Category: NEWS

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണം ഏറ്റെടുത്ത് സര്‍ക്കാര്‍

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു. ഏഴുവര്‍ഷമായി തുടര്‍ച്ചയായി ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ഷമ്മി സില്‍വയും അദ്ദേഹത്തിന്റെ എക്‌സ്സിക്യൂട്ടീവ് കമ്മിറ്റിയും രാജിവെച്ചതോടെയാണ് ബോര്‍ഡ് സര്‍ക്കാര്‍ ഏറ്റെടുത്തത്. നിലവിലുണ്ടായിരുന്ന ഭരണസമിതിക്കെതിരെ സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള പരാതികളുയര്‍ന്നിരുന്നു. വിവാദങ്ങള്‍ അവസാനിക്കാത്ത പശ്ചാത്തലത്തിലാണ് ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവര്‍ രാജിവെച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിയന്ത്രണം താത്ക്കാലികമായി കായികവകുപ്പിന്റെ കീഴിലായിരിക്കുമെന്നും ഇടക്കാല കമ്മിറ്റിയെ ഉടനെ നിയോഗിക്കുമെന്നും കായികമന്ത്രി സുനില്‍കുമാര ഗമാഗെ പറഞ്ഞു. ദീര്‍ഘകാലമായി അധികാരത്തില്‍ തുടരുന്ന ബോര്‍ഡ് പ്രസിഡന്റിനെതിരെ അഴിമതിയുമായി […]
Read more

മൂന്നുപേർക്ക് പുതുജീവനേകി ടിനോ യാത്രയായി

മസ്‌കറ്റ്: പ്രാർത്ഥനകൾക്കും കത്തിരിപ്പിനും വിരാമം, പ്രിയപ്പെട്ടവരെ തനിച്ചാക്കി ടിനോ യാത്രയായി. പക്ഷേ പുതുജീവൻ ലഭിച്ച മൂന്ന് പേരിലൂടെ ഇനി ടിനോ ജീവിക്കും. ഒമാനിലെ ബർക്കയിൽ കഴിഞ്ഞ ദിവസം താമസസ്ഥലത്ത് വീണ് തലക്ക് ഗുരുതര പരിക്കേൽക്കുകയും ആന്തരിക രക്തസ്രാവത്തെതുടർന്ന് മൂന്ന് ദിവസമായി ജീവൻ രക്ഷാ ഉപാധികളുടെ സഹായത്തോടെ ഒമാനിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികത്സകയിലായിരുന്നു ടിനോ. കഴിഞ്ഞ ദിവസം മസ്തിഷക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവങ്ങൾ ദാനം ചെയ്യുന്നതിനുള്ള സന്നദ്ധത അധികൃതരെ അറിയിച്ചു. പിന്നെ എല്ലാം വേഗത്തിലായിരുന്നു, […]
Read more

ബലാത്സംഗ ഇരകളുടെ ഗര്‍ഭച്ഛിദ്രത്തില്‍ നിയമത്തിൽ മാറ്റം വരണം : സുപ്രീം കോടതി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായാല്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള നിലവിലെ നിയമം ഭേദഗതി ചെയ്യണമെന്ന് സുപ്രീംകോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കാനാവില്ല. അതിജീവിതമാര്‍ക്ക് 20 ആഴ്ച കഴിഞ്ഞും അനാവശ്യ ഗര്‍ഭധാരണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കുന്ന രീതിയില്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ 15 വയസ്സുള്ള പെണ്‍കുട്ടിയുടെ 30 ആഴ്ച പ്രായമായ ഗര്‍ഭച്ഛിദ്രത്തില്‍ അനുമതി നല്‍കിക്കൊണ്ടുള്ള മുന്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എയിംസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. എയിംസിന്റെ ഹര്‍ജിയെ സുപ്രീം […]
Read more

അസമിൽ അടിതെറ്റി കോൺ​ഗ്രസ്

ഡൽഹി: പശ്ചിമ ബംഗാളിലെയും അസമിലെയും എക്സിറ്റ് പോൾ ഫലങ്ങളില്‍ അമ്പരന്ന് കോൺ​ഗ്രസും ടിഎംസിയും. പ്രവചനങ്ങൾ പാടേ തള്ളിയ തൃണമൂൽ കോൺ​ഗ്രസ് നേതാക്കൾ ബിജെപി അമ്പത് സീറ്റ് കടക്കില്ലെന്ന് പറഞ്ഞു. അസമിൽ തന്ത്രങ്ങൾ പാളിയെന്നാണ് കോൺ​ഗ്രസ് ക്യാമ്പിലെ വികാരം. അതേസമയം, ബിജെപി തിക‍ഞ്ഞ ആത്മവിശ്വാസത്തിലാണ്. ഭൂരിഭാ​ഗം എക്സിറ്റ് പോൾ ഫലങ്ങളും ബിജെപിക്ക് അട്ടിമറി വിജയം ബം​ഗാളിൽ പ്രവചിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. അനൂകൂല സർവേ പോലും തൃണമൂൽ കോൺ​ഗ്രസിന്റെ സീറ്റുകൾ കാര്യമായി കുറയുമെന്ന് പറയുന്നുണ്ട്. എന്നാൽ എല്ലാ പ്രവചനങ്ങളും […]
Read more

വേനൽക്കാലത്ത് വേണം അതീവ ജാഗ്രത

തിരുവനന്തപുരം: മനുഷ്യശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന സൂര്യതാപം ഏൽക്കാതിരിക്കാൻ ഏറെ ശ്രദ്ധവേണമെന്ന് ആരോഗ്യവിദഗ്തർ. നേരിട്ട്‌ വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കുകയെന്നതാണ്‌ പ്രധാന മുൻകരുതൽ. ഉയർന്ന താപനിലയുള്ളപ്പോൾ തുടർച്ചയായി ശരീരത്തിൽ സൂര്യരശ്മികൾ പതിക്കുന്നത്‌ ജീവഹാനിയുണ്ടാക്കാം. ദിനംപ്രതിയെന്നവിധം മരണം റിപ്പോർട്ട് ചെയ്തു തുടങ്ങി. പകൽ പുറംജോലികളിലേർപ്പെടുന്നവർ അതീവശ്രദ്ധ പുലർത്തണമെന്ന് വിദഗ്‌ധർ. ജോലിസമയക്രമീകരണം സംബന്ധിച്ച് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സൂര്യതാപമേറ്റ് ചികിത്സയിലായിരുന്ന വർക്കല ഇടവ മാന്തറ വീട്ടിൽ ഷൈൻ (43) മരിച്ചതാണ് തിരുവനന്തപുരം ജില്ലയിലെ അവസാന സംഭവം. കെട്ടിടങ്ങൾക്കു മുകളിൽ ഷീറ്റിടുന്ന ജോലിചെയ്യുന്ന ഷൈൻ […]
Read more

ICSE, ISC പരീക്ഷകളിൽ തിളങ്ങി കേരളം

ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. റെക്കോഡ് വിജയശതമാനമാണ് കേരളത്തിലെ സ്‌കൂളുകൾ സ്വന്തമാക്കിയത്. പത്താം ക്ലാസിൽ 99.96 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 99.97 ശതമാനം പേരും വിജയിച്ചു. ആകെ വിജയശതമാനം യഥാക്രമം 99.18-ഉം 99.13-മാണ്. കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻസാണ് ഫലം പ്രഖ്യാപിച്ചത്. കൗൺസിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ cisce.org വഴിയും results.cisce.org വഴിയും ഫലങ്ങൾ പരിശോധിക്കാം. ഇതിന് പുറമെ ഡിജിലോക്കർ , എസ്എംഎസ് സംവിധാനങ്ങൾ വഴിയും മാർക്ക് […]
Read more

മണിപ്പൂർ ഡയറിയുടെ സംവിധായകൻ മോശമായി പെരുമാറി’; പരാതിയുമായി കുംഭമേള താരം

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുവെന്ന കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. മണിപ്പൂര്‍ ഡയറിയുടെ സംവിധായകന്‍ മോശമായി പെരുമാറിയെന്നും പെണ്‍കുട്ടി പരാതിയില്‍ ഉന്നയിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ വിഎച്ച്പി നേതാവ് അനില്‍ വിളയിലടക്കം പ്രതികളാണ്. മോശമായി പെരുമാറിയതിന് സംവിധായകന്‍ സനോജ് മിശ്രക്കെതിരെയും കേസെടുത്തു. ഇവര്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ ചുമത്തി. കേസ് മധ്യപ്രദേശ് പൊലീസിന് കൈമാറുമെന്ന് സെന്‍ട്രല്‍ പൊലീസ് വ്യക്തമാക്കി.
Read more

യുഎഇയില്‍ പെട്രോള്‍ വില കൂട്ടി

ദുബൈ: യുഎഇയില്‍ പെട്രോള്‍ വില കൂട്ടി. മെയ് മാസത്തേക്കുള്ള പുതിയ പെട്രോള്‍ വിലയാണ് യുഎഇയുടെ ഇന്ധനവില നിര്‍ണയ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് എല്ലാത്തരം പെട്രോള്‍ വിലയിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഡീസല്‍ വിലയില്‍ മാറ്റം ഉണ്ടാവില്ല. ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിന്‍ തുടങ്ങിയ സുപ്രധാന മേഖലകളുടെ സുഗമമായ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനാണ് ഡീസല്‍ വില മാറ്റമില്ലാതെ നിലനിര്‍ത്തുന്നതെന്നും കമ്മിറ്റി പ്രസ്താവിച്ചു. സൂപ്പര്‍ 98 (Super 98) പെട്രോളിന്റെ വില ലിറ്ററിന് 3.66 ദിര്‍ഹമായി ഉയര്‍ന്നു (കഴിഞ്ഞ മാസം 3.39 ദിര്‍ഹം […]
Read more

മട്ടന്നൂരിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ച് യുവാവ് മരിച്ചു

കണ്ണൂർ : മട്ടന്നൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവ് മരിച്ചു. പുളിയനമ്പ്രം കാട്ടിലെ പറമ്പത്ത് സ്വദേശി റഹ്‌മയിൽ മുഹമ്മദ് തസ്ലീമാണ് കണ്ണൂരിലെ മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. ഇരുട്ടി ,മട്ടന്നൂർ റോഡിൽ നരയൻപാറയിൽ വെച്ചായിരുന്നു ഇന്ന് രാവിലെ എട്ടരയോടെ അപകടമുണ്ടായത്.. വൈദ്യുതി പോസ്റ്റിലിടിച്ചു കത്തിയ ബൈക്കും തസ്ലീമും ഓവുചാലിലേക്ക് വീഴുകയായിരുന്നു കത്തിയ ബൈക്കിനടിയിൽ നിന്നും ഗുരുതരമായി പരുക്കേറ്റ തസ്ലീമിനെ നാട്ടുകാർ പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

നസ്ലെൻ ചിത്രം ‘മോളിവുഡ് ടൈംസ്’ ജൂൺ 5ന് തിയേറ്ററുകളിൽ എത്തും

നസ്ലെൻ ചിത്രം ‘മോളിവുഡ് ടൈംസ്’ ജൂൺ 5ന് തിയേറ്ററുകളിൽ എത്തും. നായക വേഷത്തിൽ എത്തുന്ന പുതിയ ചിത്രം മോളിവുഡ് ടൈംസ് ജൂൺ 5ന് തിയേറ്ററുകളിൽ എത്തും. സിനിമ സംവിധായകൻ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരകാരനായാണ് നസ്ലെൻ ചിത്രത്തിെലത്തുന്നത്. നസ്ലെന് പുറമേ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നസ്ലെന്റെ കിടിലൻ ഡാൻസ് നമ്പറുമായി വന്ന ‘അപ്ന ഫ്രൈഡേ ആഗയ’ എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് […]
Read more

Recent News