Category: politics

പ്രതിപക്ഷനേതാവ് ആരാകും? മുഖ്യമന്ത്രിയുടെ ഓഫീസ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രി പദത്തിൽ നിന്ന് പ്രതിപക്ഷനേതാവിന്റെ റോളിലെത്തുമോ എന്നതിൽ സസ്പെൻസ്. നാളെ ചേരുന്ന CPIM നേതൃയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് വിവരം. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ, കേന്ദ്രകമ്മിറ്റി അംഗമായ കെ.എൻ ബാലഗോപാലാണ് പരിഗണനയിലുള്ളത്. ഇതിനിടെ മാധ്യമപ്രവർത്തകർക്കായുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാട്സ് ഗ്രൂപ്പിന്റെ പേര് മാറ്റി. സിഎംഒ മീഡിയ എന്നത് ഒപ്പോസിഷൻ മീഡിയ എന്നാക്കി മാറ്റിയിട്ടുണ്ട്. ഗ്രൂപ്പിന്റെ പേര് മാറ്റിയെങ്കിലും ഡിപിയിൽ പിണറായി വിജയന്റെ ചിത്രം തന്നെയാണ് ഉപയോ​ഗിച്ചിരിക്കുന്നത്. അതേസമയം കനത്ത തോൽവിയിൽ ഇതുവരെ […]
Read more

യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികൾ – എം. എം മണി

തൊടുപുഴ : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ വോട്ടർമാരെ വിമർശിച്ച് സിപിഎം നേതാവ് എം എം മണി. യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികളാണെന്നു അദ്ദേഹം വിമർശിച്ചു. പരാജയപ്പെട്ടെങ്കിലും തളരില്ലെന്നും മുണ്ടും മടക്കിക്കുത്തി ജനങ്ങൾക്കിടയിലേക്ക് വീണ്ടും സജീവമായി ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനുള്ളിലെ ആഭ്യന്തര തർക്കങ്ങളെയും എംഎം മണി പരിഹസിച്ചു. കൂടാതെ, തിരഞ്ഞെടുപ്പ് കഴിയുന്നതിന് മുൻപേ മുഖ്യമന്ത്രി ചർച്ചകൾ ചെയ്ത പാർട്ടിയെ കുറിച്ച് എന്തുപറയാനാണ്. തിരഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെതന്നെ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അടി […]
Read more

രാഷ്ട്രീയം പറയാതെ വ്യക്തിഹത്യ നടത്തി; സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരൻ

ആലപ്പുഴ: പ്രത്യയശാസ്ത്ര ദാരിദ്ര്യത്തിന്റെ തെളിവാണ് മുഖ്യമന്ത്രിയുടെ ‘ചെറ്റ’ പ്രയോഗമെന്ന് അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച് ജയിച്ച ജി. സുധാകരൻ. ജനങ്ങൾ എനിക്കൊപ്പമായിരുന്നുവെന്നും ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം രാഷ്ട്രീയം പറയാതെ വ്യക്തിഹത്യ നടത്തിയെന്നും ജി. സുധാകരൻ ആരോപിച്ചു. സിപിഎം പഴയ സിപിഎം അല്ലാതായി. അതുകൊണ്ടാണ് സിപിഎം വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്പലപ്പുഴ സിപിഎമ്മിന്റെ ഉരുക്കുകോട്ടയല്ലെന്നും താൻ മത്സരിച്ചപ്പോഴാണ് അവിടെ ജയിച്ചതെന്നും ജി. സുധാകരൻ പറഞ്ഞു. ജനങ്ങൾക്ക് എന്നിൽ വിശ്വാസമുണ്ട്. സിപിഎം പഴയകാലത്തെ പോലെ പ്രവർത്തിക്കുന്നില്ലെങ്കിൽ പാർട്ടിക്ക് […]
Read more

