Category: NEWS

അടുത്ത അഞ്ച് ദിവസം മഴ സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊച്ചി: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകളില്‍ നാളെയും ഞായറാഴ്ചയുമായി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ന് ഇടുക്കി, എറണാകുളം, കാസറഗോഡ് […]
Read more

തമിഴ്‌നാട് ബിജെപി സ്ഥാനാർഥി പട്ടിക പുറത്ത്, കെ അണ്ണാമലൈയ്ക്ക് സീറ്റില്ല

ചെന്നെെ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഭാരതീയ ജനതാ പാർട്ടിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി. 27 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പാർട്ടി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി എൽ മുരുകൻ അവിനാശിയിൽ മത്സരിയ്ക്കും. മുൻ ഗവർണർ തമിഴിസൈ സൌന്ദർരാജൻ ചെന്നൈ മൈലാപ്പൂരിൽ. സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ സാത്തൂരിൽ മത്സരിയ്ക്കും. കോയമ്പത്തൂർ നോർത്തിൽ വാനതി ശ്രീനിവാസൻ മത്സരിക്കും. മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലയെ പരിഗണിച്ചില്ല. പ്രധാനപ്പെട്ട 27 മണ്ഡലങ്ങളിലേക്കുള്ള കരുത്തുറ്റ സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. പരിചയസമ്പന്നരായ നേതാക്കളും പുതുമുഖങ്ങളും […]
Read more

ആർജെഡി മുൻ സംസ്ഥാന സെക്രട്ടറി കിഷൻചന്ദ് മുസ്ലിം ലീഗിൽ ചേർന്നു

മലപ്പുറം: ആർജെഡി മുൻ സംസ്ഥാന സെക്രട്ടറിയും കോഴിക്കോട് മുൻ ഡെപ്യൂട്ടി മേയറുമായിരുന്ന പൊറ്റങ്ങാടി കിഷൻചന്ദ് മുസ്ലിം ലീഗിൽ ചേർന്നു. വെള്ളിയാഴ്ച പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളിൽ നിന്നുമാണ് അദ്ദേഹം മുസ്ലിം ലീഗ് അംഗത്വം സ്വീകരിച്ചത്. ഇക്കഴിഞ്ഞ മാർച്ചിൽ കിരൺചന്ദിനെ ആർജെഡിയിൽ നിന്നും പുറത്താക്കിയിരുന്നു. വിഭാഗീയ പ്രവർത്തനത്തിന്റെ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി. സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കിഷൻചന്ദ് അടക്കം ചില നേതാക്കൾ രംഗത്തെത്തിയിരുന്നു. കാലുവാരി എന്ന ആരോപണമായിരുന്നു ഇവർ സിപിഐഎമ്മിനെതിരെ ഉന്നയിച്ചിരുന്നത്. തുടർന്ന് […]
Read more

സുരക്ഷാ മുൻനിർത്തി ദുബായിലെ ആരാധനാലയങ്ങൾ താൽക്കാലികമായി അടച്ചിട്ടു

ദുബായ്: ദുബായിൽ പൊതുജനങ്ങളുടെ സുരക്ഷാ മുൻനിർത്തി ആരാധനാലയങ്ങൾ താൽക്കാലികമായി അടച്ചു. പ്രമുഖ ക്രൈസ്തവ ദേവാലയങ്ങളും ഹൈന്ദവ ക്ഷേത്രങ്ങളും ഗുരുദ്വാരകളും താൽക്കാലികമായി അടച്ചു പൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി. ഏപ്രിൽ 3 വെള്ളിയാഴ്ച മുതൽ അടുത്തൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ബർ ദുബായിലെ ശ്രീ കൃഷ്ണ ക്ഷേത്രം, ജെബൽ അലിയിലെ ഹിന്ദു ക്ഷേത്രം എന്നിവ വെള്ളിയാഴ്ച മുതൽ അടച്ചിടുമെന്ന് മാനേജ്‌മെന്റുകൾ അറിയിച്ചു. ഭക്തരുടെ സുരക്ഷാ കണക്കിലെടുത്താണ് ഈ തീരുമാനമെന്നും ഇതിനോട് സഹകരിക്കണമെന്നും ക്ഷേത്ര അധികൃതർ വ്യക്തമാക്കി.കൂടാതെ ഗുരു […]
Read more

