വിതുര താലൂക്ക് ആശുപതിയിൽ നിന്ന് അണലിയെ പിടികൂടി

തിരുവനന്തപുരം: വിതുരയിലെ താലൂക്ക് ആശുപത്രിയിൽ അണലി. ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ ആണ് അണലിയെ കണ്ടത്. ഇന്ന് രാവിലെ ആശുപത്രി ജീവനക്കാരാണ് പാമ്പിനെ കണ്ടത്. ഉടൻതന്നെ പരുത്തിപള്ളിയിലെ ആർആർടി ടീമിനെ വിവരമറിയിക്കുകയും ആർആർടി അംഗം റോഷിനി എത്തി അണലി കുഞ്ഞിനെ പിടികൂടുകയും ചെയ്തു.

ക്യാഷ്വാലിറ്റിയിൽ സ്റ്റെപ്പിനടിയിലെ ചെറിയ ദ്വാരത്തിലായിരുന്നു അണലി കുഞ്ഞ്. ജീവനക്കാർ പഞ്ഞി വച്ച് അതിനെ അടച്ചിരുന്നു. തുടർന്ന് ആർആർടി അംഗം സ്ഥലത്തെത്തി പഞ്ഞി മാറ്റി അണലി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. അതേസമയം, അണലിയുടെ കുഞ്ഞുങ്ങൾ ഇനിയും ആശുപത്രി പരിസരത്ത് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പരിശോധന നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *