Category: NEWS

തീവ്ര ന്യൂന മർദ്ദം; ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ മഴ ശക്തമാകും

തിരുവനന്തപുരം: കേരളത്തിൽ ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. ആഗസ്റ്റ് 13,14 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പശ്ചിമ ബംഗാൾ-ബംഗ്ലാദേശ്-വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദ്ദം പശ്ചിമ ബംഗാൾ തീരത്തിന് മുകളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഗംഗാതട പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലൂടെ സഞ്ചരിക്കാൻ സാധ്യതയുണ്ട്. വിവിധ […]
Read more

‘ബസ് റിഫർബിഷ്മെന്റ് പദ്ധതി കെഎസ്ആർടിസിക്ക് സാമ്പത്തിക നേട്ടമാകും’; ​മന്ത്രി സിപി ജോൺ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ബസുകളുടെ നവീകരണ ‘റീഫർബിഷ്‌മെന്റ് പദ്ധതി കെഎസ്ആർടിസിക്ക് വലിയ സാമ്പത്തിക നേട്ടമാകുമെന്ന് ​ഗതാഗത മന്ത്രി സി.പി ജോൺ പറഞ്ഞു. ഒരു പുതിയ ബസ് വാങ്ങുന്ന പണം ഉപയോഗപ്പെടുത്തി പത്ത് ബസുകൾ അറ്റകുറ്റപ്പണികൾ നടത്തി സർവീസിനായി നിരത്തിലിറക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ പദ്ധതിയുടെ ആദ്യഘട്ടത്തിൽ നവീകരണം പൂർത്തിയാക്കിയ 14 ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഡീലക്സ് വിഭാഗത്തിൽപ്പെട്ട ബസുകൾക്ക് ശരാശരി രണ്ടര ലക്ഷം രൂപയും […]
Read more

വാടക ഇനി ഒന്നിച്ചുകൊടുക്കേണ്ട; ദുബൈയിൽ ‘റെന്റ് നൗ, പേ ലേറ്റർ’ സേവനം സെപ്റ്റംബറിൽ

ദുബൈ: പ്രവാസികളടക്കമുള്ളവർക്ക് ആശ്വാസമായി ദുബൈയിൽ ‘റെന്റ് നൗ, പേ ലേറ്റർ’ സേവനം വരുന്നു. പദ്ധതി പ്രകാരം വീട്ടുടമസ്ഥർക്ക് വാർഷിക വാടക ബാങ്ക് മുൻകൂറായി നൽകും. വാടകക്കാർക്ക് 12 മാസം വരെയായി പലിശയില്ലാതെ ഇത് തിരിച്ചടയ്ക്കാം. സേവനം സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് ഇമാറാത്ത് അൽ യൗമടക്കം റിപ്പോർട്ട് ചെയ്യുന്നത്. ഒരു കൊല്ലത്തെ വാടക ഒന്നിച്ചുകൊടുക്കാൻ ബുദ്ധിമുട്ടുന്നവർക്ക് സേവനം ഏറെ ഉപകാരപ്പെടും. ഒരു പ്രാദേശിക ബാങ്കുമായി സഹകരിച്ച് ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റാ (ഡിഎൽഡി)ണ് സംരംഭം നടപ്പാക്കുന്നത്. നിർദ്ദിഷ്ട സംവിധാനം പ്രകാരം വാടകക്കാരൻ […]
Read more

പശ്ചിമേഷ്യൻ സംഘർഷം‌; ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി യു.എ.ഇ പ്രസിഡന്റ്

ദുബൈ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സഹോദരബന്ധവും ഉഭയകക്ഷി സഹകരണവും നേതാക്കൾ അവലോകനം ചെയ്തു. സൗഹൃദ സന്ദർശനത്തിന്റെ ഭാ​ഗമായി ഇന്നലെയാണ് ബഹ്റൈൻ രാജാവ് യു.എ.ഇയിലെത്തിയത്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ ഉൾപ്പെടെയുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ ചർച്ചയായി. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് നേതാക്കൾ സംസാരിച്ചു. മേഖല നേരിടുന്ന പൊതുവായ വെല്ലുവിളികളുടെ […]
Read more

