രാഷ്ട്രീയം അല്ല, സമൂഹം ആരാധക കേന്ദ്രീകൃതമായി മാറി ; വിജയ് തരംഗത്തിൽ വിമർശനവുമായി പ്രകാശ് രാജ്

ചെന്നൈ: നടൻ വിജയുടെ നേതൃത്വത്തിൽ ടിവികെ തമിഴ്‌നാട്ടിൽ ഒറ്റകക്ഷിയായതിന് പിന്നാലെ വിമർശനവുമായി നടൻ പ്രകാശ് രാജ്. തമിഴ്നാട് രാഷ്ട്രീയം ഇപ്പോൾ ആരാധക കേന്ദ്രീകൃതമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാമരാജ് തോറ്റ മണ്ണാണിതെന്നും ഇപ്പോൾ എം കെ സ്റ്റാലിനും പരാചയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹം രാഷ്ട്രീയമായി പ്രബുദ്ധരാകുന്നതിന് പകരം കേവലം ആരാധകർ മാത്രമായി ഒതുങ്ങുകയാണെന്നാണ് പ്രകാശ് രാജിന്റെ വിമർശനം. ജനങ്ങളെ രാഷ്ട്രീയമായി ബോധവൽക്കരിക്കുക എന്നത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും ആ യാത്ര തുടരാമെന്നും പ്രകാശ് രാജ് കുറിച്ചു. കൂടാതെ, വിജയിച്ചവർക്ക് അദ്ദേഹം ആശംസകളും നേർന്നു.

അതേസമയം, പ്രകാശ് രാജിന്റെ കുറിപ്പിന് താഴെ കടുത്ത വിമർശനങ്ങളുമായി വിജയുടെ ആരാധകരും രംഗത്തെത്തി. താങ്കൾ തമിഴനല്ലെന്നും അതുകൊണ്ട് തമിഴ്നാടിനു വേണ്ടി സംസാരിക്കേണ്ടതില്ലെന്നും ചിലർ പ്രതികരിച്ചു. കൂടാതെ, കർണാടകയിൽ താമസിക്കുന്ന താങ്കൾ എന്തിനാണ് തമിഴ്നാട് രാഷ്ട്രീയത്തിൽ ഇടപെടുന്നതെന്നും എന്ത് ചെയ്യണമെന്ന് കൃത്യമായ അറിവുണ്ടെന്നും ചിലർ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *