തൃശ്ശൂർ: തൃശ്ശൂരിൽ വോട്ടിനായി ബിജെപി കിറ്റുകള്‍ നല്‍കിയെന്ന് പരാതി. 900 രൂപയുടെ 48 കിറ്റുകള്‍ ഇതിനോടകം വിതരണം ചെയ്തുവെന്നാണ് വിവരം. ഒളരിയിലെ കാര്‍ത്തിക സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. കട പോലീസ് എത്തി കട സില് ചെയ്തു.
ഇടത് പക്ഷത്തിലെ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. പണം മുടക്കി ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്നാണ് ഇവരുടെ ആരോപണം. വിഷു പ്രമാണിച്ച് ബിജെപി പ്രവര്‍ത്തകര്‍ അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റ് വിതരണം ചെയ്യുന്നുവെന്നാണ് എല്‍ഡിഎഫിന്റെ പരാതി. റിട്ടേണിംഗ് ഓഫീസര്‍ക്കടക്കം പരാതി നല്‍കുമെന്നും പറയുന്നു.
