Category: NEWS

സംവരണത്തിൽ സുപ്രധാനനിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി: സംവരണത്തെയും സാമൂഹിക ചലനാത്മകതയെയും സംബന്ധിച്ച വിഷയത്തിൽ സുപ്രധാന നിരീക്ഷണങ്ങൾ നടത്തി സുപ്രീം കോടതി. വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നേറിയ കുടുംബങ്ങൾ ഇപ്പോഴും ക്വാട്ടാ ആനുകൂല്യങ്ങൾ ആവശ്യപ്പെടുന്നതിനെ സുപ്രീം കോടതി വെള്ളിയാഴ്ച ചോദ്യം ചെയ്തു. “രണ്ട് രക്ഷിതാക്കളും ഐഎഎസ് ഉദ്യോഗസ്ഥരാണെങ്കിൽ, എന്തിനാണ് സംവരണം ആവശ്യപ്പെടുന്നത്?” കോടതി നിരീക്ഷിച്ചു, വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പുരോഗതി സാമൂഹിക ചലനാത്മകതയിലേക്ക് നയിക്കുമെന്നും കോടതി പ്രത്യേകം സൂചിപ്പിച്ചു. “വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ശാക്തീകരണത്തിലൂടെ സാമൂഹിക ചലനാത്മകതയുണ്ട്. അതുകൊണ്ട് കുട്ടികൾക്ക് വീണ്ടും സംവരണം ആവശ്യപ്പെട്ടാൽ, ഇതിൽ നിന്ന് നമ്മൾ […]
Read more

പൊലീസ് അസോസിയേഷൻ നേതാക്കളുടെ സ്ഥലം മാറ്റം; ഇടപെട്ട് കെഎടി

തിരുവനന്തപുരം: പൊലീസ് അസോസിയേഷൻ നേതാക്കളുടെ സ്ഥലം മാറ്റ നടപടിയിൽ ഇടപെട്ട് കെഎടി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്ക് സ്റ്റേ നൽകി. ഓഫീസേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ജ്യോതിഷ് ഉൾപ്പെടെയുള്ളവരുടെ സ്ഥലമാറ്റമാണ് സ്റ്റേ ചെയ്തത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്റ്റേ ചെയ്തത്. വളരെ ദൂരത്തേക്ക് സ്ഥലം മാറ്റപ്പെട്ട തിരുവനന്തപുരം റൂറലിലുൾപ്പെട്ടിരുന്ന നാല് ഉദ്യോ​ഗസ്ഥരാണ് ഇതിനെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്. ഇവരുടെ ഹർജി പരി​ഗണിച്ചുകൊണ്ടാണ് സ്ഥലം മാറ്റം താൽക്കാലികമായി സ്റ്റേ ചെയ്തിരിക്കുന്നത്. ഇവർസ്ഥലംമാറ്റത്തിന് […]
Read more

സിജെപി പാര്‍ട്ടി സ്ഥാപകൻ അഭിജീത് ദീപ്കെക്ക് വധഭീഷണി

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകൻ അഭിജീത് ദീപ്കെക്ക് വധഭീഷണി. വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് വധഭീഷണ വന്നത്. തനിക്ക് വന്ന വധഭീഷണിയുടെ സ്ക്രീൻ ഷോട്ട് അഭിജീത് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. അക്കൗണ്ട് നീക്കം ചെയ്തില്ലെങ്കിൽ കൊലപ്പെടുത്തുമെന്നാണ് സന്ദേശം. അക്കൗണ്ട് നീക്കം ചെയ്താൽ പണം നൽകാമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ‘നിങ്ങളുടെ നമ്പർ ഞങ്ങളുടെ പക്കലുണ്ട്. നിങ്ങളുടെ വീട് കണ്ടെത്താൻ ഞങ്ങൾക്ക് അധിക സമയം വേണ്ട’ എന്ന മറ്റൊരു സന്ദേശവും അഭിജീത്തിന് ലഭിച്ചു. ബിജെപിയാണ് ഭീഷണിക്ക് പിന്നിലെന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ആരോപണം. […]
Read more

കോഴിക്കോട് പ്രകൃതിവിരുദ്ധ പീഡനം; പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാങ്കാവ് പൊക്കുന്ന് സ്വദേശി കുന്നത്ത്താഴം കരുവീട്ടില്‍ അസീസ്(65) എന്നയാളെയാണ് പോലീസ് പിടികൂടിയത്. 2025 ജനുവരിയിലാണ് കേസിനടിസ്ഥാനമായ സംഭവം നടന്നത്. ഒളവണ്ണ സ്വദേശിയായ യുവാവിനെ ഇയാള്‍ ബലമായി പിടിച്ചുകൊണ്ടുപോവുകയും കിണാശ്ശേരി മുജാഹിദ് മസ്ജിദിന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗികമായു ഉപദ്രവിക്കുകയും ചെയ്തു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതി. പിന്നീട് ജൂണ്‍ വരെയുള്ള കാലയളവില്‍ പല സമയങ്ങളിലും അന്യായമായി പരാതിക്കാരനെ തടവില്‍ പാര്‍പ്പിക്കുകയും ലൈംഗിക […]
Read more

പോളണ്ടിലേക്ക് 5000 യു.എസ് സൈനികരെക്കൂടി അയക്കുമെന്ന് ട്രംപ്

യൂറോപ്പിലെ അമേരിക്കൻ സൈനിക വിന്യാസം കുറയ്ക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ, പോളണ്ടിലേക്ക് 5,000 യു.എസ് സൈനികരെക്കൂടി അയക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. സൈന്യത്തിലെ ഒരു വിഭാഗത്തെ പോളണ്ടിലേക്ക് അയക്കാന്‍ നേരത്തെയുണ്ടായ തീരുമാനം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് തടഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് അസാധാരണമായ പ്രഖ്യാപനം.ഇറാന്‍ യുദ്ധത്തില്‍ അമേരിക്ക അപമാനിതരാകുകയാണെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പറഞ്ഞതില്‍ പ്രകോപിതനായ ട്രംപ്, ജര്‍മ്മനിയില്‍ നിന്ന് 5,000 സൈനികരെ പിന്‍വലിക്കുമെന്ന് ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ […]
Read more

‘കാഫിർ സ്ക്രീൻ ഷോട്ട്’; ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി പാറക്കൽ അബ്ദുല്ല

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞടുപ്പിനിടെ പ്രചരിച്ച കാഫിർ സ്ക്രീൻ സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ല ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നൽകി. നാടിനെയാകെ മലിനമാക്കാൻ ശ്രമിച്ച ‘കാഫിർ സ്‌ക്രീൻഷോട്ട്’ വ്യാജ പ്രചാരണ കേസിലെ അന്വേഷണം ഊർജിതമാക്കണമെന്നും ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ ഫോറൻസിക് പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിട്ടിട്ട് ഇപ്പോൾ 20 മാസത്തിലധികം കഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരിട്ട് ഓഫിസിൽ എത്തിയാണ് […]
Read more

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ്; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ് ആരോപണത്തിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആണ് റിപ്പോര്‍ട്ട് തേടിയത്. കുത്തിവെയ്പ്പിനിടെ ശരീരത്തിൽ സൂചിയുടെ ഭാഗം കുടുങ്ങിയെന്നായിരുന്നു പരാതി. ഒരു വർഷത്തോളം ശരീരത്തിൽ സൂചിയുടെ ഭാഗവുമായി കഴിയുകയാണെന്ന് ആറന്മുള സ്വദേശിനി അറുപതുകാരിയായ വത്സലയാണ് പരാതി നൽകിയത്. ഒരു വ‍ർഷം മുമ്പ് കോഴഞ്ചേരി ജില്ല ആശുപത്രിയിൽ തന്നെയാണ് താൻ ചികിത്സ തേടിയതെന്നും ചർദ്ദിലിന് ചികിത്സ തേടിയപ്പോഴാണ് കുത്തിവെപ്പ് എടുത്തതെന്നും പരാതിക്കാരി പറഞ്ഞു. ഇടയ്ക്കിടെ വേദന […]
Read more

പത്തനംതിട്ടയിൽ കാട്ടാന ആക്രമണം; കെഎസ്ഇബി ഉദ്യോ​ഗസ്ഥന് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ടയിൽ കെഎസ്ഇബി ഉദ്യോ​ഗസ്ഥന് നേരെ കാട്ടാന ആക്രമണം. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ പത്തനംതിട്ട മൂഴിയാറിൽ ആണ് ആക്രമണം ഉണ്ടായത്. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു തങ്കപ്പനാണു പരിക്കേറ്റത്. ബൈക്കിൽ ഓഫീസിലേക്ക് പോകുമ്പോൾ വേലുത്തോടിന് സമീപത്തായിരുന്നു ആക്രമണം. മൂഴിയാർ ഓപ്പറേഷൻ സബ് ഡിവിഷനിലെ ഓഫീസിലേക്ക് പോവുകയായിരുന്നു. കാലിന് ഒടിവും ദേഹമാസകലം പരിക്കുമുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

എയ്മ അക്ഷരമുദ്ര പുരസ്കാരം‌‌ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

കൊച്ചി: പ്രശസ്ത കവി, ഗാനരചയിതാവ്, സംഗീത സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ കൈതപ്രം ദാമോദരൻ നമ്പൂതിരിയെ 2026 ലെ “എയ്മ അക്ഷരമുദ്ര പുരസ്കാരത്തിന്” തെരഞ്ഞെടുത്തു. മലയാള ചലച്ചിത്രഗാന ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) ദേശീയ പ്രസിഡണ്ട് ഗോകുലം ഗോപാലൻ, ജനറൽ സെക്രട്ടറി കെ. ആർ മനോജ് എന്നിവർ ചേർന്നാണ് ഇക്കാര്യം അറിയിച്ചത്. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും ഉൾപ്പെടുന്ന പുരസ്കാരം 2026 ജൂലൈ 19-ന് ഒഡീഷയിലെ […]
Read more

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

വൈവിധ്യമാർന്ന വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെയും നായകനെന്ന നിലയിൽ തനതായ വ്യക്തിത്വം സൃഷ്ടിക്കുന്നതിലൂടെയും പ്രശസ്തനായ തെലുങ്ക് യുവ നടൻ സത്യദേവ് കാഞ്ചരണ, തന്റെ പുതിയ ചിത്രമായ ‘സമവർത്തി’യുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി. നായകനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ കരിയറിലെ പതിനാറാം ചിത്രമായാണ് സമവർത്തി ഒരുങ്ങുന്നത്. രുദ്ര പിക്ചേഴ്സ്, പഞ്ചഭൂത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ശിവചരൺ റെഡ്ഡി ജാക്കിഡി, ശശിധർ റെഡ്ഡി പദമതി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അജയ് നാഗ് വി. ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു […]
Read more

Recent News