Category: NEWS

സിഎംആർ‌എൽ എക്സാലോജിക് മാസപ്പടി കേസ്‌; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി

കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ കണ്ടെടുത്ത രേഖകളും വിവരങ്ങളും വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് ഇ ഡി. ഈ നടപടിക്ക് ശേഷമായിരിക്കും വീണ ടി അടക്കമുള്ളവർക്ക് നോട്ടീസ് നൽകുന്നതിൽ തീരുമാനം എടുക്കുക. വീണയുടെ ഡയറിയിൽ ഉൾപ്പെട്ട എട്ടു വ്യക്തികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഇഡി ഇന്നലെ വിശദമായ പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട് സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. വീണ ടി, മുഹമ്മദ് റിയാസ് എന്നിവർക്ക് സൊലാസ് കമ്പനി ഡയറക്ടർമാരുമായുള്ള […]
Read more

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ “മഹാകാളി” യുടെ ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്. ചിത്രത്തിൽ നിർണായക വേഷം ചെയ്യുന്ന ബോളിവുഡ് താരം അക്ഷയ് ഖന്നയുടെ ഒരു സ്റ്റിൽ പുറത്ത് വിട്ട് കൊണ്ടാണ് ചിത്രത്തിൻ്റെ ആദ്യ ഗ്ലിമ്പ്സ് പുറത്ത് വരുന്ന വിവരം അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ഇന്ത്യൻ സിനിമയിലേക്ക് ഒരു വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് […]
Read more

പിക്കിൾബോളിൽ പുതിയ തരംഗമായി ‘ജൂള മൺസൂൺ കപ്പ് 2026’; കൊച്ചിയിൽ വൻ പങ്കാളിത്തത്തോടെ സമാപിച്ചു

കൊച്ചി: കേരളത്തിൽ വളർന്നുവരുന്ന പിക്കിൾബോൾ കായികരംഗത്തിന് പുതിയ ആവേശമായി ‘ജൂള മൺസൂൺ കപ്പ് 2026’. പിക്കിൾബോൾ ഇവന്റ്സ് ഡെവലപ്‌മെന്റ് അസോസിയേഷൻ (PEDA) സംഘടിപ്പിച്ച ടൂർണമെന്റ് കടവന്ത്രയിലെ Rally Labs Court-ൽ ആവേശകരമായി സമാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു. ചലച്ചിത്ര താരം സിജാ റോസാണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത്. ഏത് പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന കായിക ഇനമാണ് പിക്കിൾബോൾ. കൂടുതൽ ആളുകളെ കായികരംഗത്തേക്ക് ആകർഷിക്കാൻ പിക്കിൾബോളിന് വലിയ സാധ്യതയുണ്ടെന്നും സിജാ […]
Read more

പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പൊതുതാത്പര്യ ഹർജി തള്ളി

കൊച്ചി: കെഎസ്ആർടിസിയുടെ സൗജന്യ സർവീസായ പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വിഎം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. പാലക്കാട് സ്വദേശിനി പി ആർ അഖില, തിരുവനന്തപുരം സ്വദേശിനി എ അഖില എന്നിവരായിരുന്നു ഹർജിക്കാർ. ബസുകളിലെ അമിത തിരക്ക് കാരണം അപകടങ്ങൾ ഉണ്ടായെന്ന ആരോപണം ഹർജിക്കാർ ഉന്നയിച്ചെങ്കിലും ഇത് തെളിയിക്കുന്നതിനുള്ള രേഖകളോ മറ്റ് തെളിവുകളോ ഹാജരാക്കാനായില്ല. അപകടങ്ങൾക്ക് കാരണം […]
Read more

JOOLA Monsoon Cup 2026: കേരളത്തിലെ പിക്കിൾബോളിന് പുതിയ ഉണർവ്

കൊച്ചി: കേരളത്തിലെ വളർന്നുവരുന്ന പിക്കിൾബോൾ രംഗത്തിന് പുതിയ ആവേശം പകർന്ന് JOOLA Monsoon Cup 2026. പിക്കിൾബോൾ ഇവന്റ്സ് & ഡെവലപ്‌മെന്റ് അസോസിയേഷൻ (PEDA) സംഘടിപ്പിച്ച ടൂർണമെന്റ് കൊച്ചി കടവന്ത്രയിലെ Rally Labs Court-ൽ ആവേശകരമായി നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള താരങ്ങളുടെ സജീവ പങ്കാളിത്തം മത്സരത്തിന്റെ നിലവാരം ഉയർത്തി. ഓഗസ്റ്റ് 16നായിരുന്നു ടൂർണമെന്റ്. മികച്ച മത്സരങ്ങളും ആവേശകരമായ പോരാട്ടങ്ങളും നിറഞ്ഞ ടൂർണമെന്റ് താരങ്ങൾക്ക് കഴിവും കായികമികവും പ്രകടിപ്പിക്കാനുള്ള മികച്ച വേദിയായി. കേരളത്തിൽ പിക്കിൾബോളിന് വളർച്ച […]
Read more

