Category: NEWS

വിദ്വേഷ പരാമർശം; ടി.ജി മോഹൻദാസിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിന് ഉപാധികളോടെ ജാമ്യം. വഞ്ചിയൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴി‍ഞ്ഞ ദിവസമാണ് മട്ടാഞ്ചേരിയിലെ വസതിയിൽ നിന്ന് ടി ജി മോഹൻദാസിനെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. ടി. ജി മോഹൻദാസിൻ്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ അധിക്ഷേപ പരാമർശം നടത്തിയ വീഡിയോയും ടി ജി മോഹൻദാസിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു. കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ […]
Read more

ഇന്റർനാഷണൽ ന്യൂക്ലിയർ സയൻസ് ഒളിമ്പ്യാഡ്; വൻ നേട്ടം കൈവരിച്ച് സൗദി

ജിദ്ദ: ഇന്റർനാഷണൽ ന്യൂക്ലിയർ സയൻസ് ഒളിമ്പ്യാഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സൗദി അറേബ്യ. മികച്ച പ്രകടനം കാഴ്ചവെച്ച സൗദി, ‘ന്യൂക്ലിയർ സയൻസ് അംബാസഡർ’ എന്ന പദവിയും സ്വന്തമാക്കി. സൗദി ടീമിലെ നാല് പേരാണ് മെഡൽ നേടിയത്. ആ​ഗസ്റ്റ് 2 മുതൽ 9 വരെ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിലാണ് പരിപാടി നടന്നത്.19 രാജ്യങ്ങളിൽ നിന്നായി 120ലധികം വിദ്യാർഥികളും ശാസ്ത്ര വിദ​ഗ്ധരുമാണ് ഒരാഴ്ചയോളം നീണ്ട ഒളിമ്പ്യാഡിൽ പങ്കെടുത്തത്. ‘ബ്രൈറ്റ് മൈൻഡ്സ് ഫോർ പ്രോമിസിങ് ഫ്യൂച്ചർ’ എന്നതായിരുന്നു ഈ […]
Read more

ലിഫ്റ്റ് മെയിന്റനൻസ് കരാറില്ലെങ്കിൽ കനത്ത പിഴ; അബൂദബിയിൽ കെട്ടിടങ്ങൾക്ക് മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ് അതോറിറ്റി

അബൂദബി: അബൂദബിയിലെ കെട്ടിടങ്ങളിൽ ലിഫ്റ്റ് സുരക്ഷയിൽ വീഴ്ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി. കൃത്യമായ ലിഫ്റ്റ് മെയിന്റനൻസ് കരാറില്ലാത്ത സ്ഥാപനങ്ങൾക്ക് 5000 ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇയിലെ സിവില്‍ ഡിഫന്‍സ് സേവന നിയന്ത്രണങ്ങള്‍ സംബന്ധിച്ച 2012ലെ 24-ാം നമ്പര്‍ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് നടപടി സ്വീകരിക്കുന്നത്. നിലവിലുള്ള കെട്ടിടങ്ങള്‍ക്കും നിര്‍മാണത്തിലിരിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. എന്നാല്‍, സ്വകാര്യ വില്ലകളെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതോറിറ്റിയുടെ നിർദേശപ്രകാരം റെസിഡൻഷ്യൽ, […]
Read more

ദോഹ പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴ മേ​ള; 1.53 ല​ക്ഷം കി​ലോ ഈ​ത്ത​പ്പ​ഴം വി​റ്റ​ഴി​ച്ചു

ദോ​ഹ: ദോ​ഹ​യി​ലെ സൂ​ഖ് വാ​ഖി​ഫി​ൽ പു​രോ​ഗ​മി​ക്കു​ന്ന 11ാമ​ത് പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴ മേ​ള​യി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം. ക​ഴി​ഞ്ഞ​ദി​വ​സം മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം മേ​ള ആ​രം​ഭി​ച്ച​തി​നു ശേ​ഷം ഇ​തു​വ​രെ 1.53 ല​ക്ഷം കി​ലോ ഈ​ത്ത​പ്പ​ഴ​ങ്ങ​ളാ​ണ് വി​റ്റ​ഴി​ച്ച​ത്. ഏ​ക​ദേ​ശം 75,000-ത്തോ​ളം പേ​രാ​ണ് ഇ​തു​വ​രെ മേ​ള സ​ന്ദ​ർ​ശി​ച്ച​ത്. വെ​ള്ളി, ശ​നി തു​ട​ങ്ങി​യ വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ളി​ൽ വ​ലി​യ ജ​ന​ത്തി​ര​ക്കാ​ണ് അനു​ഭ​വ​പ്പെ​ട്ട​ത്. പ്ര​വാ​സി മ​ല​യാ​ളി​ക​ൾ അ​ട​ക്കം സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും കു​ടും​ബ​സ​മേ​തം മേ​ള സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്നു​ണ്ട്. വി​വി​ധ ഇ​നം ഈ​ത്ത​പ്പ​ഴ ശേ​ഖ​ര​വും വൈ​വി​ധ്യ​മാ​ർ​ന്ന ഈ​ത്ത​പ്പ​ഴ […]
Read more

