കൊച്ചി: എടിഎം കൗണ്ടറിൽ മൂർഖൻ പാമ്പ്. ആലുവ പറവൂർ കവലയിലെ എസ്ബിഐ എടിഎം കൗണ്ടറിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ച സമയം പണം പിൻവലിക്കാൻ എത്തിയ ഒരാൾ എടിഎം മെഷീനിൽ നിന്നും കാർഡ് എടുക്കുന്നതിനിടെയാണ് താഴെ കിടക്കുന്ന പാമ്പിനെ കണ്ടത്. ഭയന്ന അയാൾ പുറത്തേക്ക് ഓടുകയും പരിസരത്തുള്ളവരെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് എടിഎം കൗണ്ടറിലെ ഇടപാടുകൾ രണ്ടു മണിക്കൂറോളം പൂർണ്ണമായും തടസ്സപ്പെട്ടു.
പരിസരത്തെ കടകളിലെ കച്ചവടക്കാർ പാമ്പിനെ കൊല്ലാൻ ശ്രമിച്ചെങ്കിലും നിയമ പ്രശനങ്ങൾ ചൂണ്ടിക്കാട്ടി ആ നീക്കം ഒഴിവാക്കി. കൗഡറിലെ തുടർന്ന് പോലീസിനെ വിവരം അറിയിച്ചെങ്കിലും ഉടൻ പരിഹാരം ഉണ്ടാക്കാൻ സാധിച്ചില്ല. ഒടുവിൽ വൈകിട്ട് നാല് മണിയോടെ പാമ്പ് സ്വയം കൗണ്ടറിൽ നിന്നും പുറത്തേക്ക് നീങ്ങി സമീപത്തെ പറമ്പിലേക്ക് പോയി. ഇതിനിടെ പണം പിൻവലിക്കാൻ വന്ന ആളുകൾ പിൻവലിക്കാനാവാതെ മടങ്ങി.