സ്വകാര്യ ഫാർമസികൾക്കിടയിൽ ഒരു കിലോമീറ്റർ ദൂരപരിധി ഉണ്ടായിരിക്കണം; പുതിയ നിയമം കൊണ്ടുവന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ ഫാർമസികൾക്കിടയിൽ 1000 മീറ്റർ ദൂരപരിധി ഉണ്ടായിരിക്കണമെന്ന് ആരോ​ഗ്യ മന്ത്രി അഹ്മദ് അൽ അവാദി. സ്വകാര്യ ഫാർമസികളുടെ പ്രവർത്തനം, ലൈസൻസിങ്, മരുന്ന് കൈകാര്യം ചെയ്യൽ, മെഡിക്കൽ ഉൽപന്നങ്ങൾ എന്നിവയെ സംബന്ധിച്ച് മന്ത്രിതല പ്രമേയം പുറപ്പെടുവിക്കുകയായിരുന്നു മന്ത്രി. പുതിയതായി ആരംഭിക്കുന്ന ഫാർമസിയും നിലവിലുള്ള ഏറ്റവും അടുത്ത ഫാർമസിയും തമ്മിൽ എല്ലാ ദിശകളിലേക്കും കുറഞ്ഞത് ഒരു കിലോമീറ്റർ ദൂരപരിധി ഉണ്ടായിരിക്കണമെന്ന് പ്രമേയം വ്യക്തമാക്കുന്നു. അതേസമയം, കോഓപ്പറേറ്റീവ് സൊസൈറ്റികൾ, മാളുകൾ, വിമാനത്താവളങ്ങൾ, സർവകലാശാലകൾ, സ്വകാര്യ ആശുപത്രികൾ എന്നീ […]
Read more

തൃശൂർ സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: റിയാദിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. തൃശൂർ പിലാക്കാട് സ്വദേശിയായ കോരങ്ങോട്ടിൽ മുഹമ്മദ്‌ റാഷിക് (24) ആണ്​ മരിച്ചത്​. റസാഖിന്റെയും റംലയുടെയും മകനാണ്. റാഷിദ ഏക സഹോദരിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാടി​െൻറ മേൽനോട്ടത്തിൽ കെ.എം.സി.സി ഭാരവാഹികളായ ജുനൈദ് താനൂർ, ഹാഷിം മൂടാൽ, നസീർ കണ്ണീരി, അബ്​ദുറഹ്​മാൻ ചേലേമ്പ്ര, ഷറഫ് തേഞ്ഞിപ്പലം എന്നിവരാണ് നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നത്.
Read more

ജനപ്രിയ ആപ്ലിക്കേഷനായി മാറി ‘തവക്കൽന’

റിയാദ്: സൗദി അറേബ്യയിൽ ഉപഭോക്താക്കൾക്ക് ഏറ്റവും സംതൃപ്തി നൽകുന്ന ആപ്ലിക്കേഷനായി മാറി തവക്കൽന. സൗദി ഡിജിറ്റൽ ​ഗവൺമെന്റ് അതോറിറ്റിയുടെ ഡിജിറ്റൽ എക്സ്പീരിയൻസ് മെച്യൂരിറ്റി ഇൻഡക്സ് പുറത്തുവിട്ട ഈ വർഷത്തെ സർക്കാർ സേവനങ്ങളിലെ പ്രകടനത്തിലാണ് നേട്ടം. ഏറ്റവും മികച്ച 10 സർക്കാർ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അഞ്ചാം സ്ഥാനം സ്വന്തമാക്കിയ തവക്കൽന, ഉപഭോക്കാക്കളുടെ യൂസർ എക്സ്പീരിയൻസിൽ ഒമ്പതാം സ്ഥാനവും നേടി. സൗദിയിലെ പൗരന്മാർക്കും പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ മികച്ച സേവനങ്ങളാണ് ആപ്പ് നൽകിക്കൊണ്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, സേവനങ്ങൾ എളുപ്പത്തിലും […]
Read more

