Category: sports

ആരാകും ജേതാക്കൾ ? കെസിഎൽ ഫൈനൽ ഇന്ന്

കേരള ക്രിക്കറ്റ് ലീഗ് പൂരത്തിന് ഇന്ന് കൊടിയിറക്കം. പക്ഷെ, ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തിന്റെ പാരമ്യത്തിലാണ്. മൂന്നാം സീസണില്‍ ആരാകും. ജേതാക്കളെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് തൃശ്ശൂര്‍ ടൈറ്റന്‍സിനെ നേരിടും. രാത്രി എട്ടുമണിക്കാണ് മത്സരം.ആലപ്പി റിപ്പിള്‍സിനെ 36 റണ്‍സിന് തോല്‍പിച്ചാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് കെസിഎല്ലിന്റെ ഫൈനലില്‍ കടന്നത്. സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 218 റണ്‍സെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ […]
Read more

ഇന്ത്യയും പനാമയും തമ്മിലുള്ള സൗഹൃദ മത്സരം സെപ്റ്റംബര്‍ 25-ലേക്ക് മാറ്റി

ഇന്ത്യയും പാനമയും തമ്മില്‍ നടക്കാനിരുന്ന അന്താരാഷ്ട്ര പുരുഷ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിന്റെ തീയതി മാറ്റിയതായും, നേരത്തെ പ്രഖ്യാപിച്ചിരുന്ന സെപ്റ്റംബര്‍ 26-ന് പകരം സെപ്റ്റംബര്‍ 25-ന് മത്സരം നടക്കുമെന്നും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.ഇത് ഫിഫയുടെ അന്താരാഷ്ട്ര മത്സര വിന്‍ഡോയുടെ ഭാഗമായി തന്നെ തുടരും. ഫിഫ റാങ്കിംഗില്‍ 44-ാം സ്ഥാനത്തുള്ളതും 2026-ലെ ഫിഫ ലോകകപ്പില്‍ മത്സരിച്ചതുമായ പാനമയെയാണ് ഇന്ത്യന്‍ ടീം നേരിടുന്നത്. ഉയര്‍ന്ന റാങ്കിലുള്ള ഒരു അന്താരാഷ്ട്ര ടീമിനെതിരെ […]
Read more

വൈഭവ്‌ സൂര്യവംശിയുടെ കരിയറിനെ ഗൗരവത്തോടെയാണ്‌ കാണുന്നതെന്ന്‌ ബിസിസിഐ

മുംബൈ: വൈഭവ്‌ സൂര്യവംശിയുടെ കരിയറിനെ ബിസിസിഐ വളരെ ഗൗരവത്തോടെയാണ്‌ നോക്കിക്കാണുന്നതെന്ന്‌ സെക്രട്ടറി ദേവജിത്‌ സൈകിയ. പതിനഞ്ച്‌ വയസ്‌ മാത്രം പ്രായമുള്ള കളിക്കാരന്‌ അന്താരാഷ്ട്ര തലത്തില്‍ വലിയ പരിചയ സമ്പത്ത്‌ നല്‍കുവാന്‍ ബി സി സി ഐ ശ്രമിക്കുന്നത്‌ അഭിമാനകരമാണ്‌. സൂര്യവംശിയാകട്ടെ മറ്റ്‌ യുവ താരങ്ങളാകട്ടെ, അവര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യത്തിന്‌ നല്‍കിയ സേവനം മാതൃകയാക്കണം. ഒരു ദിവസം ഉദിച്ചവസാനിക്കുന്നവരാകരുത്‌, ദൈര്‍ഘ്യമേറിയ കരിയര്‍ പ്ലാന്‍ ചെയ്യണം. ബി സി സി ഐ അവലോകന യോഗത്തില്‍ വൈഭവ്‌ സൂര്യവംശിയുടെ കരിയര്‍ […]
Read more

