Category: NEWS

രാഹുൽ ഗാന്ധിക്കായി മുദ്രാവാക്യം

തിരുവനന്തപുരം: തമിഴ്നാട്ടിൽ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച കോൺഗ്രസ് എംഎൽഎയെ തിരുത്തി ഗവർണർ രാജേന്ദ്ര ആർലേക്കർ. കന്യാകുമാരിയിലെ കുന്നത്തൂർ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ എസ്.രാജേഷ് കുമാറാണ് സത്യപ്രതിജ്ഞ ചൊല്ലിയതിന് പിന്നാലെ ‘ജനങ്ങളുടെ നേതാവ് കാമരാജ് വാഴ്ക, രാജീവ് ഗാന്ധി വാഴ്ക, രാഹുൽ ഗാന്ധി വാഴ്ക’ എന്നു പറഞ്ഞത്. നിങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇങ്ങനൊന്നില്ലെന്നായിരുന്നു പുഞ്ചിരിയോടെ ഗവർണർ പറ​ഞ്ഞത്. വിജയ് മന്ത്രിസഭയിലെ കോൺഗ്രസിൽ നിന്നുള്ള രണ്ട് മന്ത്രിമാരിൽ ഒരാളാണ് രാജേഷ് കുമാർ. പി.വിശ്വനാഥൻ […]
Read more

പാർട്ടി മാറി ലീഗ് മന്ത്രിസഭയിലേക്ക്

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രവഴി തുറന്ന് മുസ്‍ലിം ലീഗ് മന്ത്രിസഭയിലേക്ക്. പാർട്ടി പ്രതിനിധിയായി പാപനാശം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ എ.എം. ഷാജഹാൻ വിജയ് സർക്കാറിന്റെ ഭാഗമാകും. തമിഴ്‌നാടിന്റെ ചരിത്രത്തിൽ ആദ്യമായാണ് മുസ്‍ലിം ലീഗിന് മന്ത്രിസ്ഥാനം ലഭിക്കുന്നത്. അതേസമയം, മന്ത്രിസഭയിലേക്ക് ലഭിച്ച ക്ഷണം വിടുതലൈ ചിരുതൈകൾ കച്ചി നിരസിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 23 എം.എൽ.എമാർ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡി.എം.കെ മുന്നണിയുടെ ഭാഗമായിരുന്ന കാലത്തൊന്നും ലീഗിന് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. പലപ്പോഴും ലീഗ് സ്ഥാനാർഥികൾ […]
Read more

മഴ വരുന്നുണ്ടേ; ആലപ്പുഴയിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ആലപ്പുഴ ജില്ലയിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും […]
Read more

BJP ക്കാർ പേടിത്തൊണ്ടികൾ

തിരുവനന്തപുരം: അഭിജീത് ദിപ്കെ എന്ന യുവാവ് സ്ഥാപിച്ച കോക്രോച്ച് ജനത പാർട്ടി എന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ജോൺ ബ്രിട്ടാസ് എംപി. കോക്രോച്ച്‌ ജനത പാർട്ടിയെ എന്തിനാണ് സർക്കാർ ഭയക്കുന്നതെന്ന് ബ്രിട്ടാസ് ചോദിച്ചു. നിരോധനം കൊണ്ടും , നിയമങ്ങൾ വളച്ചൊടിച്ച് സാമൂഹിക അക്കൗണ്ടുകൾ പൂട്ടിച്ചും ഈ പ്രസ്ഥാനത്തെ തകർക്കാൻ കഴിയുമെന്നാണോ ബിജെപിയും കേന്ദ്ര സർക്കാരും ചിന്തിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ ചോദിച്ചു. ‘രാജ്യം ഭരിക്കുന്ന സർക്കാരിനെ നയിക്കുന്ന പാർട്ടിയാണ് […]
Read more

സ്വകാര്യ ബസ് ബൈക്കിലിടിച്ചു; ഓടിക്കൂടിയ നാട്ടുകാ‍ർ ഡ്രൈവറെ മ‍ർദ്ദിച്ചു

ചെട്ട്യാര്‍മാട്: മലപ്പുറം ചെട്ട്യാര്‍മാട് ബൈക്കില്‍ സ്വകാര്യ ബസിടിച്ചതിനെത്തുടര്‍ന്ന് ബസ് ഡ്രൈവറെ മർദിച്ച് നാട്ടുകാർ. കണ്ണമംഗലം സ്വദേശി റിയാസുദ്ദീനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. കഴുത്തിനും തലക്കും പരിക്കേറ്റ റിയാസുദ്ദീന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ദേശീയപാതയുടെ സര്‍വീസ് റോഡില്‍ ചെട്ട്യാര്‍മാട് ഭാഗത്ത് വെച്ചായിരുന്നു അപകടം. കോഴിക്കോട് നിന്നും വേങ്ങരയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിര്‍ദിശയില്‍ വന്ന ബൈക്കിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. അപകടം കണ്ട് ഓടിക്കൂടിയ ആളുകളില്‍ ചിലര്‍ ബസ് ഡ്രൈവറായ കണ്ണമംഗലം സ്വദേശി […]
Read more

‘രാഷ്ട്രീയ ഇസ്ലാമികത സിപിഎം നേതാക്കള്‍ തിരിച്ചറിയുന്നത് നല്ല കാര്യം’; സി. സദാനന്ദൻ

