Category: NEWS

സ്വകാര്യ ഫാർമസികൾക്ക് പുതിയ ലൈസൻസിംഗ് ചട്ടങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ ഫാർമസികളുടെ ലൈസൻസിംഗ്, മരുന്നുകളുടെയും മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും വിതരണം എന്നിവ സംബന്ധിച്ച് പുതിയ ചട്ടങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടുത്തി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു. സ്വകാര്യ ഫാർമസികളുടെ ലൈസൻസിംഗ്, പ്രവർത്തനം, മരുന്നുകളുടെ സൂക്ഷിപ്പ്, വിതരണം, ഡോർ-സ്റ്റെപ്പ് ഡെലിവറി എന്നിവയ്ക്കു പുറമെ ഫാർമസി ജീവനക്കാരുടെ തൊഴിൽപരവും മേൽനോട്ടപരവുമായ ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുന്ന സമഗ്രമായ നിയമാവലിയാണ് പുതിയ ഉത്തരവിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കുവൈത്തി ഫാർമസിസ്റ്റുകൾ, സഹകരണ സംഘങ്ങൾ, സ്വകാര്യ […]
Read more

15000 കേന്ദ്രങ്ങളിൽ ‘വന്ദേമാതരം’ പൂർണ്ണമായി ആലപിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കേരളത്തിലുടനീളം 15000 കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശീയപതാക ഉയർത്തി ‘വന്ദേമാതരം’ പൂർണ്ണമായി ആലപിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. ബൂത്ത്, പഞ്ചായത്ത്, മണ്ഡലം, ജില്ലാ തലങ്ങളിലായി ബി ജെ പി. പ്രവർത്തകർ പരിപാടികൾക്ക് നേതൃത്വം നൽകും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രതീകമായ ‘വന്ദേമാതര’ത്തെ അപമാനിക്കുന്നതും രാജ്യവിരുദ്ധ ശക്തികൾക്ക് പിന്തുണ നൽകുന്നതുമായ നിലപാടുകൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. രാജ്യത്തിന്റെ ത്രിവർണ്ണ പതാക ഉയർത്തിപ്പിടിച്ച്, ഭാരതത്തിന്റെ അഖണ്ഡതയും പരമാധികാരവും […]
Read more

‘ടോക്സിക്’ ഹോങ്കോങ് വിതരണം ഏറ്റെടുത്ത് എഎ ടെക്‌നോളജീസ്

തെന്നിന്ത്യൻ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഹോങ്കോങ് വിതരണം ഏറ്റെടുത്തിരിക്കുന്നത് എഎ ടെക്‌നോളജീസ് ആണ്. ഓഗസ്റ്റ് 26 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷനും ഇമോഷനും വയലൻസിനും പ്രാധാന്യമുള്ളൊരു സിനിമയാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തില്‍ ഇരട്ട വേഷത്തിലാകും യാഷെന്നും സൂചനയും ട്രെയിലർ നല്‍കുന്നുണ്ട്. അതേസമയം ടോക്സിക് ലോകത്തെ ആദ്യമായി പരിചയപ്പെടുത്തുമ്പോൾ, യാഷ് സ്വയം പിന്നിലേക്ക് നീങ്ങി, ചിത്രത്തിലെ വനിതാ […]
Read more

ആകാശത്ത് വെച്ച് ഓണം ഉണ്ണാം; അവസരം ഒരുക്കി എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: ഓണക്കാലത്ത് കേരളത്തിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് ആകാശത്ത് വെച്ച് ഓണം ഉണ്ണാൻ അവസരം ഒരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. ഓഗസ്റ്റ് 15 മുതൽ 31 വരെ യാത്ര ചെയ്യുന്നവർക്ക് യാത്രയ്ക്ക് 18 മണിക്കൂർ മുൻപ് വരെ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഓണസദ്യ മുൻകൂർ ബുക്ക് ചെയ്യാം. ഇതിൻറെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് നിർവഹിച്ചു. എയർ ഇന്ത്യ ഗ്രൂപ്പ് മാർക്കറ്റിംഗ്, ഇ-കോമേഴ്സ്, ലോയൽറ്റി […]
Read more

ഇക്കുറിയും വിഭവ സമൃദ്ധമായ ഓണസദ്യയുമായി കുടുംബശ്രീ

തിരുവനന്തപുരം: ഇക്കുറിയും ഓണാഘോഷത്തിന് വിഭവ സമൃദ്ധമായ ഓണസദ്യയൊരുക്കി കുടുംബശ്രീ. സംസ്ഥാനമെമ്പാടുമുള്ള നാനൂറോളം വനിതാ കാന്‍റീന്‍ കാറ്ററിങ്ങ് യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരുടെ നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കുന്നത്. ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങളും പായസവും തിരഞ്ഞെടുത്ത് മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കാം. ചോറ്, സാമ്പാര്‍, അവിയല്‍, കൂട്ടുകറി, തോരന്‍, ഓലന്‍, കാളന്‍, പച്ചടി, കിച്ചടി, പുളിയിഞ്ചി, രസം, മോര്, അച്ചാര്‍, ശര്‍ക്കരവരട്ടി, കായ ഉപ്പേരി, പപ്പടം, പഴം, പായസം എന്നിവ ഉള്‍പ്പെടെയുള്ള ഓണസദ്യയ്ക്ക് 170 രൂപ മുതലാണ് നിരക്ക്. കൂടാതെ ആവശ്യക്കാര്‍ക്ക് അടപ്രഥമന്‍, […]
Read more