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; 12 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ എട്ട് വ്യത്യസ്ത റെയ്ഡുകളിലായി 12 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കടത്തിക്കൊണ്ടുവന്നതും വിൽപനയ്ക്കായി സൂക്ഷിച്ചതുമായ വൻ ലഹരിമരുന്ന് ശേഖരമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. 86,700 ലൈറിക്ക ക്യാപ്സ്യൂളുകൾ, 940 ഗ്രാം ഹെറോയിൻ, 405 ഗ്രാം മെത്താംഫെറ്റാമൈൻ (ഐസ്/ക്രിസ്റ്റൽ മെത്ത്), 100 സൈക്കോട്രോപിക് ഗുളികകൾ, 100 മില്ലിലിറ്റർ സിന്തറ്റിക് കന്നാബിനോയിഡ് ദ്രാവകം, 20 ഗ്രാം കഞ്ചാവ്, 4 ഗ്ലാസ് കുപ്പികളിൽ സൂക്ഷിച്ച സിന്തറ്റിക് കന്നാബിനോയിഡ്, 3 ഡിജിറ്റൽ അളവുതൂക്ക മെഷീനുകൾ […]
Read more

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്

കൊച്ചി: ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്. ജേക്സ് ബിജോയ് ഈണം നൽകിയ “മഴവില്ലായേ” എന്ന ഗാനം ആലപിച്ചത് അർമാൻ മാലിക് ആണ്. ഷർഫു ആണ് ഗാനത്തിന്റെ വരികൾ രചിച്ചത്. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ഫാൻ്റസി ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ […]
Read more

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത; ആഗസ്റ്റ് 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടു. ആഗസ്റ്റ് 12ഓടെ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. മധ്യപ്രദേശിന് മുകളിലായി ന്യൂനമർദ്ദം തുടരുന്നു. കേരളത്തിൽ 2026 ആഗസ്റ്റ് 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്‌ക്കാണ്‌ സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ […]
Read more

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിൻ്റെ ഗ്ലിമ്പ്സ് പുറത്ത്

കൊച്ചി: തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം “സ്ലം ഡോഗ്” ൽ നടി തബു അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. ഗൗരി ഹെഗ്ഡെ എന്ന കഥാപാത്രമായാണ് തബു ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. “33 ടെംപിൾ റോഡ്” എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി […]
Read more

വെള്ള ടി-ഷർട്ടിൽനിന്ന് നീലയിലേക്ക്, പിന്നെ പിങ്ക്; സോഷ്യൽമീഡിയയിൽ ചർച്ചയായി രാഹുൽ ഗാന്ധിയുടെ ‘നിറംമാറ്റം’

ന്യൂഡൽഹി: വെള്ള വസ്ത്രത്തിലാണ് രാഹുൽ ഗാന്ധിയെ മിക്കപ്പോഴും കാണാറുള്ളത്. എന്നാൽ, കഴിഞ്ഞ ദിവസം പ്രയാഗ്‌രാജിൽ വിദ്യാർഥികളുമായി സംസാരിക്കാൻ രാഹുൽ എത്തിയത് പിങ്ക് ഷർട്ട് ധരിച്ചാണ്. അന്നുമുതൽ സോഷ്യൽമീഡിയയിൽ അതൊരു ചൂടേറിയ ചർച്ചയാണ്. ഇത് വെറുമൊരു ഫാഷൻ ചേഞ്ച് മാത്രമല്ല, മറിച്ച് തന്റെ രാഷ്ട്രീയ പ്രതിച്ഛായ പുതുക്കാനുള്ള രാഹുലിന്റെ ബോധപൂർവ്വമായ ശ്രമമാണെന്നാണ് നെറ്റിസൺസ് വിലയിരുത്തുന്നത്. രാഹുൽ രാഷ്ട്രീയത്തിൽ സജീവമായ കാലംമുതൽ തുടർന്നുപോന്ന വെള്ള കുർത്ത അദ്ദേഹം ഉപേക്ഷിച്ചത് ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമാണ്. വെളുത്ത കുർത്തയും പൈജാമയും ഉപേക്ഷിച്ച് […]
Read more

ഇടുക്കിയിൽ മഴ ശമിച്ചു; വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

ഇടുക്കി: ജില്ലയിൽ മഴയ്ക്ക് ശമനമായതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ ജില്ലാ ഭരണകൂടം നീക്കി. കനത്ത മഴയെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവർത്തനത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നത്. കാലാവസ്ഥ വകുപ്പ് ഇടുക്കിയിൽ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പിൻവലിച്ച സാഹചര്യത്തിലാണ് വിനോദസഞ്ചാരികൾക്ക് വീണ്ടും പ്രവേശനം അനുവദിക്കാൻ തീരുമാനമായത്. അടുത്ത ദിവസങ്ങളിൽ ജില്ലയിലും സംസ്ഥാനത്തും പ്രത്യേകിച്ച് മഴ മുന്നറിയിപ്പ് ഒന്നും തന്നെ കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ കേരളത്തിന് ഭീഷണിയായി ബംഗാൾ […]
Read more

Recent News