Category: NEWS

ക്രൂസ് കപ്പലിലെ മൂന്ന് മരണത്തിന് കാരണം ഹാന്‍റാ വൈറസ് ; ചികിത്സ വൈകിയാൽ മരണം ഉറപ്പ്

ആംസ്റ്റര്‍ഡാം: നെതർലാന്‍റ്സ് ആസ്ഥാനമായുള്ള ആഡംബര ക്രൂസ് കപ്പലിൽ മൂന്ന് ജീവനക്കാർ മരിച്ചതിന് പിന്നിൽ ഹാന്‍റാവൈറസ് അണുബാധാ വ്യാപനമെന്ന് സംശയം. കപ്പലിലുണ്ടായിരുന്ന നാല് പേരെ ഗുരുതരാവാസ്ഥയിൽ ജോഹന്നാസ്‌ബർഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഹാന്‍റാവൈറസ് വ്യാപനമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ബ്രിട്ടീഷ്, അമേരിക്കൻ, സ്പാനിഷ് യാത്രക്കാരുമായി യാത്ര ചെയ്തിരുന്ന ആഡംബര കപ്പലിൽ 7 ഹാന്‍റാ വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2026 മെയ് 4 വരെ, ഏഴ് ഹാന്റാവൈറസ് കേസുകൾ […]
Read more

വിഴിഞ്ഞം തുറമുഖം ഇന്ത്യയുടെ പുതിയ വിലാസമായി മാറും- ഗൗതം അദാനി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം സമുദ്ര ഭൂപടത്തിൽ ഇന്ത്യയുടെ പുതിയ വിലാസമായി മാറുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. ലോകത്തിലെ പ്രധാന ടൗൺഷിപ്‌മെന്റ് ഹബായി ഇന്ത്യയെ മാറ്റാൻ വിഴിഞ്ഞത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ആരംഭിച്ച സംവാദ പരിപാടിയിലാണ് അദ്ദേഹം വിഴിഞ്ഞത്തിന്റെ കരുത്ത് എടുത്തു പറഞ്ഞത്. കേരളത്തിലെ ഉൾപ്പെടെ അദാനി ഗ്രൂപ്പിന്റെ നാല് ലക്ഷത്തോളം വരുന്ന ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സംവാദ പരിപാടി നടത്തുന്നത്. അദാനി ഗ്രൂപ്പ് ഇതുവരെ 2 ലക്ഷത്തോളം കോടി രൂപയുടെ […]
Read more

NDA യിൽ ചേർന്നിട്ട് ഗുണം ഉണ്ടായില്ല; ശക്തമായി തിരിച്ചു വരും, സാബു എം ജേക്കബ്

കൊച്ചി: എൻഡിഎയിൽ ചേർന്നതിന്റെ ഗുണം ലഭിച്ചില്ലെന്ന് ട്വന്റി -20 പ്രസിഡന്റ് സാബു എം ജേക്കബ്.കിട്ടേണ്ട വോട്ടിൽ കുറവുണ്ടായി. ട്വന്റി ട്വന്റി എൻഡിഎയുടെ ഭാഗമായതിനെ വേറെ രീതിയിൽ ചിത്രീകരിച്ചുവെന്നും സാബു എം ജേക്കബ് പറഞ്ഞു. യുഡിഫ് തരംഗം അല്ല, എൽഡിഎഫ് വിരുദ്ധ തരംഗമാണ് ഉണ്ടായത്. പിണറായി വിജയനെതിരായ വികാരം കൊടുങ്കാറ്റായി ആഞ്ഞടിച്ചു. മൂന്ന് സീറ്റുകൾ കരസ്ഥമാക്കി നേട്ടമുണ്ടാക്കി എന്നാണ് വിശ്വാസം. ട്വന്റി -20 വളരെ സ്വതന്ത്രമായി പ്രവർത്തിച്ചുകൊണ്ടിരുന്ന പാർട്ടിയാണ്. എന്നാൽ ഒരു മുന്നണിയുടെ ഭാഗമായപ്പോൾ അതിനെ പല രീതിയിൽ […]
Read more

തെരഞ്ഞെടുപ്പ് ഫലം യഥാർത്ഥ ജനവിധിയല്ല; രാജി വെക്കില്ലെന്ന് മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി മമത ബാനർജി. തെരഞ്ഞെടുപ്പ് ഫലം യഥാർത്ഥ ജനവിധിയല്ലെന്നും മറിച്ച് ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് നടത്തിയ വലിയ ഗൂഢാലോചനയാണെന്നും മമത ആരോപിച്ചു. ധാർമികമായ വിജയം തങ്ങളുടെ പക്ഷത്താണെന്നും അതിനാൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും മമത പ്രഖ്യാപിച്ചു. ഞാൻ തോറ്റിരുന്നെങ്കിൽ രാജിവെക്കുമായിരുന്നു. പക്ഷേ സമ്മർദ്ദത്തിന് വഴങ്ങി ഞാൻ രാജിവെയ്ക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അത് സംഭവിക്കാൻ പോകുന്നില്ല. ഞങ്ങൾ […]
Read more

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാജിവച്ചു; ഗവർണർ രാജി സ്വീകരിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് എം കെ സ്റ്റാലിൻ. പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങൾക്കായി പോരാടുമെന്നും വോട്ട് ചെയ്ത ജനങ്ങൾക്ക്, നന്ദിയെന്നും ഭരണത്തിലുള്ളപ്പോൾ ജനങ്ങൾക്കായി വികസന പദ്ധതികൾ ആവിഷ്കരിച്ചുവെന്നും സ്റ്റാലിൻ എക്‌സിൽ കുറിച്ചു. 74 സീറ്റുകളാണ് തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് നേടാനായത്. കൊളത്തൂർ മണ്ഡലത്തിലാണ് സ്റ്റാലിൻ പരാജയപ്പെട്ടത്. അതേസമയം, തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കുകയാണ് തമിഴക വെട്രി കഴകം.പാർട്ടി അധ്യക്ഷൻ വിജയുടെ നേതൃത്വത്തിൽ പനയൂരിലെ ടിവികെ ആസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. നിയുക്ത എംഎൽഎമാരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.വിവിധ […]
Read more

വിജയ്‌യെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു

ചെന്നൈ: ടിവികെ നിയമസഭാ കക്ഷി നേതാവായി വിജയ്‌യെ തിരഞ്ഞെടുത്തു. നിയുക്ത എംഎൽഎ മാരുടെ യോഗത്തിലാണ് വിജയ്‌യെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞുടുത്തത്. മാജിക് സംഭവിക്കുമെന്ന് നിയുക്ത ടിവികെ എംഎൽഎ വിഎൻഎസ് മുസ്തഫ പ്രതീക്ഷ പ്രകടിപ്പിച്ചു. ഗവർണ്ണർ ക്ഷണിച്ചാൽ വിജയ്‌യെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ എണ്ണം 130 മുതൽ 135 വരെ ആക്കുമെന്ന് വിഎൻഎസ് മുസ്തഫ പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും ഈയാഴ്ച തന്നെ വിജയ് ഗവർണറെ കാണുമെന്ന് നിയുകത എംഎൽഎ ജഗന്നാഥ് മിശ്ര പ്രതികരിച്ചു. മാറ്റത്തിനായുള്ള ജനവിധിയാണിതെന്നും, 24 […]
Read more

കനത്ത നഷ്ടത്തിലെന്ന് എണ്ണക്കമ്പനികൾ; സാമ്പത്തിക സഹായം പ്രതീക്ഷിക്കേണ്ടെന്ന് കേന്ദ്രം