സുസുകി കപ്പ് മത്സരം ഈ മാസം 22ന്

ജാപ്പനീസ് ക്രിക്കറ്റ് അസോസിയേഷനും ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യയും ചേര്‍ന്ന്, ഇന്ത്യ-ജപ്പാന്‍ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇരു രാജ്യങ്ങളുടെയും പുരുഷ ടീമുകള്‍ ഒരു ട്വന്റി20 അന്താരാഷ്ട്ര മത്സരം കളിക്കും.ജപ്പാനിലെ ടോച്ചിഗി പ്രിഫെക്ചറിലെ സാനോ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 2026 സെപ്റ്റംബര്‍ 22 ചൊവ്വാഴ്ചയാണ് ‘സുസുകി കപ്പ്’ നടക്കുന്നത്. ജപ്പാന്‍ പ്രധാനമന്ത്രി സനേ തകൈച്ചിയും ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും തമ്മില്‍ നടന്ന ഉച്ചകോടിയില്‍ എത്തിയ ധാരണയില്‍ നിന്നാണ് […]
Read more

മെസ്സിക്ക് ആദരവുമായി അര്‍ജന്റീന; മത്സരങ്ങളില്‍ 10-ാം മിനിറ്റില്‍ കളി നിര്‍ത്തിവെക്കും

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനത്തിന് പിന്നാലെ, അര്‍ജന്റീനയിലെ എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളിലും 10-ാം മിനിറ്റില്‍ 60 സെക്കന്‍ഡ് കളി നിര്‍ത്തിവെച്ച് ലയണല്‍ മെസ്സിക്ക് കൈയടിയോടെ ആദരമര്‍പ്പിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചു. വനിതാ-പുരുഷ വിഭാഗങ്ങളിലെയും വിവിധ തലങ്ങളിലെയും മത്സരങ്ങളില്‍ ഈ ആദരവ് സംഘടിപ്പിക്കും. കൂടാതെ, ഡിജിറ്റല്‍ സ്‌ക്രീനുകളുള്ള സ്റ്റേഡിയങ്ങളില്‍ മത്സരത്തിന് മുന്നോടിയായി എ.എഫ്.എ നിര്‍മിച്ച പ്രത്യേക വീഡിയോ പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.’എല്ലാ വനിതാ-പുരുഷ വിഭാഗങ്ങളിലെയും അടുത്ത മത്സരദിനത്തില്‍, അര്‍ജന്റീന ദേശീയ ടീമിനായി ലയണല്‍ മെസ്സി നല്‍കിയ സംഭാവനകളെ […]
Read more

കെസിഎല്‍ ക്രിക്കറ്റ്; സെമി ഫൈനല്‍ ലൈനപ്പായി

കെസിഎല്ലില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ ആലപ്പി റിപ്പിള്‍സിന് മൂന്നുവിക്കറ്റ് ജയം. ആദ്യ ബാറ്റ് ചെയ്ത തൃശൂര്‍ ടൈറ്റന്‍സ് 19.5 ഓവറില്‍ 140 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആലപ്പി 18.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 20 റണ്‍സ് വഴങ്ങി 3 വിക്കറ്റ് നേടിയ അജിനാസാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ലീഗ് റൗണ്ടിലെ അവസാന പോരാട്ടത്തില്‍ ടോസ് നേടിയ ടൈറ്റന്‍സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ അക്കൗണ്ട് തുറക്കും മുന്‍പേ തന്നെ ആദ്യ വിക്കറ്റ് വീണു. […]
Read more

ഹോങ്കോങ്ങിനെതിരെ ഇന്ത്യയുടെ പടുകൂറ്റന്‍ ജയം; തകർത്തടിച്ച് സ്മൃതി മന്ഥാന

ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സ്മൃതി മന്ഥാന തകർത്ത‌‌ടിച്ച് റെക്കോർഡ് നേടിയിരിക്കുകയാണ്. വനിതാ ഏഷ്യാകപ്പ് ഗ്രൂപ്പ് എ പോരാട്ടത്തില്‍ ഹോങ്കോങ്ങിനെതിരെ ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 193 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത് ഓപ്പണര്‍ സ്മൃതിയുടെ കരുത്തിലാണ്. വെറും 64 പന്തുകളില്‍ നിന്ന് 124 റണ്‍സ് അടിച്ചുകൂട്ടിയ ഓപ്പണര്‍ സ്മൃതി മന്ദാനയുടെ വിസ്മയിപ്പിക്കുന്ന ബാറ്റിങ് കാണികള്‍ക്ക് വിരുന്നായി മാറി.മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആധിപത്യം പുലര്‍ത്തിയ മന്ഥാന, 14 ഫോറുകളും ഏഴ് സിക്‌സറുകളും ഉള്‍പ്പടെയാണ് സെഞ്ചുറിയിലെത്തിയത്. ഈ മിന്നുന്ന […]
Read more

ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സും ബ്രസീല്‍ ലെജന്‍ഡ്‌സും തമ്മിലുള്ള മത്സരം സെപ്റ്റംബര്‍ 23ന്

ബ്രസീല്‍ ലെജന്‍ഡ്‌സും ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സും തമ്മിലുള്ള രാജ്യാന്തര മത്സരം സെപ്റ്റംബര്‍ 23-ലേക്ക് മാറ്റി. മുമ്പ് സെപ്റ്റംബര്‍ 20-ന് കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരമാണ് പുതിയ തീയതിയിലേക്ക് പുനഃക്രമീകരിച്ചത്. ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ പ്രത്യേക വിഡിയോ സന്ദേശത്തിലൂടെയാണ് മത്സരത്തിന്റെ തീയതി മാറിയ വിവരവും കൊച്ചിയിലെ മത്സരത്തിനായി കാത്തിരിക്കുന്നു എന്നും ഔദ്യോഗികമായി അറിയിച്ചത്.2002 ലോകകപ്പ് ജേതാക്കളായ റൊണാള്‍ഡീഞ്ഞോ, റിവാള്‍ഡോ വിറ്റോര്‍ ബോര്‍ബ ഫെറെയ്റ എന്നിവരുടെ വരവാണ് ഈ വമ്പന്‍ പോരാട്ടത്തിന്റെ പ്രധാന ആകര്‍ഷണം. […]
Read more

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്; ഇന്ത്യന്‍ ടീമിനെ വി.വി.എസ് ലക്ഷ്മണ്‍ പരിശീലിപ്പിക്കും

ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് ക്രിക്കറ്റ് ഡയറക്ടര്‍ വി.വി.എസ്. ലക്ഷ്മണ്‍, ഈ മാസം അവസാനം ജപ്പാനിലെ ഐച്ചി-നാഗോയയില്‍ നടക്കുന്ന 2026-ലെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക ചുമതല ഏറ്റെടുക്കും. കായിക മന്ത്രാലയം പുറത്തുവിട്ട പരിശീലകരുടെ പട്ടിക പ്രകാരം സുനില്‍ ജോഷി, ഋഷികേശ് കനിത്കര്‍, ശുഭദീപ് ഘോഷ് എന്നിവര്‍ ലക്ഷ്മണിന്റെ സഹപരിശീലകരായി പ്രവര്‍ത്തിക്കും. ഇന്ത്യ സ്വര്‍ണം നേടിയ 2023-ലെ ചൈനയിലെ ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസിലും ലക്ഷ്മണായിരുന്നു ഇന്ത്യന്‍ പുരുഷ ടീമിനെ പരിശീലിപ്പിച്ചത്. സെപ്റ്റംബര്‍ 27 […]
Read more

കാഴ്ച പരിമിതരുടെ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിൽ രണ്ടാം കിരീടം സ്വന്തമാക്കി കേരളം

ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിച്ച രണ്ടാമത് ദേശീയ പാര്‍ഷ്യലി സൈറ്റഡ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ജേതാക്കളായി. ഫൈനലില്‍ ഒഡീഷയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളം ദേശീയ കിരീടം സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം ഈ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള അടല്‍ ബിഹാരി വാജ്‌പേയി ട്രെയിനിങ് സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്‌പോര്‍ട്‌സില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലുടനീളം കേരള ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കേരളത്തിന്റെ സ്‌നേഹിത് എസ്. കുമാര്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായും […]
Read more

Recent News