Category: NEWS

ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ്; 19 വീടുകള്‍ കൂടി കൈമാറി

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിൽ 19 വീടുകൾ കൂടി സാങ്കേതികമായി കൈമാറി. മൂന്ന് നാല് സോണുകളിലെ വീടുകളുടെ താക്കോലാണ് മൂന്നാംഘട്ട പരിശോധനയ്ക്ക് ശേഷം ഗുണഭോക്താക്കള്‍ക്ക് നൽകിയത്. എന്നാൽ, 178 വീടുകളും താമസ യോഗ്യമായ ശേഷം മാത്രമേ താമസം ആരംഭിക്കുവെന്നാണ് ദുരന്തബാധിതരുടെ നിലപാട്. കഴിഞ്ഞദിവസം ഏഴ് വീടുകൾ ഉൾപ്പെടുന്ന ഒരു ക്ലസ്റ്ററും സാങ്കേതികമായി കൈമാറിയിരുന്നു. അതേസമയം, ടൗൺഷിപ്പിലെ 178 വീടും ഇന്ന് പരിശോധനയ്ക്കായി ഊരാളുങ്കൽ കിഫ് കോണിന് കൈമാറി. എല്ലാ സജ്ജീകരണങ്ങളും ചെയ്ത ശേഷമാണ് പരിശോധനയ്ക്ക് നൽകുന്നത് […]
Read more

ആന്റിവെനം സൗകര്യം PHCകളിലേക്കും; പ്രത്യേക പദ്ധതി

തിരുവനന്തപുരം: പാമ്പ് കടിയേറ്റുള്ള മരണങ്ങൾ തടയുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക കർമപദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പാമ്പുകടി കേസുകൾ കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കാൻ നടപടികൾ ശക്തിപ്പെടുത്തും. പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തിൽ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിങ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. പാമ്പ് കടിയേറ്റ് കൂടുതൽ ആളുകളെത്തുന്ന ആശുപത്രികളെ റെഡ് ഫ്‌ളാഗ്ഡ് ഇൻസ്റ്റിറ്റ്യൂഷനായി കണക്കാക്കി കൂടുതൽ സൗകര്യങ്ങളൊരുക്കും. സാമൂഹികാധിഷ്ഠിത നിരീക്ഷണത്തോടെ പാമ്പുകടികൾ റിപ്പോർട്ട് ചെയ്യും. ചികിത്സയുമായി ബന്ധപ്പെട്ട കാലതാമസം പ്രത്യേകമായി നിരീക്ഷിക്കുമെന്നും ആരോഗ്യമന്ത്രി […]
Read more

വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക് ആമി

കൊച്ചി: പുതുഹൃദയത്തിന്റെ സ്പന്ദനവുമായി ആമി ഇനി അക്ഷരങ്ങളുടെ ലോകത്തേക്ക് വീണ്ടും ചുവട് വെക്കുന്നു. ദുബായിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ അമാനയാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ നടന്ന വിജയകരമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം എറണാകുളം ലിസി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയത്. മസ്തിഷ്‌ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശിയായ ജയി ജയകുമാറിന്റെ ഹൃദയമാണ് അമാനയ്ക്ക് പുതു ജീവനേകിയത്. മലപ്പുറം ചങ്ങരംകുളം സ്വദേശികളായ മനോജിന്റെയും നിഷിതയുടെയും മകളായ അമാനക്ക് അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ഹൃദയസംബന്ധമായ തകരാർ […]
Read more

പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

ദമ്മാം: സൗദിയിലെ ദമ്മാമിൽ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. ബാസ്‌ക്കറ്റ് ബോൾ കളിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ദമ്മാം അൽമുന ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി കർണാടക മോഡ്ബിദ്രി കൊട്ടേബഗ്ലൂ സ്വദേശി ആയ മുഹമ്മദ് റയ്യാൻ (16 ) ആണ് മരിച്ചത്. സി.ബി.എസ്.സി സ്കൂൾ സോണൽ തല മത്സരത്തിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മുഹമ്മദ് റിയാസിന്റെയും ഷമീന റിയാസിന്റെയും മകനാണ്. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more

