Category: NEWS

വിസ്മയ മോഹൻലാൽ ചിത്രം ‘തുടക്ക’ത്തിലെ ‘മുറിവുകൾ..’ ​ഗാനം റിലീസ് ചെയ്തു

കൊച്ചി : വിസ്മയ മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തിയ തുടക്കം സിനിമയിലെ ‘മുറുവുകൾ..’ എന്ന ​ഗാനം റിലീസ് ചെയ്തു. ലിറിക് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സായ് കുമാറും വിസ്മയയും ആണ് ​ഗാനരം​ഗത്തുള്ളത്. ജേക്സ് ബിജോയ് സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ജോ പോൾ ആണ്. ശ്രുതി ശിവദാസ് ആണ് ആലാപനം. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത തുടക്കം ഓ​ഗസ്റ്റ് 7ന് ആയിരുന്നു തിയറ്ററുകളിൽ എത്തിയത്. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 2 മണിക്കൂറും 19 […]
Read more

പൃഥ്വിരാജ് സുകുമാരന്റെ ‘ഖലീഫ’ ഓണത്തിന്

കൊച്ചി : പ്രേക്ഷകരൊന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ‘ഖലീഫ’. ഹിറ്റ് മേക്ക‍ർ വൈശാഖിൻ്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഓഗസ്റ്റ് 20ന് ആഗോള റിലീസായ് ഓണത്തിന് തിയേറ്ററുകലിത്തും. ‘പോക്കിരി രാജ’ക്ക്’ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ എന്ന വൻ പ്രത്യേകത ചിത്രത്തിനുണ്ട്. ‘ആദം ജോൺ’, ‘ലണ്ടൻ ബ്രിഡ്ജ്,’, ‘മാസ്റ്റേഴ്സ്’, ‘കടുവ’ എന്നീ സിനിമകൾക്ക് ശേഷം ജിനു എബ്രഹാമും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇതിനെല്ലാം പുറമെ പൃഥ്വിരാജ്-ജേക്സ് ബിജോയ് കോംബോയാണ് എടുത്ത് പറയേണ്ട മറ്റൊരു ഘടകം. […]
Read more

വിജയ് ചിത്രം ജന നായകൻ ഒടിടിയിലേക്ക്; എവിടെ കാണാം?

വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമായ ജന നായകൻ മികച്ച കളക്ഷൻ നേടി മുന്നേറ്റം തുടരുകയാണ്. സമ്മിശ്ര അഭിപ്രായങ്ങൾക്കിടയിലും ആഗോള തലത്തിൽ 300 കോടിയോളമാണ് ചിത്രം സ്വന്തമാക്കിയത്. സെൻസർ വിവാദങ്ങളിൽ പെട്ട് റിലീസ് വൈകിയ ചിത്രം ജൂലൈ 23 നാണ് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തിയത്. തിയേറ്ററിലെ മികച്ച വിജയത്തിന് ശേഷം ചിത്രം ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. നേരത്തെ നെറ്റ്ഫ്ലിക്സോ ആമസോൺ പ്രൈം വീഡിയോയോ ചിത്രത്തിന്റെ സ്ട്രീമിംഗ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും സീ ഫൈവിലൂടെ ആയിരിക്കും ചിത്രമെത്തുക എന്നാണ് സാക്നിൽക് […]
Read more

സവർക്കറെ പുകഴ്ത്തി ചോദ്യാവലി തയാറാക്കിയ അധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരം: വി ഡി സവർക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകന് സസ്പെൻഷൻ. പള്ളത്തുടക്ക സ്കൂൾ അധ്യാപകൻ ഗുരു പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. ഗുരു പ്രസാദിൻ്റെ നേതൃത്വത്തിലാണ് ക്വിസ് മത്സരത്തിനുള്ള ചോദ്യം തയ്യാറാക്കിയത്. കാസർകോട് എൽപി സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ഫ്രീഡം ക്വിസിൽ സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം വന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക്‌ നൽകിയ ചോദ്യാവലിയിലാണ് വിവാദം. ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ […]
Read more

ഓണത്തിന് യാത്രാ പ്രതിസന്ധി രൂക്ഷം; ബെംഗളുരുവിൽ നിന്ന് നാട്ടിലേക്ക് ടിക്കറ്റില്ല

ബെം​ഗളൂരു: ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് തിരിക്കാനൊരുങ്ങുന്ന മറുനാടൻ മലയാളികൾ കടുത്ത യാത്രാ പ്രതിസന്ധിയിൽ. ട്രെയിനുകളിൽ മാസങ്ങൾക്ക് മുൻപേ ടിക്കറ്റുകൾ തീർന്നതും സ്വകാര്യ ബസുകളും വിമാന കമ്പനികളും നിരക്കുകൾ കുത്തനെ കൂട്ടിയതുമാണ് മലയാളി കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. പലരും ഇത്തവണ ഓണാഘോഷം കേരളത്തിന് പുറത്താക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ്. തിരക്ക് പരിഹരിക്കാൻ റെയിൽവേ പ്രഖ്യാപിച്ച ഹുബ്ബള്ളി-കോട്ടയം ഉൾപ്പെടെയുള്ള പ്രത്യേക ട്രെയിനുകൾ പേരിന് മാത്രമുള്ളതാണെന്നാണ് യാത്രക്കാരുടെ പരാതി. റെഗുലർ ട്രെയിനുകളിലെ ബുക്കിങ് മിനിറ്റുകൾക്കകം വിറ്റുതീർന്നതോടെ ഭൂരിഭാഗം പേരും വെയ്റ്റിങ് ലിസ്റ്റിലാണ്. സ്പെഷ്യൽ […]
Read more

രാത്രി പട്രോളിങ്ങിനിടെ സംശയം; ചോദ്യം ചെയ്തപ്പോൾ പുറത്തായത് ജ്വല്ലറി കൊള്ളയുടെ പദ്ധതി

പാലക്കാട്: ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിലായി. വടക്കഞ്ചേരിയിലാണ് സംഭവം. കണ്ണൂർ ആലക്കോട് നെല്ലിക്കുന്ന് സ്വദേശി തങ്കച്ചൻ, അഞ്ചുമൂർത്തിമംഗലം ചെറാട്ടുപറമ്പ് സ്വദേശി വിഷ്ണുരാജ്, വടക്കഞ്ചേരി പ്രധാനി സ്വദേശി സഫർ എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. ശനിയാഴ്ച രാത്രി പൊലീസ് പട്രോളിങ്ങിനിടെയാണ് സംഘത്തെ സംശയാസ്പദമായി കണ്ടത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പഴയന്നൂരിലും വടക്കഞ്ചേരിയിലും ജ്വല്ലറികൾ കുത്തിതുറന്ന് മോഷണം നടത്താൻ പദ്ധതിയിട്ടിരിക്കുകയാണെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഇവരിൽ നിന്നും മോഷണം നടത്താനുള്ള ഉപകരണങ്ങളും ഗ്ലൗസ്, തൊപ്പി […]
Read more

അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച; രണ്ട് ദിവസം ലോഡ്ജിൽ

കണ്ണൂർ: പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കി കണ്ണൂരിൽ എത്തിയത് ബുധനാഴ്ചയെന്ന് കണ്ടെത്തൽ. തളിപ്പറമ്പിലെ ലോഡ്ജിലാണ് രണ്ട് ദിവസം തങ്ങിയത്. സുഹൃത്ത് പ്രണവും ബന്ധു കുട്ടനുമാണ് സഹായം നൽകിയത് എന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേസമയം, അർജുൻ ആയെങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. കേസ് ഹിസ്റ്ററി റിപ്പോർട്ട്‌ പൊലീസ് ഈ ആഴ്ചക്കുള്ളിൽ നൽകും. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ മുഖേന കണ്ണൂർ ജില്ലാ കളക്ടർക്കാണ് കേസ് ഹിസ്റ്ററി റിപ്പോർട്ട്‌ നൽകുക. ജില്ലാ […]
Read more

ആറാട്ടണ്ണൻ രാഷ്ട്രീയത്തിലേയ്ക്ക്

തിരുവനന്തപുരം: UDF രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷികളിലൊന്നാണ് മുസ്ലിം ലീഗ്. എന്നാൽ കോൺഗ്രസിനകത്ത് RSS ബന്ധത്തെച്ചൊല്ലി തന്നെ അടുത്തിടെ ചില വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സന്തോഷ് വർക്കിയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നത്. കോൺഗ്രസ് RSS മായി ബന്ധം വെച്ചു മുസ്ലിം ലീഗിനെ പറ്റിക്കുകയാണെന്നാണ് സന്തോഷ് വർക്കി ഫേസ്ബുക്കിൽ കുറിച്ചത്. ഇതിനെ പിന്നാലെ നിരവധി കോംമ്റ്റുകളും പോസ്റ്റിന് താഴെ വന്നു. കമ്മന്റിൽ നിരവധി വിമർശങ്ങളും , അത് പോലെ തന്നെ പറയുന്ന കാര്യത്തിൽ സത്യമുണ്ടോ എന്ന തരത്തിലുള്ള […]
Read more

മുഖ്യമന്ത്രി മാപ്പ് പറയണം

തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനുപകരം മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിഴിഞ്ഞത്തുനിന്ന് കടലിൽ കാണാതായ പുല്ലുവിള സ്വദേശി ജോണിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഈകാര്യങ്ങൾ വ്യക്തമാക്കിയത്. മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന പരാതി ശക്തമാണ്. സംഭവം നടന്ന് പത്തുദിവസം കഴിഞ്ഞിട്ടും സ്ഥലത്തെത്താത്ത ഫിഷറീസ് മന്ത്രിയും അപക്വ പ്രസ്താവന നടത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സമൂഹത്തോടുള്ള വെല്ലുവിളി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read more

ഗൗതമിന്റെ വീട്ടിലെത്തി ചെന്നിത്തല

വിഴിഞ്ഞം : നീണ്ടകരയിൽ വള്ളം മറിഞ്ഞ് കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടിൽ ആശ്വാസമേകാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തി. ഗൗതമിന്റെ അമ്മയെ കണ്ട് ആശ്വസിപ്പിച്ച അദ്ദേഹം, കാണാതായവർക്കായുള്ള തിരച്ചിൽ സജീവമായി തുടരുമെന്ന് അറിയിച്ചു. വിഷയത്തിൽ കോസ്റ്റ് ഗാർഡ് ഐ ജിയുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും നിലവിൽ കോസ്റ്റൽ പോലീസിനുള്ള സൗകര്യങ്ങൾ പരിമിതമാണെങ്കിലും അത് ഉടൻ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതത്തിലായ കുടുംബത്തിന് സഹായം നൽകുന്ന കാര്യത്തിൽ അടുത്ത മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നും സർക്കാരിന് […]
Read more

Recent News