കണ്ണൂർ: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയത നിറഞ്ഞാടിയെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ പ്രസ്താവനയെ പിന്തുണച്ച് ബിജെപിയുടെ രാജ്യസഭാംഗം സി. സദാനന്ദന്‍. കേരളത്തില്‍ പിടിമുറുക്കുന്ന രാഷ്ട്രീയ ഇസ്‌ലാമികത സിപിഎം നേതാക്കള്‍ തിരിച്ചറിയുന്നത് നല്ല കാര്യമാണെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനെന്ന വാദമുയര്‍ത്തി മുന്‍കാലങ്ങളില്‍ ചെയ്തു കൂട്ടിയ പാപകര്‍മങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാന്‍ ഈ തിരിച്ചറിവ് സഹായകമാകട്ടെയെന്നും സി. സദാനന്ദൻ പറഞ്ഞു. അതേസമയം, കെ.കെ രാഗേഷിന്റെ പ്രസ്താവന തള്ളി ഘടക കക്ഷിയായ ഐഎന്‍എല്ലിന്റെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് രംഗത്തെത്തി. […]
Read more

പ്രതിപക്ഷ ഉപനേതൃ സ്ഥാനവും സിപിഎമ്മിന് തന്നെ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം വേണമെന്ന സിപിഐയുടെ ആവശ്യം ശക്തമാകുന്നതിനിടയിൽ ചേർന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷനിരയിലെ രണ്ടാം സീറ്റ് സിപിഎം തന്നെ എടുത്തു. ആദ്യ സീറ്റ് ഡെപ്യൂട്ടി സ്പീക്കർക്കാണ്. രണ്ടാമത്തെ സീറ്റ് പ്രതിപക്ഷനേതാവിന്റേതും മൂന്നാം സീറ്റ് പ്രതിപക്ഷ ഉപനേതാവിന്റേതുമാണ്. പ്രതിപക്ഷനേതാവായ പിണറായി വിജയന്റെ തൊട്ടടുത്ത സീറ്റിൽ വ്യാഴാഴ്ച ഇരുന്നത് മുൻ മന്ത്രി കെ.എൻ. ബാലഗോപാലാണ്. മൂന്നാം സീറ്റാണ് സി.പി.ഐ കക്ഷിനേതാവായ കെ. രാജന് ലഭിച്ചത്. ഉപനേതാവ് പദവി സി.പി.ഐ.ക്ക് നൽകിയാൽ പിണറായി വിജയന് തൊട്ടടുത്ത സീറ്റിൽ കെ. […]
Read more

കുവൈത്തിൽ വിദേശ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വിമാന സർവീസുകൾ പുഃനരാരംഭിക്കുന്നു. ജൂൺ ഒന്ന് മുതൽ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ശൈഖ് ഹമൂദ് മുബാറക് അൽ സബാഹ് അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയും എയർ ട്രാഫിക്കിന്‍റെ സുഗമമായ പ്രവർത്തനവും ഉറപ്പാക്കുന്ന രീതിയിലായിരിക്കും സർവീസുകൾ പുനരാരംഭിക്കുക. ടെർമിനൽ 1 (T1) ൽ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കുന്നതിൽ സിവിൽ ഏവിയേഷൻ വകുപ്പ് പ്രതിബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍റെ ആക്രമണങ്ങൾക്ക് പിന്നാലെ വിമാനത്താവളത്തിൽ നടത്തിയ […]
Read more

തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറായി തെരഞ്ഞെടുത്തു

തിരുവനന്തപുരം: പതിനാറാമത് കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ 101 വോട്ട് നേടിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് എ സി മൊയ്തീനേയും എൻഡിഎ ബി ബി ഗോപകുമാറിനെയും സ്പീക്കർ സ്ഥാനത്തേക്ക് മത്സരിപ്പിച്ചിരുന്നു. എ. സി മൊയ്തീന് 35 വോട്ടും ബി. ബി ഗോപകുമാറിന് മൂന്ന് വോട്ടും ലഭിച്ചു. ആകെയുള്ള 140 നിയമസഭാ അംഗങ്ങളിൽ 139 പേർ വോട്ട് ചെയ്തു. പ്രോ ടേം സ്പീക്കർ ജി. സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല. […]
Read more

കെഎസ്ആർടിസിയിൽ സത്രീകൾക്ക് സൗജന്യ യാത്ര; വരുമാന നഷ്ടത്തിന്റെ റിപ്പോർട്ട്‌ സര്‍ക്കാരിന് കൈമാറി

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുമ്പോഴുള്ള വരുമാന നഷ്ടം എത്രയെന്ന റിപ്പോർട്ട്‌ സര്‍ക്കാരിന് കൈമാറി. ഓർഡിനറി ബസിൽ മാത്രം സൗജന്യം അനുവദിച്ചാൽ പ്രതിമാസം 57 കോടിയുടെ നഷ്ടം ഉണ്ടാകും. സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ നടപ്പാക്കിയാൽ 65 കോടിയും ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ നടപ്പാക്കിയാൽ 90 കോടിയും നശ്ടമുണ്ടാകും. മുഴുവൻ ബസുകളിലും സൗജന്യയാത്ര അനുവദിച്ചാൽ പ്രതിമാസ നഷ്ടം 112 കോടിയാകും. 3 മാസത്തേക്കുള്ള കണക്കാണ് നൽകിയത്. ഗതാഗത സെക്രട്ടറിക്കാണ് റിപ്പോർട്ട്‌ നൽകിയത്. പ്രതിദിനം […]
Read more

Recent News