ബജറ്റ് പ്രസംഗത്തിനിടെ തമിഴിൽ വ്യാകരണപ്പിഴവുകളും ഇംഗ്ലീഷും; തമിഴ്നാട്ടിൽ ധനമന്ത്രിക്കെതിരെ കടുത്ത പ്രതിഷേധം
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ബജറ്റ് പ്രസംഗത്തിൽ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ചതിനെച്ചൊല്ലി ധനമന്ത്രി എൻ. മേരി വിൽസണെതിരെ പ്രതിഷേധം. മന്ത്രിയുടെ തമിഴ് പ്രസംഗത്തിൽ നിരവധി വ്യാകരണ പിഴവുകൾ ഉണ്ടെന്നും അദ്ദേഹം ഇടയ്ക്കിടെ ഇംഗ്ലീഷ് ഉപയോഗിക്കുന്നുവെന്നും ആരോപിച്ച് പ്രതിപക്ഷ പാർട്ടികളായ ഡി.എം.കെയും ബി.ജെ.പിയും സഭയിൽ പ്രതിഷേധിച്ചു. ഓഗസ്റ്റ് അഞ്ചിന് നടന്ന ബജറ്റ് പ്രസംഗത്തിൽ പിഴവുകളുണ്ടെന്നും ഭാവിയിൽ മന്ത്രി നല്ല തമിഴിൽ സംസാരിക്കണമെന്നും ഡി.എം.കെ എം.എൽ.എ ടി.എം. രാജേന്ദ്രൻ ആവശ്യപ്പെട്ടു. എന്നാൽ, ഇത് തന്റെ ശൈലിയാണെന്നും ഭരണപരമായ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് […]
Read more

