Category: politics

ബംഗാൾ തെരഞ്ഞെടുപ്പ്: ബോംബ് നിർമാണം തടയാൻ കർശന നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊൽക്കത്ത: ഏപ്രിൽ 29ന് പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കാനിരിക്കെ ക്രൂഡ് ബോംബ് നിർമാണം തടയാൻ കർശന നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേന്ദ്ര സേനക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയത്. ബോംബുകൾ നിർവീര്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനൊപ്പം തെരഞ്ഞെടുപ്പ് ദിനത്തിൽ ബോംബ് സ്‌ഫോടനങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ക്രൂഡ് ബോംബുകൾ നിർമ്മിക്കുന്നവരെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി ബോംബുകൾ പിടിച്ചെടുക്കാനുള്ള […]
Read more

ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി

മസ്കറ്റ്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. അൽ ബറക്ക കൊട്ടാരത്തിൽ വച്ചുനടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെ പ്രധാന സംഭവവികാസങ്ങളും സമാധാനശ്രമങ്ങളും ചർച്ചയായി. സമാധാന ചർച്ചകളിൽ ഒമാന്റെ മധ്യസ്ഥതയും വിവിധ വിഷയങ്ങളിലുള്ള ഇറാന്റെ കാഴ്ചപ്പാടുകളും വിദേശകാര്യ മന്ത്രി സുൽത്താനെ ധരിപ്പിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ സംഭാഷണങ്ങൾക്കും നയതന്ത്ര ചർച്ചകൾക്കും മുൻഗണന നൽകണമെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ് പറഞ്ഞു. കൂടാതെ രാഷ്ട്രീയമായ ഒത്തുതീർപ്പുകളിലൂടെ മാത്രമേ മേഖലയിൽ സമാധാനം ഉറപ്പാക്കാൻ കഴിയുകയുള്ളു […]
Read more

എംപിമാർ പാർട്ടിവിട്ട സംഭവം; പ്രതിസന്ധിക്ക് തടയിടാൻ കെജ്‌രിവാൾ നേരിട്ടിറങ്ങും

ഡൽഹി: ആംആദ്മി പാർട്ടിയിലെ കൊഴിഞ്ഞുപോക്കിന് തടയിടാൻ അരവിന്ദ് കെജ്രിവാൾ നേരിട്ടിറങ്ങുന്നു. പാർട്ടി എംപി മാരുമായി കെജ്രിവാൾ ചർച്ച നടത്തും. പഞ്ചാബ് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഈ നീക്കം. പാർട്ടി പ്രവർത്തകരുമായി അരവിന്ദ് കെജ്രിവാൾ സംസാരിക്കും. സന്ദീപ് പഥക്കിന്റെ കൂറുമാറ്റം വിശദമായി പരിശോധിക്കും. ഇതിലൂടെ ബിജെപിയുടെ തുടർനീക്കങ്ങൾക്ക് തടയിടാനാണ് ആംആദ്മി പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത് അതേസമയം സൂറത്തിലെ മുൻസിപ്പൽ കോർപറേഷനിൽ മത്സരിക്കുന്ന 111 സ്ഥാനാർത്ഥികളിൽ നിന്ന് ആംആദ്മി പാർട്ടി നേതൃത്വം സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങുകയും ചെയ്തു. വിജയിച്ചുകഴിഞ്ഞാൽ പാർട്ടി വിടില്ലെന്ന […]
Read more

