Category: RAIN

മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മുംബൈ: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍, മുന്‍കരുതല്‍ നടപടിയായി മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു. വരും മണിക്കൂറുകളില്‍ കൂടുതല്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ കേന്ദ്ര കാലാവസ്ഥാ വകുപ്പ്, മുംബൈയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ മുംബൈയെയും സമീപ ജില്ലകളെയും പാടെ സ്തംഭിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയെത്തുടര്‍ന്ന് നഗരത്തിലെ പലയിടങ്ങളിലും റോഡുകള്‍ വെള്ളത്തിനടിയിലാവുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. കെട്ടിടങ്ങളുടെ മതിലുകളും കൂറ്റന്‍ പരസ്യബോര്‍ഡുകളും […]
Read more

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര […]
Read more

മഹാരാഷ്ട്രയിൽ അതിശക്തമായ മഴ; 13 മരണം, 24 മണിക്കൂറിനിടെ കടപുഴകിയത് 350 മരങ്ങൾ

മുംബൈ: മഹാരാഷ്ട്രയിൽ അതിശക്തമായ മഴ. കഴിഞ്ഞ നാല് ദിവസത്തിനിടെ 13 പേ‍ർ മരിച്ചതായി ദുരന്തനിവാരണ വകുപ്പ് മന്ത്രി ​ഗിരിഷ് മഹാജൻ അറിയിച്ചു. മുംബൈയില്‍ പരമാവധി ജീവനക്കാരോട് വര്‍ക് ഫ്രം ഹോം എടുക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. അവശ്യവിഭാഗത്തില്‍ അല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ ഉച്ചയ്ക്ക് അടയ്ക്കും. മുംബൈയിൽ ഇന്ന് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. കനത്ത മഴ റോഡ്, റെയില്‍, വ്യോമ, ഫെറി സര്‍വീസുകളെ ബാധിച്ചു. മുംബൈയ്ക്കും പൂനെയ്ക്കും ഇടയിൽ റെയിൽ ഗതാഗതം […]
Read more

ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം; മഹാരാഷ്ട്രയില്‍ മരണം 12 ആയി

മുംബൈ: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുകയാണ്. മഹാരാഷ്ട്രയിലെ മഴക്കെടുതിയില്‍ മരണം 12 ആയി. ഗ്രൗണ്ട്-പ്ലസ്-ത്രീ ഘടനയില്‍ നിര്‍മിച്ച കുടില്‍ തകര്‍ന്ന് ആറ് പേര്‍ മരിച്ചു. മുംബൈ മന്‍ഖുര്‍ദ് ജനത നഗറിലാണ് സംഭവം. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്. ശക്തമായ മഴയില്‍ പലയിടങ്ങളില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. മുംബൈ- പൂനെ ടണലില്‍ മണ്ണിടിച്ചിലുണ്ടായി. പുലര്‍ച്ചെ നാല് മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഗതാഗതം തടസപ്പെട്ടതിനാല്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയാണ്. മുംബൈയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്. […]
Read more

ന്യൂനമര്‍ദ്ദം തീവ്രമായി, 24 മണിക്കൂറിനകം കരയില്‍ പ്രവേശിക്കും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം തീവ്രമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനകം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്, വടക്കന്‍ ഒഡീഷ തീരത്ത് ചാന്ദ്ബാലിക്കും ദിഘയ്ക്കും ഇടയിലായി ബാലസോറിന് സമീപത്തുകൂടി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന് പുറമേ തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട […]
Read more

സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യത. 6 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അല‍ർട്ട്. കണ്ണൂരും കാസർകോടും നാളെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച കോഴിക്കോടും കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ടാണ്. വരും ദിവസങ്ങളിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴയുള്ളപ്പോൾ, പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ മലയോര മേഖലകളിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. പുഴകൾ, തോടുകൾ, […]
Read more

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ 2 ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read more

മഴക്കെടുതിയിൽ വലഞ്ഞ്‍ മഹാരാഷ്ട്ര ; അതിതീവ്ര മഴയെ തുടർന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ കാലവർഷം കനത്തതോടെ തലസ്ഥാന നഗരമായ മുംബൈയിലും പരിസര പ്രദേശങ്ങളിലും പ്രളയസമാന സാഹചര്യം. വരും മണിക്കൂറുകളിൽ മുംബൈയിലും സബർബൻ മേഖലകളിലും മഴ അതിശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നഗരത്തിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കാനും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴ പെയ്യാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ മഹാരാഷ്ട്രയിൽ ഇതുവരെ അഞ്ച് പേർ മരണപ്പെട്ടു. ശനിയാഴ്ച […]
Read more

ഹിമാചൽ പ്രദേശിൽ മഴക്കെടുതി രൂക്ഷം ; 49 റോഡുകൾ അടച്ചു, വൈദ്യുതിയും കുടിവെള്ളവും തടസ്സപ്പെട്ടു

ഷിംല: ഹിമാചൽ പ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിലുണ്ടായ കനത്ത മഴയിൽ മൂന്നുപേർ മരിച്ചു. ഇതോടെ ഈ മൺസൂൺ കാലത്ത് സംസ്ഥാനത്ത് മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 12 ആയി. കാൻഗ്ര, ഷിംല ജില്ലകളിൽ ഓരോരുത്തർ വീതം ഷോക്കേറ്റും, മാണ്ഡി ജില്ലയിൽ ഒരാൾ ഉയരത്തിൽ നിന്ന് വീണുമാണ് മരിച്ചത്. മഴയെത്തുടർന്ന് സംസ്ഥാനത്ത് 49 റോഡുകൾ അടച്ചു. കുളുവിൽ 30, ചമ്പയിൽ 10, സിർമോറിൽ മൂന്ന്, ലാഹൗൾ-സ്പിതി, മാണ്ഡി, ഉന ജില്ലകളിൽ രണ്ട് വീതം എന്നിങ്ങനെയാണ് റോഡുകൾ അടച്ചിരിക്കുന്നത്. കൂടാതെ മൂന്ന് […]
Read more

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ വകുപ്പ്. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ടാണ്. വരും ദിവസങ്ങളിൽ മധ്യകേരത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാലാവസ്ഥ മോശമായതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ […]
Read more

Recent News