Category: NEWS

എഫ്സിആർഎ നിയമഭേദഗതിക്ക് പ്രത്യേക സിറ്റിംഗില്ല

ന്യൂഡൽഹി: എഫ്സിആർഎ നിയമഭേദഗതി പാർലമെൻറ് പ്രത്യേക സിറ്റിംഗിൽ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ. വനിതാസംവരണ ബില്ലിനൊപ്പം മറ്റു ബില്ലുകൾക്ക് സമയമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ അവസാനിക്കേണ്ടാതായിരുന്നു പാർലമെന്റ് ബജറ്റ് സമ്മേളനം. എന്നാൽ അതിനുപകരം സഭ 16-ാം തിയതി വരെ നീട്ടുകയാണ് ചെയ്തത്. 16-ാം തിയതി സഭ ചേരുമ്പോൾ വനിതാസംവരണ ബില്ലിലെ മാറ്റങ്ങൾ ചർച്ച ചെയ്യുമെന്നാണ് സർക്കാർ പാർട്ടികളെ അറിയിച്ചിരിക്കുന്നത്. സീറ്റുകൾ കൂട്ടികൊണ്ട് വനിതാ സംവരണം 2029 മുതൽ നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിനുള്ള ബിൽ മൂന്ന് ദിവസം […]
Read more

ലൈംഗികാതിക്രമ കേസ്; സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി പൊലീസ്

കൊച്ചി: ലൈംഗിക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി അന്വേഷണ സംഘം. തെളിവ് ശേഖരണത്തിന്റെ ഭാഗമായി സിനിമാ സെറ്റിൽ ഉണ്ടായിരുന്നവരെ അടുത്ത ദിവസം മുതൽ ചോദ്യം ചെയ്യും. രഞ്ജിത്തിനെതിരെ പരമാവധി തെളിവുകൾ സമാഹരിക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണസംഘം. അതേസമയം സംവിധായകനെ നാളെത്തന്നെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. കാരവനിൽ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തും. ജനുവരി 30 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. […]
Read more

വ്യാജ ആധാർ കാർഡ് അടിക്കുന്നുവെന്ന പ്രസ്താവന പിൻവലിക്കണം ; കെസി വേണുഗോപാലിന് വക്കീൽ നോട്ടീസ് അയച്ച് സിപിഎം

കണ്ണൂർ: കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാലിന് വക്കീൽ നോട്ടീസ് അയച്ച് സിപിഎം. പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡ് അടിക്കുന്നു എന്ന പ്രസ്താവനക്കെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. എൽഡിഎഫിനെയും സിപിഎമ്മിനെയും കുറിച്ച് തെറ്റിദ്ധാരണ പടർത്താൻ ലക്ഷ്യമിട്ടുള്ള പ്രസ്താവനയാണെന്നും പ്രസ്താവന പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. കഴിഞ്ഞ ദിവസമാണ് സിപിഎമ്മിനെതിരെ ​ഗുരുതര ആരോപണവുമായി കെസി വേണു​ഗോപാൽ രം​ഗത്തെത്തിയത്. പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർ‍ഡ് നിർമിക്കുന്നുവെന്നായിരുന്നു ഉയർത്തിയ ആരോപണം. പയ്യന്നൂർ ഏരിയ കമ്മിറ്റി […]
Read more

പാചകവാതക ക്ഷാമത്തെ തുടർന്ന് ഹോട്ടൽ പൂട്ടി: ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: പാചകവാതക ക്ഷാമത്തെ തുടർന്ന് പ്രവർത്തനം നിർത്തിയ ഭക്ഷണശാലയുടെ ഉടമ മരിച്ച നിലയിൽ . പെരുമ്പാവൂർ മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പുറം സ്വദേശിയായ കെ കെ രാജൻ (58) ആണ് മരിച്ചത്. കാക്കനാട് പ്രവർത്തിച്ചിരുന്ന കെകെആർ ബേക്സ് ആൻഡ് ജ്യൂസ് എന്ന സ്ഥാപന ഉടമയാണ് രാജൻ. 2026 ജനുവരി ഒന്നിനാണ് രാജൻ ഹോട്ടൽ ആരംഭിച്ചത്. എന്നാൽ ഗ്യാസ് ക്ഷാമം നേരിട്ടതിനെ തുടർന്ന് ഹോട്ടൽ അടച്ചിടേണ്ടി വന്നു. വാടകയ്ക്കെടുത്ത കെട്ടിടത്തിലായിരുന്നു ഹോട്ടൽ പ്രവർത്തിച്ചിരുന്നത്.
Read more

ധുരന്ധർ പ്രതികാരം” ആഗോള ഗ്രോസ് 1500 കോടി; ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടിയിലേക്ക്

ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ- രൺവീർ സിങ് ചിത്രം “ധുരന്ധർ പ്രതികാരം” ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് കൊണ്ട് ആധിപത്യം തുടരുന്നു. ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ചിത്രം എന്ന നേട്ടത്തിന് തൊട്ടരികിലാണ് “ധുരന്ധർ പ്രതികാരം”. റിലീസ് ചെയ്ത് രണ്ടാഴ്ച പൂർത്തിയാവുമ്പോൾ ചിത്രം ഇന്ത്യയിൽ നിന്ന് നേടിയ നെറ്റ് ഗ്രോസ് കളക്ഷൻ 961 കോടി രൂപയാണ്. മൂന്നാം വീക്കെൻഡ് പൂർത്തിയാവുമ്പോഴും ഇന്ത്യൻ […]
Read more

