Category: NEWS

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ് സ്ഥാനമൊഴിയുന്നു

വാഷിങ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ് സ്ഥാനമൊഴിയുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം അവസാനത്തോടെ കാരലൈൻ ലെവിറ്റ് പദവിയൊഴിയുമെന്നും കുട്ടികൾക്കും കുടുംബത്തിനും ഒപ്പം കൂടുതൽ സമയം ചിലവഴിക്കാനാണ് അവർ സ്ഥാനമൊഴിയുന്നതെന്നും ട്രംപ് സാമൂഹികമാധ്യമത്തിൽ കുറിച്ചു. അതേസമയം, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പദവി ഒഴിയുമെങ്കിലും ലെവിറ്റ് തന്റെ ഉപദേശകയായി തുടരുമെന്നും ട്രംപ് അറിയിച്ചു. സ്ഥാനമൊഴിയുമെന്ന് ട്രംപ് അറിയിച്ചതിന് പിന്നാലെ സ്ഥിരീകരണവുമായി കാരലൈൻ ലെവിറ്റും സാമൂഹികമാധ്യമത്തിൽ കുറിപ്പ് പോസ്റ്റ് […]
Read more

നാലുവർഷ ബിരുദം: എൽ.ഡി.എഫ്. കൊണ്ടുവന്നതും എൻ.ഇ.പി. ഘടന തന്നെയെന്ന് സർക്കാർ സമിതി

തിരുവനന്തപുരം: എൽ.ഡി.എഫ്. സർക്കാറിന്റെ കാലത്ത് കേന്ദ്രത്തിനു ബദലെന്ന പേരിൽ നടപ്പാക്കിയ നാലുവർഷബിരുദം മെച്ചപ്പെടുത്താനുള്ള റിപ്പോർട്ടിൽ ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)മനുസരിച്ചുള്ള വാർപ്പുമാതൃക ചൂണ്ടിക്കാട്ടി യു.ഡി.എഫ്. സർക്കാറിന്റെ വിദഗ്ധസമിതി. എൻ.ഇ.പി. ലക്ഷ്യങ്ങളുടെ വിജയകരമായ പൂർത്തീകരണത്തെ സഹായിക്കാനാണ് നാലുവർഷബിരുദം മെച്ചപ്പെടുത്താനുള്ള ശുപാർശകളെന്നാണ് വിദഗ്ധസമിതി സർക്കാറിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. നരേന്ദ്ര മോദി സർക്കാർ വിഭാവനം ചെയ്തിട്ടുള്ള എൻ.ഇ.പി. വർഗീയ-വാണിജ്യവത്കരണം ലക്ഷ്യമിട്ടാണെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ വിമർശിച്ചു കൊണ്ടിരിക്കേയാണ്, ഇതേ നയത്തിന്റെ പൂർത്തീകരണം യാഥാർഥ്യമാക്കണമെന്നുള്ള സർക്കാർ സമിതിയുടെ ശുപാർശയെന്നതാണ് ശ്രദ്ധേയം. കേരളത്തിലെ നാലുവർഷബിരുദം […]
Read more

രോഹൻ കുന്നുമ്മൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് ക്യാപ്റ്റനായി തുടരും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിലും കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ തന്നെ നയിക്കും. അഖിൽ സകറിയ വൈസ് ക്യാപ്റ്റനായി തുടരും. ടൂർണമെൻറിൻറെ ആദ്യ സീസൺ മുതൽ ടീമിൻറെ പ്രധാന ഭാഗമായ ഇരുവരുടെയും പരിചയസമ്പത്തും നേതൃത്വപാടവവും വരും സീസണിലും ടീമിന് വലിയ കരുത്താകും. ക്യാപ്റ്റൻ എന്ന നിലയിൽ രോഹനും വൈസ് ക്യാപ്റ്റനായി അഖിലും ടീമിനെ നയിക്കുമ്പോൾ, കഴിഞ്ഞ സീസണുകളിലെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഗ്ലോബ്‌സ്റ്റാർസ്. ഹെഡ് കോച്ച് ബിജുമോൻ എൻ.പിയുടെയും കോച്ചിങ് സ്റ്റാഫിൻറെയും […]
Read more

