Category: NEWS

പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ വീണ്ടും പാമ്പ്; നാട്ടുകാർ പാമ്പിനെ തല്ലിക്കൊന്നു

തൃശൂര്‍: തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ വീണ്ടും പാമ്പ്. മരിച്ച ആല്‍ജോയുടെ മൃതദേഹം കൊണ്ടുവന്ന സമയത്താണ് ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിന്‍ കുഞ്ഞിനെ കണ്ടത്. തുടർന്ന് നാട്ടുകാര്‍ ഇതിനെ തല്ലിക്കൊന്നു. റബർ മരങ്ങളുടെ നടുവിലാണ് ഇവരുടെ വീട്. സമീപപ്രദേശങ്ങളിൽ ശംഖുവരയന്‍ പാമ്പുകളെ നിരവധി കണ്ടിട്ടുണ്ടെന്ന് നാട്ടുകാരും പറയുന്നു. വീടിനോട് ചേർത്ത് വെച്ച വിറക് കെട്ടുകളും ഭിത്തിയിലൂടെയുള്ള വള്ളിപ്പടർപ്പുകളും വീടിനുള്ളിലേക്ക് പാമ്പ് കയറാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നുവെന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു. നാട്ടുകാർ തല്ലിക്കൊന്ന പാമ്പിനെ […]
Read more

വിരുദുനഗർ ദുരന്തം; നാല് പേർ അറസ്റ്റിൽ

ചെന്നൈ: വിരുദുനഗറിലെ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട്‌ നാല് പേർ അറസ്റ്റിൽ. പടക്കനിർമാണ ശാല ഉടമകളുടെ ബന്ധുക്കൾ ആണ് അറസ്റ്റിൽ ആയത്. ഫാക്ടറി ഉടമ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് ഈശ്വരി, ഭർത്താവ് മുത്തുമാണിക്കം എന്നിവർ ഒളിവിലാണ്. ഇരുവരെയും കണ്ടെത്താൻ നാല് പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു. മധുര, തേനി ജില്ലകളിൽ ഇവർക്കായി‌ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അതേസമയം സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. പലരും സംഭവസ്ഥലത്ത് […]
Read more

ശസ്ത്രക്രിയ പിഴവുകൾ ഒഴിവാക്കാൻ നിർദേശങ്ങൾ; മാർഗരേഖയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ശസ്ത്രക്രിയ പിഴവുകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. രോഗികൾക്ക് ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണമെന്നും ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണമെന്നും മാർഗരേഖയിൽ പറയുന്നു. ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽഫോൺ ഉപയോഗിക്കരുത്. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും മാർഗ്ഗനിർദേശം ബാധകമാണെന്നും നിർദേശമുണ്ട്. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്സും രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോർഡ് എന്നിവ പൂർത്തിയാക്കണം. വാർഡ് ഡോക്ടറും നഴ്സ് ഇൻ ചാർജ്ജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം, […]
Read more

നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍

തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍ ആപ്പിന്റെ മറവില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുവെന്നാരോപിച്ചും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി ഏപ്രില്‍ 28നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി ജാതി അധിക്ഷേപ പരാതികള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് വന്നിട്ടും കോളേജില്‍ അത്തരം വിവേചന സമീപനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂര്‍ ഡെന്റല്‍ കോളേജ് മാനേജ്‌മെന്റിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ […]
Read more

സംസ്ഥാനത്ത് ഇന്ന് ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് താപനില 40 ഡിഗ്രിയിലേക്ക് എത്താനാണ് സാധ്യത.ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും , കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും , കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും , പത്തനംതിട്ട, ആലപ്പുഴ , തൃശൂർ, എറണാകുളം, മലപ്പുറം,കണ്ണൂർ, […]
Read more

സ്വർണവിലയിൽ നേരിയ ആശ്വാസം : പവന് 360 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,13,880 രൂപയായി. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കുറഞ്ഞത്. 14,235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ഒരു വര്‍ഷം കൊണ്ട് ഒരു പവന് ഉണ്ടായത് 42,400 രൂപയുടെ വര്‍ധനയാണ്.
Read more

യൂദാസിന്റെ ചുംബനത്തിനു സമാനമാണ് വിജയ്‌യുടെ പ്രാർത്ഥന; വിമർശനവുമായി ഡിഎംകെ

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ്‌ക്കെതിരെ വിമർശനവുമായി ഡിഎംകെ. വിജയ് പള്ളിക്കുള്ളിൽ പ്രാർത്ഥിച്ചതിനെതിരെ പി വിൽസൻ എം പി ആണ് വിജയിയെ വിമർശിച്ചു . യൂദാസിന്റെ ചുംബനത്തിന് സമാനമാണ് വിജയുടെ പ്രാർത്ഥനയെന്നു അദ്ദേഹം പറഞ്ഞു. വിജയുടേതും വഞ്ചന ചുംബനമാണെന്ന് അദ്ദേഹം വിമർശിച്ചു. മാത്രമല്ല എഫ്സിആർഎ ചർച്ചയായപ്പോൾ വിജയ് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. പള്ളിക്കുള്ളിൽ ഫോട്ടോ എടുത്താൽ ക്രിസ്ത്യാനികൾ വീഴില്ലെന്നും കൂട്ടിച്ചേർത്തായിരുന്നു അദ്ദേഹം വിജയിയെ വിമർശിച്ചത്.അതേസമയം തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ ദേശീയ നേതാക്കൾ ഇന്ന് […]
Read more

മുസ്ലിം ലീ​ഗ്-സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷം; നാല് പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് വടകരയിൽ മുസ്ലിം ലീ​ഗ്-സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷം. തിരുവള്ളൂരിലാണ് സംഭവം.സംഘ‍ർഷത്തിൽ മൂന്ന് ലീഗ് പ്രവർത്തകർക്കും ഒരു സിപിഐഎം പ്രവർത്തകനും പരിക്കേറ്റു. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ യൂസഫ്, ഇഖ്ബാല്‍ ചാത്തം മണ്ണില്‍, സിപിഐഎം പ്രവര്‍ത്തകനായ കൊടക്കാട്ട് ശ്രീജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. യൂസഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റുരണ്ടുപേരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രദേശത്ത് സിപിഐഎം-ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ ‌സംഘർഷം ഉണ്ടായത്. […]
Read more

പൂരാവേശത്തിലേക്ക് തൃശൂർ; ഇന്ന് കൊടിയേറ്റ്

തൃശൂർ: തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ പതിനൊന്നേ കാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും. ഇതിനൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറും. ഇതോടെ തൃശൂർ പൂരാവേശത്തിലേക്ക് കടക്കും. പാരമ്പര്യ അവകാശികളായ ചെമ്പിൽ വീട്ടിലെ കുട്ടൻ ആചാരി ഒരുക്കുന്ന കൊടിമരത്തിലാണ് ചടങ്ങുകൾ നടക്കുക. വലിയപാണിക്ക് ശേഷം തട്ടകക്കാർ ക്ഷേത്രത്തിൽ കൊടിമരം ഉയർത്തും. സിംഹരൂപം ആലേഖനം ചെയ്ത കൊടിക്കൂറയാണ് ഭഗവതിയുടെ സാന്നിദ്ധ്യത്തിൽ ഉയർത്തുക. […]
Read more

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രെയ്ലർ റിലീസായി”

തമിഴ് സിനിമയിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കരയുടെ ട്രെയിലർ പുറത്തിറങ്ങി. ദേശീയ അവാർഡ് ജേതാവായ ധനുഷ് മുഖ്യവേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ, സംവിധായകൻ വിഗ്നേഷ് രാജ ശക്തമായ പ്രമേയവുമായി വീണ്ടും എത്തുകയാണ്. രഹസ്യസ്വഭാവമുള്ള കള്ളനായി ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രം ട്രെയിലറിലെ പ്രധാന ആകർഷണമാണ്. കുറ്റകൃത്യങ്ങൾ, പിന്തുടർച്ചകൾ, സസ്പെൻസ് എന്നിവ നിറഞ്ഞ ഒരു തീവ്രമായ ക്രൈം ഡ്രാമയായാണ് ചിത്രം പ്രത്യക്ഷപ്പെടുന്നത്. ചെന്നൈയിൽ നടന്ന ഗ്രാൻഡ് ലോഞ്ച് ഇവന്റിൽ പുറത്തിറങ്ങിയ ട്രെയിലർ സിനിമയോടുള്ള പ്രതീക്ഷകൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്. […]
Read more

Recent News