ന്യൂഡൽഹി: മോദിക്കെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ മല്ലികാർജുൻ ഖർഗെ മാപ്പ് പറയണമെന്ന് ബിജെപി. കേന്ദ്രമന്ത്രി കിരൺ റിജിജു, നിർമ്മല സീതാരാമൻ എന്നിവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നൽകി. ഖർഗെ മാപ്പ് പറയണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടിയെടുക്കണമെന്നും രാജ്യത്തെ ജനാധിപത്യത്തെ താറടിക്കുന്ന നടപടിയാണിതെന്നും മന്ത്രിമാര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെന്നൈയിലെത്തിയ മല്ലികാർജുൻ ഖർഗെ വാർത്താസമ്മേളനത്തിലാണ് മോദിയെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചത്. പിന്നാലെ മാധ്യമപ്രവർത്തകർ തുചർ ചോദ്യങ്ങൾ ഉന്നയിച്ചതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി. മോദി തീവ്രവാദിയെന്നല്ല ഉദ്ദേശിച്ചത്, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ് പറഞ്ഞതെന്ന് ഖർഗെ വ്യക്തമാക്കി.
