Category: NEWS

അങ്കമാലിയിൽ ക്ഷേത്രോത്സവത്തിന് എത്തിച്ച ആനയിടഞ്ഞു

അങ്കമാലി: അങ്കമാലി കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ആനയിടഞ്ഞു. തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ആന മൃതദേഹത്തിനടുത്ത് നിന്നും മാറാതെ നിൽക്കുകയാണ്. തൊട്ടടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത ശേഷമാണ് ആനയെ കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. കുളിപ്പിക്കാനും വെള്ളം കൊടുക്കാനുമൊക്കെയായി കൊണ്ടുപോകുന്നതിനിടെയാണ് ആന വിരണ്ടോടിയത്. ഈ ഘട്ടത്തിൽ ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒന്നാം പാപ്പാനെയടക്കം ആന ആക്രമിച്ചത്. രണ്ടുപേർക്കാണ് ആക്രമണത്തിൽ […]
Read more

സ്വർണ വിലയിൽ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും മാറ്റം. ഇന്നലെ വൈകീട്ട് സ്വർണത്തിന്റെ വില കൂടിയെങ്കിലും ഇന്ന് രാവിലെയോടെ വീണ്ടും കുറയുകയായിരുന്നു. വിലയിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ വില കുറഞ്ഞെങ്കിലും ഉച്ചയ്ക്കും വൈകീട്ടുമായി വലിയ കുതിപ്പായിരുന്നു രേഖപ്പെടുത്തിയത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില 13965 രൂപയാണ്. പവൻ വില 1,11,720 രൂപയാണ്. ഇന്നലെ വൈകീട്ടത്തെ അപേക്ഷിച്ച് 35 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒരു ​ഗ്രാം 18 കാരറ്റിന് വില 11535 രൂപയാണ്. […]
Read more

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അസംബന്ധമെന്ന് മുൻ വ്യോമസേനാ മേധാവി

ന്യൂഡൽഹി: ഗ്രേറ്റ് നിക്കോബാർ പദ്ധതിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ തീർത്തും തെറ്റാണെന്ന് മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ് ഭദൗരിയ. ഇന്ത്യയുടെ തന്ത്രപ്രധാനവും സാമ്പത്തികവുമായ വളർച്ചയ്ക്ക് ഈ സംയോജിത പദ്ധതി അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ തെറ്റായ പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ക്യാമ്പ്‌ബെൽ ബേയിൽ നടപ്പിലാക്കുന്ന ഈ ബൃഹദ് പദ്ധതി രാജ്യത്തെ […]
Read more

കേരള കോൺഗ്രസുകൾക്ക് തിരഞ്ഞെടുപ്പ് ഫലം നിർണായകം

കോട്ടയം: നല്ല മുന്നേറ്റം നടത്തണം, ഇല്ലെങ്കിൽ പിടിച്ചുനിൽക്കാനെങ്കിലും കഴിയണം. തിരഞ്ഞെടുപ്പ് ഫലത്തിൽ കേരള കോൺഗ്രസുകൾ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും ഇതാണ്. വൻതോൽവികൾ പാർട്ടികളിൽ ആഭ്യന്തര പൊരുത്തക്കേടുകൾക്ക് വഴിയൊരുക്കും. അത് പിളർപ്പിനും ഇടയാക്കിയേക്കും. കേരള കോൺഗ്രസ് എമ്മിന് മത്സരിച്ച 12 സീറ്റിൽ, കൈയിലുള്ള അഞ്ചെണ്ണമെങ്കിലും നിലനിർത്താനായാൽ മാത്രം പോരാ. ചെയർമാൻ ജോസ് കെ.മാണിക്ക് പാലായിൽ തട്ടകം ഉറപ്പിക്കുകയും വേണം. പാലായിൽ വീണ്ടുമൊരു തോൽവി സംഭവിച്ചാൽ അത് കേരള കോൺഗ്രസ് എമ്മിലെ ആഭ്യന്തര ബലാബലത്തിൽ നിർണായകമാകും. പാർട്ടി തീരുമാനിക്കുംമുമ്പേ പാലായിലെ സ്ഥാനാർഥി […]
Read more

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്- ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം

ജയ്പൂര്‍: ​ഐപിഎല്ലിൽ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ജയ്പൂരില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടില്‍ മത്സരത്തിന് ഇറങ്ങുമ്പോൾ ആശങ്കയുടെ നടുവിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. എട്ട് കളിയില്‍ അഞ്ചിലും തോല്‍വില നേരിട്ട ഡൽഹിക്ക് അവസാന മൂന്ന് മത്സരത്തിലും നിരാശയായിരുന്നു. കെ .എല്‍ രാഹുലും ഡേവിഡ് മില്ലറും ട്രിസ്റ്റന്‍ സ്റ്റബ്‌സും അടക്കമുള്ള ബാറ്റര്‍മാര്‍ ഉണ്ടെങ്കിലും സ്ഥിരതയില്ലായ്മയാണ് ഡല്‍ഹിയുടെ പ്രതിസന്ധി. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് സീസണില്‍ ആദ്യമായി ഇലവനിലെത്തുന്നത് ഡൽഹിക്ക് ആശ്വാസമാണ്. […]
Read more

