Category: NEWS

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പീഡന പരാതി; ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ മെയ് 14 നു വാദം കേൾക്കും

തിരുവനന്തപുരം: രണ്ടാം പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ മെയ് 14 നു വാദം കേൾക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. പ്രതി രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വാർത്തകൾ രാഹുലിന്റെ അറിവോടെ ആണെന്നും ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് എസ്ഐടി ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് രണ്ടാമതും കോടതിയിൽ അപേക്ഷ നൽകിയിരുന്നത്. 2023 ൽ ഒരു ഹോംസ്റ്റേയിൽ വച്ച് പീഡനം നടന്നു എന്നാണ് […]
Read more

മധ്യപ്രദേശിൽ തൊഴിലാളികളുമായി പോയ വാൻ മറിഞ്ഞു; കുട്ടികളുൾപ്പെടെ 15 പേർക്ക് ദാരുണാന്ത്യം

ഭോപ്പാൽ: മധ്യപ്രദേശിലെ ധാർ ജില്ലയി‌‌‌ൽ തൊഴിലാളികളുമായി പോയ വാഹനം അപകടത്തിൽപ്പെട്ട് 15 പേർ മരിച്ചു. ധാറിലെ ചിക്ലിയ ക്രോസിംഗിന് സമീപമാണ് അപകടമുണ്ടായത്. തൊഴിലാളികളുമായി പോയ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ആറ് പേരുടെ നില അതീവ ഗുരുതരമാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗ്രാമീണരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. ഒൻപത്, പതിനാല് വയസ്സുള്ള രണ്ട് കുട്ടികളും അപകടത്തിൽ മരിച്ചു. പിക്കപ്പ് വാനിൽ അമിതമായി ആളുകളെ കയറ്റിയതാണ് […]
Read more

ഇനി അവസരമുണ്ടാകില്ല; പോസ്റ്റൽ വോട്ട് കേസുമായി ബന്ധപ്പെട്ട ഹര്‍ജി തള്ളി ഹൈക്കോടതി

എറണാകുളം: പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റൽ വോട്ടിന് അവസരമുണ്ടാകില്ല. പോസ്റ്റൽ വോട്ട് കേസുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി. ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവിറക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. എൻജിഒ യൂണിയനടക്കമാണ് ഹൈക്കോടതിയെ സമീപിച്ചത്. വോട്ട് നിഷേധം ഉന്നയിക്കേണ്ടത് തെരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെയാണെന്നും റിട്ട് ഹര്‍ജിയിലൂടെ അല്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ റൂള്‍ 27 പ്രകാരം വോട്ടവകാശം നൽകാനാകില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചത്. 20000 ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ കഴിയാതെ പോയത് ഗുരുതരമായ അവസ്ഥയാണെന്നും […]
Read more

സ്വർണ്ണത്തിന് വീണ്ടും 1040 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വീണ്ടും കുതിപ്പ്. 22 കാരറ്റ് ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 130 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ നിലവിൽ പവന് 1,11,520 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഓൾ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകളാണിത്. ഇന്ന് രാവിലെ ഒരു പവന് 1,10 ,480 രൂപ ആയിരുന്നു വില. അക്ഷയ തൃതീയ ദിവസമായിരുന്നു ഏപ്രിൽ 19 നു ആയിരുന്നു ഈ മാസം കേരളത്തിൽ ഏറ്റവും ഉയർന്ന വില […]
Read more

കെ. കവിതയുടെ പുതിയ പാർട്ടിക്ക് അംഗീകാരം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഹൈദരാബാദ്: മുൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിൻ്റെ മകൾ കെ. കവിത പ്രഖ്യാപിച്ച പുതിയ പാർട്ടിക്ക് ‘തെലങ്കാന രക്ഷണ സേന’ (ടിആർഎസ്) എന്ന പേര് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ചന്ദ്രശേഖര റാവുവിൻ്റെ ഭാരത് രാഷ്ട്ര സമിതിയുമായി (ബിആർഎസ്) തെറ്റിപ്പിരിഞ്ഞ് ഇക്കഴിഞ്ഞ 25-ാം തീയതി പ്രഖ്യാപിച്ച പാർട്ടിക്കാണ് കമ്മീഷൻ്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. മെഡ്ചലിലെ അദ്വയ കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിലാണ് കെ കവിത പുതിയ […]
Read more

വിജയ്‌യുമായി ചർച്ചയ്‌ക്കൊരുങ്ങി AIADMK

ചെന്നൈ: എക്‌സിറ്റ് പോളിൽ വിജയ്‌യുടെ ടിവികെയ്ക്ക് മുന്നേറ്റം പ്രവചിച്ചതോടെ തമിഴ്‌നാട്ടിൽ വമ്പൻ രാഷ്ട്രീയനീക്കങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ടിവികെ മികച്ച മുന്നേറ്റം കാഴ്ചവെക്കുമെന്ന എക്‌സിറ്റ് പോളുകൾ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷമായ എഐഎഡിഎംകെ ടിവികെയുമായി ചർച്ച നടത്താനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണെന്നാണ് വിവരം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാൽ, വിജയ്‌യുടെ പാർട്ടി നേടുന്ന സീറ്റുകളുടെ എണ്ണമനുസരിച്ചാകും ഈ ചർച്ചകൾ പുരോഗമിക്കുകയെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. അതിനിടെ, ടിവികെയുടെ എല്ലാ സ്ഥാനാർഥികളുടെയും സുപ്രധാന യോഗം വ്യാഴാഴ്ച ചെന്നൈയിൽ വിളിച്ചുചേർത്തിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ചെന്നൈയിലെ പാർട്ടി […]
Read more