അമിത് ഷാ ബംഗാളിലേക്ക്; സർക്കാർ രൂപീകരിക്കാൻ നീക്കങ്ങൾ ആരംഭിച്ച് ബിജെപി

ഡൽഹി: വലിയ വിജയം നേടിയ പശ്ചിമബംഗാളിലും അസമിലും സർക്കാർ സൂപീകരിക്കാനൊരുങ്ങി ബിജെപി. ബംഗാളിലേക്കുള്ള കേന്ദ്ര നിരീക്ഷകനായി കേന്ദ്രമന്ത്രി അമിത് ഷായെയും സഹ നിരീക്ഷകനായി ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയെയും നിയമിച്ചു. അസമിലേക്ക് കേന്ദ്രമന്ത്രി ജെപി നദ്ദയെ നിരീക്ഷകനായും ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനിയെ സഹ നിരീക്ഷകനായും നിയമിച്ചു. ബംഗാളിൽ മെയ് ഒൻപതിന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ബംഗാളിൽ ഒന്നരപതിറ്റാണ്ട് നീണ്ട മമത ബാനർജി സർക്കാരിന് അന്ത്യംകുറിച്ചാണ് ബിജെപി 294ൽ 206 സീറ്റുകൾ […]
Read more

തൊഴുകയ്യോടെ അ‍ഞ്ജലി നായർ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ സെലിബ്രിറ്റി സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു നടി അഞ്ജലി നായർ. തൃപ്പൂണിത്തുറയിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായിട്ടായിരുന്നു അഞ്ജലി മത്സരിച്ചത്. പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും മണ്ഡലത്തിൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു അഞ്ജലിക്ക്. ഇതിന് പിന്നാലെ നിരവധി ട്രോളുകളും അഞ്ജലിയ്ക്ക് നേരെ വരുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ വേളയിലും ഇത്തരത്തിൽ ട്രോളുകൾ നേരിടേണ്ടി വന്നിരിന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഞ്ജലി നായർ.നെഗറ്റീവ് ട്രോളുകളൊന്നും കാണാഞ്ഞിട്ടല്ല. എന്നെ ഒരുപാട് പറയുന്നുണ്ട്. ഇതുവരെ കാണിച്ച സ്നേഹത്തിന്‍റേയും വാത്സല്യത്തിന്‍റേയും അപ്പുറം പറയുന്ന ഒരുപാട് […]
Read more

യുഡിഎഫിന്റെ വിജയം; ആഘോഷമാക്കി സലാല കെഎംസിസി

സലാല: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ചരിത്രവിജയത്തിന്റെ ആവേശത്തിൽ സലാലയിലെ പ്രവാസലോകം. സലാല കെഎംസിസി കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തും കേക്ക് മുറിച്ചും വിജയാഘോഷം നടത്തി. കെഎംസിസി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് വി.പി അബ്ദുസ്സലാം ഹാജി അധ്യക്ഷത വഹിച്ചു. ഹുസൈൻ കാച്ചിലോടി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. ഏകാധിപത്യവും ജനവിരുദ്ധ നയങ്ങളും കൈമുതലാക്കിയ പിണറായി സർക്കാരിന്റെ അന്ത്യം കുറിച്ച വിജയമാണ് കേരളത്തിൽ ഉണ്ടായതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. മതത്തിന്റെ പേരിൽ കേരളത്തെ വിഭജിക്കാൻ ശ്രമിച്ച […]
Read more

ക്ലിഫ് ഹൗസ് വിട്ടാൽ പിണറായി എങ്ങോട്ട്

തിരുവനന്തപുരം: നിയമസഭാ തെ‍രഞ്ഞെടുപ്പിലെ മുന്നണിയുടെ കടുത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയന് ചിന്താ ഫ്ലാറ്റിൽ മുറി. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിഞ്ഞാൽ ഇനി ചിന്താ ഫ്ലാറ്റിലായിരിക്കും പിണറായി വിജയൻറെ താമസം. പിബി അംഗങ്ങൾക്ക് പാർട്ടി അനുവദിക്കുന്നതാണ് ചിന്ത ഫ്ലാറ്റിലെ മുറി. പിണറായി സർക്കാരിൻറെ പത്ത് വർഷക്കാലെ ഏറെ വിവാദങ്ങളിൽ ഉയർന്ന് കേട്ട പേരാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്. ഏഴ് കിടപ്പ് മുറികളാണ് ഇവിടെയുള്ളത്. 15,000 ചതുരശ്ര അടിയാണ് വലുപ്പം. […]
Read more

വിജയത്തിന് പിന്നാലെ കെ മുരളീധരനെ കാണാനെത്തി കെ സുധാകരൻ

തിരുവനന്തപുരം: കെ.മുരളീധരനെ കാണാനെത്തി കെ.സുധാകരൻ. കൂടിക്കാഴ്ചയ്ക്ക് ഒരു കാരണവുമില്ലെന്നും മുഖ്യമന്ത്രി ആരെന്ന് പാർട്ടി ചർച്ച ചെയ്യും. ഹൈകമാൻഡാണ് തീരുമാനിക്കുന്നതെന്നും കെ.സുധാകരൻ പറഞ്ഞു. അത് കെ.മുരളീധരനും കെ.സുധാകരനും ചർച്ച ചെയ്യേണ്ടത് അല്ല. കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയാകണം എന്ന് പറഞ്ഞ അന്നത്തെ സാഹചര്യം ഇപ്പോഴും ഉണ്ട്. ഉറച്ച് നിൽക്കാൻ ഞാൻ പൂഴിയിൽ അല്ല ഉള്ളതെന്നും കെ സുധാകരൻ പറഞ്ഞു. ആര് മുഖ്യമന്ത്രിയാകണം എന്നാഗ്രഹം ഇപ്പോൾ പറയാനാവില്ല. നമുക്ക് എപ്പോഴും പുതിയ നിലപാടാണ്. മുഖ്യമന്ത്രി ചർച്ച ആരുമായും നടത്തിയിട്ടില്ലെന്നും കെ.സുധാകരൻ പറഞ്ഞു. […]
Read more

ബംഗാളിൽ മികച്ച വിജയവുമായി കലിത മാഝി

കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനെതിരേ വൻ വിജയമാണ് ബി.ജെ.പി. നേടിയത്. സംസ്ഥാനത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി. ഭരണത്തിലേറുകയാണ്. വിജയിച്ച ബി.ജെ.പി. സ്ഥാനാർഥികളിൽ പ്രതിമാസം 2,500 രൂപ മാത്രം സമ്പാദിക്കുന്ന വീട്ടുവേലക്കാരിയായ കലിത മാഝിയുമുണ്ട്. ഔസ്ഗ്രാം നിയമസഭാ മണ്ഡലത്തിൽനിന്ന് 1,07,692 വോട്ടുകൾ നേടിയ മാഝി, ശ്യാമപ്രസന്ന ലോഹാറിനെ 12,535 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2021-ലും ഇവർ മത്സരിച്ചിരുന്നെങ്കിലും തൃണമൂൽ കോൺഗ്രസിന്റെ അഭേനന്ദ തണ്ടറിനോട് പരാജയപ്പെട്ടു. ഇത്തവണ ബി.ജെ.പി. വീണ്ടും ടിക്കറ്റ് നൽകുകയായിരുന്നു. ഗുസ്‌കറ നഗരസഭ നിവാസിയായ മാഝി, രാഷ്ട്രീയത്തിലെത്തുന്നതിന് മുൻപ് […]
Read more

കോൺഗ്രസ്സിന് കൈകൊടുത്ത് വിജയ്: ടിവികെ സർക്കാരിൽ 2 മന്ത്രിസ്ഥാനം കിട്ടിയേക്കും

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട ചർച്ചകളിലേക്ക് കടന്ന് തമിഴക വെട്രി കഴകം (TVK). കേവല ഭൂരിപക്ഷത്തിന് 11 സീറ്റുകളുടെ കുറവുള്ള സാഹചര്യത്തിൽ സഖ്യകക്ഷികളെ കൂടെനിർത്താനുള്ള നീക്കങ്ങളാണ് വിജയ് നടത്തുന്നത്. ഇതിന്റെ ഭാഗമായി കോൺഗ്രസുമായി നടത്തിയ ചർച്ചകൾ ധാരണയിലെത്തിയതായാണ് സൂചന.ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയ്ക്ക് ഭരിക്കാനാവശ്യമായ 118 സീറ്റുകൾ തികയ്ക്കാൻ കോൺഗ്രസിന്റെ (5 സീറ്റുകൾ) അടക്കം പിന്തുണ അത്യാവശ്യമാണ്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് വിജയ്‌യുടെ പനയൂരിലെ വസതിയിൽ വെച്ച് തമിഴ്നാട് കോൺഗ്രസ് […]
Read more

Recent News