എനിക്ക് എത്ര വോട്ട്’, പ്രവചിക്കെന്ന് അഖിൽ മാരാർ

കൊച്ചി: സോഷ്യൽ മീഡിയയിലും അല്ലാതെയുമുള്ള തുറന്നുപറച്ചിലുകളിലൂടെ ശ്രദ്ധനേടിയ ആളായിരുന്നു അഖിൽ മാരാർ. പിന്നീട് താത്വിക അവലോകനം എന്ന ചിത്രത്തിന്റെ സംവിധായകനായി വെള്ളിത്തിരയിൽ എത്തിയ അഖിൽ, ബി​ഗ് ബോസ് മലയാളം സീസൺ 5ലെ മത്സരാർത്ഥിയായി എത്തുകയും വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കുകയും ചെയ്തു. സീസൺ വിജയിയായി ഷോയിൽ നിന്നും ഇറങ്ങിയ അഖിൽ നായകനായും സിനിമയിൽ എത്തി. നിലവിൽ നിയമസഭ തെരഞ്ഞെടുപ്പിൽ തന്റെ ജനവിധി എന്തെന്ന് അറിയാൻ കാത്തിരിക്കുകയാണ് അഖിൽ മാരാർ. തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥി ആയിട്ടായിരുന്നു അഖിൽ മത്സരിച്ചത്. മെയ് […]
Read more

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

തിരുവനന്തപുരം: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ കാപ്പൻ.
Read more

മമത വാഹനത്തിൽ എന്തോ കടത്തുന്നു

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കൊൽക്കത്തയിൽ അർദ്ധരാത്രിയിലും നാടകീയ രംഗങ്ങൾ തുടരുന്നു. മമത ബാനർജിയുടെ മണ്ഡലത്തിൽ ത്രിണമൂൽ കോൺഗ്രസിൻറെ വാഹനം തടഞ്ഞ് ബിജെപി പ്രതിഷേധം. മമത ബാനർജി വാഹനത്തിൽ എന്തോ കടത്തുന്നു എന്നും, പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി വണ്ടി തടഞ്ഞത്. ഭവനിപ്പൂരിലെ കൗണ്ടിംഗ് സെൻററിൽ മമത എത്തി എന്ന് റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ മണ്ഡലത്തിൽ ബിജെപി വലിയ പ്രതിഷേധവുമായി രംഗത്തെത്തിയത്. മമത എന്തും ചെയ്യാൻ മടിക്കില്ലെന്നും, വോട്ടെണ്ണൽ വരെ […]
Read more

കെ.എം. മാണി കേരളത്തിന് നൽകിയ സംഭാവന

തിരുവനന്തപുരം: യു.ഡി.എഫ്. അധികാരത്തിലേക്കെന്ന തരത്തിൽ എക്‌സിറ്റ് പോളുകൾ പുറത്തുവന്നതിന് പിന്നാലെ കാരുണ്യ ഭാഗ്യക്കുറിയുടെ സാമൂഹികപ്രസക്തി ഓർമ്മിപ്പിച്ച് ജോസ് കെ. മാണി കുറിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കെ.എം. മാണി മുൻകൈയെടുത്ത് നടപ്പാക്കിയ കാരുണ്യ പദ്ധതിയുടെ പ്രവർത്തനരീതികളിൽ എൽ.ഡി.എഫ്. സർക്കാർ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇതിനെതിരെ യു.ഡി.എഫ്. കടുത്ത വിമർശനങ്ങളും ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാരുണ്യയുടെ മഹത്ത്വം ഓർമ്മിപ്പിച്ച് ജോസ്. കെ. മാണിയിട്ട പോസ്റ്റ് ശ്രദ്ധേയമാകുന്നത്. തന്റെ പിതാവായ കെ.എം. മാണി കേരളത്തിന് നൽകിയ ഏറ്റവും […]
Read more

കാഞ്ചിയാറില്‍ വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബിക്ക് നോട്ടീസ് നല്‍കി വനം വകുപ്പ്

ഇടുക്കി: ഇടുക്കി കാഞ്ചിയാര്‍ അഞ്ചുരുളി ഉന്നതിക്ക് സമീപമുള്ള കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബിക്ക്നോട്ടീസ് നൽകി വനം വകുപ്പ്. വനംവകുപ്പിന്റെ വിചിത്രമായ നടപടിയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കൈവശ ഭൂമിയില്‍ വീട് വെച്ച് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് 10 വര്‍ഷത്തിലധികമായി വൈദ്യുതി കണക്ഷന്‍ ഉണ്ട്. എന്നാല്‍ ഇവിടെ താല്‍ക്കാലിക ഷെഡ്ഡുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയത് വനംവകുപ്പിന്റെ അനുമതിയില്ലാതെ എന്നാണ് വാദം. കണക്ഷന്‍ വിച്ഛേദിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് വനംവകുപ്പ് നല്‍കിയ നോട്ടീസില്‍ പറയുന്നത്. വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കേണ്ട ആളുകളുടെ പട്ടികയും കത്തിനൊപ്പമുണ്ട്. […]
Read more

Recent News