Category: NEWS

കോലിക്കും രാഹുലിനും ഒപ്പം ഇനി സഞ്ജുവും

ചെന്നൈ: ഡൽഹി ക്യാപിറ്റൽസിനെതിരായ അപരാജിത അർധസെഞ്ചുറിയോടെ ഐപിഎല്ലിൽ അപൂർവനേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസൺ. ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിൽ ഒരേ ടീമിനെതിരെ മാത്രം 200-ലധികം റൺസ് നേടുന്ന മൂന്നാമത്തെ മാത്രം താരമെന്ന റെക്കോർഡാണ് സഞ്ജു സ്വന്തമാക്കിയത്. വിരാട് കോലിയും കെ എൽ രാഹുലും മാത്രമാണ് സഞ്ജുവിന് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കളിച്ച രണ്ട് മത്സരങ്ങളിലും സഞ്ജു തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ചെപ്പോക്കിൽ നടന്ന ആദ്യ മത്സരത്തിൽ പുറത്താകാതെ […]
Read more

റൂറൽ ആക്ഷൻ ഡ്രാമയുമായി സൂര്യ

കൊച്ചി : സൂര്യ നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് കറുപ്പ്. ആർ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കറുപ്പ് ഒരു മാസ് കൊമേഴ്സ്യൽ എന്റര്ടെയ്‍നര് ആയിരിക്കും. ചിത്രത്തിന്റെ സാറ്റലൈറ്റ്, ഒടിടി റൈറ്റ്സുകൾ വിറ്റുപോയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. നെറ്റ്ഫ്ലിക്സിനാണ് കറുപ്പിന്റെ ഒടിടി റൈറ്റ്‍സ്. സീ തമിഴിനാണ് സാറ്റലൈറ്റ് റൈറ്റ്സ്. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ചിത്രം മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പുതിയൊരു പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ […]
Read more

ഞാൻ പിണറായി വിജയൻറെ ഹ്യൂജ് ഫാൻ

കോഴിക്കോട്: താൻ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വലിയ ആരാധികയാണെന്നും കഴിഞ്ഞ 10 വർഷം പിണറായി വിജയൻ ചെയ്ത പ്രവർത്തികൾ മതി അദ്ദേഹത്തിൻറെ ഫാൻ ആകാനെന്നും ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ നൂറ മുസ്കാൻ. കമ്യൂണിസം ആകാം പക്ഷേ അടിമകളാകരുത് എന്ന കമൻറിന് മറുപടിയായാണ് നൂറ തൻറെ നിലപാട് വ്യക്തമാക്കിയത്. ഞാൻ അടിമ ആകുകയോ, ആവാതിരിക്കുകയോ ചെയ്യുന്നത് മറ്റുള്ളവർ നോക്കേണ്ടതില്ല. അത് നിങ്ങളുടെ ബിസിനസല്ല. കഴിഞ്ഞ 10 വർഷം പിണറായി വിജയൻ ചെയ്ത പ്രവർത്തികൾ […]
Read more

ദൃശ്യം 3 ആദ്യം എവിടെ കാണാം

കൊച്ചി: ദൃശ്യം ഫ്രാഞ്ചൈസിയിലെ ജോർജുകുട്ടിയും ഭാര്യ ആനിയമ്മയുമൊക്കെ മലയാളി പ്രേക്ഷകർക്ക് തൊട്ട് അയൽപക്കത്തുള്ള ഒരു കുടുംബം പോലെയാണ്. സ്വന്തം കുടുംബത്തിൻ്റെ രക്ഷയ്ക്കായി ഏതറ്റം വരെയും പോകാനിറങ്ങിത്തിരിച്ച ജോർജുകുട്ടിക്കു മുന്നിൽ വലിയ പ്രതിസന്ധികളാണ് എത്തിയത്. എത്ര പ്രതിസന്ധികളുണ്ടായാലും കുടുംബത്തെ രക്ഷിക്കണമെന്ന ഉറച്ച തീരുമാനമുള്ള ഒരു ഗൃഹനാഥൻ്റെ ആത്മസംഘർഷങ്ങൾ. മൂന്നാം ഭാഗത്തെ മുന്നോട്ട് നയിക്കുന്നതും ജോർജുകുട്ടിയുടെ ഉറച്ച തീരുമാനങ്ങൾ ആയിരിക്കും. ദൃശ്യത്തിൽ നിന്നും ദൃശ്യം 3 ൽ എത്തുമ്പോൾ പിന്നിട്ട കാലയളവിന്റെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടു കൊണ്ടാണ് ജോർജുകുട്ടിയേയും കുടുംബത്തേയും […]
Read more

വി.ഡി.ക്കായി രാഹുൽ ഗാന്ധിയുടെ ഫെയ്‌സ്ബുക്കിലും പോസ്റ്റ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വൻ വിജയത്തിന് പിന്നാലെ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ ഫെയ്‌സ്ബുക്ക് പേജിലും മുറവിളി. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയവരും മുഖ്യമന്ത്രി കസേരയ്ക്കായി ചരടുവലികൾ നടത്തുന്ന സാഹചര്യത്തിലാണിത്. ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന മുദ്രാവാക്യങ്ങളോടെ ഒരു വിഭാഗം യുഡിഎഫ് പ്രവർത്തകർ സോഷ്യൽമീഡിയ പ്രചാരണവും ഇതിനോടകം തുടങ്ങിയിട്ടുണ്ട്. മുസ്‌ലിംലീഗ് പ്രവർത്തകരടക്കം ഇതേറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്നെഴുതി സതീശനെ പിന്തുണയ്ക്കുന്ന ഫ്‌ളക്‌സ് വയനാട്ടിലടക്കം പ്രത്യക്ഷപ്പെടുകയും ചെയ്തു. കേരളത്തിലെ […]
Read more

കോൺഗ്രസ് പിന്നിൽനിന്ന് കുത്തിയെന്ന് ഡിഎംകെ

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിന് വിജയ്യുടെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ കടുത്ത വിമർശനവുമായി ഡിഎംകെ. കോൺഗ്രസിനെ പിന്നിൽനിന്ന് കുത്തുന്നവരെന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ വിശേഷിപ്പിച്ചു. ടിവികെയ്ക്ക് പിന്തുണ നൽകാനുള്ള കോൺഗ്രസ് തീരുമാനം ഏകപക്ഷീയമാണെന്നും അത് ഡിഎംകെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. എന്നാൽ കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ നൽകുന്നത് തമിഴ്നാട്ടിൽ മാത്രമല്ല, കേന്ദ്രത്തിലും ഒരു നിർണായക മാറ്റത്തിന് വഴിയൊരുക്കും. ഇന്ത്യാ മുന്നണിയിലെ പ്രധാന കക്ഷിയായ ഡിഎംകെയെ പൂർണ്ണമായും തള്ളാൻ കോൺഗ്രസിനാകില്ല. തള്ളിയാൽ 2029 […]
Read more

വി ഡി സതീശനോട് ഇപ്പോഴും വിയോജിപ്പ്

തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫിന്റെ ജയം ജനാധിപത്യത്തിന്റെ വിജയമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ചിലരൊക്കെ അവകാശപ്പെടുന്നത് അവരുടെ മിടുക്ക് കൊണ്ടാണ് ഈ വിജയമുണ്ടായതെന്നാണ്. ഒരിക്കലുമല്ല, ജനങ്ങൾ പൊറുതിമുട്ടി. ഒരു മാറ്റംവരാൻ ചെയ്ത വോട്ടാണ്. അത് കോൺഗ്രസിനും യുഡിഎഫിനും പ്രതിഫലിച്ചു എന്നേയുള്ളൂവെന്നും അദ്ദേഹം പെരുന്നയിൽ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും യാതൊരു വിരോധവുമില്ല. കഴിവുള്ളവരെയും പരിചയമുള്ളവരെയും ആക്കണം എന്നേയുള്ളൂ. ഒരു വ്യക്തിയെ ചൂണ്ടിക്കാണിക്കുന്നില്ല. ഇക്കാര്യമെല്ലാം സാധാരണ കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കുന്നത്. അവർ തീരുമാനിക്കട്ടെയെന്നും […]
Read more

മുഖ്യമന്ത്രിയെ സോഷ്യൽ മീഡിയ അല്ല തീരുമാനിക്കേണ്ടത്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സമൂഹമാധ്യമങ്ങൾ അല്ല, ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് രമേശ്‌ ചെന്നിത്തല. എം.എൽ.എ മാരുടെ പിന്തുണയ്ക്കായി മത്സരമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു കാലതാമസവുമുണ്ടായിട്ടില്ല. എല്ലാം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. യുഡിഎഫ് നേടിയത് മിന്നുന്ന വിജയം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സമൂഹ മാധ്യമങ്ങളല്ല ഹൈക്കമാൻഡാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനം എടുക്കും. മുഖ്യമന്ത്രിയാകാൻ ഫ്ലക്സുകൾ അല്ല മാനദണ്ഡമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട്, എംഎല്‍എമാരുടെ താല്പര്യം എന്തെന്നറിയാൻ രണ്ട് നിരീക്ഷകര്‍ […]
Read more

തോൽവി സമ്മതിക്കില്ല, രാജി വെക്കില്ല

പശ്ചിമ ബംഗാൾ: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ മമത ബാനർജി തയ്യാറാകുന്നില്ലെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് ഫലം തള്ളിക്കളഞ്ഞ മമത, ജനവിധി അട്ടിമറിക്കപ്പെട്ടതാണെന്ന ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് അധികാരത്തിലേക്ക് […]
Read more

വിതുര താലൂക്ക് ആശുപതിയിൽ നിന്ന് അണലിയെ പിടികൂടി

തിരുവനന്തപുരം: വിതുരയിലെ താലൂക്ക് ആശുപത്രിയിൽ അണലി. ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ ആണ് അണലിയെ കണ്ടത്. ഇന്ന് രാവിലെ ആശുപത്രി ജീവനക്കാരാണ് പാമ്പിനെ കണ്ടത്. ഉടൻതന്നെ പരുത്തിപള്ളിയിലെ ആർആർടി ടീമിനെ വിവരമറിയിക്കുകയും ആർആർടി അംഗം റോഷിനി എത്തി അണലി കുഞ്ഞിനെ പിടികൂടുകയും ചെയ്തു. ക്യാഷ്വാലിറ്റിയിൽ സ്റ്റെപ്പിനടിയിലെ ചെറിയ ദ്വാരത്തിലായിരുന്നു അണലി കുഞ്ഞ്. ജീവനക്കാർ പഞ്ഞി വച്ച് അതിനെ അടച്ചിരുന്നു. തുടർന്ന് ആർആർടി അംഗം സ്ഥലത്തെത്തി പഞ്ഞി മാറ്റി അണലി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. അതേസമയം, അണലിയുടെ കുഞ്ഞുങ്ങൾ ഇനിയും ആശുപത്രി പരിസരത്ത് […]
Read more

Recent News