അമേരിക്ക പരാജയപ്പെട്ടു; മിസൈൽ-ആണവ പദ്ധതികളിൽ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് ഇറാൻ പരമോന്നത നേതാവ്

ടെഹ്റാൻ: അമേരിക്ക പശ്ചിമേഷ്യൻ സംഘർഷത്തിൽ ദയനീയമായി പരാജയപ്പെട്ടെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനെയി. ഹോർമൂസിലും പേർഷ്യൻ ഗൾഫിലും ഇറാൻ പുതിയ അധ്യായം തുറക്കുന്നുവെന്നും മൊജ്തബ ഖമനെയി അവകാശപ്പെട്ടു. മേഖലയിൽ അമേരിക്കൻ സാമ്രാജ്യത്വം ദയനീയമായി പരാജയപ്പെട്ടെന്നും അമേരിക്കയുടെ ചൂഷണം പൂർണമായി അവസാനിപ്പിക്കുമെന്നും മൊജ്തബ ഖമനെയി പുതിയ സന്ദേശത്തിലൂടെ പറഞ്ഞു. ഹോർമൂസ് നിയന്ത്രിക്കാൻ പുതിയ സംവിധാനം സ്ഥിരീകരിക്കുന്നതാണ് ഇറാൻ പരമോന്നത നേതാവിന്‍റെ സന്ദേശം. അയൽ രാജ്യങ്ങളുമായി ചേർന്നു പോകേണ്ടവരാണ് ഇറാൻ ജനത. എന്നാൽ അമേരിക്കയുടെ സാന്നിധ്യം പ്രദേശത്തെ അരക്ഷിതാവസ്ഥയ്ക്ക് […]
Read more

അട്ടപ്പാടി കാരറ ഗവ യു.പി സ്‌കൂളിന് എൽകെ ഇന്‍റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ അവാർഡ്

കൊച്ചി: എകെ ഇന്‍റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ രണ്ടാം പതിപ്പിൽ ബെസ്റ്റ് സ്റ്റുഡൻറ് ഷോർട്ട് ഫിലിം ഫസ്റ്റ് റണ്ണർ അപ്പ് അവാർഡിന് കാരറ ഗവ യു.പി സ്‌കൂൾ അർഹരായി. ഏപ്രിൽ 28 -ന് കൊച്ചിയിലെ ഗോകുലം കൺവെൻഷണൽ സെന്‍ററിൽ വച്ച് നടന്ന പരിപാടിയിൽ എൽ കെ ശിൽപ്പവും പ്രശസ്തി പത്രവും കാഷ് അവാർഡും സിനിമാ സംവിധായകനും ജൂറി ചെയർമാനുമായ കമലും എൽകെ ഗ്രൂപ്പ് ചെയർമാനും ഫെസ്റ്റിവൽ ഡയറക്ടറുമായ രാജേഷ് പുത്തൻ പുരയിലും ചേർന്ന് സ്‌കൂളിന് സമ്മാനിച്ചു. പുകവലിക്കും […]
Read more

UDF-ന് എക്‌സിറ്റ്പോളിനെക്കാൾ വലിയ വിജയമുണ്ടാകും

കണ്ണൂർ: എക്‌സിറ്റ് പോളുകളെക്കാൾ വലിയ വിജയം യുഡിഎഫിനുണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറിയും എം.പി.യുമായ കെ.സി. വേണുഗോപാൽ. എക്‌സിറ്റ് പോളുകളെ അല്ല വിശ്വസിക്കുന്നത്. അതിനെക്കാൾ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാനാകും. മേയ് നാലാം തീയതി യുഡിഎഫിന്റെ ദിവസമായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എക്‌സിറ്റ് പോൾ ഫലങ്ങളെ അല്ല വിശ്വസിക്കുന്നത്. എക്‌സിറ്റ് പോളുകൾ പറഞ്ഞതിനെക്കാൾ വലിയ വിജയം യുഡിഎഫിനുണ്ടാകുമെന്നാണ് ഫീൽഡിലെ റിപ്പോർട്ട്. വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാനാകും. എക്‌സിറ്റ് പോളുകളെ അതിജീവിക്കുന്ന വിജയമാകും ഉണ്ടാവുക. കണ്ണൂരിലടക്കം അത്ഭുതങ്ങളുണ്ടാകും. എക്‌സിറ്റ് പോളുകളുടെ കാര്യത്തിൽ കുറേ […]
Read more

