Category: NEWS

യുഡിഎഫ് ഭരിക്കുന്ന വേങ്ങര ബ്ലോക്ക് പഞ്ചായത്തിലെ പ്രസിഡൻ്റ് രാജിവെച്ചു

മലപ്പുറം: മലപ്പുറം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ മന്‍സൂര്‍കോയ തങ്ങള്‍ രാജിവെച്ചത് മന്ത്രി പി. കെ കുഞ്ഞാലികുട്ടിയുടെ ബന്ധു പി. കെ അബു താഹിറിനെ പ്രസിഡന്റാക്കാന്‍ വേണ്ടിയാണെന്ന് പ്രാദേശിക തലത്തില്‍ ലീഗിന്റെ ആരോപണം. പ്രതിപക്ഷമില്ലാതെ യുഡിഎഫ് ഭരിക്കുന്ന വേങ്ങര ബ്ലോക്ക് പഞ്ചായത്തില്‍ ഒരു വര്‍ഷം തികയുന്നതിന് മുന്‍പാണ് മന്‍സൂര്‍കോയ തങ്ങള്‍ രാജിവെച്ചത്. മന്‍സൂര്‍കോയ തങ്ങളുടെ രാജി ലീഗ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്നും കുഞ്ഞാലികുട്ടിയുടെ ബന്ധുക്കളെ നേതൃസ്ഥാനത്തേക്ക് കൊണ്ടു വരികയാണ് ഉദ്ദേശമെന്നുമാണ് ആരോപണം ഉയർന്നിരിക്കുന്നത് […]
Read more

‘ഒരു പേരേ വരളാറ്’; ‘ജനനായകനി’ലെ കാത്തിരുന്ന വീഡിയോ സോംഗ് എത്തി

ചെന്നൈ: വിജയിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്ത ജനനായകന്‍ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. ഒരു പേരേ വരളാറ് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിവേക് ആണ്. ഗാനത്തിലെ ചില സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് വിജയ് തന്നെയാണ്. അനിരുദ്ധ് രവിചന്ദര്‍ ഈണം പകര്‍ന്നിരിക്കുന് ഗാനം ആലപിച്ചിരിക്കുന്നത് വിശാല്‍ മിശ്രയും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ്. പൊങ്കല്‍ റിലീസ് ആയി പ്രഖ്യാപിച്ച്, എന്നാല്‍ സെന്‍സര്‍ സംബന്ധമായ പ്രശ്നങ്ങളാല്‍ റിലീസ് നീണ്ട വിജയിന്‍റെ അവസാന ചിത്രം ഒടുവില്‍ ആറ് മാസത്തിന് […]
Read more

മമ്മൂട്ടി കമ്പനിയുടെ 9-ാം ചിത്രം; നിതീഷ് സഹദേവ് പടത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നു

കൊച്ചി : നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നു. ലൊക്കേഷനിൽ നിന്നുമുള്ള വീഡിയോ മമ്മൂട്ടി കമ്പനി പുറത്തുവിട്ടു. കാരൈക്കുടിയാണ് ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നത്. ജൂലൈ 28ന് ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഒൻപതാം പടം കൂടിയാണിത്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ജൂലൈ 9ന് ആയിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. പ്രേക്ഷകരും നിരൂപകരും […]
Read more

പോലീസ് യൂണിഫോം തട്ടിപ്പ്: ട്രെയിനി ശംഭുവിനെ സർവീസിൽ നിന്ന് നീക്കി

തിരുവനന്തപുരം: പോലീസ് യൂണിഫോം വാങ്ങുന്നതിനായി ശേഖരിച്ച ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ പോലീസ് ട്രെയിനി ശംഭുവിനെതിരെ കടുത്ത നടപടി. ശംഭുവിനെ സർവീസിൽ നിന്ന് മാറ്റിനിർത്തുകയും പരിശീലനത്തിൽ നിന്ന് ഒഴിവാക്കി. കെഎപി 3 ബറ്റാലിയൻ കമാൻഡാണ് നടപടി സ്വീകരിച്ചത്. ട്രെയിനിങ് കാലയളവിലായിരുന്നു ശംഭു തട്ടിപ്പ് നടത്തിയത്. യൂണിഫോം കമ്മിറ്റിയിലെ അംഗമായിരുന്ന ശംഭുവിന്റെ അക്കൗണ്ടിലേക്കാണ് പോലീസ് ഉദ്യോഗസ്ഥർ യൂണിഫോം വാങ്ങുന്നതിനായി ആകെ ഏഴ് ലക്ഷം രൂപ നൽകിയത്. എന്നാൽ യൂണിഫോം ലഭിക്കാതെ വന്നതോടെ ഉദ്യോഗസ്ഥർ അന്വേഷിച്ചപ്പോഴാണ് പണം […]
Read more

കോടഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നാട്ടുകാരുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

കോടഞ്ചേരി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. നിലമ്പൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്.കാറിന്‍റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻതന്നെ കാറിലുള്ളവരെ വിളിച്ച് കാര്യം അറിയിക്കുകയും വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു. യാത്രക്കാർ പുറത്തിറങ്ങിയപ്പോഴേക്കും കാറിന്റെ മുൻഭാഗത്ത് പൂർണമായും തീ പടർന്നു. അപകടം കണ്ടതോടെ പ്രദേശവാസികൾ ഓടിയെത്തി വെള്ളമൊഴിച്ച് തീ അണക്കാൻ ശ്രമിച്ചു.തുടർന്ന് തൊട്ടടുത്തുള്ള ബാങ്കിൽനിന്ന് അഗ്നിശമന ഉപകരണങ്ങൾ എത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. വിവരമറിഞ്ഞ് ഉടൻതന്നെ അഗ്നിശമന […]
Read more

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

ഡൽഹി: ഔദ്യോഗിക ചടങ്ങുകളിൽ ദേശീയ ഗീതമായ ‘വന്ദേമാതരം’ ആറ് വരികളുള്ള അതിന്റെ പൂർണ്ണരൂപത്തിൽ നിർബന്ധമായും ആലപിക്കണമെന്ന കേന്ദ്ര നിയമ ഭേദഗതിയുടെ പ്രായോഗികതയെ ചോദ്യം ചെയ്ത് കോൺഗ്രസ് എം.പി ശശി തരൂർ. ചടങ്ങുകളുടെ തുടക്കത്തിലും അവസാനത്തിലും വന്ദേമാതരം പൂർണ്ണമായി പാടണമെന്ന വ്യവസ്ഥ പ്രായോഗികമല്ല. ദേശീയഗാനത്തിന് 52 സെക്കൻഡും വന്ദേമാതരത്തിന് 3 മിനിറ്റ് 10 സെക്കൻഡും സമയമെടുക്കും. ​സംസ്ഥാന ഗാനങ്ങൾ കൂടിയാകുമ്പോൾ ജനങ്ങൾ 6 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരും. ഒരു ചടങ്ങിൽ ആകെ 12 മിനിറ്റോളം ജനങ്ങൾ എഴുന്നേറ്റ് […]
Read more

‘ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ’; ആരോപണവുമായി എം.വി. ​ഗോവിന്ദൻ

തിരുവനന്തപുരം: ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോ ഓർഡിനേറ്ററാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. ദൃശ്യങ്ങൾ സഹിതമായിരുന്നു വാർത്താസമ്മേളനം. സംഭവം ​ഗൗരവമുള്ളതാണെന്നും ആരാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ പിടിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്ഥിരം സന്ദർശകരാണ് പിടിയിലായവർ. ലഹരിവിമുക്ത പ്രവർത്തനങ്ങൾ നടത്തേണ്ടവർ ലഹരിക്കടത്തിന് നേതൃത്വം നൽകുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് ദൃശ്യങ്ങൾ നീക്കാൻ മെറ്റയെ ബന്ധപ്പെട്ടിരിക്കുകയാണെന്നും ​ഗോവിന്ദൻ ആരോപിച്ചു. കടലിൽ കാണാതായവർക്കുള്ള ധനസഹായത്തിന് ഏഴ് വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ആദ്യമായി മാറ്റിയെന്ന് സതീശൻ പറയുന്നത് തെറ്റാണെന്നും അദ്ദേഹം […]
Read more