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ലങ്കയെ ധനഞ്ജയ ഡിസിൽവ നയിക്കും

കൊളംബോ: ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള 16 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 ശനിയാഴ്ച മുതൽ ഗാല്ലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ പ്രമുഖ താരങ്ങളായ പാത്തും നിസങ്കയും കുശാൽ മെൻഡിസും ഇല്ലാതെയാകും ശ്രീലങ്ക കളിത്തിലിറങ്ങുക. പരിക്കാണ് ഇരു താരങ്ങൾക്കും തിരിച്ചടിയായത്. കൈക്കുഴക്കേറ്റ പരിക്കിൽ നിന്ന് നിസങ്ക പൂർണമായി മുക്തനായിട്ടില്ല. ലങ്കൻ പ്രീമിയർ ലീഗിനിടെ ഹാംസ്ട്രിംഗിന് പരിക്കേറ്റതാണ് കുശാൽ മെൻഡിസിന് പരമ്പര നഷ്ടമാക്കിയത്. മെൻഡിസിന് പകരം 33-കാരനായ വിക്കറ്റ് […]
Read more

ഷൂട്ടിങ്ങിനിടെ സെറ്റിലെ പലകയുടെ പാളി തകർന്നു വീണു; സംവിധായകൻ എം.എ നിഷാദിന് പരുക്ക്

ഊട്ടി: പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകനും നടനുമായ എം.എ.നിഷാദിന് പരുക്ക്. സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഊട്ടി ഷെഡ്യൂൾ ഷൂട്ടിനിടെയാണ് പരുക്കേറ്റത്. സെറ്റിലെ പലകയുടെ പാളികളിൽ ഒന്ന് തകർന്ന് കാൽ കുടുങ്ങിയാണ് നിഷാദിന് പരിക്കേറ്റത്.ഖുശ്ബു, ഷഹീൻ സിദ്ദിഖ്, മഞ്ജു സുഭാഷ് എന്നിവരുൾപ്പെട്ട രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. കൈകാലുകൾക്ക് പരുക്കുപറ്റിയ നിഷാദിനെ കൂനൂർ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രത്തിൽ പ്രധാനകഥാപാത്രത്തെയാണ് നിഷാദ് അവതരിപ്പിക്കുന്നത്.
Read more

മെസിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട്‌ മന്ത്രിസഭ ചർച്ച ചെയ്യും

തിരുവനന്തപുരം: മെസിയെ കൊണ്ടുവരാൻ എന്ന പേരിൽ നടന്ന കള്ളക്കളികളെ കുറിച്ചുള്ള കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട്‌ ഇന്ന്‌ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മുൻ കായിക മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ വഴി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന കണ്ടെത്തലിൽ അന്വേഷണം പ്രഖ്യാപിച്ചേക്കും. സ്പോൺസർമാരായി റിപ്പോട്ടർ കമ്പനിയെ തിരഞ്ഞെടുത്തത് മുതൽ സ്റ്റേഡിയം കൈമാറ്റം വരെ ചട്ടങ്ങൾ പാലിക്കാതെയെന്നാണ് അന്വേഷണ റിപ്പോർട്ട്‌. മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകളിലെ ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. […]
Read more

രവി തേജ- ശിവ നിർവാണ ചിത്രം ‘ഇരുമുടി’ ട്രെയ്‌ലർ പുറത്ത്

കൊച്ചി : രവി തേജയെ നായകനാക്കി ശിവ നിർവാണ ഒരുക്കുന്ന ‘ഇരുമുടി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. രവി തേജയുടെ കരിയറിലെ 77-ാമത് ചിത്രമാണ് ഇരുമുടി. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. ആഴത്തിലുള്ള ആത്മീയ പ്രാധാന്യം വിളിച്ചോതുന്ന രീതിയിലാണ് ചിത്രത്തിന് ‘ഇരുമുടി’ എന്ന ശക്തമായ പേര് നൽകിയിരിക്കുന്നത്. പരമ്പരാഗത അയ്യപ്പസ്വാമിവേഷം ധരിച്ച്, ശക്തമായ ആത്മീയ അവതാരത്തിലാണ് രവി തേജയെ ഫസ്റ്റ് ലുക്കിലൂടെ അവതരിപ്പിക്കുന്നത്. ഒരു പെൺകുട്ടിയെ കൈകളിൽ ഏന്തുന്ന രവി തേജ കഥാപാത്രം, ഒരച്ഛൻ- […]
Read more