പേരാമ്പ്രയിൽ എൽഡിഎഫ് വർഗീയ കാർഡിറക്കുന്നു

കോഴിക്കോട്: തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വർഗീയ കാർഡിറക്കുന്നുവെന്ന് പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ. പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദങ്ങളോടുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അവർ ഇക്കാര്യം വ്യക്തമാക്കിയത്.എഴുതി തയ്യാറാക്കി ക്രോസ് ചെക്ക് ചെയ്ത് റെക്കോർഡ് ചെയ്ത അനൗൺസ്‌മെന്റാണ് എൽഡി എഫിന്റെ പ്രചാരണ വാഹനത്തിൽ കേൾപ്പിച്ചത്. മനഃപൂർവ്വമാണ് ഇത് നടന്നത്. എൽഡിഎഫ് സ്ഥാനാർഥിയുടെ അറിവോടെയാണ് ഇത് നടന്നത്. സ്ഥാനാർഥിക്ക് പരിപൂർണ ഉത്തരവാദിത്വമുണ്ട്. മണ്ഡലത്തിലെ വികസന മുരടിപ്പിനെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു കൊണ്ടേയിരിക്കും. ഇതിന് തടയിടാനാണ് എൽഡിഎഫ് വർഗീയ കാർഡിറക്കുന്നത്. പേരാമ്പ്രയുടെ മതേതര […]
Read more

കുടിശ്ശിക അടക്കാൻ കൂടുതൽ സമയം നൽകാനാവില്ല ; രാജ്പാൽ യാദവിനെതിരെ ഹൈക്കോടതി

ഡൽഹി: ആറ് കോടി രൂപയുടെ ചെക്ക് മടങ്ങിയ കേസിൽ കുടിശ്ശിക തിരിച്ചടക്കാൻ ബോളിവുഡ് നടൻ രാജ്പാൽ യാദവിന്‌ കൂടുതൽ സമയം നൽകാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. വ്യാഴാഴ്ചയായിരുന്നു ഡൽഹി ഹൈക്കോടതി കേസ് പരിഗണിച്ചത്. കുടിശ്ശിക അടക്കാനായി 30 ദിവസംകൂടി വേണമെന്ന താരത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. മുൻപ് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതും കോടതി നടപടികൾ വൈകുകയും ചെയ്ത സാഹചര്യത്തിലാണ് താരത്തിന്റെ ആവശ്യം തള്ളിക്കൊണ്ട് ജസ്റ്റിസ് സ്വർണകാന്ത ശർമ്മ നടപടി സ്വീകരിച്ചത്. എം/എസ് മുരളി പ്രൊജക്റ്റ് […]
Read more

രാഘവ് ഛദ്ദക്കെതിരെ വീണ്ടും വിമർശനം

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദയ്‌ക്കെതിരെ കടുത്ത വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരെ ഉന്നയിക്കേണ്ട പ്രധാന വിഷയങ്ങളിൽ നിന്ന് ഛദ്ദ ഒഴിഞ്ഞുമാറുന്നുവെന്നും പകരം സ്വന്തം പ്രശസ്തിക്കായി “സോഫ്റ്റ് പിആർ” പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെന്നും മൻ ആരോപിച്ചു. രാഘവ് ചദ്ദ നിലവിൽ പാർട്ടിയുടെ ഔദ്യോഗിക നിലപാടുകളിൽ നിന്നോ മുൻഗണനകളിൽ നിന്നോ മാറി മറ്റൊരു തലത്തിലാണ് സംസാരിക്കുന്നതെന്ന് മൻ പരിഹസിച്ചു. രാജ്യത്തെ ബാധിക്കുന്ന ഗൗരവകരമായ രാഷ്ട്രീയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് […]
Read more

വിവാദ പ്രസംഗവുമായി ആർ ശ്രീലേഖ

തിരുവനന്തപുരം: സ്ത്രീ സുരക്ഷയിൽ വിവാദ പരാമർശവുമായി വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർഥി ആർ ശ്രീലേഖ. കേരളത്തിൽ ലൗജിഹാദ് നടക്കുമ്പോൾ പോലും കണ്ണടച്ചിരിക്കുന്ന സർക്കാരാണ് ഉള്ളതെന്നും അതുകൊണ്ടാണ് കേരളത്തിൽ സ്ത്രീ സുരക്ഷയില്ലാത്തതെന്നും ആർ ശ്രീലേഖ പറഞ്ഞു. ഒരു പൊലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ ഒരു സഹായവും ലഭിച്ചില്ല. ഡിജിപി പോലും കൂടെ നിന്നില്ല. കാരണം രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലെ ഡിജിപിക്ക് തൻ്റെ കൂടെ നിൽക്കാനാവൂ എന്നും ശ്രീലേഖ പറഞ്ഞു. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി. […]
Read more

ഹോർമുസ് കടക്കാൻ മൂന്ന് കപ്പലുകൾ കൂടി

ടെഹ്‌റാൻ: ഒമാന്റെ മൂന്ന് ടാങ്കറുകൾ ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിച്ചു. ഇറാനിയൻ ജലപാതയിലൂടെയുള്ള വടക്കൻ പാതയ്ക്ക് പകരം സ്വന്തം തീരദേശത്തോട് ചേർന്നാണ് കപ്പലുകൾ സഞ്ചരിച്ചത്. രണ്ട് ഓയിൽ സൂപ്പർ ടാങ്കറുകളും ഒരു ലിക്വിഡ് നാച്ചുറൽ ഗ്യാസ് കപ്പലുമാണ് കടലിടുക്കിലേക്ക് പ്രവേശിച്ചത്. ഇക്വസിസ് മറൈൻ ഡാറ്റാബേസ് അനുസരിച്ച്, മൂന്ന് കപ്പലുകളും ഒമാൻ ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്. ഹോർമുസ് കടലിടുക്ക് യുദ്ധം ആരംഭിച്ചതുമുതൽ ഏറെക്കുറെ അടഞ്ഞുകിടക്കുകയാണ്. എന്നാൽ ഇറാൻ സൗഹൃദ രാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് അവരുടെ ഭാഗത്തുകൂടിയുള്ള വടക്കൻ […]
Read more

രാജ്യസഭ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയ നടപടി; ആദ്യ പ്രതികരണം നടത്തി രാഘവ് ഛദ്ദ

ഡൽഹി: രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി രാഘവ് ഛദ്ദ എംപി. എക്‌സിലൂടെയാണ് ഛദ്ദയുടെ പ്രതികരണം. നിശബ്ദനാക്കപ്പെട്ടുവെങ്കിലും താന്‍ പരാജയപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ ഛദ്ദ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എക്കാലത്തും പാര്‍ലമെന്റില്‍ ഉയര്‍ത്തിയ നേതാവാണ് താനെന്നും വ്യക്തമാക്കുന്നു. എന്തുകൊണ്ടാണ് തന്നെ ആംആദ്മി നിശബ്ദനാക്കുന്നതെന്നും എക്സിൽ പങ്കുവെച്ച പ്രതികരണത്തിൽ ഛദ്ദ ചോദിക്കുന്നു. ഇതോടെ രാഘവ് ഛദ്ദയും പാർട്ടിയും തമ്മിലുള്ള ഭിന്നത കൂടുതൽ പരസ്യമായിരിക്കുകയാണ്. ഇന്നലെയാണ് രാഘവ് ഛദ്ദ എംപിയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് ആം ആദ്മി […]
Read more

Recent News