രാഹുൽ ഗാന്ധിക്കായി മുദ്രാവാക്യം

തിരുവനന്തപുരം: തമിഴ്നാട്ടിൽ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച കോൺഗ്രസ് എംഎൽഎയെ തിരുത്തി ഗവർണർ രാജേന്ദ്ര ആർലേക്കർ. കന്യാകുമാരിയിലെ കുന്നത്തൂർ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ എസ്.രാജേഷ് കുമാറാണ് സത്യപ്രതിജ്ഞ ചൊല്ലിയതിന് പിന്നാലെ ‘ജനങ്ങളുടെ നേതാവ് കാമരാജ് വാഴ്ക, രാജീവ് ഗാന്ധി വാഴ്ക, രാഹുൽ ഗാന്ധി വാഴ്ക’ എന്നു പറഞ്ഞത്. നിങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇങ്ങനൊന്നില്ലെന്നായിരുന്നു പുഞ്ചിരിയോടെ ഗവർണർ പറ​ഞ്ഞത്. വിജയ് മന്ത്രിസഭയിലെ കോൺഗ്രസിൽ നിന്നുള്ള രണ്ട് മന്ത്രിമാരിൽ ഒരാളാണ് രാജേഷ് കുമാർ. പി.വിശ്വനാഥൻ ആണ് രണ്ടാമത്തെയാൾ. അഞ്ചുപതിറ്റാണ്ടിനുശേഷമാണ് തമിഴ്‌നാട്ടിൽ കോൺഗ്രസിനു മന്ത്രിമാരുണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *