Category: NEWS

കൂട്ടിനുള്ളിൽ 12 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്‌

ആലപ്പുഴ: താമരക്കുളത്ത് താറാവുകൂട്ടിൽ കയറിയ 12 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. താമരക്കുളം നടീവയൽ അനുഭവനം വേണുവിന്‍റെ വീട്ടിലെ താറാവുകൂട്ടിൽ നിന്നാണ് ഇന്നലെ രാവിലെ പാമ്പിനെ കണ്ടെത്തിയത്. രാവിലെ താറാവുകളെ തുറന്നുവിട്ട് തീറ്റ കൊടുക്കുമ്പോൾ കൂട്ടിനുള്ളിൽ അനക്കവും ചീറ്റലും കേട്ട് പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. തുടർന്ന് സർപ്പ വോളന്റിയറെ വിവരമറിയിച്ചു. ചുനക്കരയിൽ നിന്നെത്തിയ സർപ്പ വോളന്റിയർ ഹരിലാൽ ആണ് പാമ്പിനെ പിടികൂടിയത്. കോന്നിയിൽ കഴിഞ്ഞ ദിവസം കാറിന്‍റെ ബോണറ്റിന് മുകളിലും കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി. കോന്നി […]
Read more

കേന്ദ്ര മന്ത്രിമാർക്ക് മൂന്ന് സുപ്രധാന നിർദേശങ്ങളുമായി മോദി

ന്യൂഡൽഹി: യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്ന് ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര മന്ത്രിമാർക്ക് മൂന്ന് നിർദേശങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധവും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ബാധിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. ഇതുനേരിടുന്നതിനായി ഭരണപരമായ കാര്യങ്ങളിൽ വേഗതയും സുതാര്യതയും ഉറപ്പാക്കണമെന്നതാണ് പ്രധാനമന്ത്രിയുടെ ആദ്യ നിർദേശമെന്നാണ് റിപ്പോർട്ട്. സർക്കാർ ഫയലുകൾ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ചുവപ്പുനാടകൾ ഇല്ലാതെ നടപടികൾ […]
Read more

വ്യവസായ, വാണിജ്യ മന്ത്രി കിങ്ഡം ഗ്രൂപ്പ് കമ്പനികൾ സന്ദർശിച്ചു

മനാമ: വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്റോ, സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ നടത്തിയ പരിശോധനാ പര്യടനത്തിന്റെ ഭാഗമായി ന്യൂ ഹോൾഡിങ്ങിന് കീഴിലുള്ള കിങ്ഡം ഗ്രൂപ്പ് കമ്പനികൾ സന്ദർശിച്ചു. ബോർഡ് വൈസ് ചെയർമാൻ അലി ജമീൽ അൽ മുതവ, ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അബ്ദുല്ല ഷെഹാബി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് ഖലഫ്, ഓപ്പറേഷൻസ് മാനേജർ മത്രൂക്ക് അൽ മുതവ, ഗ്രൂപ്പിലെ നിരവധി ഉദ്യോഗസ്ഥർ, അഡ്മിനിസ്‌ട്രേറ്റർമാർ എന്നിവർ മന്ത്രിയെ സ്വീകരിച്ചു. വ്യാവസായിക മേഖലയെ പിന്തുണയ്ക്കുന്നതിനും സുസ്ഥിര […]
Read more

രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 18 ന് നടക്കും

ഡൽഹി: രാജ്യസഭയിൽ ഒഴിവ് വരുന്ന 24 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 18-ന് നടക്കും. അന്ന് വൈകിട്ട് അഞ്ചുമണിക്ക് തന്നെ ഫലവും പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യം അറിയിച്ചത്. പത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ള 24 രാജ്യസഭാ എംപിമാരുടെ കാലാവധി ജൂൺ 21 മുതൽ ജൂലൈ 19 വരെയുള്ള വിവിധ തീയതികളിലാണ് പൂർത്തിയാകുന്നത്. ഈ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മല്ലികാർജുൻ ഖാർഗെ, എച്ച്.ഡി. ദേവഗൗഡ, ദിഗ്‌വിജയ് സിങ് തുടങ്ങിയവരാണ് വരും ദിവസങ്ങളിൽ കാലാവധി പൂർത്തിയാക്കുന്ന പ്രമുഖ രാജ്യസഭാംഗങ്ങൾ. ആന്ധ്രപ്രദേശ് (4), […]
Read more

ഭക്ഷ്യസുരക്ഷയും വ്യാപാരബന്ധവും ശക്തമാക്കാൻ ബഹ്‌റൈൻ

മനാമ: ബഹ്‌റൈന്റെ വ്യാപാര പങ്കാളിത്തം ശക്തമാക്കുന്നതിനും ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനുമായി തായ്‌ലൻഡുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇതിന്റെ ഭാഗമായി തായ് തലസ്ഥാനമായ ബാങ്കോക്കിൽ വിവിധ ഉദ്യോഗസ്ഥരുമായും വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുമെന്ന് ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ് അംഗം ഖാലിദ് അൽ അമീൻ അറിയിച്ചു. സ്വകാര്യ മേഖലയ്ക്കായി പുതിയ വിപണികൾ തുറക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഏഷ്യൻ തലത്തിൽ ഹലാൽ വ്യവസായത്തിലും ഉൽപ്പന്ന മേഖലയിലും ബഹ്റൈന് സ്ഥിരം പങ്കാളിത്തം ഉറപ്പാക്കുന്നതിനായുള്ള ചർച്ചകളും സന്ദർശനത്തിൽ നടക്കും. ഇതിനായി […]
Read more

അന്നനാളത്തിൽ എട്ട് സെന്റീമീറ്റർ നീളത്തിൽ അൾസർ

ഡൽഹി : ഭക്ഷണം ചൂടോടെ കഴിക്കാൻ ഇഷ്ടമുള്ളവർ ഏറെയാണ്. ചിലർക്ക് അമിതമായ ചൂടുണ്ടായാലേ തൃപ്തിയുണ്ടാവൂ. ചൂട് കൂടുതലുള്ള ആഹാര പദാർഥങ്ങൾ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് വ്യക്തമാക്കുന്ന നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ അമിതമായ ചൂടിൽ ഭക്ഷണം കഴിച്ച് അന്നനാളത്തിൽ എട്ട് സെന്റിമീറ്റർ അൾസറുണ്ടായ യുവതിയുടെ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ചൈനയിലുള്ള നാൽപ്പത്തിരണ്ടുകാരിക്കാണ് ദുരനുഭവം ഉണ്ടായത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് ആണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള സ്ത്രീ സുഹൃത്തുക്കളുമായി ഭക്ഷണം കഴിക്കുകയായിരുന്നു. ചൈനയിൽ വ്യാപകമായുള്ള […]
Read more

ഡി.ആർ.കോംഗോയിലെ എബോള ആശുപത്രിടെന്റിന് തീയിട്ട് പ്രതിഷേധക്കാർ

ഡൽഹി : ഡി.ആർ.കോംഗോയിലെ എബോള വ്യാപനത്തിൽ ലോകാരോഗ്യസംഘടന ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇപ്പാഴിതാ കോംഗോയിൽ എബോള ബാധിതരെ ചികിത്സിക്കുന്ന ആരോഗ്യകേന്ദ്രത്തിന് പ്രതിഷേധക്കാർ തീയിട്ട വാർത്തയാണ് പുറത്തുവരുന്നത്. രണ്ട് ആശുപത്രി ടെന്റുകൾ കത്തിനശിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. റ്വാംപാര ആശുപത്രിയിൽ എബോള ബാധിച്ച് മരിച്ച യുവാവിന്റെ മൃതദേഹം കൊണ്ടുപോകാൻ ബന്ധുക്കൾ ശ്രമംനടത്തിയതിനു പിന്നാലെയാണ് പ്രദേശത്ത് സംഘർഷമുണ്ടായത്. ബലംപ്രയോഗിച്ച് മൃതദേഹം കൊണ്ടുപോകാൻ ശ്രമിക്കുന്നതിനെ ആശുപത്രി അധികൃതർ ചെറുത്തതോടെ കുടുംബാംഗങ്ങൾ ആശുപത്രി ടെന്റുകളിലേക്ക് വസ്തുക്കൾ വലിച്ചെറിയുകയും ഇത് തീപിടുത്തത്തിന് കാരണമാവുകയുമായിരുന്നു. മെഡിക്കൽ ടെന്റുകൾ […]
Read more

ബിനോയ് വിശ്വത്തിനെതിരെ വിമർശനം

തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം. എൽഡിഎഫ് സർക്കാറിനെതിരെ ആശാ സമരത്തിലും പിഎംശ്രീയിലും അനാവശ്യ വിവാദമുണ്ടാക്കിയെന്നാണ് വിമർശനം. ബിനോയ് വിശ്വത്തിന്റെ നിലപാടും തെരഞ്ഞടുപ്പിൽ തിരിച്ചടിക്ക് കാരണമായി. രണ്ടാം പിണറായി സർക്കാരിൽ സിപിഐ മന്ത്രിമാരുടെ പ്രവർത്തനം സമ്പൂർണ പരാജയമായിരുന്നു. അട്ടപ്പാടിയിലെ ഭൂമി പ്രശ്നം പരിഹരിക്കുന്നതിൽ വീഴ്ചയുണ്ടായി. പ്രശ്നം റവന്യൂ മന്ത്രി കൃത്യമായി പരിഹരിച്ചില്ല. നെല്ല് സംഭരണത്തിൽ കൃഷി, സിവിൽ സപ്ലൈസ് മന്ത്രിമാർ കൃത്യമായി ഇടപെട്ടില്ല. സിപിഐ വകുപ്പുകൾ […]
Read more

പിണറായിയുടെ വീടിന് മുന്നിൽ പൊലീസ് സുരക്ഷ

തിരുവനന്തപുരം : മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിട്ടും പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിലെ പൊലീസ് സുരക്ഷ തുടരുന്നു. കഴിഞ്ഞ 10 വർഷമായി വെയിലത്തും മഴയത്തും സൗകര്യങ്ങൾ ഒന്നുമില്ലാതെയാണ് പൊലീസ് ഉദ്യോഗസ്ഥർ പിണറായി വിജയന്റെ വീടിന് മുന്നിൽ ജോലി ചെയ്യുന്നത്. പിണറായി വിജയനും കുടുംബവും തലസ്ഥാനത്ത് തുടരുമ്പോഴും പൂട്ടിയിട്ട വീടിന് കാവൽ തുടരുകയാണ് ഇവർ. പത്ത് വർഷമായി വീടിന് മുന്നിൽ ഒരു ജീപ്പും പൊലീസുകാരും കാവൽ നിൽക്കുകയാണ്. വെയിലത്തും മഴയത്തും വീടിന് മുന്നിലും ജീപ്പിലുമായിട്ടാണ് പൊലീസുകാർ ഡ്യൂട്ടി എടുക്കുന്നത്. […]
Read more

ആലപ്പുഴ ‘രക്ഷാപ്രവർത്തനത്തില്‍’ ഗൺമാൻമാർക്കെതിരെ നടപടി വരും

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മ‍ർദിച്ച സംഭവത്തിൽ നാല് ഗൺമാൻമാർക്കെതിരെ നടപടിവരും. ഗൺമാരുടെ മർദ്ദനം ചട്ടവിരുദ്ധമെന്ന് എസ്ഐടി റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും. ഗൺമാൻമാർക്കെതിരെ നടപടി വേണമെന്ന മുൻ ആലപ്പുഴ എസ്പിയുടെ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയിരുന്നു. യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഗൺമാൻമാരുടെ നടപടി പൊലീസിന് അവമതിപുണ്ടാക്കുന്നതെന്നായിരുന്നു എസ്പി ചൈത്ര തെരേസയുടെ റിപ്പോർട്ട്. എസ്പി ചൈത്ര തെരേസയുടെ റിപ്പോർട്ട് ഉണ്ടായിട്ടും ഗൺമാരായ അനിലിനെയും സന്ദീപിനെയും സംരക്ഷിച്ചു. റിപ്പോർട്ട് നൽകിയ ശേഷം […]
Read more

Recent News