Category: NEWS

മഴ: കേരളത്തിനുണ്ടായത് 127.61 കോടി രൂപയുടെ കൃഷിനാശം

തിരുവനന്തപുരം: മഴ മൂലം കേരളത്തിന് 127.61 കോടി രൂപയുടെ കാർഷികനഷ്ടം ഉണ്ടായെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ്. ഓഗസ്റ്റ് 9 വരെയുള്ള കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ അനുസരിച്ചുള്ള കണക്കാണിത്. 9332 ഹെക്ചർ കൃഷി നശിക്കുകയും 45,904 കർഷകരെ ബാധിക്കുകയും ചെയ്തു. അടിയന്തര സഹായം ആവശ്യപ്പെട്ട് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന് കത്തെഴുത്തിയെന്ന് കൃഷി മന്ത്രി അറിയിച്ചു. ഇതുവരെയുള്ള നഷ്ടത്തിന്റെ അടിസ്ഥാനത്തിൽ 110 കോടി രൂപയുടെ അടിയന്തര ധനസഹായമാണ് കേന്ദ്രത്തിൽ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. […]
Read more

കൂടുതല്‍ പ്രസവിക്കുന്നവര്‍ക്ക് ധനസഹായം; പുതിയ പദ്ധതിയുമായി വിജയ് സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടില്‍ ജനന നിരക്ക് കുറയുന്നതില്‍ ആശങ്ക. കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് വിജയ് സര്‍ക്കാരിന്റെ പരിഗണനയിലാണ്. ആന്ധ്രാപ്രദേശ് മാതൃകയില്‍ മൂന്നാമത്തെ കുട്ടിയെ പ്രവസിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി സർക്കാരിന്റെ ചര്‍ച്ചയിലുണ്ടെന്നും ആരോഗ്യമന്ത്രി കെ.ജി അരുണ്‍രാജ് പറഞ്ഞു. ജനന നിരക്ക് കുറയുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ തന്നെ തകിടം മറിക്കും. മാത്രമല്ല, ജനന-മരണ ആനുപാതം കൃത്യമല്ലെങ്കില്‍ സമൂഹത്തിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടും. തമിഴ്‌നാട്ടില്‍ ജനന നിരക്ക് വലിയ തോതില്‍ കുറയുന്നു എന്നതാണ് ആശങ്ക. ഈ […]
Read more

ഉമ്മൻ ചാണ്ടി സ്മാരക കർഷക അവാർഡ് ചെറുവയൽ രാമന്

തിരുവനന്തപുരം: കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഉമ്മൻ ചാണ്ടി സ്മാരക കർഷക അവാർഡ് പത്മശ്രീ ചെറുവയൽ രാമന്. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖാണ് അവാർഡ് പ്രഖ്യാപിച്ചത്. 5 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അർബൻ റൂഫ് ടോപ് ഫാർമർ വിഭാഗത്തിൽ അനിത എം കാസിമും ഉദ്യാന ശ്രേഷ്ഠ വിഭാഗത്തിൽ ഡോളി വർഗീസും പുരസ്‌കാരം നേടി. ഈ മൂന്ന് പുതിയ അവാർഡുകൾ ഉൾപ്പെടെ 38 വിഭാഗങ്ങളിലാണ് 2025 ലെ സംസ്ഥാന കാർഷിക അവാർഡുകൾ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 17ന് […]
Read more

അവഞ്ചേഴ്‌സിനെ മറികടന്ന് കളക്ഷനിൽ ഒന്നാമതെത്തി സ്പൈഡർമാൻ

ലോകമെമ്പാടും മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന് ആരാധകരുണ്ട്. മാർവെലിന്റെതായി പുറത്തിറങ്ങുന്ന ഓരോ സിനിമകൾക്കും വലിയ വരവേൽപ്പും ലഭിക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രവിജയവുമായി ഒന്നാമത് എത്തിയിരിക്കുകയാണ് ഒരു മാർവെൽ ചിത്രം. മാർവെൽ ചിത്രം സ്‌പൈഡർമാനാണ് മറ്റൊരു മാർവെൽ സിനിമയെ പരാജയപ്പെടുത്തി മുന്നിലെത്തിയിരിക്കുന്നത്. 11 ദിവസം കൊണ്ട് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 480 കോടിയാണ് സ്‌പൈഡർമാൻ നേടിയിരിക്കുന്നത്. ഇതോടെ ഇത്രയും നാൾ അവഞ്ചേഴ്‌സ് എൻഡ് ഗെയിം കയ്യടക്കി വെച്ചിരുന്ന ഒന്നാം സ്ഥാനം സ്‌പൈഡർമാൻ സ്വന്തമാക്കി. 465 കോടി […]
Read more

പിന്മാറിയില്ലെങ്കില്‍ തിരിച്ചടി; പിഎംശ്രീ പദ്ധതിയില്‍ വിയോജിപ്പ് അറിയിക്കാൻ മുസ്ലിം ലീ​ഗ്

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയില്‍ വിയോജിപ്പ് അറിയിക്കാനൊരുങ്ങി മുസ്ലിം ലീഗ്. കേന്ദ്രസര്‍ക്കാര്‍ മറുപടി കൂടി പുറത്ത് വന്നതോടെ പിന്മാറിയില്ലെങ്കില്‍ തിരിച്ചടിയെന്നാണ് ലീഗ് വിലയിരുത്തല്‍. വരുന്ന യുഡിഎഫ് യോഗത്തില്‍ മുസ്ലീം ലീഗിന്റെ പിഎം ശ്രീ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കാനാണിപ്പോള്‍ നേതൃത്വത്തിന്റെ തീരുമാനം. പിഎംശ്രീയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അണികള്‍ക്കിടയിലടക്കം അത് കടുത്ത അതൃപ്തിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, പിഎംശ്രീയില്‍ മുന്നോട്ടുപോകാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തി വിഷയം കൂടുതല്‍ വഷളാക്കേണ്ട എന്ന നിലപാടിലാണ് യുഡിഎഫ്. കേന്ദ്രത്തിന്റെ […]
Read more