ഡൽഹിയിൽ ഇ-റിക്ഷകളുടെ നിരക്ക് വർ‍ധിപ്പിക്കുന്നു

ന്യൂഡൽഹി: വർഷങ്ങൾക്ക് ശേഷം രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് റിക്ഷകളുടെ മിനിമം യാത്രാനിരക്ക് വർധിപ്പിക്കുന്നു. ഇ-റിക്ഷ ഡ്രൈവർമാരുടെ ഫെഡറേഷൻ്റേതാണ് തീരുമാനം. അടുത്ത മാസം മുതൽ മിനിമം നിരക്ക് 20 രൂപയായി വർധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡൽഹി ഗതാഗത വകുപ്പ് മന്ത്രി പങ്കജ് കുമാർ സിങ്ങുമായി ഇ-റിക്ഷ ഡ്രൈവർമാരും ഡീലർമാരും നിർമാതാക്കളും നടത്തിയ യോഗത്തിന് ശേഷമാണ് നിരക്ക് വർധന സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. 2010 മുതൽ ഡൽഹിയിൽ പ്രവർത്തനം നടത്തുന്ന ഇ-റിക്ഷകളുടെ നിരക്കിൽ ഇതുവരെ മാറ്റമുണ്ടായിട്ടില്ല. ഇക്കാലയളവിൽ രണ്ടുവട്ടം ഓട്ടോറിക്ഷ നിരക്ക് വർധിപ്പിച്ചിട്ടുണ്ടെങ്കിലും ഇ-റിക്ഷ […]
Read more

പാകിസ്താനുമായി ദീർഘകാലയുദ്ധത്തിന് ഇന്ത്യ പൂർണസജ്ജമായിരുന്നു

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരെ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ ഇന്ത്യ സ്വമേധയാ നിർത്തുകയായിരുന്നുവെന്നും പാകിസ്താനെതിരെ ദീർഘകാല യുദ്ധത്തിന് ഇന്ത്യ പൂർണ സജ്ജമായിരുന്നുവെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. എഎൻഐ സംഘടിപ്പിച്ച ദേശീയ സുരക്ഷ ഉച്ചകോടി 2.0 യിൽ സംസാരിക്കവെ പാകിസ്താനെ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ കേന്ദ്രബിന്ദുവായി രാജ്‌നാഥ് സിങ് വിശേഷിപ്പിച്ചു. ഭീകരവാദത്തിന്റെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ വേരുകൾ പിഴുതെറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ഓപ്പറേഷൻ സിന്ദൂറിനിടെ, ഞങ്ങളെ ആക്രമിച്ചവരെ ഞങ്ങൾ കൃത്യമായി ലക്ഷ്യമിട്ടു. ഈ ഓപ്പറേഷൻ നിർത്തിയത് ഞങ്ങളുടെ കഴിവുകൾ കുറഞ്ഞതുകൊണ്ടല്ലെന്ന് […]
Read more

മഴ മുന്നറിയിപ്പില്‍ മാറ്റം : മൂന്ന് ദിവസം മഴ കനക്കും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
Read more

തുടക്കകാലത്ത് കേട്ട കുറ്റങ്ങളെ കുറിച്ച് രഞ്ജിനി ഹരിദാസ്

കൊച്ചി: മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. അഭിമുഖങ്ങൾക്കൊപ്പം വ്യക്തിജീവിതവും കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളും ര‍ഞ്ജിനി തന്റെ ചാനലിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. തന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തികളെക്കുറിച്ചാണ് രഞ്ജിനിയുടെ പുതിയ വ്ളോഗ്. ഇതിൽ അമ്മയുടെയും അപ്പൂപ്പന്റെയും സഹോദരന്റെയും അധ്യാപകരുടെയും സുഹൃത്തുക്കളുടെയുമെല്ലാം പേരുണ്ട്. ഇക്കൂട്ടത്തിൽ സ്ഥാനം പിടിച്ചൊരാൾ മാധ്യമപ്രവർത്തകൻ ശ്രീകണ്ഠൻ നായരാണ്. മീഡിയ മേഖലയിൽ ജോലി ചെയ്യുന്ന കുറേ ആളുകളുടെ ജീവിതത്തിൽ സ്വാധീനമുണ്ടാക്കിയ വ്യക്തിയാണ് അദ്ദേഹമെന്ന് രഞ്ജിനി […]
Read more

Recent News