Category: NEWS

ആലപ്പുഴയിൽ പിണറായി വിജയന് വേണ്ടി വഴിപാട്

ആലപ്പുഴ: ആലപ്പുഴയിൽ പിണറായി വിജയന് വേണ്ടി വഴിപാട് നടത്തി അനുകൂലി. വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിൽ ആണ് വഴിപാട് നടത്തിയത്. കദളിപ്പഴം പാൽ ആണ് വഴിപാടായി നേർന്നത്. അതേ സമയം, കേരളത്തില്‍ ജനവിധി പുറത്തുവരാൻ ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കെ വോട്ടെണ്ണൽ ദിനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലേക്ക് മടങ്ങിയത്. കണ്ണൂരിലെ വസതിയിൽ വെച്ചാണ് മുഖ്യമന്ത്രി ഫലം അറിയുക.
Read more

ശുഭപ്രതീക്ഷയിലെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ ശുഭപ്രതീക്ഷയിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മൂന്നാം രാഷ്ട്രീയ ശക്തിയായി എന്‍ഡിഎയെ ജനങ്ങള്‍ അംഗീകരിച്ചുവെന്നും അപ്രതീക്ഷിത സീറ്റുകളില്‍ ബിജെപി വിജയമാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പകുതിയിലേറെ മണ്ഡലങ്ങളില്‍ അതിശക്തമായ മത്സരം നടന്നുവെന്നും പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ വിജയം ഉറപ്പാണെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. സ്വര്‍ണക്കൊള്ളയും ഇടതുഭരണത്തിന്റെ കെടുകാര്യസ്ഥതയും ചര്‍ച്ചയായെന്നും കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയം ചര്‍ച്ചയായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ഇടതുപക്ഷത്തിന് […]
Read more

പിതാവിനെ കഴുത്തറുത്ത് കൊന്നു: സൗദി പൗരന് വധശിക്ഷ

റിയാദ്: സ്വന്തം പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്റെ വധശിക്ഷ നടപ്പിലാക്കി. മക്ക മേഖലയിൽ താമസിച്ചിരുന്ന നവാഫ് ബിൻ അലി ദാകിർ അൽ സഹ്‌റാനി എന്ന പൗരന്റെ ശിക്ഷയാണ് ഞായറാഴ്ച നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് അടിമ ആയിരുന്ന പ്രതി, തന്റെ പിതാവിനെ മാരകായുധം ഉപയോഗിച്ച കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അങ്ങേയറ്റം ക്രൂരവും സമൂഹത്തിൽ ഭീതി പടർത്തുന്നതുമായ കൃത്യമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയ പ്രതിയുടെ കുറ്റം സ്പെഷ്യലൈസ്ഡ് കോടതിയിൽ […]
Read more

ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ‘ദൃഷ്ടി’ ഭ്രമണപഥത്തിലേക്ക്

ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണമേഖലയിൽ വഴിത്തിരിവായി വിലയിരുത്തപ്പെടുന്ന പുതിയ ഉപഗ്രഹം ഭ്രമണപഥത്തിലേക്ക്. ബഹിരാകാശമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്റ്റാർട്ടപ്പാണ് ഉപഗ്രഹനിർമാണത്തിന് പിന്നിൽ. മേഘങ്ങളിലൂടെയും ഇരുട്ടിലൂടെയും ദൃശ്യങ്ങൾ പകർത്തുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ദൃഷ്ടി എന്ന ഉപഗ്രഹം ഞായറാഴ്ചയാണ് ബഹിരാകാശത്തെത്തിച്ചത്. ഞായറാഴ്ച ഇന്ത്യൻസമയം ഉച്ചയ്ക്ക് 12.29 ന് കാലിഫോർണിയയിൽ നിന്നാണ് വിക്ഷേപണം നടന്നത്. ഗാലക്സി ഐ ആണ് ഈ ഭൗമനിരീക്ഷണ ഉപഗ്രഹം വികസിപ്പിച്ചത്. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു ദൃഷ്ടിയുടെ വിക്ഷേപണം. വിക്ഷേപണത്തിന് മുന്നോടിയായി ഗാലക്സി ഐയുടെ […]
Read more

എംഎല്‍എമാരുടെ പിന്തുണ മാത്രം പരിഗണിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കരുത്’; വി ഡി സതീശന്‍ പക്ഷം

തിരുവനന്തപുരം: എംഎല്‍എമാരുടെ പിന്തുണ മാത്രം പരിഗണിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കരുതെന്ന ആവശ്യവുമായി വി ഡി സതീശന്‍ പക്ഷം. പൊതു അഭിപ്രായവും രാഷ്ട്രീയ സാഹചര്യവും പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഏറ്റവും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ എഐസിസി ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാലിന് ലഭിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് പൊതു അഭിപ്രായം പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നത്. ലീഗിന്റെയും ഘടകക്ഷികളുടെയും പിന്തുണ വി ഡി സതീശനാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നപ്പോള്‍ കെ സി വേണുഗോപാലിനെ അനുകൂലിക്കുന്നവര്‍ക്കാണ് കൂടുതലും അവസരം […]
Read more