പ്രീ പോൾ സർവേകൾക്കെതിരെ കോൺഗ്രസ് നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ന്യൂസ് ചാനലുകൾ നടത്തിവരുന്ന പ്രീ പോൾ സർവേകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി കോൺഗ്രസ് നേതാവ്. കെപിസിസി അംഗം ജെ എസ് അഖിലാണ് പരാതി സമർപ്പിച്ചത് . ശാസ്ത്രീയമായ അടിത്തറ ഇല്ലാത്ത സർവേകൾ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്നാണ് പരാതിയിൽ പറയുന്നത്. മണ്ഡലത്തിലെ ജയപരാജയം പ്രവചിക്കുന്ന ഇത്തരം സർവേകൾ വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്നും മാർഗരേഖ പുറത്തിറക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമർപ്പിച്ചത്. .എക്സിറ്റ് പോളുകൾക് നിലവിൽ […]
Read more

യുവതിക്ക് നേരെ ലൈംഗികാതിക്രമശ്രമം; മഹാരാഷ്ട്രയിൽ മൂന്നുപേരെ വെടിവെച്ച് മലയാളി

മുംബൈ: യുവതിയെ പിന്തുടർന്ന് ശല്യം ചെയ്‌തു എന്ന പേരിൽ മഹാരാഷ്ട്രയിൽ മലയാളി മൂന്നുപേരെ വെടിവെച്ചു. വെടിയേറ്റ മൂന്ന് യുവാക്കളിൽ ഒരാൾ മരിച്ചു. . വെടിവെച്ച ജയൻ ശിവാനന്ദൻ നായർ (51) പൊലീസ് പിടിയിൽ മുംബൈ താനെയിലാണ് സംഭവം നടന്നത്. അബ്ദുൽ ഹസൻ ഷെയ്ഖ് , അക്ബർ അബ്ദുൾ ഷെയ്ഖ് , സമീർ അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. അക്ബർ അബ്ദുൽ ഷെയ്ക്ക് ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു. സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ജയനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. […]
Read more

പാലക്കാട് രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പാലക്കാട്: യുഡിഎഫ് സ്ഥാനാര്‍തി രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പാലക്കാട് നഗരസഭാഗം സിന്ധു രാജനാണ് കേസിലെ ഒന്നാം പ്രതി. സിന്ധു ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് തിരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് രമേഷ് പിഷാരടിയെ സിന്ധുവിന്റെ നേതൃത്വത്തിലുള്ള ചില ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്. അന്യായമായി തടഞ്ഞുവയ്ക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റ് പ്രസിഡന്റ് സി .വി സതീഷിന്റെ പരാതിയെ തുടർന്ന് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസിന്റേതാണ് നടപടി. പാലക്കാട് വടക്കന്തറയിലാണ് […]
Read more

പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദം; ടിപി രാമകൃഷ്ണന് നോട്ടീസ്

കോഴിക്കോട്: പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദത്തിൽ എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്. യുഡിഎഫിൻ്റെ പരാതിയിലാണ് മാതൃകാ പെരുമാറ്റ ചട്ടത്തിൻ്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ നോട്ടീസ് അയച്ചിരിക്കുന്നത്. ഇടതുമുന്നണിയുടെ അനൗൺസ്മെൻറ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന പരാതിയിലാണ് വിശദീകരണം തേടിയത്. പേരാമ്പ്രയിലെ അനൗൺസ്മെൻ്റ് ഇതിനോടകം വിവാദമായിരിക്കുകയാണ്. അതേസമയം, അനൗണ്‍സ്മെന്‍റ് ശബദം സിപിഎം നേതാവിന്‍റേതെന്ന് ആരോപിച്ച് യുഡിഎഫ് രം​ഗത്തെത്തി. അനൗണ്‍സ്മെന്‍റ് വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ അടക്കം നല്‍കി മൈക്ക് പെർമിഷൻ എടുത്തതാണ് പ്രധാന തെളിവായത്. വാഹനം എൽഡിഎഫിന്‍റേത് അല്ല […]
Read more

മുട്ടിക്കൊമ്പനെ മയക്കുവെടി വെച്ചു: ദൗത്യം വിജയിച്ചത് പതിമുന്നാം ദിവസം

സുൽത്താൻബത്തേരി: വയനാട് സുൽത്താൻബത്തേരിയിൽ ഭീതിപരത്തിയ മുട്ടികൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടി വെച്ചു. ദൗത്യം തുടങ്ങി പതിമൂന്നാം ദിവസമാണ് മയക്കുവെടി വെച്ചത്. ഇന്ന് പുലർച്ചെ മുതൽ വനം വകുപ്പ് ആനയെ നിരീക്ഷിച്ച് വരികയായിരുന്നു. ഇന്ന് രാവിലെ വയനാട് താത്തൂര്‍ വന മേഖലയില്‍ നടത്തിയ തിരച്ചിലിലാണ് ആനയെ കണ്ടെത്തിയത്. ആർ ആർ ടി സംഘമുൾപ്പടെയുള്ള വലിയ ഒരു ടീം തന്നെ മിഷന് പുറകിൽ ഉണ്ടായിരുന്നു. പലഘട്ടങ്ങളിലും മയക്കുവെടി വെച്ചെങ്കിലും അത് പ്രയോജനപ്പെടില്ല. പിന്നീട് ആന കാടുകയറുകയും ചെയ്ത സാഹചര്യം ഉണ്ടായിരുന്നു. […]
Read more

Recent News