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അധ്യാപകന്റെ ഭീഷണി , അറസ്റ്റ് ചെയ്ത് പോലീസ്

വയനാട്: പ്രായപൂർത്തിയാകാത്ത കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ താൽക്കാലിക അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി മരുത്തോങ്കര മുപ്പറ്റ കുഴിയിൽ വീട്ടിൽ എം. ഫൈസലി (34 ) ആണ് അറസ്റ്റിലായത്. തൊണ്ടർനാട് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2026 ഏപ്രിൽ മാസത്തിലാണ് സംഭവം. ലൈംഗികാതിക്രമം നടത്തുകയും സംഭവം പുറത്തു പറഞ്ഞാൽ ഫോട്ടോകൾ എഡിറ്റ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടെയത്തുകയും ചെയ്തതായാണ് പരാതി.
Read more

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ ഉപരോധം; നോട്ടീസ് നൽകിയിട്ടും ഡെപ്യൂട്ടി മേയർ അടക്കമുള്ളവർ ഹാജരായില്ല

തിരുവനന്തപുരം: വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ ഉപരോധ കേസിലെ പ്രതികളായ ഡെപ്യൂട്ടി മേയർ ആശാനാഥ്‌ ഉൾപ്പെടെയുള്ളവർ നോട്ടീസ് നൽകിയിട്ടും മൊഴി രേഖപ്പെടുത്താൻ ഹാജരായില്ല. വട്ടിയൂർക്കാവ് സംഘർഷത്തിന് കാരണക്കാരായ പോലീസിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് പ്രതികളായ മൂന്ന് കൗൺസിലർമാർ രേഖമൂലം പൊലീസിന് മറുപടി നൽകി. കൂടാതെ, ഹാജരാകാനുള്ള അസൗകര്യം അറിയിച്ച് ഡെപ്യൂട്ടി മേയർ ആശാനാഥ്‌ ഇ-മെയിൽ മുഖേന മറുപടി നൽകി. കേസിലെ അഞ്ചാം പ്രതിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖയ്ക്ക് പോലീസ് ഇതുവരെ നോട്ടീസ് നൽകിയിട്ടില്ല. ശ്രീലേഖ […]
Read more

സനോജ് മിശ്രയ്‌ക്കെതിരായ കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പരാതി; രഹസ്യമൊഴി എടുത്തു

കൊച്ചി: സംവിധായകന്‍ സനോജ് മിശ്രയ്‌ക്കെതിരായ പോക്‌സോ കേസില്‍ കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ രഹസ്യ മൊഴി എടുത്തു. എറണാകുളം ജില്ലാ കോടതിയിലാണ് രഹസ്യ മൊഴിയെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുവെന്നും മോശമായി പെരുമാറിയെന്നും പെൺകുട്ടി പരാതിയിൽ ആരോപിച്ചിരുന്നു. പിന്നാലെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് സനോജ് മിശ്രയെ പ്രതിയാക്കി കേസെടുത്തത്. സംഭവത്തില്‍ വിഎച്ച്പി നേതാവ് അനില്‍ വിളയിലടക്കം പ്രതികളാണ്. ഇവര്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ ചുമത്തി. കേസ് മധ്യപ്രദേശ് പൊലീസിന് കൈമാറുമെന്നും സെന്‍ട്രല്‍ പൊലീസ് വ്യക്തമാക്കി. അതേസമയം, കുംഭമേള […]
Read more

Recent News