ന്യൂഡൽഹി: പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഇന്ധനം എന്നിവയുടെ വിൽപ്പനയെ തുടർന്ന് എണ്ണക്കമ്പനികൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ സാമ്പത്തിക സഹായം നൽകുന്ന നിർദേശം പരി​ഗണനയിലില്ലെന്ന് കേന്ദ്രം. കഴിഞ്ഞ രണ്ട് മാസമായി ​ഗൾഫ് സംഘർഷത്തെ തുടർന്ന് അസംസ്കൃത എണ്ണയുടെ വിലയിൽ കുത്തനെ വർധനയുണ്ടായിട്ടും, പെട്രോൾ, ഡീസൽ ചില്ലറ വിൽപ്പന വില നാല് വർഷമായി മരവിപ്പിച്ചതിനെ തുടർന്ന് പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് […]
Read more

വിജയ്‌യെ അഭിനന്ദിച്ച് ഖുശ്ബു

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയ നടൻ വിജയ്‌യെ അഭിനന്ദിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു. യഥാർഥ ജനനായകനായി വിജയ് തമിഴ്‌നാടിനെ നയിക്കുന്നത് കാണാനായി കാത്തിരിക്കുകയാണെന്ന് ഖുശ്ബു കുറിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഖു്ശ്ബു അഭിനന്ദനം അറിയിച്ചത്. ‘തമിഴ്‌നാട്ടിൽ മികച്ച വിജയം നേടിയ എന്റെ സഹോദരൻ വിജയ്ക്കും അദ്ദേഹത്തിന്റെ ടിവികെ ടീമിനും ഹൃദ്യമായ അഭിനന്ദനങ്ങൾ. എന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. യഥാർഥ ജനനായകനായി നിങ്ങൾ നയിക്കുന്നത് കാണാൻ കാത്തിരിക്കുന്നു’ എന്നാണ് ഖുശ്ബു കുറിച്ചത്. […]
Read more

പ്രതിപക്ഷനേതാവ് ആരാകും? മുഖ്യമന്ത്രിയുടെ ഓഫീസ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രി പദത്തിൽ നിന്ന് പ്രതിപക്ഷനേതാവിന്റെ റോളിലെത്തുമോ എന്നതിൽ സസ്പെൻസ്. നാളെ ചേരുന്ന CPIM നേതൃയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് വിവരം. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ, കേന്ദ്രകമ്മിറ്റി അംഗമായ കെ.എൻ ബാലഗോപാലാണ് പരിഗണനയിലുള്ളത്. ഇതിനിടെ മാധ്യമപ്രവർത്തകർക്കായുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാട്സ് ഗ്രൂപ്പിന്റെ പേര് മാറ്റി. സിഎംഒ മീഡിയ എന്നത് ഒപ്പോസിഷൻ മീഡിയ എന്നാക്കി മാറ്റിയിട്ടുണ്ട്. ഗ്രൂപ്പിന്റെ പേര് മാറ്റിയെങ്കിലും ഡിപിയിൽ പിണറായി വിജയന്റെ ചിത്രം തന്നെയാണ് ഉപയോ​ഗിച്ചിരിക്കുന്നത്. അതേസമയം കനത്ത തോൽവിയിൽ ഇതുവരെ […]
Read more

യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികൾ – എം. എം മണി

തൊടുപുഴ : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ വോട്ടർമാരെ വിമർശിച്ച് സിപിഎം നേതാവ് എം എം മണി. യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികളാണെന്നു അദ്ദേഹം വിമർശിച്ചു. പരാജയപ്പെട്ടെങ്കിലും തളരില്ലെന്നും മുണ്ടും മടക്കിക്കുത്തി ജനങ്ങൾക്കിടയിലേക്ക് വീണ്ടും സജീവമായി ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനുള്ളിലെ ആഭ്യന്തര തർക്കങ്ങളെയും എംഎം മണി പരിഹസിച്ചു. കൂടാതെ, തിരഞ്ഞെടുപ്പ് കഴിയുന്നതിന് മുൻപേ മുഖ്യമന്ത്രി ചർച്ചകൾ ചെയ്ത പാർട്ടിയെ കുറിച്ച് എന്തുപറയാനാണ്. തിരഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെതന്നെ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അടി […]
Read more

Recent News