Category: politics

മുനമ്പം പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുനമ്പം സമരസമിതി

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായി ചർച്ച നടത്തി മുനമ്പം സമരസമിതി നേതാക്കൾ. മുനമ്പത്ത് ശാശ്വതമായ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് സമരസമിതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തങ്ങളുടെ ആശങ്കകൾ മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചുവെന്നും വിഷയം വിശദമായി ചർച്ച ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചതായും സമരസമിതി നേതാവ് ജോസഫ് ബെന്നി വ്യ്കതമാക്കി. മുനമ്പം സമരസമിതിയിലെ മൂന്നു നേതാക്കളാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സമരസമിതിക്ക് മുഖ്യമന്ത്രി പ്രത്യേകിച്ച് ഉറപ്പുകളൊന്നും നൽകിയിട്ടില്ല. വിഷയം ഇരുകൂട്ടർക്കും സൗകര്യപ്രദമായ ദിവസം വിശദമായി തന്നെ ച‍ർച്ചചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ […]
Read more

ഇ ഡി ക്കെതിരായ ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിക്ക് മുന്നില്‍ വച്ച് ഇഡി ഉദ്യോഗസ്ഥര്‍ക്കും അവരുടെ വാഹനത്തിനും നേരെ ഇന്ന് നടന്ന ആക്രമണം ലജ്ജാകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍. ഉത്തരവാദിത്തങ്ങള്‍ നേരിടാനുള്ള സിപിഐഎമ്മിന്റെ കടുത്ത വിമുഖതയെയാണ് തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിലുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും അന്വേഷണം തടസപ്പെടുത്തുന്നതും രാഷ്ട്രീയ പ്രതിഷേധമല്ലെന്നും അത് നിയമവാഴ്ചയ്ക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പതിവുപോലെ, തങ്ങളുടെ രാഷ്ട്രീയ ഇരട്ടയായ സിപിഐഎമ്മിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ […]
Read more

നിര്‍ണായക രേഖകള്‍ ലഭിച്ചു; റെയ്ഡിന് പിന്നാലെ ഇഡിയുടെ വാർത്താ കുറിപ്പ്

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും എക്‌സാലോജിക്കിന്റെ ഓഫീസുകളിലും അടക്കം നടത്തിയ റെയ്ഡില്‍ വിവിധ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖകളും കണ്ടെത്തിയതായി ഇഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രേഖകള്‍ വിശകലനം ചെയ്തുവരികയാണെന്നും ഇഡി വ്യക്തമാക്കി. സിഎംആര്‍എല്‍ മാനേജ്മെന്റും വീണ വിജയനും ചേര്‍ന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് ഇഡി വ്യക്തമാക്കി. തെളിവ് ശേഖരണത്തിന്റെ ഭാഗമായി […]
Read more

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇഡി റെയ്ഡ്; പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ

ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തിയതിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. രണ്ട് തവണ മാധ്യമങ്ങൾ സമീപിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല. നിലവിൽ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച്ചക്ക് ഡൽഹിയിലാണ് മുഖ്യമന്ത്രി. അതേസമയം, ഇഡിയെ കോണ്‍ഗ്രസിന് വിശ്വാസമില്ലെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ഇഡി റെയ്ഡിന്‍റെ പേരില്‍ സിപിഎം നടത്തുന്ന പ്രതിഷേധം പിണറായിയോടുള്ള സ്നേഹം കൊണ്ടല്ലെന്നും പൊതു മുതല്‍ നശിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും കെ മുരളീധരന്‍ ആരോപിച്ചു. ഇഡി ഇനി സെക്രട്ടേറിയേറ്റിലും കേറിയേക്കും. വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് […]
Read more

പിണറായി വിജയന് പിന്തുണയുമായി കെജ്‌രിവാൾ

ന്യൂഡൽഹി: എക്സാലോജിക്- സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം നടന്ന ഇ. ഡി റെയ്ഡില്‍ പ്രതികരിച്ച് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ ബിജെപി വേട്ടയാടുകയാണെന്നാണ് കെജ്‌രിവാള്‍ എക്സ് പോസ്റ്റിൽ പറഞ്ഞു. ജനാധിപത്യത്തെ ദുർബലപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം. കോണ്‍ഗ്രസിന്റെ ‘നിഷ്‌ക്രിയത്വ’ത്തെക്കുറിച്ച് പരാതിപ്പെടാന്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെ ഇ. ഡി നടത്തിയ റെയ്ഡ്, ബിജെപി-കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണെന്നും കെജ്‌രിവാള്‍ […]
Read more

ബലിപെരുന്നാൾ നമസ്‌കാരം നിർവഹിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്

