Category: politics

ആലപ്പുഴ ‘രക്ഷാപ്രവർത്തനത്തില്‍’ ഗൺമാൻമാർക്കെതിരെ നടപടി വരും

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മ‍ർദിച്ച സംഭവത്തിൽ നാല് ഗൺമാൻമാർക്കെതിരെ നടപടിവരും. ഗൺമാരുടെ മർദ്ദനം ചട്ടവിരുദ്ധമെന്ന് എസ്ഐടി റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും. ഗൺമാൻമാർക്കെതിരെ നടപടി വേണമെന്ന മുൻ ആലപ്പുഴ എസ്പിയുടെ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയിരുന്നു. യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഗൺമാൻമാരുടെ നടപടി പൊലീസിന് അവമതിപുണ്ടാക്കുന്നതെന്നായിരുന്നു എസ്പി ചൈത്ര തെരേസയുടെ റിപ്പോർട്ട്. എസ്പി ചൈത്ര തെരേസയുടെ റിപ്പോർട്ട് ഉണ്ടായിട്ടും ഗൺമാരായ അനിലിനെയും സന്ദീപിനെയും സംരക്ഷിച്ചു. റിപ്പോർട്ട് നൽകിയ ശേഷം […]
Read more

13 ഒരു പാവം നമ്പറാണ്; പ്രതികരിച്ച് മന്ത്രി കെഎം ഷാജി

തിരുവനന്തപുരം: പതിമൂന്നാം നമ്പർ കാർ തിരഞ്ഞെടുത്തതിൽ പ്രതികരിച്ച് മന്ത്രി കെഎം ഷാജി. പതിമൂന്നാം നമ്പറിനെ പേടിക്കുന്നത് എന്തിനെന്ന് അദ്ദേഹം ചോദിച്ചു. നിർഭാഗ്യം എന്ന് പറഞ്ഞു പലരും മാറ്റിനിർത്തുന്ന പതിമൂന്നാം നമ്പർ കാർ ഉപയോഗിക്കുന്നത് ഒരു സന്ദേശം കൂടിയാവട്ടെ എന്നും മന്ത്രി കെഎം ഷാജി പറഞ്ഞു. പതിമൂന്നാം നമ്പർ ഒരു പാവം നമ്പറല്ലേ. ഏതൊക്കെ നമ്പറുകളേതാണ് ഉള്ളത് എന്ന് ചോദിച്ചു. പല നമ്പറുകളും പറഞ്ഞു. 13 ആരും എടുത്തില്ലേ എന്ന് ചോദിച്ചപ്പോൾ. 13 അവിടെയുണ്ട് വേണോ എന്ന് പറഞ്ഞു. […]
Read more

BJP യെ കടത്തിവെട്ടിയ പാർട്ടി

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിൽ ബിജെപിയുടെ അക്കൗണ്ടിലെ ഫോളോവർമാരെ കടത്തിവെട്ടി കോക്രോച്ച് ജനതാ പാർട്ടി. ദിവസങ്ങൾക്കുള്ളിൽ വൻ ജനപ്രീതി നേടിയ കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചതായാണ് ഇപ്പോൾ വരുന്ന വാർത്തകൾ. രൂപീകരിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ വൻ ജനപ്രീതി നേടിയ കോക്രോച്ച് ജനതാ പാർട്ടിക്ക് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ 1.35 കോടി ഫോളോവേഴ്സ് ഉണ്ട്. ബിജെപിക്ക് 88 ലക്ഷം ഫോളോവേഴ്സ് മാത്രമാണുള്ളത്. വ്യാഴാഴ്ച രാവിലെ ബിജെപിയെ പരിഹസിച്ച് സിജെപി ഇട്ട പോസ്റ്റിൽ, ഫോളോവർമാരുടെ എണ്ണത്തിൽ ബിജെപിയെ […]
Read more

മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ

തിരുവനന്തപുരം: മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ. കാലാവധി കഴിയുന്നതിന് മുന്നേ മാതൃ യൂണിറ്റുകളിലേക്ക് മടക്കി. മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ അടക്കമുള്ള ആ മുൻ സർക്കാർ പ്രതിനിധികളുടെ ​ഗൺമാൻമാരെയാണ് മടക്കിയത്. രണ്ടുദിവസം മുമ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. ഗൺമാൻമാർക്ക് ഈ മാസം 31 വരെ കാലാവധി ഉണ്ടായിരുന്നു. അതുകൊണ്ട്, കാലാവധി കഴിയും മുന്നേയുള്ള നടപടിയിൽ സേനയ്ക്കുള്ളിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ആരോപണവിധേയനായ സന്ദീപിനെ ഉൾപ്പെടെ മടക്കിയയച്ചു. എന്നാൽ മുൻ […]
Read more

രാഹുൽ ഗാന്ധിക്കായി മുദ്രാവാക്യം

തിരുവനന്തപുരം: തമിഴ്നാട്ടിൽ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച കോൺഗ്രസ് എംഎൽഎയെ തിരുത്തി ഗവർണർ രാജേന്ദ്ര ആർലേക്കർ. കന്യാകുമാരിയിലെ കുന്നത്തൂർ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ എസ്.രാജേഷ് കുമാറാണ് സത്യപ്രതിജ്ഞ ചൊല്ലിയതിന് പിന്നാലെ ‘ജനങ്ങളുടെ നേതാവ് കാമരാജ് വാഴ്ക, രാജീവ് ഗാന്ധി വാഴ്ക, രാഹുൽ ഗാന്ധി വാഴ്ക’ എന്നു പറഞ്ഞത്. നിങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇങ്ങനൊന്നില്ലെന്നായിരുന്നു പുഞ്ചിരിയോടെ ഗവർണർ പറ​ഞ്ഞത്. വിജയ് മന്ത്രിസഭയിലെ കോൺഗ്രസിൽ നിന്നുള്ള രണ്ട് മന്ത്രിമാരിൽ ഒരാളാണ് രാജേഷ് കുമാർ. പി.വിശ്വനാഥൻ […]
Read more

പാർട്ടി മാറി ലീഗ് മന്ത്രിസഭയിലേക്ക്

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രവഴി തുറന്ന് മുസ്‍ലിം ലീഗ് മന്ത്രിസഭയിലേക്ക്. പാർട്ടി പ്രതിനിധിയായി പാപനാശം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ എ.എം. ഷാജഹാൻ വിജയ് സർക്കാറിന്റെ ഭാഗമാകും. തമിഴ്‌നാടിന്റെ ചരിത്രത്തിൽ ആദ്യമായാണ് മുസ്‍ലിം ലീഗിന് മന്ത്രിസ്ഥാനം ലഭിക്കുന്നത്. അതേസമയം, മന്ത്രിസഭയിലേക്ക് ലഭിച്ച ക്ഷണം വിടുതലൈ ചിരുതൈകൾ കച്ചി നിരസിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 23 എം.എൽ.എമാർ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡി.എം.കെ മുന്നണിയുടെ ഭാഗമായിരുന്ന കാലത്തൊന്നും ലീഗിന് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. പലപ്പോഴും ലീഗ് സ്ഥാനാർഥികൾ […]
Read more

‘രാഷ്ട്രീയ ഇസ്ലാമികത സിപിഎം നേതാക്കള്‍ തിരിച്ചറിയുന്നത് നല്ല കാര്യം’; സി. സദാനന്ദൻ

കണ്ണൂർ: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയത നിറഞ്ഞാടിയെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ പ്രസ്താവനയെ പിന്തുണച്ച് ബിജെപിയുടെ രാജ്യസഭാംഗം സി. സദാനന്ദന്‍. കേരളത്തില്‍ പിടിമുറുക്കുന്ന രാഷ്ട്രീയ ഇസ്‌ലാമികത സിപിഎം നേതാക്കള്‍ തിരിച്ചറിയുന്നത് നല്ല കാര്യമാണെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനെന്ന വാദമുയര്‍ത്തി മുന്‍കാലങ്ങളില്‍ ചെയ്തു കൂട്ടിയ പാപകര്‍മങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാന്‍ ഈ തിരിച്ചറിവ് സഹായകമാകട്ടെയെന്നും സി. സദാനന്ദൻ പറഞ്ഞു. അതേസമയം, കെ.കെ രാഗേഷിന്റെ പ്രസ്താവന തള്ളി ഘടക കക്ഷിയായ ഐഎന്‍എല്ലിന്റെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് രംഗത്തെത്തി. […]
Read more