കാട്ടാനകളെ തുരത്തി എ.ഐ വേലി; ചേലക്കൊല്ലിയിൽ ആരംഭിച്ച പദ്ധതി വിജയകരം

പുൽപള്ളി: സംസ്ഥാനത്ത് ആദ്യമായി നിർമിത ബുദ്ധി ഉപയോഗപ്പെടുത്തി വേലികെട്ടി കാട്ടാനകളെ തടയാൻ ആരംഭിച്ച പദ്ധതി വിജയകരം. ചെതലയം റേഞ്ചിൽ ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ പാമ്പ്ര ചേലക്കൊല്ലിയിലാണ് എ.ഐ ഫെൻസിങ് രണ്ട് വർഷം മുമ്പ് നിർമിച്ചത്. സർക്കാർ അനുമതിയോടെ വൈറ്റ് എലിഫെന്റഎ ടെക്നോളജിസ് കമ്പനി വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു നിർമാണം. ഈ വേലി ഏറെ വിജയകരമാണെന്നും കാട്ടാനകളെ പ്രതിരോധിക്കുന്നുണ്ടെന്നും കർഷകർ പറഞ്ഞു. 70 മീറ്റർ ദൂരത്താണ് പരീക്ഷണാടിസ്ഥാനത്തിൽ ഇവ നിർമിച്ചത്. റെയിൽ ഗാർഡുകൾ സ്ഥാപിച്ച് അതിൽ പ്രത്യേക […]
Read more

പൃഥ്വിരാജ് ചിത്രം ‘ഖലീഫ’യിലെ ഗാനങ്ങൾ എല്ലാം പുറത്തിറങ്ങി

കൊച്ചി : ഓണം റിലീസായി ഓഗസ്റ്റ് 20 ന് തിയറ്ററുകളിൽ എത്തുന്ന പൃഥ്വിരാജ് – വൈശാഖ് ചിത്രം ‘ഖലീഫ’യിലെ എല്ലാ ഗാനങ്ങളും പുറത്തു വിട്ടു. സ്പോട്ടിഫൈ, യു ട്യൂബ്, പ്രൈം മ്യൂസിക്, ആപ്പിൾ മ്യൂസിക് എന്നീ പ്ലാറ്റ്ഫോമുകളിൽ ഗാനങ്ങൾ ലഭ്യമാണ്. ജേക്സ് ബിജോയ് മാജിക്കിൽ പിറന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലായിരിക്കുകയാണ്. ഹിറ്റ് കോമ്പോ വീണ്ടും ഹിറ്റടിച്ചു എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് ചിത്രത്തിലെ നായിക. രഞ്ജി പണിക്കർ. ശിവജിത്, […]
Read more

ജി മാർത്താണ്ഡൻ ചിത്രം ‘ഓട്ടംതുള്ളൽ’ ഓഡിയോ അവകാശം സ്വന്തമാക്കി ഗുഡ് വിൽ എന്റർടൈൻമെന്റ്സ്

കൊച്ചി : ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘ഓട്ടംതുള്ളൽ’ റിലീസിനൊരുങ്ങുകയാണ്. ‘ഒരു തനി നാടൻ തുള്ളൽ’ എന്ന ടാഗ് ലൈനുമായി ആണ് ചിത്രം ഒരുക്കുന്നത്. ജി.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്. വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്‍ണു ഉണ്ണികൃഷ്‍ണൻ, ഹരിശ്രീ അശോകൻ എന്നിവരാണ് ബിനു ശശിറാം രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഗുഡ് വിൽ എന്റർടൈന്മെന്റ്സ് ആണ്. ചിത്രത്തിന്റെ […]
Read more

Recent News