മധ്യപ്രദേശിൽ തൊഴിലാളികളുമായി പോയ വാൻ മറിഞ്ഞു; കുട്ടികളുൾപ്പെടെ 15 പേർക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഭോപ്പാൽ: മധ്യപ്രദേശിലെ ധാർ ജില്ലയി‌‌‌ൽ തൊഴിലാളികളുമായി പോയ വാഹനം അപകടത്തിൽപ്പെട്ട് 15 പേർ മരിച്ചു. ധാറിലെ ചിക്ലിയ ക്രോസിംഗിന് സമീപമാണ് അപകടമുണ്ടായത്. തൊഴിലാളികളുമായി പോയ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ആറ് പേരുടെ നില അതീവ ഗുരുതരമാണ്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗ്രാമീണരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. ഒൻപത്, പതിനാല് വയസ്സുള്ള രണ്ട് കുട്ടികളും അപകടത്തിൽ മരിച്ചു. പിക്കപ്പ് വാനിൽ അമിതമായി ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News