കേരളത്തിലേക്ക് തിരികെ എത്തിയതില്‍ ഒരുപാട് സന്തോഷം, ഇവിടെയുള്ളത് മികച്ച താരങ്ങള്‍: ക്രിസ് ഗെയ്ല്‍
തിരുവനന്തപുരം: ഒരുപാട് മികച്ച താരങ്ങള്‍ കേരളത്തില്‍ ഉണ്ട്, അവര്‍ക്കുള്ള മികച്ച അവസരമാണ് കെസിഎല്‍ പോലുള്ള ടൂര്‍ണമെന്റുകളെന്ന് വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍. കെസിഎല്‍ പോലുള്ള ടൂര്‍ണമെന്റുകളിലൂടെ താരങ്ങള്‍ ഉയര്‍ന്നുവരണമെന്നും ഗെയ്ല്‍ പറഞ്ഞു. കെസിഎല്ലുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയപ്പോഴായിരുന്നു ഗെയ്‌ലിന്റെ പ്രതികരണം. കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമ കൂടിയാണ് ഗെയ്ല്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30-ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സും തൃശ്ശൂര്‍ ടൈറ്റന്‍സുമായുള്ള മത്സരത്തിനു മുന്‍പ് ആരാധകര്‍ക്ക് ഗെയ്ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനവും കാണാം. മുന്‍പ് ഒരിക്കല്‍ […]
Read more

