മുഖ്യമന്ത്രിയെ സോഷ്യൽ മീഡിയ അല്ല തീരുമാനിക്കേണ്ടത്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സമൂഹമാധ്യമങ്ങൾ അല്ല, ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് രമേശ്‌ ചെന്നിത്തല. എം.എൽ.എ മാരുടെ പിന്തുണയ്ക്കായി മത്സരമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു കാലതാമസവുമുണ്ടായിട്ടില്ല. എല്ലാം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. യുഡിഎഫ് നേടിയത് മിന്നുന്ന വിജയം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സമൂഹ മാധ്യമങ്ങളല്ല ഹൈക്കമാൻഡാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനം എടുക്കും. മുഖ്യമന്ത്രിയാകാൻ ഫ്ലക്സുകൾ അല്ല മാനദണ്ഡമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട്, എംഎല്‍എമാരുടെ താല്പര്യം എന്തെന്നറിയാൻ രണ്ട് നിരീക്ഷകര്‍ ആണ് കേരളത്തിലേക്കെത്തുന്നത് . മുതിര്‍ന്ന നേതാക്കളെ അയക്കാന്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും പങ്കെടുത്ത യോഗം തീരുമാനിച്ചു.

അതേസമയം, ഡൽഹി സന്ദർശനം നടത്തിയത് മഹാരാഷ്ട്ര കോൺഗ്രസുമായി ബന്ധപ്പെട്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരള രാഷ്ട്രീയ സംഭവവികാസങ്ങളുടെ ഭാഗമല്ല സന്ദർശനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഇന്ന് നടക്കുന്ന മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ട യോഗത്തിൽ ഖാർഗെയും രാഹുൽ ഗാന്ധിയും പങ്കെടുക്കും. സോണിയ ഗാന്ധിയുടെ വസതിയിൽ ആയിരിക്കും യോഗം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *