Category: NEWS

റെയിൽ പാളത്തിലേക്ക് മുട്ടിലിഴഞ്ഞു കയറി; ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

അമ്പലപ്പുഴ: കളിക്കുന്നതിനിടെ പാളത്തിലേക്ക് മുട്ടിലിഴഞ്ഞു കയറിയ ഒന്നരവയസ്സുകാരൻ തീവണ്ടിതട്ടി മരിച്ചു. അമ്പലപ്പുഴ കാക്കാഴം പുതുവൽ വീട്ടിൽ വിനീതിന്റെയും സൂര്യാ ബാബുവിന്റെയും ഏകമകൻ ദൃണവ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം. തീവണ്ടിപ്പാളത്തിനടുത്തുള്ള അമ്മവീട്ടിലായിരുന്നു കുട്ടി. മുറ്റത്തിരുന്നു കളിക്കുന്നതിനിടെ ആരുംകാണാതെ കുട്ടി മുട്ടിലിഴഞ്ഞ് സമീപത്തെ പാളത്തിലേക്കു കയറുകയായിരുന്നു. എറണാകുളത്തുനിന്ന് കൊല്ലത്തേക്കു പോയ മെമുവാണ് ഇടിച്ചത്. അമ്പലപ്പുഴ പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അച്ഛൻ വിനീത് മത്സ്യത്തൊഴിലാളിയാണ്. സ്വകാര്യ ആശുപത്രിയിൽ […]
Read more

വഖഫ് ബോര്‍ഡിലെ നിയമനം; ഹൈക്കോടതിയില്‍ യൂ ടേണടിച്ച് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: വഖഫ് ബോര്‍ഡില്‍ അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്നതില്‍ ഹൈക്കോടതിയില്‍ യൂ ടേണടിച്ച് സംസ്ഥാന സര്‍ക്കാര്‍. വഖഫ് നിയമം അനുസരിച്ച് അമുസ്‌ലിങ്ങളെ നിയമിക്കും എന്ന നിലപാടാണ് സര്‍ക്കാര്‍ തിരുത്തിയത്. നിയമനം സുപ്രീംകോടതി വിധിക്ക് ശേഷം മാത്രമേ നടത്തൂവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഒഴിവ് നികത്തുന്നതില്‍ സര്‍ക്കാര്‍ ആറാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വഖഫ് നിയമത്തിന്റെ പതിനാലാം വകുപ്പ് അനുസരിച്ച് അമുസ്‌ലിം അംഗങ്ങളെ നിയമിക്കും എന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇതില്‍ നിന്നാണ് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ നിലപാട് […]
Read more

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസ്: ഉദ്യോഗസ്ഥരോട് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി

ഡൽഹി : ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതി നിർദേശം. അഡീഷൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, പ്രിൻസിപ്പൽ സെക്രട്ടറി ശർമ്മിള മേരി ജോസഫ് എന്നിവരോട് ആണ് കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ സുപ്രീം കോടതി നിർദേശിച്ചത്. കെ ആർ ജ്യോതിലാലിനോടും ശർമ്മിള മേരി ജോസഫിനോടും കോടതി അലക്ഷ്യ കേസിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവിനെ […]
Read more

ശബരിമല സ്വർണ്ണക്കൊള്ള; പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെതിരെയും എ അജികുമാറിനെതിരെയും വീണ്ടും റിമാൻഡ് ചെയ്തു. സെപ്റ്റംബർ ഒന്ന് വരെയാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് നീട്ടിയത്. ഇരുവരുടെയും ജാമ്യ ഹർജിയിൽ വാദം തുടരുകയാണ്. 2019 ലെ സ്വർണ്ണക്കൊള്ളയുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷൻ്റെ വാദം. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും സ്ഥാപിക്കാൻ എസ്ഐടിക്ക് വേണ്ടി പ്രോസിക്യൂഷൻ ഡിജിറ്റൽ തെളിവുകളും ഹാജരാക്കി. എന്നാൽ ഗൂഢാലോചന കുറ്റത്തിന് തെളിവില്ലെന്നും അറസ്റ്റ് […]
Read more

പ്രശംസ അനുവദിക്കരുതെന്ന് വിജയ് എഴുതി നൽകിയതായി സ്പീക്കർ

ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട് പ്രശംസിക്കുന്ന എംഎൽഎമാരെ വിലക്കിയിരിക്കുകയാണ് സ്പീക്കറും മന്ത്രിയും. പ്രശംസ അനുവദിക്കരുതെന്ന് വിജയ് എഴുതി നൽകിയതായി സ്പീക്കർ ജെസിഡി പ്രഭാകർ അറിയിച്ചു. വിഷയത്തിൽ ഒതുങ്ങി പ്രസംഗിച്ചാൽ മതിയെന്നും താക്കീത് നൽകിയിരിക്കുകയാണ്. വിജയ് മുഖസ്തുതി ഇഷ്ടപ്പെടുന്ന വ്യക്തി അല്ലെന്ന് മന്ത്രി ആധവ് അർജുനയും പറഞ്ഞു. മറ്റ് മുഖ്യമന്ത്രിമാരെ പോലെ അല്ല വിജയ്, വകുപ്പുകളെ കുറിച്ച് സംസാരിച്ചാൽ മതിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Read more

യുഎഇയിൽ താപനില 50 ഡിഗ്രിയിലേക്ക്; ചൂട് കൂടും, മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

ദുബായ്: യുഎഇയിൽ ചില ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമ്പോഴും കിഴക്കൻ, തെക്കൻ മേഖലകളിൽ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽമഴ ലഭിച്ചതിന് പിന്നാലെയാണ് പുതിയ കാലാവസ്ഥാ പ്രവചനം. രാജ്യത്ത് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. എന്നാൽ ഉച്ചയ്ക്ക് ശേഷം കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാനും മഴ പെയ്യാനും സാധ്യതയുണ്ട്. ഉൾപ്രദേശങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസ് […]
Read more

സബ്‌സിഡി സാധനങ്ങൾ ശ്രീലങ്കയിലേക്ക് കടത്താൻ ശ്രമം; കുവൈത്ത് തുറമുഖത്ത് വൻ റേഷൻ വേട്ട

കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ വിദേശത്തേക്ക് കടത്താനുള്ള ശ്രമം തടഞ്ഞ് കുവൈത്ത് കസ്റ്റംസ് അധികൃതർ. ഷുവൈഖ് തുറമുഖത്ത് നടത്തിയ പരിശോധനയിൽ ശ്രീലങ്കയിലേക്ക് കയറ്റി അയക്കാൻ തയ്യാറാക്കിയിരുന്ന 6 കണ്ടെയ്നറുകളിൽ നിന്നായി 2,236 കവർ റേഷൻ ഉൽപ്പന്നങ്ങൾ കസ്റ്റംസ് ഇൻസ്പെക്ടർമാർ പിടിച്ചെടുത്തു. വ്യത്യസ്ത ഷിപ്പിംഗ്, എക്സ്പോർട്ട് കമ്പനികളുടെ പേരിലുള്ള കണ്ടെയ്നറുകൾ രാജ്യം വിടുന്നതിന് മുൻപ് കയറ്റുമതി നടപടികൾ പൂർത്തിയാക്കുന്നതിനിടെയാണ് കസ്റ്റംസിന്റെ പിടിയിലായത്. പരിശോധനയിൽ കണ്ടെടുത്ത സാധനങ്ങളുടെ കണക്കുകൾ അധികൃതർ പുറത്തുവിട്ടു. 211 ക്യാൻ […]
Read more

മായ രാഹുല്‍ പാലാ ചെയര്‍പേഴ്‌സണ്‍; എല്‍ഡിഎഫ് പിന്തുണയോടെ വിജയം

കോട്ടയം: പാലാ നഗരസഭാ ചെയര്‍പേഴ്‌സണായി മായാ രാഹുലിനെ തെരഞ്ഞെടുത്തു. എല്‍ഡിഎഫ് പിന്തുണയോടെയാണ് മായ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് എത്തുന്നത്. 16 വോട്ടുകളാണ് സ്വതന്ത്ര കൗണ്‍സിലറായ മായയ്ക്ക് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി റിയ ചീരാന്‍ങ്കുഴിക്ക് 10 വോട്ടുകളാണ് ലഭിച്ചത്. വിമത കൗണ്‍സിലറായ ലിസിക്കുട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിയാ ചീരാന്‍ങ്കുഴിക്കാണ് വോട്ട് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ചയാളാണ് മായ രാഹുല്‍. 12 എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെയും 3 കോണ്‍ഗ്രസ് വിമതരുടെയും സ്വന്തം വോട്ടും നേടിയാണ് മായ ചെയര്‍പേഴ്‌സണ്‍ ആയിരിക്കുന്നത്. നന്മയുടെ വിജയമെന്നാണ് […]
Read more

‘യുഡിഎഫ് ഭരണത്തെ നിയന്ത്രിക്കുന്നത് ബിജെപി’; ജോസ് കെ.മാണി

ഇരിട്ടി: എൽ.ഡി.എഫിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയത് ഭരണവിരു​​ദ്ധ വികാരമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപി. ഭരണവിരുദ്ധവികാരത്തിന്റെ തോത് കുറഞ്ഞ രീതിയിൽ പ്രതിഫലിച്ചത് കേരളാ കോൺഗ്രസ് എമ്മിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിലെ മറ്റ് ഘടകകക്ഷികളെല്ലാം പല മണ്ഡലങ്ങളിലും 20,000 മുതൽ 30,000 വരെ വോട്ടുകൾക്ക് പരാജയപ്പെട്ടപ്പോൾ കേരളാ കോൺഗ്രസ് (എം) സ്ഥാനാർഥികൾ പരാജയപ്പെട്ടത് ശരാശരി 8,000 താഴെ വോട്ടുകൾക്കാണ്. ഒരിക്കലും ജയിക്കില്ലെന്ന് സ്വകാര്യ സംഭാഷണങ്ങളിൽ പറഞ്ഞ പല യു.ഡി.എഫ്. സ്ഥാനാർഥികളും ജയിച്ചുകയറി. 30 […]
Read more

വന്ദേമാതരം ആലപിക്കുന്നതിന് പ്രോട്ടോക്കോൾ ഉണ്ട്; ബിജെപി പ്രതിഷേധത്തെ തള്ളി സുരേഷ് ഗോപി

പാലക്കാട്: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കുന്നതിന് പ്രോട്ടോക്കോൾ ഉണ്ടെന്നും ആ പ്രോട്ടോക്കോൾ പാലിക്കാൻ ഉദ്ഘാടന പരിപാടിയിൽ കഴിയുമായിരുന്നില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. അതിനാലാണ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാതിരുന്നത് എന്നാണ് സുരേഷ് ​ഗോപിയുടെ വിശദീകരണം. അക്കാര്യം പ്രവർത്തകരെ അറിയിച്ചപ്പോൾ അവർക്ക് അത് മനസിലായെന്നും മന്ത്രി പറഞ്ഞു. 16 കോച്ചുകളായി ഉയർത്തിയ ട്രെയിനിന്റെ സർവീസ് ഇന്നലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫ്ലാഗ് […]
Read more

Recent News