കരുനീക്കം നേരത്തെ തുടങ്ങി ബിജെപി

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നടക്കുന്ന പൊട്ടിത്തെറിയിൽ , ആം ആദ്മി പാർട്ടിയിലെ പ്രവർത്തകർ ബിജെപിയിലേക്ക് ചേക്കേറുന്നത് പഞ്ചാബ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് അഭ്യൂഹം. ഇതിനായി അണിയറയിൽ ബി.ജെ.പി. കരുനീക്കം തുടങ്ങിയിട്ട് മാസങ്ങളായെന്നാണ് സൂചന. സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകളത്തിൽ പാർട്ടി ഇറങ്ങിക്കഴിഞ്ഞെന്ന് കഴിഞ്ഞ മാർച്ചിൽ കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. സർക്കാരുണ്ടാക്കാൻ ലക്ഷ്യമിട്ട് മുഴുവൻ സീറ്റിലും മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. ഷായുടെ പ്രഖ്യാപനം കഴിഞ്ഞ് ഒരുമാസം പിന്നിട്ടപ്പോൾ ‘ഓപ്പറേഷൻ താമര’യിലൂടെ ‘ഓപ്പറേഷൻ പഞ്ചാബ്’ ബി.ജെ.പി. പ്രാബല്യത്തിലാക്കി. പഞ്ചാബ് പിടിച്ചാൽ ഡൽഹിയിൽ ആം […]
Read more

വൈദ്യുതി മുടങ്ങരുതെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ കടുത്ത വേനൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, വൈദ്യുതി മുടങ്ങാതിരിക്കാൻ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് .വൈദ്യുതി ആവശ്യകത കൂടുകയും ലഭ്യത കുറയുകയും ചെയ്യുന്നതിനാൽ രാത്രിയിൽ വൈദ്യുതിവിതരണം മുടങ്ങുന്ന സാഹചര്യത്തിലാണിത്. വരുംവർഷങ്ങളിലും ചൂട് കൂടുമെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിൽ എയർകണ്ടീഷണറുകളുടെ ഉപയോഗം വലിയതോതിൽ ഇനിയും കൂടും. ഇക്കാര്യങ്ങൾ മുന്നിൽക്കണ്ട് വൈദ്യുതിമേഖലയിൽ ആസൂത്രണം നടത്തണമെന്ന് യോഗം നിർദേശിച്ചു. സംസ്ഥാനത്തെ ഉഷ്ണതരംഗ സമാനമായ സാഹചര്യം നേരിടുന്നതിനെക്കുറിച്ച് ചർച്ചചെയ്യാനാണ് യോഗം ചേർന്നത്. ഇഴജന്തുക്കളുടെ ശല്യം വർധിക്കുന്നതിനാൽ കൂടുതൽ ആരോഗ്യകേന്ദ്രങ്ങളിൽ ആന്റിവെനം ലഭ്യമാക്കാനും തിരഞ്ഞെടുത്ത ആശുപത്രികളിൽ സ്ഥിരം […]
Read more

യു.ഡി.എഫ് അവമതിപ്പുണ്ടാക്കിയെന്ന് ലീഗ് നേതൃയോഗം

കോഴിക്കോട്: യുഡിഫിലെ മുഖ്യമന്ത്രി ചർച്ചകൾ മുന്നണിയിലെ പുതുതലമുറയ്ക്ക് ഉൾപ്പെടെ അവമതിപ്പുണ്ടാക്കിയെന്ന് മുസ്ലിം ലീഗ്. കോൺഗ്രസ് നേതൃത്വം ഇക്കാര്യം ഗൗരവമായി എടുക്കണമെന്നാണ് യോഗത്തിലുയർന്ന പൊതുവികാരം. എന്നാൽ, ഫലം വരാതെ തത്കാലം നമ്മൾ ഇടപെടേണ്ടതില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മറുപടിനൽകി. ഫലം വന്നാൽ ലീഗ് പറയുമെന്നും ഇരുനേതാക്കളും യോഗത്തിൽ പറഞ്ഞു. അതേസമയം ഇപ്പോൾ നടക്കുന്ന മുഖ്യമന്ത്രിചർച്ചയിൽ ലീഗിന് അങ്കലാപ്പില്ലെന്ന് കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തിൽ വിശധികരിക്കുകയും ചെയിതു. ”കേരളത്തിൽ അത്തരം […]
Read more

ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ ആശ്വാസം

വാഷിംഗ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തുകയും അക്രമത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. ജനാധിപത്യ രാജ്യങ്ങളിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സംഭവത്തിൽ ട്രംപ് സുരക്ഷിതാനണെന്നറിഞ്ഞതിൽ അതീവ ആശ്വാസം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് പ്രതികരണം അറിയിച്ചത്. ‘പ്രസിഡന്റ് ട്രംപും കുടുംബവും സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ ആശ്വാസമുണ്ട്. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും അത് അസന്ദിഗ്ധമായി അപലപിക്കപ്പെടണമെന്നും’ അദ്ദേഹം കുറിച്ചു. പ്രദേശിക സമയം ശനിയാഴ്ച […]
Read more

ഐക്യമില്ലാതെ ഉലഞ്ഞ് എഎപി

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രതിസന്ധി പാർലമെന്ററി രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കുമെന്ന് വിലയിരുത്തൽ. നിലവിലെ പിളർപ്പ് രാജ്യസഭയിൽ ബിജെപിയുടെ അംഗബലം വർദ്ധിപ്പിക്കാൻ സഹായിക്കുമെങ്കിലും ഇതിന്റെ ആത്യന്തിക ഗുണം കോൺഗ്രസിന് ലഭിച്ചേക്കുമെന്നാണ് വിലയിരുത്തലുകൾ. പഞ്ചാബിൽ ഭരണകക്ഷിയായ എഎപി നേരിടുന്ന വെല്ലുവിളികൾ കോൺഗ്രസിന് രാഷ്ട്രീയമായ മേൽക്കൈ നൽകുമെന്നാണ് വിവരങ്ങൾ. ഭരണവിരുദ്ധ വികാരവും പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളും വോട്ടർമാരെ കോൺഗ്രസിലേക്ക് അടുപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ഇതിന്റെ ഗുണം ലഭിച്ചേക്കാമെന്നാണ് […]
Read more

രാഘവ് ഛദ്ദയെ പരിഹസിച്ച് നടൻ പ്രകാശ് രാജ്

മുംബൈ: രാജ്യസഭാ എംപി രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിച്ച് എക്സിൽ മീം പങ്കുവെച്ച് നടൻ പ്രകാശ് രാജ്. ‘കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന തത്വത്തിൽ നിന്ന് പൊലീസ് മാറിപ്പോയതിനാൽ ഞാൻ ജോലി രാജിവെക്കുന്നു, പകരം ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു – രാഘവ് ഛദ്ദ’ എന്നായിരുന്നു ട്രോളിലെ വരികൾ. പരിഹാസരൂപേണ ചിരിക്കുന്ന ഇമോജികളും ‘#justasking’ എന്ന ഹാഷ്‌ടാഗും അദ്ദേഹം ഇതിനൊപ്പം ചേർത്തിട്ടുണ്ട്. ഒരു വിഭാഗം ആളുകൾ പ്രകാശ് രാജിന്റെ നിലപാടിനെ കൈയ്യടിച്ച് സ്വീകരിച്ചപ്പോൾ, മറ്റൊരു വിഭാഗം അദ്ദേഹത്തിനെതിരെ രൂക്ഷവിമർശനവുമായി […]
Read more

ബിജെപിയിൽ ചേർന്നു; രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ രാജ്യസഭാ എംപി രാഘവ് ഛദ്ദയ്‌ക്കെതിരെ വന്‍ പ്രതിഷേധം. രാഘവ് ഛദ്ദയെ അണ്‍ഫോളോ ചെയ്താണ് ജെന്‍സികളുള്‍പ്പെടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. ബിജെപിയില്‍ ചേരുന്നുവെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം രാഘവ് ഛദ്ദയെ ഇന്‍സ്റ്റഗ്രാമില്‍ മാത്രം അൺഫോളോ ചെയ്തത് പത്ത് ലക്ഷത്തിലധികം പേരാണ്. ഇന്നലെ 14.6 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ഛദ്ദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇന്ന് ഉച്ചയായപ്പോഴേക്കും ഫോളോവേഴ്‌സിന്റെ എണ്ണം 13.5 മില്യണായി കുറഞ്ഞു. ഓരോ മണിക്കൂറിലും ഛദ്ദയുടെ ഫോളോവേഴ്‌സിന്റെ എണ്ണം […]
Read more

Recent News