തിരുവനന്തപുരം: പതിമൂന്നാം നമ്പർ കാർ തിരഞ്ഞെടുത്തതിൽ പ്രതികരിച്ച് മന്ത്രി കെഎം ഷാജി. പതിമൂന്നാം നമ്പറിനെ പേടിക്കുന്നത് എന്തിനെന്ന് അദ്ദേഹം ചോദിച്ചു. നിർഭാഗ്യം എന്ന് പറഞ്ഞു പലരും മാറ്റിനിർത്തുന്ന പതിമൂന്നാം നമ്പർ കാർ ഉപയോഗിക്കുന്നത് ഒരു സന്ദേശം കൂടിയാവട്ടെ എന്നും മന്ത്രി കെഎം ഷാജി പറഞ്ഞു. പതിമൂന്നാം നമ്പർ ഒരു പാവം നമ്പറല്ലേ. ഏതൊക്കെ നമ്പറുകളേതാണ് ഉള്ളത് എന്ന് ചോദിച്ചു. പല നമ്പറുകളും പറഞ്ഞു. 13 ആരും എടുത്തില്ലേ എന്ന് ചോദിച്ചപ്പോൾ. 13 അവിടെയുണ്ട് വേണോ എന്ന് പറഞ്ഞു. താൻ വേണം എന്ന് പറഞ്ഞു. 13 ഒരു പാവം ആയിട്ട് അവിടെ നിൽക്കുന്നുണ്ടായിരുന്നു. അപ്പോൾ ഞാനെടുത്തു. അത്രയേ ഉള്ളൂ കാര്യമെന്നും അദ്ദേഹം പറഞ്ഞു. നമ്മൾക്ക് നിർഭാഗ്യങ്ങളുണ്ടായേക്കാം. അത് 13 ഉള്ളതുകൊണ്ടാണോ? ലോകത്ത് എന്തെല്ലാം നിർഭാഗ്യങ്ങളുണ്ട്? എത്രയോ മനുഷ്യർ വിഷമങ്ങളും പ്രയാസവും രോഗവും കഷ്ടപ്പാടും അനുഭവിക്കുന്നുണ്ട്? അതൊക്കെ 13 എടുത്തിട്ടാണോ? അങ്ങനയൊന്നുമല്ലല്ലോ എന്നും അദ്ദേഹത്തെ ചോദിച്ചു. ആരെയും വെല്ലുവിളിക്കാൻ അല്ല ആ നമ്പർ എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Related Posts
കേരള ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം: വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ
കോഴിക്കോട്: കേരള ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം. നിയമസഭാ തെരഞ്ഞെടുപ്പിനായി കേന്ദ്ര നേതൃത്വം നൽകിയ തെരഞ്ഞെടുപ്പ് ഫണ്ടിൽ വ്യാപക ക്രമക്കേട്…
വിഴിഞ്ഞത്തെ വിദേശനിക്ഷേപം; സര്‍ക്കാരിന്റെ അനുമതി തേടി അദാനി ഗ്രൂപ്പ്
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വിദേശനിക്ഷേപം എത്തിക്കുന്നതിനായി അദാനി ഗ്രൂപ്പ് ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി. വിഴിഞ്ഞം തുറമുഖത്തിന്റെ…
വിരമിച്ച ശേഷവും ഔദ്യോഗിക കാറിൽ യാത്ര; തച്ചങ്കരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്
കൊച്ചി : വിരമിച്ച ശേഷം സ്വകാര്യ കാറിൽ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച സംഭവത്തിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതി…