ഗവർണർക്കെതിരെ മുഖ്യമന്ത്രി; ‘ഡിജിപിയെ എന്നല്ല ഒരുദ്യോ​ഗസ്ഥനെയും ലോക്ഭവനിലേക്ക് വിളിച്ച് വരുത്തരുത്

തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡിജിപി ഉൾപ്പെടെയുള്ള ഒരു ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അറിവില്ലാതെ ലോക്ഭവനിലേക്ക് ​ഗവർണർ വിളിച്ചുവരുത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ഭവനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും മുൻ സർക്കാറിന്റെ കാലത്തും ഇത്തരം നടപടിയുണ്ടായി. അന്നും അതൃപ്തി അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോ​ഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എസ്എഫ്ഐയുടെ സമരത്തിന് പിന്നാലെ, കാലടി വിസി സിസ തോമസിന്റെ പരാതിക്ക് പിന്നാലെയാണ് ​ഗവർണർ […]
Read more

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം ആഗസ്റ്റ് 30 ന് 338ഉം സെപ്റ്റംബർ 13ന് 320 ഉം വിവാഹ ബുക്കിങ്. ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കാൻ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ സജ്ജീകരണമൊരുക്കുമെന്നാണ് അറിയിപ്പ്. ഭക്തരുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും അധികം പൊലീസിനെ […]
Read more

4 കിലോ അരി സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും, 21ന് ഓണാഘോഷം, 31 ന് സ്കൂൾ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളിൽ ഓണാവധി 22 മുതൽ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഓഗസ്റ്റ് 21 ന് ഓണാഘോഷം നടക്കും. ഓഗസ്റ്റ് 31 ന് സ്കൂൾ തുറക്കും. ഓണാഘോഷ ദിവസം യൂണിഫോം നിർബന്ധം ഇല്ല. 4 കിലോ അരി സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ അക്രമവാസന, ആലപ്പുഴയിൽ ഉണ്ടായത് ഒറ്റപ്പെട്ട സംഭവം. അക്രമവാസന കുട്ടികളിൽ വർധിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. തുടർന്ന് ഉള്ള വർഷങ്ങളിൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ കഴിയുമോ […]
Read more

കോതമംഗലം എംഎ കോളജിലെ വിദ്യാർഥി സമരം ഒത്തുതീർപ്പായി; പ്രധാന ആവശ്യങ്ങൾ അംഗീകരിച്ച് മാനേജ്‌മെന്റ്

കൊച്ചി : കോതമംഗലംവിദ്യാർഥി മിച്ചു മാർപ്പുവിന്റെ അസ്വാഭാവിക മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് കോതമംഗലം എംഎ കോളജിൽ വിദ്യാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി. വിദ്യാർഥി സംഘടനകൾ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ കോളജ് മാനേജ്‌മെന്റ് അംഗീകരിച്ചതോടെയാണ് സമരം താൽക്കാലികമായി പിൻവലിക്കാൻ വിദ്യാർഥികൾ തീരുമാനിച്ചത്. വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ സമഗ്രമായി പരിശോധിക്കുന്നതിന് മാനേജ്‌മെന്റ് പ്രതിനിധികൾക്കൊപ്പം വിദ്യാർഥി പ്രതിനിധികളെയും ഉൾപ്പെടുത്തി സംയുക്ത അന്വേഷണ സമിതി രൂപീകരിക്കും. ഒരാഴ്ചയ്ക്കകം സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ധാരണ.അന്വേഷണം പൂർത്തിയാകുന്നതുവരെ കോളജ് ഡീൻ ഉൾപ്പെടെയുള്ള […]
Read more

ദുബൈയിൽ ഗതാഗത നിയമലംഘന പിഴകള്‍ പെരുകിയാല്‍ പിടിവീഴും, വാഹനങ്ങള്‍ പിടിച്ചെടുക്കും

ദുബൈ: ദുബൈയില്‍ ഗതാഗത നിയമലംഘനങ്ങളില്‍ പിഴകള്‍ പെരുകിയാല്‍ വാഹനം പിടിച്ചെടുക്കുന്നതിലേക്ക് എത്തിക്കാം. പിഴകള്‍ 6,000 ദിര്‍ഹത്തില്‍ കൂടുതല്‍ എത്തിയാലാണ് ഉടമയുടെ വാഹനം പിടിച്ചെടുക്കുക. 2023 ലെ ഡിക്രി നമ്പര്‍ 30 ലെ ആര്‍ട്ടിക്കിള്‍ 2(4), 2015 ലെ ഭേദഗതി ഡിക്രി നമ്പര്‍ (29) പ്രകാരമാണിത്. വാഹന ഉടമകളോട് ഗതാഗത പിഴകളില്‍ കുടിശ്ശിക വരുത്തരുതെന്നും പിഴകള്‍ ഗഡുക്കളായി നല്‍കാവുന്ന സേവനം പ്രയോജനപ്പെടുത്തണമെന്നും പൊലീസ് നിര്‍ദേശിച്ചിരുന്നു. വാഹന ഉടമകള്‍ക്ക് മൂന്ന്, ആറ്, ഒമ്പത് അല്ലെങ്കില്‍ 12 മാസം കാലയളവിനിടെ പലിശ […]
Read more

Recent News