സോഹാർ: വടക്കൻ അൽ ബത്തിന ഗവർണറേറ്റിലെ സോഹാർ വിലായത്തിലെ സുൽത്താൻ ഖാബൂസ് മസ്ജിദിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബലിപെരുന്നാൾ നമസ്‌കാരം നിർവഹിച്ചു. രാജകുടുംബാംഗങ്ങൾ, അൽ ബുസൈദ് കുടുംബാംഗങ്ങൾ, മന്ത്രിമാർ, ഉന്നത സൈനിക-സുരക്ഷാ മേധാവികൾ, സർക്കാർ ഉന്നത ഉദ്യോഗസ്ഥർ, പ്രമുഖ ശൈഖുമാർ, പൗരന്മാർ എന്നിവരും സുൽത്താനോടൊപ്പമുണ്ടായിരുന്നു. ഔഖാഫ് -മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മഅ്മരി നമസ്‌കാരത്തിന് നേതൃത്വം നൽകി ഈദ് ഖുത്ബ അവതരിപ്പിച്ചു. മതവിശ്വാസവും രാജ്യസ്നേഹവും ഒരുമിച്ച് ഉയർത്തിപ്പിടിച്ച ഖുത്ബയിൽ […]
Read more

പിണറായി വിജയനെതിരായ ഇ ഡി നീക്കത്തിൽ രൂക്ഷ വിമർശനവുമായി മഹുവ മൊയിത്ര

കൊൽക്കത്ത: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇ ഡി നീക്കത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി മഹുവ മൊയിത്ര. ഇഡിയുടെ നടപടി പ്രതിപക്ഷ നേതാക്കൾക്ക് എതിരെ മാത്രമാണെന്ന് പറഞ്ഞ മഹുവ മൊയ്ത്ര ഇഡി സർക്കാരിന്റെ സൈന്യമല്ലെന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കണമെന്നും പറഞ്ഞു. “എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ പിണറായി വിജയന് നേരെ തിരിഞ്ഞിരിക്കുന്നത് നാണക്കേടാണ്. എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാക്കൾ മാത്രം എല്ലാ റെയ്ഡുകൾക്കും അന്വേഷണങ്ങൾക്കും വിധേയരാകുന്നത്? എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, ഞങ്ങളുടെ നികുതിപ്പണം കൊണ്ടാണ് നിങ്ങൾ പ്രവർത്തിക്കുന്നത്. […]
Read more

‘ഇ ഡി ആക്രമണത്തിൽ പാർട്ടി പ്രവർത്തകർ ഇല്ല, എത്തിയത് പിണറായി ആരാധകർ’; വി ജോയ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെയുണ്ടായ സിപിഐഎം പ്രതിഷേധത്തിൽ വിശദീകരണവുമായി സിപിഐഎം നേതാവ് വി ജോയ്. പ്രതികളെ ആരെന്ന് കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുന്നതിൽ കുഴപ്പമില്ലെന്നും, എന്നാൽ പാർട്ടി ഓഫീസിൽ കയറി അത് നടക്കില്ലെന്നും വി ജോയ് പറഞ്ഞു. ഇതിനകത്ത് പ്രതികൾ ഇല്ല. എസ്എഫ്‌ഐക്കാർ പ്രകടനം നടത്തിവരുമ്പോഴാണ് പ്രകോപനം സൃഷ്‌ടിച്ച്‌ അവർ പ്രതിഷേധത്തിനിടയിൽ കയറുന്നതെന്നും അദ്ദേഹം വിശദമാക്കി. ഇതിനകത്ത് നിൽക്കുന്നതിൽ ആരും തന്നെ പ്രതികൾ അല്ല. ഞങ്ങൾക്ക് ജീവനുള്ളപ്പോൾ ഒരു പൊലീസുകാരും പാർട്ടി […]
Read more

‘സിജെപിയെ ഔദ്യോഗിക രാഷ്ട്രീയ മുന്നണിയാക്കണം’; തെരഞ്ഞെടുപ്പ്‌ കമ്മീഷന് അപേക്ഷ നൽകി യുവാവ്’

ഡൽഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയെ(cjp ) ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാൻ തെരെഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി ഹരിയാന സ്വദേശി. യുവ അഭിഭാഷകൻ സുധിർ ജഖർ ആണ് അപേക്ഷ നൽകിയത്. പാ‍ർട്ടി കൺവീനറായി സ്വന്തം പേര് നൽകിയാണ് അപേക്ഷ സമർപ്പിച്ചത്. എന്നാൽ ഔദ്യോഗിക അപേക്ഷ തള്ളി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ രം​ഗത്തെത്തി. സിജെപിക്ക് രാഷ്ട്രീയ രൂപം വേണമെന്നും വിദേശത്തുള്ള അഭിജിത്തിനെ പറ്റി ആർക്കും അറിയില്ലെന്നും അപേക്ഷ നൽകിയ അഭിഭാഷകൻ പ്രതികരിച്ചു. യുവജനങ്ങൾ അവരുടെ ആശങ്കകൾ അറിയിച്ച് മുന്നോട്ട് […]
Read more

ED റെയ്‌ഡിനെതിരെ നാളെ LDF സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളിലും നടക്കുന്ന റെയ്ഡിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഐഎം. ED റെയ്‌ഡിനെതിരെ നാളെ സംസ്ഥാന വ്യാപകമായി LDF പ്രതിഷേധം നടത്തും. നാളെ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടത്താൻ തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. അതേസമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്ക് സിപിഐഎം മാർച്ച് ഇന്ന് നടക്കും . ഉച്ചയ്ക്ക് 2.30നാണ് പ്രതിഷേധ മാർച്ച്. ജനറൽസെക്രട്ടറി എം എ ബേബി […]
Read more

Recent News