നവവധുവിനെ മർദിച്ച ഭർത്താവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: സൗദിയിൽ നവവധുവിനെ ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ചെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ, കൊല്ലം നീണ്ടകര സ്വദേശിനിയായ അഞ്ജുവിനാണ് ഭർത്താവ് നന്ദുവിൽ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. സ്ത്രീധനം കുറഞ്ഞുപോയെന്നും സൗന്ദര്യം പോരെന്നുമുള്ള അധിക്ഷേപങ്ങൾക്കൊപ്പം കുക്കർ, ബെൽറ്റ്, ലാപ്ടോപ് ചാർജർ തുടങ്ങിയവ ഉപയോഗിച്ച് മർദിച്ചെന്നാണ് യുവതിയുടെ പരാതി. ഗുരുതരമായി പരിക്കേറ്റ അഞ്ജു സെപ്റ്റംബർ 30ന് നാട്ടിലെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇതിന് പിന്നാലെ ഭർത്താവിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഒടുവിൽ സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നന്ദുവിനെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ യുവതിക്ക് നേരിടേണ്ടിവന്നത് ക്രൂരമായ പീഡനമാണെന്നാണ് പരാതി. സംഭവത്തിൽ ഭർത്താവിന്റെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിലുള്ള ഇത്തരം അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവും ഉയരുകയാണ്.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. Aയുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ് പൊലീസ്. വിദേശത്തുവെച്ച് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും. പ്രതിയെ നാട്ടിലെത്തിയ ഉടൻ പിടികൂടിയതോടെ കേസിൽ തുടർനടപടികൾക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്. സ്ത്രീധന പീഡനത്തിനെതിരായ നിയമനടപടികളും ഇനി നിർണായകമാകും.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News