ-ഗേറ്റ്‌സ് വഴിയുള്ള Scan & Go സൗകര്യം ഉപയോഗിച്ച് ഇമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാം. ബാഗേജ് റിക്ലെയിം ഏരിയയിൽ വലിപ്പമുള്ള ബഗേജുകൾ ഉൾപ്പെടെ എല്ലാ ബാഗുകളും […]
Read more

കൊല്ലം സുധിയുടെ ട്രോഫികൾ കട്ടിലിനടിയിൽ കിടക്കുന്നത് കിച്ചു മനപൂർവം കാണിച്ചത്

കൊല്ലം: കൊല്ലം സുധിക്ക് കിട്ടിയ ട്രോഫികൾ ഭാര്യ രേണു സുധിയും കുടുംബവും അലക്ഷ്യമായി കട്ടിലിന് അടിയിൽ വെച്ചിരിക്കുകയാണെന്നു പറഞ്ഞ് ഒരിടക്ക് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സുധിയുടെ മൂത്ത മകൻ കിച്ചു എന്നു വിളിക്കുന്ന രാഹുൽ യൂട്യൂബിൽ പങ്കുവെച്ച ഒരു വീഡിയോയിൽ നിന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഈ വീഡിയോയിലാണ് സുധിയുടെ ട്രോഫികൾ കട്ടിലിനടിയിൽ വെച്ചിരുന്ന നിലയിൽ കണ്ടത്. എന്നാൽ കിച്ചു മനപൂർവം വീഡിയോ ഇട്ടതാണെന്നാണ് രേണുവിന്റെ സഹോദരി രമ്യ ഇപ്പോൾ പറയുന്നത്. ഒരു യൂട്യൂബ് ചാനലിനു നൽകിയ […]
Read more

കേരള ക്രിക്കറ്റ് ലീഗ്, പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

തിരുവനന്തപുരം: വ്യാഴാഴ്ച ആരംഭിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ മത്സരങ്ങൾ നിയന്ത്രിക്കാൻ പ്രമുഖ അമ്പയർമാരുടെ മികച്ച നിരയെ സജ്ജമാക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ കെ.എൻ. അനന്തപത്മനാഭൻ, ടോണി ഇമ്മട്ടി എന്നിവരടങ്ങുന്ന 15 അംഗ പാനലാണ് ഇത്തവണ ലീഗ് മത്സരങ്ങൾ നിയന്ത്രിക്കാനെത്തുന്നത്. കൃത്യമായ തീരുമാനങ്ങൾ ഉറപ്പുവരുത്തുക വഴി മത്സരങ്ങളും ടൂർണമെന്റും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കെസിഎ മികച്ചൊരു പാനലിനെ തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. പാനലിലെ 15 പേരിൽ 10 പേർ ബി.സി.സി.ഐ പാനലിൽ നിന്നുള്ളവരും […]
Read more

Recent News