മുഖ്യമന്ത്രി പറഞ്ഞത് ആർഎസ്എസിന്റെ അജണ്ടയെന്ന് എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ ആർഎസ്എസിനും സംഘപരിവാറിനും കീഴടങ്ങിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വന്ദേമാതരം പൂർണ്ണമായും ആലപിക്കണമെന്ന നിലപാടാണ് വി ഡി സതീശൻ പറഞ്ഞതെന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. അങ്ങനെ ആലപിക്കേണ്ടതില്ല എന്ന നിലപാട് സ്വീകരിച്ച കോൺഗ്രസിന്റെ നേതാവ് തന്നെയാണ് ഈ നിലപാട് സ്വീകരിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു. വന്ദേമാതരം ആലപിച്ചില്ലെങ്കിൽ മൂന്നു വർഷം ശിക്ഷിക്കപ്പെടും എന്ന് വി ഡി സതീശൻ നിയമത്തെ വ്യാഖ്യാനിച്ചുവെന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. […]
Read more

സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമെന്ന് മുന്‍ മന്ത്രി ജി. ആര്‍ അനില്‍

തിരുവനന്തപുരം: ഓണം അടുത്തിരിക്കെ സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമെന്ന് മുന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഓണക്കാലത്ത് വലിയ വിലക്കയറ്റം നേരിടേണ്ടി വരുമെന്നും മുന്‍മന്ത്രി വ്യക്തമാക്കി. വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയര്‍ന്നത് കഴിഞ്ഞ വര്‍ഷം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞെന്നും ജി.ആര്‍ അനില്‍ ചൂണ്ടിക്കാട്ടി. മറ്റ് ഉത്പന്നങ്ങളുടെ വിലയും നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ഓണക്കാലത്ത് ഒരു മാധ്യമവും സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍മന്ത്രി വിലക്കയറ്റത്തില്‍ പ്രതികരിച്ചത്. ഓണമാസം 386 കോടി രൂപയുടെ വില്‍പ്പന […]
Read more

പത്ത് മണിക്കൂർ വരെ പവർകട്ട്; ഇന്ത്യയോട് സഹായം തേടി ബംഗ്ലാദേശ്

ധാക്ക: ബംഗ്ലാദേശിൽ കടുത്ത ഊർജ പ്രതിസന്ധി. പ്രകൃതിവാതകത്തിന്റെ ലഭ്യതക്കുറവ് മൂലം രാജ്യം കടുത്ത വൈദ്യുതി തടസ്സങ്ങൾ നേരിടുന്നതിനാൽ വ്യാപാരസ്ഥാപനങ്ങൾ നേരത്തെ അടയ്ക്കണമെന്ന് സർക്കാർ ഉത്തരവിട്ടു. പ്രതിസന്ധി പരിഹരിക്കാൻ ബംഗ്ലാദേശ് ഇന്ത്യയോട് കൂടുതൽ ഡീസൽ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ ഇന്ധനത്തിന്റെ, പ്രത്യേകിച്ച് പ്രകൃതിവാതകത്തിന്റെ കടുത്ത ക്ഷാമമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. കഴിഞ്ഞ മാസം അമേരിക്കൻ കമ്പനിയായ എക്‌സെലറേറ്റ് എനർജിയുടെ ഉടമസ്ഥതയിലുള്ള ഒരു എൽഎൻജി ടെർമിനലിലുണ്ടായ തീപിടുത്തം രാജ്യത്തെ എൽഎൻജി വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതുകൂടാതെ […]
Read more

എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: ആകാശച്ചുഴിയിൽപെട്ട ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചതായുള്ള അന്വേഷണ റിപ്പോർട്ടിന് പിന്നാലെ പൈലറ്റുമാരുടെ ലഹരിപരിശോധന ശക്തമാക്കി എയർ ഇന്ത്യ. എല്ലാ പൈലറ്റുമാരും നിർബന്ധിത പരിശോധന പൂർത്തിയാക്കണമെന്ന് ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ എയർ ഇന്ത്യ ആവശ്യപ്പെട്ടു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലെ പൈലറ്റുമാർക്ക് പരിശോധന ബാധകമാണ്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) നൽകിയ നിർദേശപ്രകാരങ്ങൾക്കപ്പുറത്തുള്ള സുരക്ഷയും പ്രൊഫഷണലിസവും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതിനാൽ എല്ലാ പൈലറ്റുമാരേയും നിലവിലെ നിയമങ്ങൾക്കനുസൃതമല്ലാത്ത ലഹരിമരുന്നുകളോ മറ്റേതെങ്കിലും തരത്തിലുള്ള മരുന്നുകളോ […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 9-ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി

കൊച്ചി​: മാസപ്പടി കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനും ഇഡിക്കും ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഒന്‍പതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി അറിയിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതി വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. മറ്റ് 24 പ്രതികള്‍ക്കും ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. മറ്റ് പ്രതികള്‍ക്ക് ഏര്‍പ്പെടുത്തിയ ജാമ്യവ്യവസ്ഥ ഹരീഷ് കുമാറിനും ബാധകമാക്കി. സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. പിണറായി […]
Read more

Recent News