യു.‌എ.ഇ ദേശീയ ടീം പരിശീലകനായി സ്ലാറ്റ്കോ ഡാലിച്

ദുബൈ: യു.എ.ഇ ദേശീയ ടീമിന്റെ പുതിയ പരിശീലകനായി സ്ലാറ്റ്കോ ഡാലിചിനെ നിയമിച്ചു. റൊമേനിയൻ പരിശീലകൻ കോസ്മിൻ ഒലാറോയുവിന് പകരക്കാരനായാണ് ക്രൊയേഷ്യൻ പരിശീലകൻ എത്തുന്നത്. ഈ കഴി‍ഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യൻ ദേശീയ ടീമിനെ റൗണ്ട് ഓഫ് 32-ൽ എത്തിച്ചിരുന്നു ഈ 59കാരൻ. 9 വർഷം ക്രൊയേഷ്യൻ പരിശീലകനായിരുന്ന ഡാലിച്, ടീമിനെ 2018 ലോകകപ്പ് ഫൈനലിലേക്കും, 2022 ലോകകപ്പിൽ മൂന്നാം സ്ഥാനത്തേക്കും, 2023 നേഷൻസ് ലീഗ് ഫൈനലിലേക്കും നയിച്ചു. 2015-ൽ അൽ ഐൻ ക്ലബ്ബിനെ യു.എ.ഇ പ്രോ ലീഗ് ചാമ്പ്യന്മാരാക്കിയ […]
Read more

ചെങ്കോട്ട സ്ഫോടനം: പിന്നിൽ അൽ-ഖ്വയ്ദയുടെ ഇന്ത്യൻ വിഭാഗമെന്ന് സ്ഥിരീകരണം; യുഎൻ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: 2025 നവംബറിൽ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് പിന്നിൽ ‘അൽ-ഖ്വയ്ദ ഇൻ ദി ഇന്ത്യൻ സബ് കോണ്ടിനന്റ്’ (എക്യുഐഎസ്) ആണെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ റിപ്പോർട്ട്. യുഎൻ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിങ് ടീം തയ്യാറാക്കിയ 38-ാമത് റിപ്പോർട്ടിലാണ് ചെങ്കോട്ട ആക്രമണത്തിലെ അൽ-ഖ്വയ്ദയുടെ പങ്കിനെക്കുറിച്ച് പരാമർശമുള്ളത്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ അൽ-ഖ്വയ്ദയുടെ സെല്ലുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഗുജറാത്തിൽ അടുത്തിടെ എടിഎസ് അറസ്റ്റ് […]
Read more

‘കേരളം കേരളം കേളികൊട്ടുണരുന്ന…’; ‘കേരളം’ ബില്ലിനെ പിന്തുണച്ച് സഭയിൽ പാട്ടുപാടി സുരേഷ് ഗോപി

ഡൽഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റാനുള്ള ഭേദഗതി ബില്ലിനെ രാജ്യസഭയിൽ പിന്തുണച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ലോകമെമ്പാടുമുള്ള നാല് കോടിയോളം മലയാളികൾക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണിതെന്ന് അദ്ദേഹം പറഞ്ഞു. കേരളപ്പിറവിക്ക് ശേഷം 50 വർഷത്തിലേറെ കഴിഞ്ഞാണ് സംസ്ഥാനത്തിന്റെ സംസ്കാരത്തോട് ചേർന്നുനിൽക്കുന്ന ഈ നാമകരണം യാഥാർഥ്യമാകാൻ നരേന്ദ്ര മോദി സർക്കാർ വേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ കൊണ്ടുവന്ന പ്രമേയത്തെ അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മറ്റ് കക്ഷികളും […]
Read more

Recent News