വിമാനം ആകാശച്ചുഴിയിൽ: പൈലറ്റിൻ്റെ രാസപരിശോധനാഫലത്തിൽ സംശയം; എയർ ഇന്ത്യ സിഇഒയെ വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തി

ഡൽഹി: ഓഗസ്റ്റ് നാലിന് തായ്‌ലാന്റിലെ ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ശക്തമായ ആകാശച്ചുഴിയിൽ അകപ്പെട്ട് അപകടത്തിൽപെട്ട സംഭവത്തിൽ എയർ ഇന്ത്യൻ സിഇഒയെ കേന്ദ്ര വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തി. സ്ഥാനമൊഴിയുന്ന സിഇഒ കാംപ്ബെൽ വിൽസണെയാണ് കേന്ദ്രം വിളിച്ചുവരുത്തിയത്. എയർ ഇന്ത്യ അപകടത്തിൽ പരിക്കേറ്റ യാത്രക്കാർക്ക് സഹായം നൽകുന്നതിൽ വീഴ്‌ച വരുത്തിയെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് നടപടി. ഫൂക്കറ്റിൽ നിന്ന് 137 യാത്രക്കാരും 8 ജീവനക്കാരുമായി ദില്ലിയിലേക്ക് വന്ന എഐ2379 എയർബസ് എ320 വിമാനം […]
Read more

ഉച്ചവിശ്രമനിയമം കർശനമായി പാലിക്കണം; നിർദേശം നൽകി തൊഴിൽ മന്ത്രാലയം

മസ്കത്ത്: ഒമാനിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഉച്ചവിശ്രമനിയമം കർശനമായി പാലിക്കണമെന്ന് തൊഴിലുടമകൾക്ക് നിർദേശവുമായി തൊഴിൽ മന്ത്രാലയം. ഉച്ചക്ക് 12.30 മുതൽ 3.30 വരെയുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക്. തൊഴിൽ മേഖലയിലെ സുരക്ഷ തൊഴിലാളികളുടെ അവകാശമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് വഴി ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കാനും മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും സാധിക്കും. ഉച്ചവിശ്രമ വേളകളിൽ ജീവനക്കാർക്ക് ആവശ്യമായ വിശ്രമവും സുരക്ഷിതത്വവും ഉറപ്പാക്കാൻ തൊഴിലുടമകളും തൊഴിലാളികളും ഒരുപോലെ സഹകരിക്കണമെന്ന് […]
Read more

പാട്ട് വെക്കുന്നതിന് ഫീസ്; കഫെകളെയും ഷോപ്പിങ് മാളുകളെയും ബാധിക്കും, നിയമം കടുപ്പിച്ച് ദുബൈ

ദുബൈ: ദുബൈയിലെ കഫേകൾ, ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളിൽ പാട്ട് വെക്കുന്നതിന് ഫീസ് ഏർപ്പെടുത്തി യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രാലയം. പുതിയ പരിഷ്കാരം ഡിസംബർ മുതൽ പ്രാബല്യത്തിൽ വരും. റസ്റ്റോറന്റുകൾ, കഫേകൾ, ഹോട്ടലുകൾ, മാളുകൾ, ഫിറ്റ്‌നസ് സെന്ററുകൾ, എയർലൈനുകൾ, റേഡിയോ, ടിവി ചാനലുകൾ, മ്യൂസിക് കൺസെർട്ടുകൾ, മറ്റ് പൊതു പരിപാടികൾ എന്നിവക്കെല്ലാം ലൈസൻസ് നിർബന്ധമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ദേശീയ പരിപാടികൾ, വ്യക്തിഗത-വാണിജ്യേതര ആഘോഷങ്ങൾ എന്നിവയെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്ഥാപനത്തിന്റെ വലുപ്പം, ഉപയോഗിക്കുന്ന […]
Read more

Recent News