വന്ദേമാതരം പഴയത് പോലെ ആദ്യ ഭാ​ഗം പാടിയാൽ മതിയെന്ന് മന്ത്രി സി.പി ജോൺ

കോഴിക്കോട്: വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മന്ത്രി സി.പി ജോൺ. വന്ദേമാതരം ദേശീയ ഗീതമാണമാണെന്നും എന്നാലതിൽ ഭക്തി ഗാനത്തിൻ്റെ സ്വരമുണ്ടെന്നും മന്ത്രി പറഞ്ഞു. സെക്കുലർ സ്റ്റേറ്റിൽ ഒരു പ്രത്യേക മതത്തിൻ്റെ കാര്യം പറയുന്നത് ശരിയല്ല. ആദ്യ ഭാഗം മാത്രം പാടിയാൽ മതിയെന്നാണ് സിഎംപിയുടെ നിലപാട്. പഴയതു പോലെ ആദ്യ ഭാ​ഗം പാടിയാൽ മതിയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം ആറ് ഖണ്ഡികകളും മുഴുവനായി ആലപിക്കണമെന്ന കേന്ദ്ര നിർദേശവും ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി […]
Read more

ടി.ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തതിനെതിരെ വിമർശനവുമായി ബിജെപി

കൊച്ചി: അവധി ദിവസം നോക്കി ടി.ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് തികച്ചും വിവേചനപരവും അപലപനീയവുമാണെന്ന് ബിജെപി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് ഇതെന്നാണ് ബിജെപിയുടെ ആരോപണം. തീരദേശ മേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണോ ഈ നാടകം എന്നും വിമര്‍ശനമുണ്ട്. ടി ജി മോഹന്‍ദാസ് നടത്തിയ ചില പരാമര്‍ശങ്ങള്‍ സ്വാഗതാര്‍ഹമല്ല. എന്നാല്‍ പ്രധാനമന്ത്രിയെ വധിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയവരെ സംരക്ഷിക്കുന്നു എന്നും ബിജെപി ആരോപിച്ചു. ഒരാള്‍ക്ക് ഒരു നിയമം മറ്റൊരാള്‍ക്ക് […]
Read more

ലോകവേദിയിൽ ഇന്ത്യക്ക് ഇരട്ടനേട്ടം; ബസന്തിനും ഷാനവാസിനും മെഡൽ

ലോക അണ്ടർ 20 അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് അഭിമാനിക്കാൻ ഇരട്ട മെഡൽ നേട്ടം. ഹൈജമ്പിൽ ബസന്ത് കുമാർ മേഘ്‌വാൾ വെള്ളി മെഡൽ നേടിയപ്പോൾ, ലോങ് ജമ്പിൽ ഷാനവാസ് ഖാൻ വെങ്കലം കരസ്ഥമാക്കി. ഒരേ ചാമ്പ്യൻഷിപ്പിലെ ജംപിനങ്ങളിൽ രണ്ട് ഇന്ത്യൻ താരങ്ങൾ മെഡൽ നേടുന്നത് രാജ്യത്തെ കായികപ്രേമികൾക്ക് വലിയ ആവേശമാണ് നൽകുന്നത്.ഇന്ത്യൻ അത്‍ലറ്റിക്സിന്റെ ഭാവി ശോഭനമാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്. ലോകത്തിലെ ഏറ്റവും മികച്ച യുവതാരങ്ങൾ മാറ്റുരയ്ക്കുന്ന വേദിയിലാണ് ഈ രണ്ട് മെഡലുകളും ഇന്ത്യ സ്വന്തമാക്കിയത്. ഇത് […]
Read more

മധുരമീ ജീവിതം ഓഗസ്റ്റ് 14 മുതൽ തിയറ്ററുകളിൽ

കൊച്ചി : സിദ്ദിഖും വിനയ പ്രസാദും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം മധുരമീ ജീവിതത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടുയ ചിത്രം ഓ​ഗസ്റ്റ് 14ന് തിയറ്ററുകളിൽ എത്തും. വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്ന പരിചിതരും അവരുടെ പ്രണയവും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ പടത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിദ്ദിഖിന്റെ കരിയറിലെ 351-ാമത് ചിത്രം കൂടിയാണ് മധുരമീ ജീവിതം. ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ജോണി ആൻ്റണി, പ്രമോദ് വലിയനാട്, ദിനേശ് പണിക്കർ, റോയ് […]
Read more

50 മില്യൺ സ്ട്രീമിം​ഗ് മിനിറ്റുമായി ഭാവനയുടെ ‘അനോമി’

കൊച്ചി : 50 മില്യൺ സ്ട്രീമിം​ഗ് മിനിറ്റുമായി ഭാവന നായികയായി എത്തിയ അനോമി എന്ന ചിത്രം. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു അനോമി ഒടിടിയിൽ റിലീസ് ചെയ്തിരുന്നത്. അമസോൺ പ്രൈം വീഡിയോയ്ക്ക് ആയിരുന്നു സ്ട്രീമിം​ഗ് അവകാശം. ഭാവനയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ റിയാസ് മാരത്ത് സംവിധാനം ചെയ്ത അനോമി ഫെബ്രുവരി ആറിനായിരുന്നു തിയറ്ററുകളിൽ എത്തിയത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയാണ് ‘അനോമി‘. വൈകാരികമായി ഏറെ […]
Read more

Recent News