പ്രതിപക്ഷ ഉപനേതൃ സ്ഥാനവും സിപിഎമ്മിന് തന്നെ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം വേണമെന്ന സിപിഐയുടെ ആവശ്യം ശക്തമാകുന്നതിനിടയിൽ ചേർന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷനിരയിലെ രണ്ടാം സീറ്റ് സിപിഎം തന്നെ എടുത്തു. ആദ്യ സീറ്റ് ഡെപ്യൂട്ടി സ്പീക്കർക്കാണ്. രണ്ടാമത്തെ സീറ്റ് പ്രതിപക്ഷനേതാവിന്റേതും മൂന്നാം സീറ്റ് പ്രതിപക്ഷ ഉപനേതാവിന്റേതുമാണ്. പ്രതിപക്ഷനേതാവായ പിണറായി വിജയന്റെ തൊട്ടടുത്ത സീറ്റിൽ വ്യാഴാഴ്ച ഇരുന്നത് മുൻ മന്ത്രി കെ.എൻ. ബാലഗോപാലാണ്. മൂന്നാം സീറ്റാണ് സി.പി.ഐ കക്ഷിനേതാവായ കെ. രാജന് ലഭിച്ചത്. ഉപനേതാവ് പദവി സി.പി.ഐ.ക്ക് നൽകിയാൽ പിണറായി വിജയന് തൊട്ടടുത്ത സീറ്റിൽ കെ. […]
Read more

തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറായി തെരഞ്ഞെടുത്തു

തിരുവനന്തപുരം: പതിനാറാമത് കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ 101 വോട്ട് നേടിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് എ സി മൊയ്തീനേയും എൻഡിഎ ബി ബി ഗോപകുമാറിനെയും സ്പീക്കർ സ്ഥാനത്തേക്ക് മത്സരിപ്പിച്ചിരുന്നു. എ. സി മൊയ്തീന് 35 വോട്ടും ബി. ബി ഗോപകുമാറിന് മൂന്ന് വോട്ടും ലഭിച്ചു. ആകെയുള്ള 140 നിയമസഭാ അംഗങ്ങളിൽ 139 പേർ വോട്ട് ചെയ്തു. പ്രോ ടേം സ്പീക്കർ ജി. സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല. […]
Read more

നാല് തവണ അപേക്ഷ നിരസിച്ചു; ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ സിപിഎം

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കാതെ സിപിഎം. അംഗത്വം പുതുക്കണമെന്ന അപേക്ഷ നാല് തവണ നിരസിച്ചു. 2001 മുതൽ 2020 വരെ ബിനീഷിന് സിപിഎം അംഗത്വമുണ്ടായിരുന്നു. 2020 ൽ ആണ് ബിനീഷിന്‍റെ അംഗത്വം മരവിപ്പിച്ചത്. ലഹരിക്കേസിൽ അറസ്റ്റിലായതോടെയാണ് ബിനീഷിന്റെ അംഗത്വം സിപിഎം മരവിപ്പിച്ചത്. 2023 ൽ ബിനീഷ് കേസിൽ നിന്ന് പൂർണ്ണമായും കുറ്റവിമുക്തനായി. ജില്ലാ സെക്രട്ടറി വഴി അംഗത്വം പുതുക്കാൻ ബിനീഷ് നാലു തവണ അപേക്ഷ നൽകിയിരുന്നു. എന്നാൽ സിപിഎം സംസ്ഥാന നേതൃത്വം തുടർച്ചയായി ഈ […]
Read more

Recent News