‘തൃക്കരിപ്പൂരിൽ യുഡിഎഫിന് വലിയ വിജയമുണ്ടാകും’; സന്ദീപ് വാര്യർ

കാസർ​കോട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വിജയ പ്രതീക്ഷയിലാണ് തൃക്കരിപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ. മണ്ഡലത്തിൽ ഇത്തവണ യുഡിഎഫിന് വൻ വിജയമുണ്ടാകുമെന്നാണ് സന്ദീപ് വാര്യർ പറയുന്നത്. എൽഡിഎഫിൻ്റെ ഏകാധിപത്യത്തിൽ നിന്ന് മാറ്റം വേണമെന്ന് ആ​ഗ്രഹിക്കുന്ന ജനങ്ങളുണ്ടെന്നും അതുകൊണ്ട് തന്നെ വലിയ ഭൂരിപക്ഷത്തോട് കൂടി യുഡിഎഫ് ജയിക്കുമെന്നും സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാത്ത് യുഡിഎഫ് അനുകൂലമായ ട്രെൻഡ് ഉണ്ടെന്നും അത് വോട്ടായി മാറുമെന്നും സന്ദീപ് വാര്യർ പറഞ്ഞു. യുഡിഎഫ് തിരിച്ച് വരണമെന്ന് […]
Read more

കൗമാരക്കാരൻ; മൂന്ന് വയസ്സുകാരനെ പീഡിപ്പിച്ചു കൊന്ന് മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ചു

പുനെ: പുനെയിൽ മൂന്ന് വയസ്സുകാരനെ കൗമാരക്കാരൻ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ചോക്ലേറ്റ് നൽകി പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ്, പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. മെയ് 1-നാണ് സംഭവം നടന്നത്. വീടിന് പുറത്തു കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ സമീപത്തെല്ലാം തെരച്ചിൽ […]
Read more

ബ്രിജ് ഭൂഷണെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

ഡൽഹി: റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ ചീഫും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണെതിരേ നിര്‍ണായക വെളിപ്പെടുത്തലുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ബ്രിജ് ഭൂഷണെതിരേ ലൈംഗിക പീഡന പരാതി നല്‍കിയ ആറു ഗുസ്തി താരങ്ങളില്‍ ഒരാള്‍ താനാണെന്ന് അവര്‍ നേരിട്ട് വെളിപ്പെടുത്തുകയായിരുന്നു. മത്സര രംഗത്തേക്ക് തിരിച്ചു വരുന്നതിന്റെ ഭാഗമായുള്ള നിര്‍ണായക മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് എക്സില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയുള്ള വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്. ചില സാഹചര്യങ്ങള്‍ കാരണം എനിക്ക് നിങ്ങളോട് കുറച്ചു കാര്യങ്ങള്‍ പറയണമെന്നുണ്ട്. […]
Read more

താൽക്കാലികമായി നിർത്തിവെച്ച കോഴിക്കോട്-ദോഹ വിമാന സർവീസ് പുനഃരാരംഭിച്ച് ഖത്തർ എയർവേയ്സ്

ദോഹ: പശ്ചിമേഷ്യയിലെ സംഘർഷം മൂലം താൽക്കാലികമായി നിർത്തിവെച്ചിരുന്ന കോഴിക്കോട്-ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ്പുനഃരാരംഭിച്ചു. ഖത്തർ എയർവേയ്സിന്‍റെ വിമാനം പുലർച്ചെ 2.35ന് കോഴിക്കോട് എത്തി 3.35ന് ദോഹയിലേക്കു മടങ്ങുന്ന രീതിയിലാണു ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും ഈ സർവീസുകൾ ഉണ്ടാകും. ദോഹയിൽ നിന്ന് മറ്റു വിവിധ രാജ്യങ്ങളിലേക്കു കണക്‌ഷൻ വിമാന സർവീസുകളും ഉണ്ടാകും. എയർ ഇന്ത്യ എക്സ്‍പ്രസിന്‍റെ കോഴിക്കോട്- മസ്കറ്റ് വിമാന സർവീസ് ഈ മാസം ആറിന് പുനഃരാരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട് – മസ്കറ്റ് വിമാന […]
Read more

അയേൺ കുറയുന്നത് നിസ്സാരമാക്കരുത്- നമിത താപ്പർ

ഡൽഹി : ഐവിഎഫ് ചികിത്സ രണ്ടുതവണ പരാജയപ്പെട്ടതിനേക്കുറിച്ച് തുറന്നുപറഞ്ഞ് സംരംഭകയായ നമിത താപ്പർ. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഐവിഎഫ് ചികിത്സ പരാജയപ്പെട്ടതിനേക്കുറിച്ചും വന്ധ്യത സംബന്ധിച്ച ജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം ഉണ്ടാകേണ്ടതിനേക്കുറിച്ചും നമിത പങ്കുവെച്ചത്. തന്റെ രണ്ട് ഐവിഎഫ് ചികിത്സകൾ പരാജയപ്പെട്ടുവെന്നും ഐവിഎഫ് ചികിത്സയേക്കുറിച്ച് അവബോധം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും നമിത വ്യക്തമാക്കി. ശരീരത്തിൽ അയേണിന്റെ അംശം കുറയുന്നത് ഐവിഎഫ് ചികിത്സയെ ബാധിക്കുമെന്ന് നമിത പറയുന്നു. അയേൺ കുറയുന്നത് അണ്ഡത്തിന്റെയും ബീജത്തിന്റെയും അളവിനേയും ഗുണനിലവാരത്തേയും ബാധിക്കും. ഗർഭം അലസിപ്പോകാനുള്ള സാധ്യതയും […]
Read more

Recent News