ബംഗ്ലാദേശ് ഹൈക്കമ്മീഷണറായി ദിനേശ് ത്രിവേദിയെ നിയമിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിനേഷ് ത്രിവേദിയെ ബംഗ്ലാദേശിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിച്ചു. നിലവിലെ ഹൈക്കമ്മീഷണറായ പ്രണയ് വര്‍മ്മ യൂറോപ്യന്‍ യൂണിയനിലെ ഇന്ത്യന്‍ അംബാസഡറായി ബ്രസല്‍സിലേക്ക് മാറുന്ന ഒഴിവിലേക്കാണ് നിയമനം.

ഹൈക്കമ്മീഷണറായി രാഷ്ട്രീയരംഗത്തുനിന്നുള്ള പ്രമുഖനെ അയക്കുന്നത് അയല്‍രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കമായി വിലയിരുത്തപ്പെടുന്നു. യുപിഎ ഭരണകാലത്ത് തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായിരുന്ന ദിനേഷ് ത്രിവേദി റെയില്‍വേ മന്ത്രിയായും ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 ഫെബ്രുവരിയില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച അദ്ദേഹം തൊട്ടടുത്ത മാസം ബിജെപിയില്‍ ചേര്‍ന്നു.

പശ്ചിമ ബംഗാള്‍ സ്വദേശിയായ ത്രിവേദിയുടെ നിയമനം ബംഗ്ലാദേശുമായുള്ള സാംസ്‌കാരികവും രാഷ്ട്രീയവുമായ ഇടപെടലിന് കൂടുതല്‍ ഗുണകരമാകുമെന്നാണ് കരുതുന്നത്. ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങള്‍ക്കും ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കും ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിലനില്‍ക്കുന്ന വിള്ളലുകള്‍ പരിഹരിക്കുക എന്നതാണ് അദ്ദേഹത്തിന് മുന്നിലുള്ള പ്രധാന ദൗത്യം. ബംഗാള്‍ തെരഞ്ഞെടുപ്പ് കാലത്തെ ഈ നിയമനം രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News