ഡൽഹി: ആംആദ്മി പാർട്ടിയിലെ കൊഴിഞ്ഞുപോക്കിന് തടയിടാൻ അരവിന്ദ് കെജ്രിവാൾ നേരിട്ടിറങ്ങുന്നു. പാർട്ടി എംപി മാരുമായി കെജ്രിവാൾ ചർച്ച നടത്തും. പഞ്ചാബ് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഈ നീക്കം. പാർട്ടി പ്രവർത്തകരുമായി അരവിന്ദ് കെജ്രിവാൾ സംസാരിക്കും. സന്ദീപ് പഥക്കിന്റെ കൂറുമാറ്റം വിശദമായി പരിശോധിക്കും. ഇതിലൂടെ ബിജെപിയുടെ തുടർനീക്കങ്ങൾക്ക് തടയിടാനാണ് ആംആദ്മി പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത്
അതേസമയം സൂറത്തിലെ മുൻസിപ്പൽ കോർപറേഷനിൽ മത്സരിക്കുന്ന 111 സ്ഥാനാർത്ഥികളിൽ നിന്ന് ആംആദ്മി പാർട്ടി നേതൃത്വം സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങുകയും ചെയ്തു. വിജയിച്ചുകഴിഞ്ഞാൽ പാർട്ടി വിടില്ലെന്ന കാര്യമാണ് ഒപ്പിട്ടുവാങ്ങിയത്. ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഏപ്രിൽ ഇരുപത്തിയെട്ടിനാണ് പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ ദിവസം എംപിമാരായ രാഘവ് ഛദ്ദയും, സന്ദീപ് പഥക്കും, അശോക് മിത്തലും പാർട്ടി വിട്ടിരുന്നു. ഇവർക്ക് പുറമെ ഹർഭജൻ സിംഗ്, സ്വാതി മാലിവാൾ, രാജേന്ദ്ര ഗുപ്ത , വിക്രംജിത് സിംഗ് സാഹ്നി എന്നിവരും ബിജെപിയിൽ ചേർന്നിരുന്നു. കൂറുമാറിയ എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുതുകൊണ്ട് ആം ആദ്മി പാർട്ടി രാജ്യസഭാ ചെയർമാന് കത്ത് നൽകിയിട്ടുണ്ടെന്നാണ് വിവരം.
