Category: NEWS

ബംഗ്ലാദേശ് ഹൈക്കമ്മീഷണറായി ദിനേശ് ത്രിവേദിയെ നിയമിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിനേഷ് ത്രിവേദിയെ ബംഗ്ലാദേശിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിച്ചു. നിലവിലെ ഹൈക്കമ്മീഷണറായ പ്രണയ് വര്‍മ്മ യൂറോപ്യന്‍ യൂണിയനിലെ ഇന്ത്യന്‍ അംബാസഡറായി ബ്രസല്‍സിലേക്ക് മാറുന്ന ഒഴിവിലേക്കാണ് നിയമനം. ഹൈക്കമ്മീഷണറായി രാഷ്ട്രീയരംഗത്തുനിന്നുള്ള പ്രമുഖനെ അയക്കുന്നത് അയല്‍രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കമായി വിലയിരുത്തപ്പെടുന്നു. യുപിഎ ഭരണകാലത്ത് തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായിരുന്ന ദിനേഷ് ത്രിവേദി റെയില്‍വേ മന്ത്രിയായും ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 ഫെബ്രുവരിയില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച അദ്ദേഹം […]
Read more

ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; ഭക്ഷ്യസ്ഥാപനം അടച്ചുപൂട്ടി അധികൃതർ

കുവൈത്ത് സിറ്റി: ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച ഹവല്ലി ഗവർണറേറ്റിലെ ഭക്ഷ്യ സ്ഥാപനം ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ ഉദ്യോഗസ്ഥർ അടച്ചുപൂട്ടി. അധികൃതർ നടത്തിയ മിന്നൽ പരിശോധനയിലാണ് നടപടി സ്വീകരിച്ചത്. അംഗീകൃത ആരോഗ്യ നിബന്ധനകൾ ലംഘിച്ചെന്നും പൊതുശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാചയപ്പെട്ടെന്നുമാണ് സ്ഥാപനത്തിനെതിരെയുള്ള പ്രധാന കുറ്റങ്ങൾ. കൂടാതെ ലൈസൻസ് പരിധിക്ക് പുറത്തുള്ള സ്ഥലം അനധികൃതമായി ഉപയോഗിച്ചതായും പരിശോധനയിൽ കണ്ടെത്തി. സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റില്ലാതെ തൊഴിലാളി ആഹാര സാധനങ്ങൾ കൈകാര്യം ചെയ്തതായും ആവശ്യമായ സർട്ടിഫിക്കറ്റുകൾ നേടാതെ […]
Read more

മരണത്തിൽ ദുരൂഹത; വയോധികന്‍റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ കോടതി ഉത്തരവ്

ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ വയോധികന്‍റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ കോടതി ഉത്തരവ്. പുലിയൂ‍ർ സ്വദേശി യേശുദാസിന്‍റെ മൃതദേഹമാണ് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ ഉത്തരവിട്ടിരിക്കുന്നത്. ചെങ്ങന്നൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. യേശുദാസിന്‍റെ മരണത്തിൽ ദുരൂഹത സംശയിച്ച് മരുമകൾ ലീന ബിൻസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് നടപടി. മാർച്ച് 20 നാണ് യേശുദാസ് മരിച്ചത്. ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചിട്ടും അന്ന് പോസ്റ്റുമോർട്ടം നടത്തിയില്ലെന്നാണ് ആക്ഷേപം. മരിക്കുന്നതിന് മുമ്പ് യേശുദാസിന്‍റെ സ്വത്തുക്കൾ സഹോദരന്‍റെ […]
Read more

