Category: NEWS

ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന ‘ഓം’; ആദ്യ ഗാനത്തിൻറെ അൺപ്ലഗ്ഗ്ഡ് പതിപ്പുമായി സായ് അഭ്യങ്കർ

ചെന്നൈ : ധനുഷ്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമരൻ സംവിധായകൻ രാജ്കുമാർ പെരിയസാമി ഒരുക്കുന്ന പുതിയ ചിത്രമാണ് ഓം. സായ് അഭ്യങ്കർ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിലെ ആദ്യ ഗാനം രണ്ട് ആഴ്ച മുൻപ് അണിയറക്കാർ പുറത്ത് വിട്ടിരുന്നു. സായ് അഭ്യങ്കർ തന്നെയാണ് ഈ ഗാനം ആലപിച്ചിരുന്നത്. ഇപ്പോഴിതാ അതിൻറെ അൺപ്ലഗ്ഗ്ഡ് പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. അളകാ ലവാ എന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് റോകേഷ് ആണ്. മമ്മൂട്ടി ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രമാണ് […]
Read more

പ്രകാശ് വർമയുടെ ‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 4ന് തിയറ്ററുകളിൽ

കൊച്ചി : രഞ്ജിത്ത്-പ്രകാശ് വർമ ചിത്രം ‘ലോ ആൻഡ് ഓർഡർ’സെപ്റ്റംബർ 4ന് തിയറ്റുകളിൽ എത്തും. റിലീസ് പ്രഖ്യാപിച്ച് കൊണ്ടുള്ള പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മമ്മൂട്ടി കൂട്ടുകെട്ടിൽ 2004 ൽ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന ചിത്രത്തിലെ കൾട്ട് കഥാപാത്രം കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി വീണ്ടും എത്തുന്നു എന്നുള്ളതാണ് ലോ ആൻഡ് ഓർഡറിന്റെ യുഎസ്പി. അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ […]
Read more

മുൻ കായിക മന്ത്രിയുടെ വാദം പൊളിച്ച് സർക്കാർ രേഖ

തിരുവനന്തപുരം: മെസിയുടെ പേരിലെ കള്ളക്കളിയിൽ സ്പോൺസർക്ക് വേണ്ടി അന്നത്തെ സർക്കാരിന്റെ രക്ഷാപ്രവർത്തനവും. സ്പോൺസർക്ക് എഎഫ്എ ഈടാക്കിയ നഷ്ടപരിഹാരം ഒഴിവാക്കാൻ പിണറായി സർക്കാർ നയതന്ത്ര ഇടപെടൽ തേടിയതിന് തെളിവുകൾ പുറത്തുവന്നു. അർജന്റീനയിലെ ഇന്ത്യൻ അംബാസഡർക്ക് സർക്കാർ അയച്ച കത്ത് കിട്ടി. അർജന്റീനയുടെ പിന്മാറ്റം സർക്കാരിനും സാമ്പത്തിക പ്രയാസം ഉണ്ടാക്കുമെന്ന് കായിക വകുപ്പ് സെക്രട്ടറി കത്തിൽ പറയുന്നു. അതേസമയം, മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ സർക്കാർ ഇന്ന് അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. പിഴ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ നയതന്ത്ര ഇടപെടൽ […]
Read more

മീനിന്റെ വില ചോദിച്ചു; ഹോട്ടലിൽ കൂട്ടത്തല്ല്

മലപ്പുറം :മലപ്പുറത്ത് ഹോട്ടലിൽ മീനിന്റെ പൈസയെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചെന്ന് റിപ്പോർട്ട്. ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചെന്ന പരാതിയിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. ഭക്ഷണം കഴിച്ചതിന് പിന്നാലെ മീനിന്റെ വിലയുമായി ബന്ധപ്പെട്ടാണ് ആദ്യം വാക്കുതർക്കമുണ്ടായതെന്നാണ് വിവരം. തുടർന്ന് തർക്കം രൂക്ഷമാവുകയും ഹോട്ടൽ ജീവനക്കാരുമായി സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തതായാണ് പരാതി. സംഭവത്തിൽ ജീവനക്കാർക്ക് മർദ്ദനമേറ്റതായും ഹോട്ടൽ ഉടമ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അതേസമയം, കേസിൽ ഉൾപ്പെട്ടവർ ഇതിന് മുൻപും ഹോട്ടലിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നാണ് ഉടമ ആരോപിക്കുന്നത്. […]
Read more

ബസ്സിന്റെ വിൻഡ്‌ഷീൽഡിൽ തുങ്ങി കിടന്നത് 500 മീറ്റർ

തമിഴ്നാട് : തമിഴ്നാട്ടിൽ നിന്നൊരു ഞെട്ടിക്കുന്ന ബസ് യാത്രയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. ഹൊസൂർ–മൈസൂർ റൂട്ടിൽ സർവീസ് നടത്തുന്ന TNSTC ബസിലാണ് സംഭവം. യാത്രക്കാരൻ ഇറങ്ങേണ്ട സ്റ്റോപ്പുമായി ബന്ധപ്പെട്ട് ഡ്രൈവറുമായി തർക്കമുണ്ടായെന്നാണ് വിവരം. തുടർന്ന് പ്രതിഷേധിച്ച യാത്രക്കാരൻ ബസിന്റെ മുൻവശത്തെ വിൻഡ് ഷീൽഡിൽ പിടിച്ചുതൂങ്ങി നിൽക്കുന്നതിനിടെയും ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തു. ഏകദേശം 500 മീറ്ററോളം യാത്രക്കാരനെ വിൻഡ് ഷീൽഡിൽ തൂങ്ങിയ നിലയിൽ കൊണ്ടുപോയെന്നാണ് റിപ്പോർട്ട്. അതിവേഗത്തിൽ പോകുന്ന ബസിൽ നിന്ന് യാത്രക്കാരൻ താഴേക്ക് വീണിരുന്നെങ്കിൽ […]
Read more

