Category: NEWS

കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; 13കാരിയടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13കാരി ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ പിടിയില്‍. കഴിഞ്ഞദിവസം രാത്രിയായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട ശിവന്‍കുട്ടിയുടെ ബന്ധുവായ പെൺകുട്ടി നല്‍കിയ ക്വട്ടേഷനാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് കണ്ടെത്തി. ശിവന്‍കുട്ടിയുടെ ഭാര്യയും മകളും വീട്ടിലില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഒരു പ്രൊഫഷണല്‍ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടിനുള്ളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനില്‍ക്കേയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് മനസിലാക്കിയത്. 67 […]
Read more

കേരള ഇനി കേരളം; പുനര്‍ നാമകരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

ന്യൂഡൽഹി: കേരളം ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. പുനര്‍ നാമകരണ ബില്ലില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവെച്ചു. നേരത്തെ രാജ്യസഭയും ലോക്‌സഭയും ബില്‍ പാസാക്കിയിരുന്നു. സര്‍ക്കാര്‍ രേഖകളില്‍ ഇനി കേരള എന്നതിന് പകരം കേരളം എന്നാകും രേഖപ്പെടുത്തുക. ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലിഷ് ഉള്‍പ്പെടെയുള്ള ഇതര ഭാഷകളിലും ‘Government of Kerala’ എന്നതിനു പകരം ‘Government of Keralam’ […]
Read more

മാപ്പ് ചോദിച്ച് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ മുൻ അധ്യക്ഷനുമായിരുന്ന എം കരുണാനിധിയോട് അനാദരവ് കാട്ടിയെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ പ്രതിഷേധമുയർത്തിയതിന് പിന്നാലെ മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി സി ജോസഫ് വിജയ്. കരുണാനിധിയെ ബഹുമാനസൂചകമായ പദവികൾ ഇല്ലാതെ വെറും പേര് മാത്രം വിളിച്ച് പരാമർശിച്ച വനം വകുപ്പ് മന്ത്രി ആർ വി രഞ്ജിത് കുമാറിന്റെ നടപടിയിലാണ് മുഖ്യമന്ത്രി വിജയ് സഭയിൽ മാപ്പ് ചോദിച്ചത്. ‘കലൈഞ്ചർ കരുണാനിധി’യെന്ന് പരാമർശിക്കാതെ ‘കരുണാനിധി’ എന്ന് മാത്രം മന്ത്രി പരാമർശിച്ചതാണ് ഡിഎംകെ അംഗങ്ങളെ പ്രകോപിപ്പിച്ചത്. തിങ്കളാഴ്ച […]
Read more

തുറന്നടിച്ച് പിണറായി

തിരുവനന്തപുരം : ഗവർണർ പോലീസ് മേധാവിയെ വിളിച്ചുവരുത്തിയ നടപടിയിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് വിലകൽപ്പിക്കാതെ, സംസ്ഥാന ഭരണത്തിൽ നേരിട്ട് ഇടപെടാനുള്ള ഗവർണറുടെ നീക്കം ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനവും ജനാധിപത്യ സംവിധാനത്തോടുള്ള പരസ്യമായ വെല്ലുവിളിയുമാണ്. ഈ അമിതാധികാര പ്രവണതകൾക്കും ഭരണഘടനാ ലംഘനങ്ങൾക്കും മുന്നിൽ ഒരക്ഷരം മിണ്ടാൻപോലും യുഡിഎഫ് സർക്കാർ ഭയപ്പെടുന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. ‘എക്‌സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട വകുപ്പു മന്ത്രിയേയും മറികടന്ന്, സംസ്ഥാന പൊലീസ് മേധാവിയെ ഗവർണർ […]
Read more

സതീശന് താൽപര്യമില്ലാത്ത പേര്

തിരുവനന്തപുരം : മേയ് 18 ന് മുഖ്യമന്ത്രിക്കൊപ്പം സത്യ പ്രതിജ്ഞ ചെയ്ത ബിന്ദു സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറിയായ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി മുഖ്യമന്ത്രിയോട് നിർദ്ദേശിച്ചു. ഇ ഓഫീസ് വഴിയും ആവശ്യപ്പെട്ടു . തീരുമാനം വൈകിയപ്പോൾ ആവശ്യം മന്ത്രി വീണ്ടും ഉന്നയിച്ചെന്നാണ് വിവരം . എംഎൽഎ അയിരുന്നപ്പോൾ കെസി വേണുഗോപാലിൻറെ പിഎ യും മന്ത്രി ആയപ്പോൾ പേഴ്സണൽ സ്റ്റാഫും അയിരുന്നയാളാണ് ശരത് ചന്ദ്രൻ . കെസിക്കും താൽപര്യമുള്ളയാളെ പിഎസ് ആക്കണമെന്ന നിർദ്ദേശത്തിനാണ് മൂന്നു മാസമായിട്ടും മുഖ്യമന്ത്രി പച്ചക്കൊടി […]
Read more

കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യത; മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം

ന്യൂഡൽഹി: ബിജെപി പുന:സംഘടന നടന്ന സാഹചര്യത്തിൽ കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്ന് വിവരം. ബിജെപി ട്രഷറർ സ്ഥാനത്ത് തിരിച്ചെത്തിയ പിയൂഷ് ഗോയൽ മന്ത്രിസ്ഥാനത്തും തുടരും എന്നാണ് സൂചന. ബിജെപി പാർലമെൻ്ററി ബോർഡിലേക്കും പിയുഷ് ഗോയലിനെ പരിഗണിച്ചേക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിൻ്റെ പേരും പാർലമെൻ്ററി ബോർഡിലേക്ക് ആലോചിക്കുന്നുണ്ട്. ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. നിലവിലെ മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്. നിർമ്മല സീതാരാമൻ, നിതിൻ ഗഡ്കരി, അശ്വിനി വൈഷ്ണവ് തുടങ്ങിയവരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമെന്നാണ് അഭ്യൂഹം. കഴിഞ്ഞ […]
Read more

ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി

സീരിയൽ നടിയും ബിഗ് ബോസ് മലയാളം സീസൺ 7 ജേതാവുമായ അനുമോൾ വിവാഹിതയായി. ഭുവനേശ് ആണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. ടെലിവിഷൻ ഷോകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചിതയായ അനുമോൾ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7 ജേതാവായി. സോഷ്യൽ മീഡിയയിൽ സജീവമായ അനുമോൾ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്. വിവാഹ ചിത്രങ്ങളും അനുമോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നടനും മോഡലുമാണ് ഭുവനേഷ്. […]
Read more

ജി. സുകുമാരൻ നായർ മാന്യമായി പെരുമാറുന്ന ആൾ; ​ഗണേഷ്കുമാറിനെതിരെ ചാണ്ടി ഉമ്മൻ

ന്യൂഡൽഹി: എൻഎസ്‍എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ പുകഴ്ത്തിയും മുൻ ​ഗതാ​ഗത മന്ത്രി കെ. ബി ഗണേഷ്കുമാറിനെ പരോക്ഷമായി വിമർശിച്ചും ചാണ്ടി ഉമ്മൻ എംഎൽഎ. ജി. സുകുമാരൻ നായർ കേരളത്തിൻ്റെ സ്വത്താണെന്നും കാണാൻ എത്തുന്നവരോട് മാന്യമായി പെരുമാറുന്ന ആളെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഓരോരുത്തർക്കും ഓരോ ശൈലികൾ ആണ്. ജി സുകുമാരൻ നായരെ അപമാനിക്കാൻ നീചമായ ശ്രമം നടക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി.‌‌ കെപിസിസി അധ്യക്ഷ ചർച്ചകൾ സംബന്ധിച്ചും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അധ്യക്ഷനാകാൻ ജനപ്രതിനിധികൾക്ക് അയോഗ്യതയില്ലെന്ന് […]
Read more

സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌ രാജാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യൂണിയൻകാരുടെ കൊമ്പൊടിക്കാതെ പ്രശ്നം പരിഹരിക്കപ്പെടില്ല. അതിനുള്ള ചങ്കൂറ്റം വി.ഡി. സതീശൻ സർക്കാർ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതിമന്ത്രി സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റ് പദവിയൊഴിഞ്ഞ് പൂർണമായും വൈദ്യുതിമന്ത്രാലയത്തിന്റെ ചുമതല വഹിക്കണം. കേരളം നേരിടുന്നത് സമാനതകളില്ലാത്ത വൈദ്യുതിപ്രതിസന്ധിയാണ്. ആണവോർജ നിലയത്തിനും പുതിയ ജലപദ്ധതികൾക്കുമെതിരേ സമരവുമായി നടന്നപ്പോൾ തമിഴ്‌നാട് കൽപ്പാക്കത്തും കൂടംകുളത്തുമായി 1,220 മെഗാവാട്ടിന്റെ രണ്ട് ആണവനിലയങ്ങൾ […]
Read more

ഇറാൻ കീഴടങ്ങണം; നിലപാട് കടുപ്പിച്ച് ഡോണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം പരിഹാരമില്ലാതെ ആറാം മാസത്തിലേക്ക് നീങ്ങുന്നതിനിടെ നിലപാട് കൂടുതൽ കടുപ്പിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാൻ കീഴടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഒമാന്റെ ശ്രമങ്ങൾ അമേരിക്കൻ താൽപര്യങ്ങൾക്ക് എതിരാണെങ്കിൽ ഒമാനെതിരെ ബോംബാക്രമണം നടത്തുമെന്ന അസാധാരണ മുന്നറിയിപ്പും ട്രംപ് നൽകി. ഫോണിലൂടെ നടത്തിയ അഭിമുഖത്തിനിടെ ആണ് ട്രംപ് ഭീഷണി മുഴക്കിയതെന്നാണ് ഫോക്സ് ന്യൂസിന്റെ റിപ്പോർട്ട്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി യുഎസും ഒമാനും ഇറാനുമായി പ്രത്യേകം ചർച്ചകൾ നടത്തിവരികയാണ്. […]
Read more

Recent News