ലോകകപ്പിന് ദിവസങ്ങൾ ശേഷിക്കേ കോച്ചിനെ പുറത്താക്കി സൗദി

റിയാദ്: ഫുട്ബോൾ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കോച്ചിനെ പുറത്താക്കി സൗദി അറേബ്യ. സൗദിക്ക് രണ്ടുതവണ ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത പരിശീലകനായ ഫ്രഞ്ച് പരിശീലകൻ ഹെർവ് റിനാർഡിനെയാണ് പുറത്താക്കിയത്. 2024 ഒടുവിലാണ് ഹെർവ് റിനാർഡ് രണ്ടാം തവണ സൗദി കോച്ചായത്. ഖത്തർ ലോകകപ്പിലും റിനാർഡായിരുന്നു പരിശീലകൻ. അർജന്റീനയെ സൗദി ഗ്രൂപ്പ് മത്സരത്തിൽ അട്ടിമറിച്ചിരുന്നു. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് സൗദി അന്ന് അർജന്റീനയെ അട്ടിമറിച്ചത്. സൗദിക്കെതിരായ ആദ്യ മത്സരം തോറ്റെങ്കിലും വൻ തിരിച്ചുവരവ് നടത്തിയ അർജന്റീന ലോകകപ്പിൽ മുത്തമിട്ടിരുന്നു. […]
Read more

ഒമാൻ-യുഎഇ റെയിൽ പദ്ധതി 40 ശതമാനം പൂർത്തിയായി

മസ്‌ക്കറ്റ്: ഒമാൻ-യുഎഇ റെയിൽ പദ്ധതി ‘ഹഫീത് ട്രെയിൻ’ നിർമാണം 40 ശതമാനം പൂർത്തിയായെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.238 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്നതാണ് ഈ പദ്ധതി. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക സഹകരണം ശക്തമാക്കുകയും വ്യാപാര ഗതാഗതം കൂടുതൽ സുതാര്യമാക്കുകയും ലോജിസ്റ്റിക് ശൃംഖലകൾ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.ബുറൈമി, അൽഐൻ, വാദി അൽ ജിസി , സോഹാർ തുടങ്ങിയവ ഉൾപ്പെടെയുള്ള പ്രധാന മേഖലകളിൽ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. നഗര പ്രദേശങ്ങളും വ്യാവസായിക മേഖലകളും മലനിരകളും ആഴത്തിലുള്ള താഴ്വരകളും […]
Read more

പാടിയത് എഐ, ശ്രദ്ധേനേടി ജേക്കബ് ബ്രദേഴ്‌സിന്റെ ‘ദ ക്വീന്‍’

ജേക്കബ് ബ്രദേഴ്‌സിന്റെ പുതിയ തമിഴ് സംഗീത വീഡിയോ ശ്രദ്ധ നേടുന്നു. ‘ദ ക്വീന്‍’ എന്ന് പേര് നല്‍കിയിരിക്കുന്ന ഗാനം, എഐ സാങ്കേതിക വിദ്യയുടേയും വിഎഫ്എക്‌സിന്റെയും സഹായത്തോടെയാണ് അണിയിച്ച് ഒരുക്കിയിരിക്കുന്നത്. സിനിമാറ്റിക് ദൃശ്യങ്ങളും സംഗീതവും സമന്വയിപ്പിച്ച ഗാനം പ്രേക്ഷകര്‍ക്ക് മികച്ച ദൃശ്യാനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്. എഐയിലൂടെയാണ് ഓഡിയോ സെറ്റ് ചെയ്തിരിക്കുന്നതെന്നതും് ഏറെ ശ്രദ്ധേയമാണ്. ജേക്കബ് ബ്രദേഴ്‌സിലെ ഷാനു എസ് ജേക്കബ് ആണ് ഈ ദൃശ്യാവിഷ്‌കാരം ഒരുക്കിയത്. അദ്ദേഹത്തിന്റെ ഭാര്യ ആല്‍ബി ആന്റണി ആണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ഷോര്‍ട് ഫിലിമിനോടുള്ള ആഗ്രഹം […]
Read more

പവൻ കല്യാണിന് ദേഹാസ്വാസ്ഥ്യം

ആന്ധ്രപ്രദേശ്: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാൺ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശനിയാഴ്ച വൈകീട്ടായിരുന്നു ശസ്ത്രക്രിയ. വെള്ളിയാഴ്ച കാലത്ത് ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾ നടത്തുന്നതിനിടെ കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. നിലവിൽ അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്ന് ഭാര്യ അന്ന ലെഷ്നേവ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളായി പവൻ കല്യാണിന് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച അസുഖം ബാധിച്ചതിനെത്തുടർന്ന് തന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയ അദ്ദേഹം ഉടൻ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. അവിടെ വെച്ച് […]
Read more

സബിയക്ക് ജനനസർട്ടിഫിക്കറ്റായി; ട്രാൻസ്‌ജെൻഡർ ദമ്പതിമാർ

കോഴിക്കോട്: മൂന്നുവർഷംമുൻപ്‌ സബിയയുടെ പിറവിയോടെയാണ് സഹദും സിയ പവലും ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ മാതാപിതാക്കളായത്. ഇപ്പോൾ കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിലൂടെ ആദ്യമായി ‘രക്ഷിതാക്കൾ’ എന്ന വിഭാഗത്തിലേക്കും അവർ മാറി. നിയമപോരാട്ടത്തിനൊടുവിലാണ് കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ എന്നതിനുപകരം രക്ഷിതാക്കൾ എന്ന് രേഖപ്പെടുത്താൻ അനുമതി ലഭിച്ചത്. അതുപ്രകാരം കോർപ്പറേഷനിൽനിന്ന് ‘സബിയയുടെ രക്ഷിതാക്കൾ’ എന്ന് രേഖപ്പെടുത്തിയ ജനനസർട്ടിഫിക്കറ്റ് കഴിഞ്ഞദിവസം ലഭിച്ചു. സഹദ് പുരുഷനായും സിയ സ്ത്രീയായും മാറാനുള്ള ചികിത്സകൾ തുടങ്ങിയപ്പോഴാണ് ഒരു കുഞ്ഞുവേണമെന്ന ആഗ്രഹം ഇരുവർക്കുമുണ്ടായത്. തുടർന്ന് ചികിത്സ പകുതിയിൽ നിർത്തി […]
Read more

നോയിഡ തൊഴിലാളി സമരത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ തമിഴ്‌നാട്ടിൽ പിടിയിൽ

ന്യൂഡൽഹി: നോയിഡയിലെ അക്രമാസക്തമായ തൊഴിലാളി സമരത്തിന് പിന്നിലെ മുഖ്യസൂത്രധാരനെ അറസ്റ്റ്‌ ചെയ്ത് പൊലീസ്. ആദിത്യ ആനന്ദ് എന്നയാളെയാണ് ഗൗതംബുദ്ധ നഗർ പൊലീസും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും ചേർന്ന് പിടികൂടിയത്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. നോയിഡയിൽ ദിവസങ്ങൾക്ക് മുൻപ് നടന്ന തൊഴിലാളി സമരം പിന്നീട് കലാപത്തിലേക്ക് നീങ്ങിയിരുന്നു. സമരം അക്രമാസക്തമായതിനും കലാപം അഴിച്ചുവിട്ടതിനും പിന്നിൽ ആദിത്യ ആനന്ദ് ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തുടർന്ന് മുഖ്യസൂത്രധാരനായ ഇയാൾക്കെതിരേ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. […]
Read more

എടിഎമ്മിൽ മൂർഖൻ; രണ്ടു മണിക്കൂറോളം ഇടപാടുകൾ തടസ്സപെട്ടു

കൊച്ചി: എടിഎം കൗണ്ടറിൽ മൂർഖൻ പാമ്പ്. ആലുവ പറവൂർ കവലയിലെ എസ്ബിഐ എടിഎം കൗണ്ടറിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ച സമയം പണം പിൻവലിക്കാൻ എത്തിയ ഒരാൾ എടിഎം മെഷീനിൽ നിന്നും കാർഡ് എടുക്കുന്നതിനിടെയാണ് താഴെ കിടക്കുന്ന പാമ്പിനെ കണ്ടത്. ഭയന്ന അയാൾ പുറത്തേക്ക് ഓടുകയും പരിസരത്തുള്ളവരെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് എടിഎം കൗണ്ടറിലെ ഇടപാടുകൾ രണ്ടു മണിക്കൂറോളം പൂർണ്ണമായും തടസ്സപ്പെട്ടു.പരിസരത്തെ കടകളിലെ കച്ചവടക്കാർ പാമ്പിനെ കൊല്ലാൻ ശ്രമിച്ചെങ്കിലും നിയമ പ്രശനങ്ങൾ ചൂണ്ടിക്കാട്ടി ആ നീക്കം […]
Read more

Recent News