ഇന്നുമുതൽ വീണ്ടും മഴ കനക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദത്തെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. കഴിഞ്ഞയാഴ്ച്ച കേരളത്തിൽ മഴ സജീവമായിരുന്നു. അതിന് ശേഷം മഴമുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദം രൂപപ്പെട്ടതോടെ വീണ്ടും മഴയ്ക്ക് സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് […]
Read more

നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ആലുവ: ആലുവ കിഴക്കെ കടുങ്ങല്ലൂരിൽ സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. സ്വകാര്യ വാഹനത്തിൽ വന്നിറങ്ങിയ കുട്ടിയെ അപരിചിതനായ യുവാവ് ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അപകടം മനസ്സിലാക്കിയ കുട്ടി യുവാവിന്റെ പിടിയിൽ നിന്ന് കുതറിയോടി സമീപത്തെ തുണിക്കടയിലേക്ക് കയറി രക്ഷപ്പെട്ടു. പിന്നാലെ കടയിലെത്തിയ യുവാവ് താൻ കുട്ടിയുടെ അമ്മാവനാണെന്ന് അവകാശപ്പെട്ടു. എന്നാൽ ഇയാളെ തനിക്ക് പരിചയമില്ലെന്നും അമ്മാവനല്ലെന്നും കുട്ടി കടയിലുണ്ടായിരുന്നവരോട് വ്യക്തമാക്കിയതോടെ സംശയം ശക്തമായി. തുടർന്ന് കടയിലെ ജീവനക്കാരും […]
Read more

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

കൊച്ചി: ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയി’മിന്റെ പുതിയ റിലീസ് തീയതി പുറത്ത്. ചിത്രം 2026 സെപ്റ്റംബർ 3 ന് ആഗോള തലത്തിൽ വമ്പൻ റിലീസായി എത്തും. നേരത്തെ ഓണം റിലീസായി ഓഗസ്റ്റ് 20 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം, കൂടുതൽ വലിയ റിലീസ് ഒരുക്കുന്നതിനായി രണ്ടാഴ്ച കൂടി മുന്നോട്ടു നീങ്ങുകയായിരുന്നു. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ഫാൻ്റസി ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. […]
Read more

ഇന്ത്യ-ഇസ്രായേൽ എഫ്.ടി.എ (FTA): അടുത്ത തലമുറ സാമ്പത്തിക പങ്കാളിത്തത്തിന്റെ നിർമ്മിതി

ന്യൂഡൽഹി: മൂന്ന് പതിറ്റാണ്ടിലേറെയായി പ്രതിരോധം, കൃഷി, ജലപരിപാലനം, ആരോഗ്യം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ തന്ത്രപരമായ പങ്കാളിത്തങ്ങളിലൊന്നാണ് ഇന്ത്യയും ഇസ്രായേലും തമ്മിലുള്ളത്. എന്നാൽ, ഈ ശക്തമായ ബന്ധത്തിന് അനുയോജ്യമായ രീതിയിൽ ഉഭയകക്ഷി സാമ്പത്തിക ബന്ധം ഉയർന്നിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. 2025-26 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചരക്കു വ്യാപാരം ഏകദേശം 3.93 ബില്യൺ യു.എസ് ഡോളറായിരുന്നു. വളർന്നുവരുന്ന രണ്ടു സമ്പദ്‌വ്യവസ്ഥകളെ സംബന്ധിച്ചിടത്തോളം ഇത് വളരെ കുറഞ്ഞ തുകയാണ്.ഈ ഒരു സാഹചര്യത്തിലാണ് നിർദ്ദിഷ്ട ഇന്ത്യ-ഇസ്രായേൽ […]
Read more

ഓണാഘോഷങ്ങൾക്ക് ആവേശം പകരാൻ പുത്തൻ ഗാനവുമായി ‘ഓണാടോ’ ടീം

ഓണാഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകരാൻ പുത്തൻ ഗാനവുമായി എത്തിയിരിക്കുകയാണ് ‘ഓണാടോ’ ടീം. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ഓണത്തിന്റെ ആഘോഷവും താളവും നിറച്ചാണ് ‘ഓണാടോ’ പ്രേക്ഷകരിലേക്കെത്തുന്നത്. അക്ബർ ഖാനും അനാർക്കലി മരിക്കാറും ചേർന്നാണ് ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത്. ഹസ്‌ബു കൊല്ലമാണ് വരികൾ ഒരുക്കിയിരിക്കുന്നത്. ഫാഹിസ് ഹംസയാണ് സംഗീതം പകർന്നിരിക്കുന്നത്.ശ്രീരാഗ് സുരേഷാണ് മ്യൂസിക് പ്രൊഡക്ഷൻ നിർവഹിച്ചിരിക്കുന്നത്. സനീപ് മോഹൻ ഗിറ്റാർ കൈകാര്യം ചെയ്തു. മാക്ബ്രോ ഓഡിയോയിൽ റെക്കോർഡ് ചെയ്ത ഗാനത്തിന്റെ […]
Read more

Recent News