Category: politics

തിരഞ്ഞെടുപ്പ് തോല്‍വി; സിപിഐയിലും നേതൃമാറ്റ ആവശ്യം ശക്തം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഐയിലും നേതൃമാറ്റ ആവശ്യം. ബിനോയ് വിശ്വത്തിനെതിരെ പാര്‍ട്ടിയില്‍ വികാരം ശക്തമാകുന്നു. സെക്രട്ടറി മാറണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായി. സിപിഐ എക്‌സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് യോഗങ്ങള്‍ നാളെ ചേരും. സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്നാണ് വിലയിരുത്തല്‍. നേതൃത്വത്തിന്റെ പിടിവാശി പരാജയ കാരണമെന്ന് വിമര്‍ശനമുണ്ട്. നാദാപുരം,തൃശൂര്‍, അടൂര്‍, പീരുമേട്, സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്നും വിമര്‍ശനമുയരുന്നുണ്ട്. നാദാപുരത്ത് സി എന്‍ ചന്ദ്രന്റെ പേരാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ആദ്യം ഉണ്ടായിരുന്നത്. സംസ്ഥാന നേതൃത്വം ഇടപെട്ട് വെട്ടിയാണ് പി വസന്തത്തെ […]
Read more

‘നേമത്ത് കഴിഞ്ഞ തവണ എന്നെ ജയിപ്പിച്ചിരുന്നെങ്കിൽ UDF മണ്ഡലം നിലനിർത്തിയേനെ’; കെ. മുരളീധരൻ

തിരുവനന്തപുരം: തന്നെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് വിജയിപ്പിച്ചിരുന്നെങ്കിൽ യുഡിഎഫിന് ഈ തെരഞ്ഞെടുപ്പിൽ ആ മണ്ഡലം നിലനിർത്താൻ സാധിക്കുമായിരുന്നുവെന്ന് വട്ടിയൂർക്കാവിൽ വിജയിച്ച കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അന്ന് ന്യൂനപക്ഷ വോട്ടുകൾ എൻ ബ്ലോക്കായി എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിക്ക് ലഭിച്ചതാണ് തന്റെ പരാജയത്തിന് കാരണമായത്. എന്നാൽ, ശിവൻകുട്ടിക്ക് ഇത്തവണ ആ വോട്ടുകൾ നിലനിർത്താൻ സാധിച്ചില്ല. അന്ന് തനിക്കാണ് ആ വോട്ടുകൾ ലഭിച്ചിരുന്നതെങ്കിൽ മണ്ഡലം ഇന്നും യുഡിഎഫിന്റെ കൈകളിൽ ഇരിക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്കെതിരെ കേരളത്തിലും ദേശീയ […]
Read more

കണ്ണൂരിൽ പ്രതിഫലിച്ചത് ഉൾപാർട്ടി പ്രശ്നങ്ങളെന്ന് നിഗമനം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ പരിശോധനക്കൊരുങ്ങി സിപിഎം. സിപിഎം സംസ്ഥാന സെക‌ട്ടേറിയറ്റ് നാളെ ചേരും. ന്യൂനപക്ഷങ്ങളുടെ ഇടത് വിരുദ്ധ ഏകീകരണം മുൻകൂട്ടി കാണാനായില്ലെന്നും എസ്ഐആറിന് ശേഷമുണ്ടായ ഐക്യം ഇടത് വിരുദ്ധ തരംഗത്തിനിടയാക്കിയെന്നാണ് നിരീക്ഷണം. ന്യൂനപക്ഷ വോട്ട് നിർണ്ണായകമായ ഇടങ്ങളിലെല്ലാം നേരിട്ടത് കനത്ത തിരിച്ചടിയാണ്. കണ്ണൂരിൽ പ്രതിഫലിച്ചത് ഉൾപാർട്ടി പ്രശ്നങ്ങളെന്നാണ് പ്രാഥമിക നിഗമനം. പാർട്ടി കോട്ടകളിലെ തിരിച്ചടി പ്രത്യേകം പരിശോധിക്കും. നേതൃത്വത്തിന്റെ നയപമരമായ പാളിച്ചകൾ വിലയിരുത്തും. പ്രതിപക്ഷ നേതൃസ്ഥാനം പിണറായി ഏറ്റെടുത്തില്ലെങ്കിൽ സാധ്യത കെഎൻ ബാലഗോപാലിനാണെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിലെ […]
Read more

അഭിനയം നിർത്തി; ഇനിയുള്ള 5 വർഷം പാലക്കാടിനൊപ്പം: രമേഷ് പിഷാരടി

പാലക്കാട്: സിനിമാഭിനയം നിർത്തിയതായി നിയുക്ത എംഎൽഎ രമേഷ് പിഷാരടി. സ്‌റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞു. ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രമാണ് ജീവിതം. സിനിമാഭിനയം ജീവിത മാർഗ്ഗമാണെന്നും വരുമാനം കുറയുമ്പോൾ ലളിതമായി ജീവിക്കാനാണ് തീരുമാനമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. ജനങ്ങളെ എപ്പോഴും മാനിക്കണം എന്നതാണ് ജനാധിപത്യത്തിന്‍റെ സൗന്ദര്യമെന്നാണ് വിജയത്തിൽ രമേഷ് പിഷാരടി പ്രതികരിച്ചത്. ജനങ്ങളെയല്ല ഭരിക്കേണ്ടത്. ജനങ്ങൾക്കു വേണ്ടിയായിരിക്കണം ഭരണമെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണിത്. പാലക്കാട്ടെ ഓരോ വോട്ടർക്കും നന്ദി […]
Read more

തിരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു, തോറ്റതിന് ന്യായീകരണങ്ങളില്ല; കുറിപ്പുമായി കെ സുരേന്ദ്രൻ

കാസർകോട്: നിയമസഭാ തിരഞ്ഞടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ പ്രതികരണവുമായി മഞ്ചേശ്വരം ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. “തിരഞ്ഞടുപ്പിൽ വീണ്ടും തോറ്റു. തോറ്റതിന് ന്യായീകരണങ്ങളില്ല. തോറ്റതെങ്ങനെയെന്നു വോട്ടർമാർക്ക് അവരുടെ ഇഷ്ടാനുസരണം വിലയിരുത്താം ” കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. മലയാളത്തിലും കന്നഡയിലുമാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:തിരഞ്ഞടുപ്പിൽ വീണ്ടും തോറ്റു. തോറ്റതിന് ന്യായീകരണങ്ങളില്ല. തോറ്റതെങ്ങനെയെന്നു വോട്ടർമാർക്ക് അവരുടെ ഇഷ്ടാനുസരണം വിലയിരുത്താം. ഒരു കാര്യം ഉറപ്പ്. മഞ്ചേശ്വരത്തുകാരോടൊപ്പം മരണം വരെയും ഉണ്ടാകും. പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും […]
Read more

മണ്ഡലം മാറിയിറങ്ങിയിട്ടും വി. അബ്ദുറഹിമാന് തിരൂരില്‍ ഏറ്റത് കനത്ത തിരിച്ചടി

മലപ്പുറം: മണ്ഡലം മാറിയിറങ്ങിയിട്ടും തിരൂരില്‍ വി. അബ്ദുറഹിമാന് ഏറ്റത് കനത്ത പ്രഹരം. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും യുഡിഎഫിന് വെല്ലുവിളി ഉയര്‍ത്താന്‍ അബ്ദുറഹിമാന് സാധിച്ചില്ല. ചരിത്ര ഭൂരിപക്ഷത്തിലാണ് മുസ്ലീം ലീഗിന്റെ കുറുക്കോളി മൊയ്തീന്‍ വി അബ്ദുറഹിമാനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് തവണ താനൂരില്‍ നിന്ന് വി.അബ്ദുറഹിമാന്‍ വിജയിച്ചിരുന്നു. ഇത്തവണ മത്സരിക്കാന്‍ ഇല്ലെന്നായിരുന്നു നിലപാട്. എന്നാല്‍ സിപിഐഎം താനൂരില്‍ തന്നെ അബ്ദുറഹിമാനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. പ്രതിഷേധിച്ച് മാറിനിന്ന അബ്ദുറഹിമാന്‍ പ്രചാരണത്തിനു ഇറങ്ങിയില്ല. ഒടുവില്‍ തിരൂരാണെങ്കില്‍ മത്സരിക്കാമെന്ന നിലപാട് എടുക്കുകയായിരുന്നു. പക്ഷെ […]
Read more

കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തില്‍ വിജയ്; കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് സൂചന

ചെന്നെെ: തമിഴ് നാട്ടില്‍ തരംഗം സൃഷ്ടിച്ചെങ്കിലും കേവലഭൂരിപക്ഷത്തിലേയ്ക്ക് എത്താന്‍ വിജയുടെ തമിഴക വെട്രി കഴകത്തിന് ഇനിയും സാധിച്ചിട്ടില്ല. 108 സീറ്റുകളാണ് ടിവികെ നേടിയത്. രണ്ടുമുന്നണികളിലെയും ചില പാര്‍ട്ടികളെ ഒപ്പം കൂട്ടി, കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തിലാണ് വിജയ്. കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് സൂചന. ആരെയെങ്കിലും കൂടെക്കൂട്ടി വേണം മുഖ്യമന്ത്രി കസേരയിലേയ്ക്ക് വിജയ്ക്ക് നടന്നുകയറാന്‍. ടിവികെയുമായി സഖ്യത്തിന് തുടക്കം മുതല്‍ തന്നെ ശ്രമിച്ച കോണ്‍ഗ്രസിന് തന്നെയാണ് ടിവികെ നല്‍കുന്ന പ്രഥമ പരിഗണനയെന്നാണ് സൂചന. ഡിഎംകെ സഖ്യത്തില്‍ 28 സീറ്റുകളില്‍ […]
Read more

രാഷ്ട്രീയം അല്ല, സമൂഹം ആരാധക കേന്ദ്രീകൃതമായി മാറി ; വിജയ് തരംഗത്തിൽ വിമർശനവുമായി പ്രകാശ് രാജ്

ചെന്നൈ: നടൻ വിജയുടെ നേതൃത്വത്തിൽ ടിവികെ തമിഴ്‌നാട്ടിൽ ഒറ്റകക്ഷിയായതിന് പിന്നാലെ വിമർശനവുമായി നടൻ പ്രകാശ് രാജ്. തമിഴ്നാട് രാഷ്ട്രീയം ഇപ്പോൾ ആരാധക കേന്ദ്രീകൃതമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാമരാജ് തോറ്റ മണ്ണാണിതെന്നും ഇപ്പോൾ എം കെ സ്റ്റാലിനും പരാചയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹം രാഷ്ട്രീയമായി പ്രബുദ്ധരാകുന്നതിന് പകരം കേവലം ആരാധകർ മാത്രമായി ഒതുങ്ങുകയാണെന്നാണ് പ്രകാശ് രാജിന്റെ വിമർശനം. ജനങ്ങളെ രാഷ്ട്രീയമായി ബോധവൽക്കരിക്കുക എന്നത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും ആ യാത്ര തുടരാമെന്നും പ്രകാശ് രാജ് കുറിച്ചു. കൂടാതെ, വിജയിച്ചവർക്ക് […]
Read more

പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതെ ട്വന്റി 20

കൊച്ചി: പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാവാത്തതിൽ ട്വന്റി- 20-യിൽ നിരാശ. 19 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരിടത്തും ജയിക്കാനായില്ല. തട്ടകമായ കുന്നത്തുനാട് മണ്ഡലത്തിൽ ജയിക്കുമെന്നും നിയമസഭയിൽ അക്കൗണ്ട് തുറക്കാനാവുമെന്നും പാർട്ടി പ്രതീക്ഷിച്ചിരുന്നു. കൊച്ചി: പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാവാത്തതിൽ ട്വന്റി- 20-യിൽ നിരാശ. 19 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരിടത്തും ജയിക്കാനായില്ല. തട്ടകമായ കുന്നത്തുനാട് മണ്ഡലത്തിൽ ജയിക്കുമെന്നും നിയമസഭയിൽ അക്കൗണ്ട് തുറക്കാനാവുമെന്നും പാർട്ടി പ്രതീക്ഷിച്ചിരുന്നു. എൻ.ഡി.എ. സഖ്യത്തിൽ നിന്നിട്ടും കുന്നത്തുനാട് വിജയിക്കാനാവാഞ്ഞത് പ്രവർത്തകരിൽ നിരാശയുണ്ടാക്കി. 40,221 വോട്ടുകളാണ് കുന്നത്തുനാട് എൻ.ഡി.എ.ക്ക്‌ ലഭിച്ചത്. കഴിഞ്ഞ […]
Read more

ചിലത് ഓർമ്മിപ്പിച്ച് പി ജയരാജൻ

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിനെ സംബന്ധിച്ച് ഒന്നിൻറെയും അവസാനമല്ലെന്ന് പി ജയരാജൻ. പാർലമെൻറിലും നിയമസഭയ്ക്കകത്തും പാർട്ടി നടത്തുന്ന ഇടപെടലുകൾ പ്രഖ്യാപിതമായ പുറത്തുള്ള സമരങ്ങളിലെ നിലപാടുകളുമായി ബന്ധപ്പെട്ടതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സമരപോരാട്ടങ്ങളുടെ ത്യാഗഭരിതമായ ചരിത്രമുണ്ട്. കേരളത്തിൽ ഇടതുപക്ഷത്തെ തോൽപ്പിച്ച് വലതുപക്ഷം നേടിയ വിജയത്തിൻറെ പ്രധാന ഗുണഭോക്താക്കൾ കോൺഗ്രസും ലീഗുമായി. പത്ത് വർഷത്തെ ഇടതുപക്ഷ ഭരണം നടത്തിയ ക്ഷേമ-വികസന നേട്ടങ്ങളേക്കാൾ വലതുപക്ഷം നടത്തിയ കൊണ്ടുപിടിച്ച പ്രചരണങ്ങളാണ് ഒരു വിഭാഗം ജനങ്ങളെ യുഡിഎഫ് പക്ഷത്തേക്ക് എത്തിച്ചത്. കഴിഞ്ഞ കുറച്ചുകാലമായി […]
Read more

Recent News